കഥ :
#കഥപറഞ്ഞൊരു_കിനാവ്
🌹🌹🌹🌹🌹
✍🏼ഷീബ മുഹമ്മദ്
*************************
എന്റെ അനുവാദമില്ലാതെ കഥയിൽ മാറ്റം വരുത്തുവാനോ നെയിം മാറ്റി പോസ്റ്റ് ചെയ്യാനോ പാടുള്ളതല്ല..
🌹🌹🌹🌹🌹🌹🌹
ഇത്താത്താ .....
ഉം..
കരയല്ലേ..
ഉം..
ഇങ്ങള് കരയല്ലേ..
ഇങ്ങൾ കരയുമ്പോൾ എന്റെ ഖൽബ് പിടക്ക്ണ്..
ഉം..
ഇത്താത്താ ..
എന്താ മോളെ?
കരയല്ലേ.....
എങ്ങനെ കരയാതിരിക്കും..
ഞാൻ കാരണം നമ്മുടെ അബീ ഇന്ന് എത്ര പേരുടെ മുന്നിലാണ് നാണം കേട്ടത്..
നമ്മുടെ അബീയും ഉമ്മിയും എത്ര നല്ല സ്വഭാവത്തിന്റെ ഉടമകളാണ്..
നല്ല ദീനി ശിക്ഷണവും മാതൃകയും നൽകിയല്ലേ അവർ നമ്മളെ പഠിപ്പിച്ചത്..
പള്ളിയിലെ മുക്രിയായ നമ്മുടെ അബീ തുച്ഛമായ ശമ്പളത്തിന്റെ കഷ്ടപ്പാടോ ദാരിദ്രമോ അറിയിക്കാതെയല്ലേ നമ്മളെ വളർത്തിയത് ..
ഭൗതികവും പാരത്രികവുമായ വിദ്യാഭ്യാസവും നൽകി..
അനുയോജ്യമായ ഒരു ഭർത്താവിനെയും കണ്ടെത്തി തന്നു..
സമ്പത്ത് കൊണ്ടും പ്രതാപം കൊണ്ടും സ്വപ്നം കാണാൻ പോലും പറ്റാത്ത
സ്വർഗതുല്യമായ ജീവിതമല്ലേ എനിക്ക് നൽകിയത്..
എന്റെ അറിവോ സൗന്ദര്യമോ കണ്ടു വന്നതല്ലല്ലോ,
അതും സൗമ്യശീലനായ മുക്രിയോടുള്ള അതിരറ്റ സ്നേഹത്തിൽ വന്നൊരു വിവാഹാലോചന... മുക്രിയുടെ മകളല്ലേ ഒരിക്കലും വഴിതെറ്റി സഞ്ചരികില്ലെന്ന ഉറച്ച വിശ്വാസം..
എന്നിട്ടിപ്പോൾ എന്തായി??
ഇത്താത്ത..
അതെല്ലാം കഴിഞ്ഞിട്ട് നാല് വർഷം കഴിഞ്ഞു.. ഇങ്ങള് ഇപ്പോളും അതോർത്തു കരഞ്ഞു ഇരിക്കല്ലേ..
അബീ കണ്ടാൽ സങ്കടാവും ഇങ്ങള് കണ്ണ് തുടച്ചു പോയി അബീയെ സമാദാനിപ്പിക്ക്..
ഇങ്ങൾക്കേ അതിന് കഴിയു..
നീ എന്താ പറയുന്നത് മോളെ ഞാൻ എങ്ങനെ അബീന്റെ മുന്നിൽ പോയി നിൽക്കുന്നത്..
അതിനുള്ള യോഗ്യത വർഷങ്ങൾക്ക് മുൻപ് തന്നെ ഞാൻ നഷ്ടപ്പെടുത്തിയവളാണ്..
ഇങ്ങള് പിന്നെ അതന്നെ പറയല്ലേ ഇത്താത്ത ...
അതൊക്കെ പറ്റും,
ഇങ്ങള് ആദ്യം പോയി മുഖം കഴുകി വാ ബാക്കി ഞാൻ ഏറ്റു...
നാജി ഇത്താത്തയുടെ തോളിൽ തട്ടി ആത്മധൈര്യം നൽകി..
മുഫി എണീറ്റ് പോയി മുഖം കഴുകി വുളൂഹ് എടുത്ത് വന്നു. അസർ നിസ്കാരത്തിന്ന് മുൻപുള്ള
രണ്ടു റക്അത്ത് സുന്നത് നിസ്കരിച്ച ശേഷം പൊട്ടികരഞ്ഞു കൊണ്ടു ദുആ ചെയ്തു..
"റബ്ബേ നല്ലതും ചീത്തയും നിന്നിൽ നിന്നുള്ളതാണ്.. ഈ പാപി എല്ലാം നിന്റെ മുന്നിൽ ഏറ്റുപറഞ്ഞവളാണ്..ഇനിയുള്ള ജീവിതം പാപക്കറ കഴുകി വെളുപ്പിക്കണമെന്ന് പറഞ്ഞു തൗബ ചെയ്തവളാണ് നിന്റെ പുണ്യ ഹബീബ് തങ്ങളുടെ ﷺ ഇശ്‌ഖിലായ് ജീവിക്കുവാൻ ആഗ്രഹിക്കുന്നവളാണ് ചെയ്തു പോയ തെറ്റ് കൊണ്ടു ഇനിയും പരീക്ഷണം നൽകരുതേ എന്റെ കുടുംബത്തെ നാണക്കേടാക്കരുതേ 😭😭😭🤲🤲..എന്റെ തൗബ സ്വീകരിക്കണേ അല്ലാഹ്" 😭😭
മുഫിയുടെ മുഖം കണ്ണീർ കൊണ്ടു നിറഞ്ഞു..... മക്കനയും മുസല്ലയും ആ കണ്ണു നീർ ധാര ഏറ്റു വാങ്ങി കൊണ്ടിരിക്കുന്നു.....
മുഫി പൂർണമായും പരിസരം മറന്നുള്ള തൗബയിലാണ്..
ആ ചെറിയ വീട്ടിൽ അവളുടെ കരച്ചിലിന്റെ ശബ്ദം മാറ്റൊലി സൃഷ്ടിച്ചു..
മകളുടെ കരച്ചിലിന്റെ ശബ്ദം കേട്ട ആ പിതാവ് അവളുടെ നന്മക്ക് വേണ്ടി റബ്ബിലേക്ക് കൈകൾ ഉയർത്തി..
ഉമ്മയും നാജിയും വാതിലിന്റെ അരികിൽ വന്നു റൂമിലേക്ക് എത്തി നോക്കി..
രണ്ടു മിനിറ്റ് അവളുടെ ദുആ കേട്ട ശേഷം ഉമ്മ അടുകളയിലേക്ക് പോയി..
നാജി വന്നു മുഫിയുടെ തോളിൽ തലവെച്ചു നിസ്കാരപായന്റെ ഒരറ്റത്തിരുന്നു...
മനസൊന്നു ശാന്തമായ ശേഷം ഇരുവരും കൂടി അബീന്റെ അടുത്ത് വന്ന് നിന്നു .
ആ സമയത്ത് മഗ്‌രിബ് ബാങ്ക് വിളിക്കാൻ പള്ളിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു മുക്രിക ..
ജുമാഅത്ത് പള്ളിന്റെ തൊട്ടടുത്ത് തന്നെയാണ് വീട്. അത്കൊണ്ട് സമയത്തിന്ന് പോയീ ബാങ്ക് വിളിച്ചാൽ മതി. വലിയ മഹല്ലാണ്..
പള്ളിക്ക് ഹിദുമത്തിന്ന് വേറെയും ആളുണ്ട്.
പക്ഷേ മുക്രികന്റെ നാല് തലമുറമുന്നേ ഈ പള്ളിയിലെ മുക്രിമാരായിരുന്നു..
അങ്ങനെ താവഴിയായ് കൈമാറി കിട്ടിയതാണ് ഈ ജോലി..
മുക്രി ആണെങ്കിലും മൂപ്പർ ഒരു ബിരുദദാരിയായ പണ്ഡിതനും കൂടിയാണ്....
ഒരു മുക്രിക്കാക്ക് റബ്ബിന്റെ മുന്നിലുള്ള സ്ഥാനം അറിയുന്നത് കൊണ്ടു അദ്ദേഹം മുക്രി ജോലിസന്തോഷത്തോടെ തുടർന്നു പോകുന്നതാണ്..
അബീ...
ആ..
ആ മുഫിയോ എന്തെ മോളെ
അബീ..അവൾ ഓടിച്ചെന്ന് അബിയെ കെട്ടിപ്പിടിച്ചു
ഞാൻ.. എനിക്ക്.. അബീ.. അവൾവിങ്ങി പൊട്ടി കരയാൻ തുടങ്ങി..
അബ്ബൂന്റെ മോൾ എന്തിന് ഇങ്ങനെ കരയുന്നത് കഴിഞ്ഞത് കഴിഞ്ഞു..
ഇന്ന് അബ്ബൂന്ന് എന്റെ കുട്ടിനോട് ഒട്ടും ദേഷ്യം ഇല്ലാട്ടോ അന്ന് കുറച്ചു ദേഷ്യം തോന്നിയിരുന്നു, ഇപ്പോളില്ലാ എന്റെ കുട്ടിന്റെ തൗബ റബ്ബ് സ്വീകരിച്ചിട്ടുണ്ട്..
അവൻ പൊരുത്തം തന്നാൽ ഞാൻ എന്തിന് എന്റെ കുട്ടിനോട് വെറുപ്പ് കാണിക്കണം മുക്രിക്ക് അവളെ നെഞ്ചോട് ചേർത്ത് നിർത്തി..
നെറുകിൽ വാത്സല്യ ചുംബനവും നൽകി, നെറുകയിൽ തലോടി ആശ്വസിപ്പിച്ചു..
എങ്കിലും അബ്ബൂ നാജിന്റെ കല്യാണം മുടങ്ങിത് ഞാൻ കാരണമല്ലേ..
ഓള് എത്ര ആഗ്രഹിച്ചു കാണും എല്ലാം ഞാൻ കാരണമാണ് 😭..
അബ്ബൂ കണ്ടോ കുറെ നേരായി ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നു.. എനക്ക് സങ്കടമില്ലല്ലോ..
പിന്നെ എന്താണ് ഈ ഇത്താത്താന്റെ ഒരു കാര്യം..
നാജി മുഫിനെപിടിച്ചു ഒരു നുള്ള് കൊടുത്തു..
ആവ്വ്.. അബ്ബൂ.. കണ്ടോ..
ഇങ്ങള് ഇത്തയും മോളും ഞാൻ ഇടപെടുന്നില്ല.
ബാങ്ക് വിളിക്കാൻ അരമണിക്കൂർ ഒള്ളു..ഞാൻ പള്ളിയിലേക്ക് ഇറങ്ങട്ടെ ..
അസ്സലാമുഅലൈക്കും..
പോയിട്ട് വരാം..
ഇൻ ഷാ അല്ലാഹ്
വലൈകുമുസ്സലാം അബ്ബൂ
********************
മുഫിയുടെ മനസ്സ് കുറ്റബോധത്തിന്റെ തീച്ചൂളയിൽ കിടന്നു വെന്തുരുകുകയാണ്..
മറക്കാൻ ശ്രമിച്ച ഓർമ്മകൾ ഒരു കഴുകനേ പോലെ ഹൃദയത്തെ ഇടക്ക് ഇടക്ക് കൊതി വലിക്കാറുണ്ട്..
ഇന്നതൽപ്പം കൂടുതലാണ്.
കയ്യിലിരിക്കുന്ന തസ്ബീഹ് മാലയുടെ മുത്തുകൾക്ക് ചടുലത കൂടി വരുന്നു..
മുന്നിലുള്ള ചിത്രങ്ങൾ കണ്ണുനീർ കൊണ്ടു അവ്യക്തമായി ..
ഒരു ഉസ്താദിന്റെ ഭാര്യയാകുവാൻ ആഗ്രഹിച്ചു കൊതിച്ച നടന്നിരുന്ന തനിക്ക് വന്നു ചേർന്നത് സാധാരണകാരനായ ചെറുപ്പകാരനാണ് .
തഹജ്ജുദ് പോലും കൈവിടാത സ്വാലിഹായ ഒരു വ്യക്തിയാണെന്ന് അബ്ബൂ പറഞ്ഞപ്പോൾ അർദ്ധസമ്മതം മൂളിയെങ്കിലും..
മോഹങ്ങൾ വിധിക്ക് മുന്നിൽ അടിയറവ് വെച്ചു ..
പക്ഷേ പ്രതീക്ഷിച്ചത്തിലും അതികം സ്നേഹവും സന്തോഷവും കാരിംങ് നൽകി അദ്ദേഹം എന്നെ വീർപ്പുമുട്ടിച്ചപ്പോൾ മനസ്സിലായി..
അല്ലാഹു നൽകുന്നത് നാം ആഗ്രഹിക്കുന്നതിലും വലുതായിരിക്കുമെന്ന തിരിച്ചറിവിൽ റബ്ബിലുള്ള സ്നേഹം ഇരട്ടിച്ചു ..
ജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ്.. വില്ലന്റെ വേഷത്തിൽ ഐ ഫോൺ കടന്ന് വന്നത്..
എനിക്ക് വേണ്ട ഇക്കാക്ക എന്ന് എത്ര ആവർത്തി പറഞ്ഞതാണ്..
ഗൾഫിലും മറ്റു വിദേശത്തു പോകുമ്പോൾ നിന്നെ ഒന്നു കണ്ട് സംസാരിക്കാനാണ് പെണ്ണെ അതിന് നിന്റെ ടോർച്ചു സെറ്റ് പറ്റില്ലല്ലോ അത്കൊണ്ട് ഒരു ആൻഡ്രോയ്ഡ് സെറ്റ് വെടിക്കാനാണ് വിചാരിച്ചത് അപ്പോൾ തോന്നി എന്റെ ഹൂറി അല്ലേ അവൾക് ഒരു ഐ ഫോൺ തന്നെ ഇരിക്കട്ടെ..
അങ്ങനെ തന്റെ ടോർച്ചു സെറ്റ് മാറ്റി.. ഐ ഫോൺ യൂസ് ചെയ്യാൻ തുടങ്ങി..
ഐഎംഒ. ഫേസ്ബുക് വാട്സാപ്പ് അവളുടെ മൊബൈലിൽ പെട്ടന്ന് തന്നെ സ്ഥാനം പിടിച്ചു..
ചാറ്റിങ് ഇക്കാക്കയോട് മാത്രം..
മാസങ്ങൾക്കു ശേഷം...
ആ
ഒരു msg ഇന്നും ഓർക്കുന്നു..
ഹലോ.. മുഫിദ ..
how are u .
അറിയാത്ത നമ്പർ നിന്ന് വന്ന ആ msg ന്ന് റിപ്ലൈ കൊടുത്തതുമില്ല .
ദിവസങ്ങൾക്ക് ശേഷം വീണ്ടും msg വന്നു മുഫി താനെന്താടോ മിണ്ടാതെ..
ഇത്തവണ ഇക്കാക്കയോട് പറയാമെന്നു വിചാരിച്ചുവെങ്കിലും
ലാസ്റ്റ് ബ്ലോക്ക് ഇട്ടു നമ്പർ ഒഴിവാക്കുകയായിരുന്നു ..
രണ്ടു ദിവസം കഴിഞ്ഞ്
ഒരു കാൾ വന്നു..
അറിയാത്ത നമ്പർ ആയത് കൊണ്ടു call ലും അറ്റൻഡ് ചെയ്യാതെ വിട്ടു..
എന്നാൽ പിന്നെയും പലയാവർത്തി കോൾ വന്ന് കൊണ്ടിരുന്നു ..
അവസാനം അറ്റൻഡ് ചെയ്തു..
ഹലോ.. മുഫി..
റബ്ബേ ഒരാണിന്റെ സൗണ്ട്
അവൾ ഒന്നും മിണ്ടാതെ കട്ടാക്കി..
എന്നാൽ അയാൾ മിസ്സ് അടിച്ചു കൊണ്ടിരുന്നു..
റബ്ബേ ഇതെന്ത് കഷ്ടമാണ്..
