*കരളിന്റെ മോഹങ്ങളറിഞ്ഞൊരു യാത്ര പോവണം കരളതിൽ മതി മറനാസ്വദിക്കണം*
നെഞ്ചിലെ പഞ്ചവർണ കൂട്ടിലെന് ഇഷ്ടം നിറയണം
ഇശ്ഖരുവി ഒഴുകിയതിൽ നീന്തി തുടിക്കണം
*മോഹങ്ങളെന് ഖൽബിനെ നോവിക്കുന്നു വെന്ന് ഞാൻ അറിഞ്ഞു, ആശകൾക്ക് മറയായ് നിന്ന മര തടിയും ഞാൻ കണ്ടു.*
കാതലുണ്ടതിന് ദുഷ്ടത നിറച്ചതിൽ ദുനിയാവ് കണ്ട് മയങ്ങും അത് സത്യമിൽ എന്ന് അറിഞ്ഞു
മുത്തിനെ ﷺകണ്ടിടാൻ ഖൽബോന്ന് കെഞ്ചി കേട്ടതോ -കേൾക്കാത്ത ഭാവമവർ ദൃശ്ഠി താഴ്ത്തി
*ലോക പ്രവാചകൻ മുത്ത് തങ്ങളെന്റെ ഖൽബിൽ നിറഞ്ഞാൽ ﷺ. ഇഷ്ടം നിറചെന്റെ ഉള്ളം മദീന കണ്ട് രസിച്ചാൽ*
മാട പ്രാവായില്ല
മരതക മണലായില്ല
പവിഴ കല്ലായില്ല
കാറ്റിൻ അലകളിലും രസിച്ചില്ല
*നഷ്ടം*
*നഷ്ടം*
*നഷ്ടം*
എൻ ഇഷ്ടങ്ങൾ ഓരോന്നും കരിച്ചു കളഞ്ഞോരു കഷ്ടം
*കടമകളുടെ കൈ പുസ്തകം എന്നിൽ കളവു പോകണം. തെളിയാത്ത അക്ഷരങ്ങളിൽ മദീന മാത്രം കാണണം*
എല്ലാം മറന്ന് എൻ കാലം സൂക്ഷിച്ചു വെച്ച മോഹ ഭാണ്ഡം ചുമലിലേറ്റണം
കാണിക്ക വെക്കാൻ ഒത്തിരി പോന്ന സ്വലവാത്തും കരുതണം
കണ്ണുകൾ കൊതിച്ച കാഴ്ചകൾ കണ്ടാസ്വദിക്കണം
*ശിരസ് തളർന്നൊടുവിൽ ബഖീഇൽ വീഴണം. എഴുനേൽപ്പില്ലാതെ അവിടെ കിടക്കണം ആ കിടപ്പും മദ്ഹിലായി...ﷺ മനം കുളിരണിയണം*
اللهﷻ
ലജ്ജയില്ലാത്തവളാ...
മോഹങ്ങൾ കുന്നു കൂടുന്നു വെന്ന് ധാരണയുണ്ടായിട്ടും അർഹത മറന്നീ പാപി ഒരു വേഷം കെട്ടുന്നു എവിടെയും എത്താനാവാതെ അടി തെറ്റി വീഴുന്നു
*اللهﷻ*
നിന്റെ രക്ഷയും ശിക്ഷയും ഭയാനകം
നിന്റെ നന്മയും തിന്മയും സ്തുതിർഹം
നിന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം നിന്റെ നന്ദി കെട്ടൊരു അടിമക്ക്
ഔദാര്യം മോഹങ്ങൾക്ക് ശമനം നൽകി ആഖിറം സലാമത് ആക്കു
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments