Skip to main content

മദീനയിലെ മണ്ണിനോളം ഒരു പൊന്നും തിളങ്ങിയില്ലല്ലോ... ✨️

*നാളുകളേറെ കഴിഞ്ഞെന്നാലും നിരാശ തോന്നാത്ത പ്രണയം*
കാത്തിരിപ്പിനും സുഖമരുളിയ വരദാനം ഹബീബ്... ﷺ
*അവസാനമില്ലാത്ത അറിവുകളുടെ ലോകത്ത് അഴക് വിടർത്തിയ ലോക പ്രവാചകർ... ﷺ*
ലോകൈക നാഥൻ കനിഞ്ഞരുളിയ ലോകാനുഗ്രഹി... ﷺ
*ഓരോ ഇഷ്ട ദാസന്മാരും ഇശ്‌ഖിന്റെ പായ വിരിച്ചു അതിലേറി പറക്കാൻ വെമ്പൽ കൊള്ളുകയാണ്*
ഖൽബിന്റെ വികാരം മൂർച്ചിച്ചു എപ്പോഴോ  ഇഷ്ടം ഇശ്ഖ് ന് വഴി മാറി കൊടുത്തതും അപ്പോൾ അവൻ അനുഭവിച്ചറിഞ്ഞു കാണും  തിരു ഹബീബോരുടെ ﷺദർശനത്തിലൂടെ
*ഇഷ്ടത്തിന്റെ മൂർച്ചയേറിയ ഒരു ഭാവമാവാം  ഇശ്ഖ്. പറഞ്ഞാലും പാടിയാലും എഴുതിയാലും മതിവരാതെ  ആ ലോകം ഖൽബ് കവർന്നടുത്ത ഭ്രാന്തമായ ലോകം*
ഇശ്ഖ് ഒരർത്ഥത്തിൽ രോഗമാണ് 
ഖൽബ് മദീനയോട് അലിഞ്ഞു ചേരാൻ കൊതിക്കുന്ന മറ്റൊരു മറു മരുന്ന് ഇല്ലാത്ത രോഗം 
*മദീനയിലെ മണ്ണിനോളം ഒരു പൊന്നും തിളങ്ങിയിട്ടില്ലല്ലോ, ആ പൊന് തരികളോളം സുഗന്ധമൊരു അമ്പറും വീശിയതുമില്ലല്ലോ,*
ഈത്തപ്പന തടിയാൽ നിർമിതമായ മിമ്പറും തേങ്ങിയില്ലെ 
ആ തിരു സ്പർശം ﷺതന്നെ ഇവിടുന്ന് മാറ്റുന്നത് കൂടി നഷ്ടപെടുമല്ലോ, എന്ന യാഥാർഥ്യം അറിഞ്ഞത് മുതൽ
*അതിനോ, വേദന മനസിലാക്കിയ മുത്ത് നബി തങ്ങളോരു ﷺനൽകിയതോ, സ്വർഗാരാമത്തിലെ വാസം*
യഥാർത്ഥ മുഹിബ്ബ് ന് സ്ഥാനം അങ്ങനെ ആണ് 
ഈ പ്രപഞ്ചത്തിലെ ഒന്നിനും പകരം നിൽക്കാൻ കഴിയാത്ത സ്വർഗീയാനുഭൂതി നാളെ പകരമില്ലാത്ത നേതാവിനെ ﷺസ്നേഹിച്ചവന് ലഭിക്കും 
*അതെ -സത്യമായ സ്നേഹം ഹൃദയം കീഴടക്കിയാൽ നേര് പകരാൻ തങ്ങളോരു ﷺവരും ആ കനവുകൾ മിഴികൾക്ക് ഭംഗിയേറെ നൽകും*
മുത്തിലലിഞ്ഞാൽ ﷺതീരാത്ത പ്രശ്നമെന്തുണ്ട് 
മുത്ത് തങ്ങൾ ﷺഅണഞ്ഞു വെന്നാൽ പിന്നെന്ത്‌ റങ്ക് 
ഖൽബ് തിളങ്ങും നേര് 
*മദദ് നിലക്കാത്ത കരം മദീനയിലുണ്ട് മദ്ഹ് ഒരുപാട് അവിടേക്ക് ഒഴുകുന്നുണ്ട്. മഹിമയേറെ അതിൽ പറയാൻ ഉണ്ട് അറിയില്ല നേര് നഷ്ടം വേറെ എന്തുണ്ട്*
സ്നേഹം വലയം തീർത്ത സിദ്ധീഖവരോ, ഉമർ തങ്ങളോ തന്ന സ്നേഹം ഞങ്ങളിൽ ഇല്ല 
സ്നേഹ തീവ്രതയിൽ അങ്ങില്ലാത്ത മദീനയിലെ വാസം കണ്ണുന്നീരെന്ന് ഓതി മറഞ്ഞ ബിലാൽ തങ്ങളെ  സ്നേഹിക്കാൻ പോലും അർഹതയുമില്ല (റ:)
*എങ്കിലും അവരുടെ അടക്കം ഒരുപാട് പ്രവാചകാനുരാഗികളുടെ ഇഷ്ടം ചരിതം ഓർമ പെടുത്തിയപ്പോൾ ഖൽബിന്റെ വാക്കുകൾ കേട്ട് അർഹത ഇല്ലാത്ത ലോകം തേടി ഇറങ്ങിപോയതാണ്*
മുന്നിലുള്ള ഇരുട്ട് കണ്ടിപ്പോൾ  നിശ്ചലമായിരിക്കുകയാണ് യാ സെയ്യിദീ... ﷺ
സ്വലാത്തുകൾക്ക് എണ്ണം കുറവാണ് 
എങ്കിലും ഒത്തിരി വെട്ടം തന്ന് അവർ സഹായിക്കുന്നുണ്ട്  
കൈകൾ ശൂന്യമായി പോയ അല്പ വാക്കുകളിലെ ഇഷ്ട കാരി ഇത്തിരി നേരിയ പാതക്ക് വേണ്ടി കാത്തിരിക്കുകയാണ്
*ഖൽബ് ശുദ്ധമാക്കി എന്നെ ഒന്ന് വിളിക്കണേ -മദദ് നിലക്കാത്ത മഹിത മലർവാടിയിലെനിക്കൊരിടം തരണേ -തണിയെ ﷺ*
മോഹങ്ങളെല്ലാം ബഖീഇന്റെ മണ്ണിനോടാണ് നാഥാ 
اللهﷻ
നിന്റെ ഔദാര്യത്തിലാണ് കണ്ണു നട്ടിരിക്കുന്നത് എന്ന് മാത്രം 
ലജ്ജ അല്പം പോലും തീണ്ടിയിട്ടില്ലാത്ത ഈ പടു വിഡ്ഢിയെ തട്ടി കളയരുതെ കാരുണ്യമേ-
ഔദാര്യം കനിഞ്ഞു എന്റെ ആഖിറം സലാമത്‌ ആക്കു 
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...