എന്റെ നമ്പർ എങ്ങനെ .
ഇക്കാക വന്നിട്ട് പറയാം ഇപ്പോൾ പറഞ്ഞാൽ ടെൻഷനായാലോ ..
ഇടയിൽ ഒരാഴ്ച അയാളെ കോൾ വന്നില്ല..
രക്ഷപെട്ടു എന്ന ചിന്തയിൽ ആശ്വസിച്ചിരിക്കുമ്പോളാണ്..
വാട്സപ്പിൽ ഒരു പുതിയ നമ്പർ നിന്ന് ഹലോ വന്നത്
ബ്ലൂ ടിക് വീണപ്പോൾ അടുത്തതായി വന്ന msg കണ്ടു താൻ വിറക്കാൻ തുടങ്ങി..
അല്ലാഹ്
എന്റെ
ഫോട്ടോ കരച്ചിലിന്റെ ശബ്ദം വെളിയിൽ വരാതിരിക്കാൻ അവൾ വായ പൊതി..
ഇതെങ്ങനെ റബ്ബേ താൻ എപ്പോളും നിഖാബാണല്ലോ..
പരമാവധി ഫോട്ടോക്ക് പോസ്സ് ചെയ്യാറുമില്ല 😭..
അല്ലാഹ്..
ഇക്കയും ഫാമിലി അറിഞ്ഞാൽ എന്റെ അവസ്ഥ ഓർക്കാൻ പോലും വയ്യ 😭
ആരോട് ഇതൊന്ന് പറയും.
അതികം വൈകാതെ അടുത്ത msg വന്നു താൻ പേടിച്ചോ?
പേടിക്കണ്ട..
ഞാൻ തന്നെ ഭീഷണിപെടുത്താൻ വേണ്ടി വന്നതൊന്നുമല്ല ..
തന്റെ നമ്പറും ഫോട്ടോ എങ്ങനെ കിട്ടിയെന്നല്ലേ..
എന്റെ പേര് ഷഹീർ
ഓട്ടോമക്കാനിക് എൻജിനിയറായി പ്രക്റ്റിസ് ചെയ്യുന്നു..
ഒരു യാത്രക്കിടയിൽ എനിക്ക് മൊബൈൽ കിട്ടി, ഉടമസ്ഥനെ തിരിച്ചേൽപിയ്ക്കാൻ വേണ്ടി മൊബൈൽ ലോക്ക് തുറന്നു ..
ഒരു ഗേളിന്റെ മൊബൈലാണെന്ന് മനസിലാക്കാൻ കഴിഞ്ഞു..
മൊബൈൽ കൈമാറിയെങ്കിലും അതിൽ കണ്ട ഒരു ഫോട്ടോ എന്റെ മനസിനെ വല്ലാതെ ആകർഷിച്ചു..
ആളാരാണെന്ന് അറിയാൻ വാട്സപ്പിൽ സേർച്ചാക്കി നോക്കി അങ്ങനെ പേരും കിട്ടി..
ഇപ്പോൾ
ഉള്ളിലെ ഡൌട്ട് മാറിയോ..
നമ്പർ സേവ് ആക്കിനോക്കു dp യിൽ കാണുന്നത് ഞാനാണ്..
മുഫിക്ക് ഭയം കൂടി വന്നു..
നെറ്റ് ഓഫാക്കി
ബെഡിൽ പോയിരുന്നു.. ْ
അതാരുടെ മൊബൈൽ ആയിരിക്കും..
അറിയാൻ എന്താണ് വഴി അയാളോട് ചോദിച്ചാലോ..
വേണ്ട..
എന്റെ pic അയാൾ മിസ്സ്‌യൂസ്സ് ചെയ്യുമോ..
നെയിം save ആക്കിയാൽ dp അയാളുടേതെന്നല്ലേ പറഞ്ഞത്..
നമ്പർ save ആകിയതിന്ന് ശേഷം നെറ്റ് ഓണാക്കി ..
വാട്സപ്പ് തുറന്നുതും, പത്തുഅമ്പത് msg ഒന്നിച്ചു വന്നു..
എടോ താൻ അവിവേകം കാണിക്കരുത്..
ഞാൻ നമ്പറോ ഫോട്ടോയോ മിസ്സ് യുസ് ചെയ്യില്ല..
തനിക്ക് എന്നെ വിശ്വസികാം 🥰..
മൊബൈൽ ഉടമസ്ഥയെ അനേഷിച്ചു ടെൻഷൻ ആയിരിക്കും അല്ലേ??..
അതെല്ലാം ഞാൻ പറയാം.. ആദ്യം താനൊന്ന് call എടുക്ക്....
അവൾ ആ msg ലൂടെ ജസ്റ്റ് കണ്ണോടിച്ചു ശേഷം dp യിൽ നോക്കി എവിടെയും കണ്ടു പരിചയമില്ലെങ്കിലും എന്തോ ഒരു മുൻബന്ധം ഉള്ളത് പോലെ അവൾക് ഫീലും ചെയ്തു
Call എടുക്കടോ എന്ന msg മെൻഷൻ ചെയ്തു..
അറിയാതെ ഓക്കേ എന്ന് റിപ്ലൈ കൊടുത്തു.. ആ msg ഡിലീറ്റ് ചെയ്തു
റിപ്ലൈ കണ്ടതും ഓൺലൈൻ വന്നു ..
sad ന്റെ ഒരു സിംബൽ ഇട്ടു..
കുറച്ചു ബിസിയാണ് ..
ഒരു മണിക്കൂർ ശേഷം call ചെയ്യാം..
ഓക്കേ ആണോ
മുഫി ലൈക് അടിച്ചു..
ഭയം ഉള്ളിൽ ഒതുക്കി വെച്ചു കൊണ്ട് കിച്ചണിലേക്ക് ചെന്നപ്പോൾ ഉമ്മയും ജോലി കാരിയും എന്തോ സംസാരിക്കുകയായിരുന്നു..
******************************
അയാളെ call വന്നു പതിമിനിറ്റ് വരെയും ആ സംസാരം നീണ്ടു പോയീ..
താൻ ഇതുവരെയും ആ മൊബൈൽ ഉടമ ആരാണെന്നു പറഞ്ഞില്ലല്ലോ..
പറയാം..
എന്തായാലും ഈ call ശേഷം താൻ എന്നെ ബ്ലോക്ക് ഇടുമെന്ന് ഉറപ്പാണ് അത്കൊണ്ട് ഒരു അഞ്ചു മിനിറ്റ് കൂടി കഴിഞ്ഞു ആളെ പറയാം..
ഇങ്ങനെ പറഞ്ഞു അവൻ അരമണിക്കൂർ സംസാരം നീട്ടി കൊണ്ട് പോയി ..
ഇതിനിടയിൽ മുഫി call കട്ടാകുവാൻ പോകുന്നെന്ന് പല പ്രാവശ്യം പറഞ്ഞു ..
അവസാനം ആളെ പറഞ്ഞു.. തന്റെ ഭർത്താവിന്റെ സിസ്റ്ററേ മകളാണ് അൻസലാ എന്നാണ് നെയിം പറഞ്ഞത്..
റബ്ബേ..
ഞാൻ call കട്ട് ആകുന്നു.. താങ്കസ്..
ഇനി ഇതിലേക്കു call ചെയ്യരുത്..
പ്ലീസ്..
വാട്സപ്പിലും msg അയക്കരുതേ...
അങ്ങനെ പറയല്ലെടോ ജസ്റ്റ് ഫ്രണ്ട്ഷിപ് എങ്കിലും കീപ് ചെയ്യാമോ??
തന്റെ അൻസലാ ഇപ്പോൾ എന്റെ ഫേസ്ബുക് ഫ്രണ്ടാണ്..
അതുപോലെ ഫേസ്ബുക് ഫ്രണ്ടെങ്കിലും ആയിക്കൂടെ.. പ്ലീസ്..
ഏയ്യ് അതൊന്നും ശെരിയാവില്ല..
ഇക്ക അറിയാത്ത ഒരു ഫ്രണ്ട്ഷിപ് എനിക്ക് ഇല്ല അത്കൊണ്ട് എനിക്ക് താല്പര്യമില്ല എന്ന് പറഞ്ഞു കട്ടാകുമ്പോൾ അവളെ ഉള്ളിൽ എന്തോ ചെറിയ വെഷമം തോന്നി.
Call ബ്ലോക്ക് ഇട്ടു വാട്സാപ്പ് ബ്ലോക്ക് ഇടുന്നതിനായി ചാറ്റ് ഹിസ്റ്ററി എടുത്തെങ്കിലും ബ്ലോക്ക് ബട്ടണിൽ വിരൽ അമർത്താൻ മടിച്ചു രണ്ടു മിനിറ്റ് നിന്ന്..
അല്ലാഹുവേ ഓർത്തു എന്റെ ഫോട്ടോ ഡിലീറ്റ് ചെയ്യണമെന്ന് msg സെന്റാക്കി
അവളെ msg കണ്ടയുടനെ റിപ്ലൈ വന്നു..
ഷഹീർ :Noooo
മുഫി :പ്ലീസ് 😭😭
ഷഹീർ :കരയാണോ
മുഫി :😭😭😭😭
ഷഹീർ :താൻ പേടിക്കണ്ട ഞാൻ ഡിലീറ്റ് ചെയ്യാം
മുഫി :സത്യം
ഷഹീർ :.mmm..
മുഫി :😭😭😭പ്ലീസ്
ഷഹീർ: 😁
അവരുടെ ചാറ്റിങ് നീണ്ടു പോയി..
**************************
അവരുന്ന് നല്ല കൂട്ടുകാരാണ്..
ഈ ഫ്രണ്ട്ഷിപിനേ കുറിച്ച് മുഫി അനിയത്തിയോട് പോലും പറഞ്ഞില്ല..
ഷഹീറും ഫ്രണ്ട്സിനോടൊന്നും പറഞ്ഞില്ല..
കാരണം അവൾ വിവാഹം കഴിഞ്ഞ പെൺകുട്ടിയാണ്
താൻ കാരണം ഒരു പ്രോബ്ലം അവളെ ലൈഫിൽ ഉണ്ടാകരുതെന്ന് അവനും ആഗ്രഹിച്ചു...
കൃത്യമായ നിസ്കാരമോ .. സ്വലാത്ത് പോലും ചൊല്ലാത്ത അവനിൽ അവളിലൂടെ മാറ്റങ്ങൾ വന്നു തുടങ്ങി..
സ്നേഹ ആ കൂട്ട് വർഷം ഒന്നു തികച്ചു...
എന്നാൽ പെട്ടന്ന് ഒരു ദിവസം ഷഹീറിനെയും കൂട്ടി വീട്ടിലേക്ക് കയറി വന്ന ഭർത്താവിനെ കണ്ടവൾ വിറച്ചു പോയീ...
ഭർത്താവിന്റെ ഫാമിലി മുന്നിൽ നിന്ന് ഷഹീറും മുഫിയും വിയർത്തു..
തങ്ങളുടെ ഫ്രണ്ട്ഷിപ് എങ്ങനെ ഉള്ളതാണെന്ന് പറഞ്ഞു മനസ്സിലാക്കാൻ രണ്ടാൾക്കും കഴിയുന്നില്ല..
മുഫിയെ അടിക്കാൻ കൈ ഉയർത്തിയ ജമീലിന്റെ കാലിൽ പിടിച്ചു കൊണ്ട് എല്ലാം എന്റെ തെറ്റാണെന്നു ഷഹീർ പറഞ്ഞുവേങ്കിലും..
അയാൾ അവനെ തള്ളിമാറ്റി കുറെ തല്ലി ..
ശേഷം മുഫിയുടെ ഉപ്പയെയും ഉമ്മയെയും വിളിച്ചു വരുത്തി സംഭവങ്ങളെല്ലാം പറഞ്ഞു..
ഒരു മാസമായി ഞാൻ ഇവളെ നോട്ട് ചെയ്യുന്നു. എന്നാൽ എനിക്ക് ഇവളിലുള്ള സംശയം പുറത്തു കാണിക്കാതെ പഴയ സ്നേഹം നൽകി കൊണ്ടു തന്നെയാണ് ഞാൻ ഒരു സ്റ്റെപ്പ് വെച്ചത്..
അവൾ അറിയാതെ ഫോൺ ലോക്ക് ഞാൻ കണ്ടു പിടിച്ചു..
വാട്സാപ്പ് ഹാക്ക് ചെയ്തു..
അങ്ങനെ വൺ വീക്ക് കൂടി നിരീക്ഷണം തുടർന്നു ശേഷം..
എന്റെ മൊബൈൽ കേടുവന്നെന്ന് പറഞ്ഞു അവളെ ഫോൺ വാങ്ങി അവളറിയാതെ ഓൾഡ് msg റിക്കവർ ചെയ്തെടുത്തു..
പക്ഷേ എവിടെയും മോശമായ ഒരു msg പോലും ഞാൻ കണ്ടില്ല..
എന്നാൽ ചില ആ msg കാണുമ്പോൾ രണ്ടാളും പരസ്പരം ഇഷ്ടപ്പെടുന്നെന്ന് എനിക്ക് മനസ്സിലായി..
ആരുമറിയാത്തെ അവൻ ജോലി ചെയ്യുന്ന കമ്പനിയിൽ പോയി ..
എല്ലാം അവൻ സമ്മതിച്ചു.. കൂടെ കൂട്ടി കൊണ്ട് വന്നു..
ഇത്രയും നാൾ എന്നെ ചതിച്ച ഇവളെ എനിക്ക് ഇനി വേണ്ട...
ഉപ്പ..
പോകുമ്പോൾ ഇവളെ കൊണ്ട് പൊയ്ക്കോളൂ..
ഇക്ക 😭😭😭😭
മുഫി പറയുന്നതൊന്നും കേൾക്കാൻ നിൽക്കാതെ ജമാൽ റൂമിൽ കയറി ഡോർ അടച്ചു..
മുഫി ഡോറിന്റെ അടുത്ത് വന്നിരുന്നു കഴിഞ്ഞതെല്ലാം പറഞ്ഞു പൊറുത്തം ചോദിച്ചു പൊട്ടി കരഞ്ഞു..
ജമീൽ ഡോർ തുറന്നു..
അവസാനമായി എനിക്ക് നിന്നോട് ഒന്നേ പറയാനൊള്ളൂ..
ഞാൻ പുറത്തു പോകുന്നു..
തിരിച്ചു വരുമ്പോൾ നിന്നെ ഈ വീട്ടിൽ കാണരുത്..
അഥവാ കണ്ടാൽ ഞാൻ ഈ വീട്ടിൽ പിന്നെ ഉണ്ടാകില്ല ...
ഇക്കാക്ക 😭😭..
അവൾ ജമീലിന്റെ കാലിപിടിച്ചു കരഞ്ഞു..
ജമാൽ ശക്തിയായി കാലു വലിച്ചെടുത്തു മുന്നോട്ട് നടന്നു..
ഷഹീറും അവൾക്ക് വേണ്ടി പറഞ്ഞു നോക്കി..
മൈന്റ് വെക്കാതെ മുന്നനോട് നടന്നു ജമീൽ തിരിഞ്ഞു നിന്ന് കൊണ്ട് മുഹിയുടെ ഉപ്പയെ നോക്കി..
ഉപ്പ എനിക്ക് ഇങ്ങളോടോ ഉമ്മാനോട് ഒന്നും ഒരിഷ്ടകുറവുമില്ല..
എന്നോട് വെറുപ്പും തോന്നരുത് എത്രയും വേഗം ഞാൻ ഈ ബന്ധത്തിൽ നിന്ന് ഒരു മോചനം ആഗ്രഹിക്കുന്നു..
അതിനുള്ള നിയമം നടപടികൾക്ക് വേണ്ടിപോകുകയാണ്..
ആരുടെ സൈഡിൽ നിന്നും എതിർപ്പ് പ്രകടിപ്പിക്കരുത്..
ആ വാക്കുകൾ ആ ഉപ്പയുടെയും ഉമ്മയുടെയും ഹൃദയത്തിലാണ് തറച്ചത്..
നെഞ്ചിൽ കൈ വെച്ച് കൊണ്ട് മോനെ എന്നൊരു ശബ്ദത്തോടെ ആ പിതാവ് നിലത്തേക്ക് മറിഞ്ഞു വീണു
എല്ലാവരും കൂടി ഹോസ്പിറ്റലിൽ എത്തിച്ചു..
അറ്റാക്കായിരുന്നു..
രണ്ടാഴ്ചതെ ഹോസ്പിറ്റൽ വാസം കഴിഞ്ഞു വീട്ടിലെത്തി..
മുഫിയോട് നാജി ഒഴികെ ആരും സംസാരിക്കാറില്ല ..
ജമീലുമായി നിയമ പ്രകാരം തന്നെ ദാമ്പത്യജീവിതത്തിന്ന് തിരശീല വീണിരിക്കുന്നു
തുടർന്നുള്ള ജീവിതത്തിൽ സങ്കടവും വേദനയുമെല്ലാം റബ്ബിൽ അർപ്പിച്ചു കൊണ്ടു കുറ്റബോധം നീറ്റുന്ന മനസ്സുമായി തെറ്റിൽ മനം നൊന്ത് ഇബാദത്തിലായ് ജീവിതം തള്ളി നീക്കുന്നു..
മദീനയിൽ പോകണമെന്ന് അതിതീവ്രമായ ആഗ്രഹവും പേറി സ്വലാത്ത് ചൊല്ലി കാത്തിരിക്കുമ്പോളും..
പഴയ ഓർമ്മകൾ ഇടക്ക് ഇടക് അവളെ ഭ്രാന്ത് പിടിപ്പിച്ചു
കൊണ്ടിരിക്കുന്നു..
വർഷം രണ്ട് മൂന്നാല് കഴിഞ്ഞിരിക്കുന്നു
മുക്രിക്കാക് ഇപ്പോൾ മുഫിയോട് വെറും ദേഷ്യം ഇല്ല..
ഇടക്ക് എപ്പോളോ ഷഹീർ മുക്രികനെ പള്ളിയിൽ വെച്ച് കാണുകയും കുറെ സംസാരിക്കുകയും പൊരുത്തപ്പെടുവിക്കുകയും ചെയ്തു ..
നാജിക്ക് വരുന്ന കല്യാണങ്ങളെല്ലാം മുഫിയുടെ വിഷയത്തിൽ മുടങ്ങി കൊണ്ടിരിക്കുന്നു..
(പിന്നീട് നടന്നതായ കാര്യങ്ങളാണ് കഥയുടെ തുടക്കത്തിൽ വായിച്ചത്... )
ഓർമകളുടെ കരങ്ങൾ അവളെ വരിഞ്ഞു മുറുകി ടെൻഷൻ താങ്ങാൻ സാധിക്കാതെ പാതി ഉറക്കത്തിൽ വഴുതി വീണ അവൾ ഞെട്ടി ഉണർന്നു...
വേഗം പോയി വുളുഹ് എടുത്ത് വന്നു..
വെള്ളിയാഴ്ച രാവായത് കൊണ്ടു രണ്ടു റകഅത് സുന്നത് നിസ്കരിച്ചു സ്വലാത്തും ബുർദയും ചൊല്ലി രാത്രീയെ ഹയതാക്കി കൊണ്ടിരിക്കുന്നതിനിടയിൽ വീണ്ടും ഉറങ്ങി പോയീ ..
മുഫിക്ക് ടെൻഷൻ സഹിക്കാൻ പറ്റാതാകുമ്പോൾ അവൾ പോലുമറിയാതെ താനെ ഉറങ്ങി പോകും..
************************
മുഫി.. മോളെ മുഫി..
ഞെട്ടി ഉണർന്ന മുക്രികായുടെ
മുഖമെല്ലാം വിയർത്തു കുളിച്ചിരിക്കുന്നു..
മൈബൈൽ ഓൺ ആക്കി സമയം നോക്കി 4 മണി..
ഭാര്യ നല്ല ഉറക്കത്തിലാണെന്ന് മനസിലാക്കിയ അദ്ദേഹം
ശബ്ദമില്ലാതെ എണീറ്റു മുഫിയുടെ റൂമിന്റെ അടുത്ത് വന്നു നിന്ന്..
സാധാരണ അവൾ തഹജ്ജുദിന്ന് എണീക്കുന്നതാണല്ലോ..
ഒരു അനക്കവും ഇല്ലല്ലോ
വാതിൽ ഒന്ന് തട്ടി നോക്കിയാലോ..
മുഫി.. മോളെ..
ഡോറിൽ തട്ടി വിളിച്ചു നോക്കി ..
നാജിയാണ് ഡോർ തുറന്നത്...
എന്തെ അബ്ബൂ ..
മുഫി എണീറ്റില്ലേ മോളെ ..
ഇല്ല ഇത്താത്ത നല്ല ഉറക്കത്തിലാണ്..
അദ്ദേഹം റൂമിലേക്ക് എത്തി നോക്കി..
എവിടെ കട്ടിലിൽ കാണുന്നില്ലല്ലോ..
നിസ്കാര മുസല്ലയിലാണ് ഉറങ്ങുന്നുത് ..
അപ്പോൾ തഹജ്ജുദ് നിസ്കരിച്ചോ..
അറിയില്ല ഉപ്പച്ചി ഡോർ തട്ടിയപോളാണ് ഞാൻ എണീറ്റത്..
അവളെ ഒന്ന് വിളിച്ചു നോക്ക് .
ആ..
ഇത്താത്ത..
ഇത്താത്ത അബ്ബൂ വിളിക്കുന്നു..
ഇതെന്താ ഉറക്കമാണ് പടച്ചോനെ..
അവൾ മുഫിയെ പിടിച്ചു കുലുക്കി..
എന്നാൽ..
മുഫി ഒന്നും അറിയുന്നില്ല..
നല്ല ഉറക്കത്തിലാണ്..
നാജി ഒന്നൂടെ പിടിച്ചു കുലുകിയപ്പോൾ മുഹിയുടെ ശരീരം തണുത്ത് മരവിച്ചത് പോലെ തോന്നി..
ഇത്താത്ത..
അബ്ബൂ...
ഇത്താത്ത മിണ്ടുന്നില്ല 😭
അബ്ബൂ...
ഇത്താത്ത..
ഇതൊന്നുമറിയാതെ മുഫി നല്ല ഉറക്കത്തിലാണ്..
ഇനി ഒരിക്കലും ഉണരാത്ത ഉറക്കം..
ഇത്താത്ത എന്ന് വിളിച്ചു കൊണ്ടു നാജി മുഹിയുടെ ചലനമറ്റ ശരീരം കെട്ടിപിടിച്ചു..
നാജിയുടെ കരച്ചിലും ബഹളവും കേട്ട് കൊണ്ടാണ് ഉമ്മ ഉണർന്നത്..
റൂമിൽ എത്തിപ്പോൾ കണ്ടത് മുഫിയുടെ കണ്ണുകൾ തഴുകി അടച്ചു കൊണ്ട് കൈകാലുകൾ നിവർത്തി വെക്കുന്ന ഭർത്താവിനെയാണ് ..
എന്റെ മോളെ..
എന്റെ മുഫി..
ഉമ്മാടെ പൊന്ന് കണ്ണ് തുറക്ക്..
ആ രംഗത്തിന് സാക്ഷ്യം വഹിക്കാൻ കഴിയാതെ റൂമിൽ നിന്ന് പുറത്തിറങ്ങി അദ്ദേഹം നേരെ പോയത് പള്ളിയിലെക്കാണ്..
ഉസ്താദിനേ വിളിച്ചു എണീപ്പിച്ചു..
തന്റെ മുഫീദ അല്ലാഹന്റെ അടുത്തേക്ക് പോയീ എന്ന് പറഞ്ഞു കൊണ്ട് മുക്രിക തലകുനിച്ചു അനങ്ങാതെ ഇരുന്നു..
കണ്ണിൽ നിന്ന് ഒഴുകുന്ന കണ്ണുനീർ തുള്ളികൾ അദ്ദേഹത്തിന്റെ മുണ്ടിൽ തട്ടി തെറിച്ചു കൊണ്ടിരിക്കുന്നു ..
എന്നിട്ട് തല ഉയർത്താതെ ഉസ്താദേ
ഇന്ന് വെളുപ്പിനെ ഞാനൊരു സ്വപ്നം കണ്ടു .
" എന്റെ മുഫി ഉംറക്ക് പോകുന്നതും കഅബ ത്വവാഫ് ചെയ്യുന്നതും പിന്നെ കണ്ടത് മുഫി മദീനത്ത് നിസ്കരിക്കുന്നതും പൊട്ടികരഞ്ഞു സുജൂദിൽ വീഴുന്നതുമാണ് .. പിന്നെ കണ്ടത് സുന്ദരിയായ ഒരു പെൺകുട്ടി ബഖീഈൽ ഇരുന്നു പുഞ്ചിരികുന്നത് ..
പെട്ടന്ന് ഞാൻ ഞെട്ടി ഉണർന്ന് ..
സ്വപ്നമോ യാഥാർത്ഥമോ എന്നറിയാതെ കുറച്ചു നേരം സ്തംഭിച്ചിരുന്നു പോയീ
ശേഷം അവളെ റൂമിൽ പോയീ നോക്കിയപ്പോളാണ്..
എന്റെ മോൾ..
എന്റെ പൊന്ന് മോള്..
എല്ലാ സങ്കടങ്ങളും വെഷമങ്ങളും ദുനിയാവിൽ ഉപേക്ഷിച്ചു നിസ്കാരമുസല്ലയിൽ എന്നെന്നേക്കുമായി ഉറങ്ങി കിടക്കുന്നതാണ് കണ്ടത്..
ഉസ്താദ്.. 😭
വിറയാർന്ന ചുണ്ടിന്റെ വിതുമ്പലിന്റെ ശക്തി കൂടി ...
ഉസ്താദ് മുക്രികയുടെ തോളിൽ ഒന്ന് അമർപ്പിടിച്ചു ആശ്വാസത്തിന്റെ കരസ്പർശം ഏറ്റ ഉടനെ
മുക്രിക്ക ഉസ്താദിന്റെ കൈയ്യിൽ തല വെച്ച് പോയീ ..
ആ സമയത്ത് പള്ളിയിൽ അനൗൺസ് മെന്റ് വന്നു
ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
നമ്മുടെ പള്ളിയിലെ മുക്രിയുടെ മകൾ ഫാത്തിമ മുഫീദ അൽപ്പം മുൻപ് മരണപ്പെട്ടു.. വെള്ളിയാഴ്ച ആയത്കൊണ്ട് ജുമുഅക്ക് മുമ്പ് മയ്യിത്തെടുക്കുന്നതാണ്...
... അവസാനിച്ചു...
✍️ഷീബ മുഹമ്മദ്
(🖇️അഭിപ്രായം പറയാനും ഷെയർ ചെയ്യാൻ മറക്കരുതേ )
Comments