*ഏറ്റം ഉദവിയിൽ പടച്ച ഉന്നത നേതാവ് ഉന്നമനത്തിനായ് പിറ കൊണ്ട ജേതാവ്... ﷺ*
കണ്ണുനീരിനെ മഷിയാക്കി
ഖൽബ് ഒരു ചുവർ ചിത്രമാക്കി വിരലിൽ ഒരു കഥ രചിക്കണം
*ഖൽബിന്റെ വ്യഥകൾ ഓരോന്നും അവിടെ കുറിക്കണം . ശാന്തമായ് മദീനയെ പ്രണയിക്കണം*
ഇഷ്ടങ്ങൾ എന്നും നേട്ടങ്ങളാവേണം കോട്ടം തട്ടാത്ത വിജയം വേണം
*അതിനായ് ഖൽബിലൊരു മദീന പണിയണം രാവും പകലും മറന്ന് അതിനെ തലോടണം സ്നേഹ പടവുകൾ കോർത്തു സുന്ദര മാക്കണം*
സത്യ നിലാവ്
സ്നേഹ കിനാവ്
ഇസ്‌ലാമിന് ചരിതമോതിയ താര രാജാവ്... ﷺ
*ഇഷ്ടങ്ങൾ പൂക്കുന്ന ഇശ്‌ഖിന് ലോകം. നഷ്ടം തീണ്ടാത്ത സ്നേഹ ഭാശ്യo മദീനയല്ലാതെ പാരിൽ മറ്റെന്ത് സ്നേഹം കോർക്കാം അവിടെമിൽ നിന്ന്*
പ്രവാചക സ്നേഹം കോർക്കാന് ആദ്യം ഖൽബിൽ ഇലാഹീ സ്മരണയുറക്കണം
വാക്കുകളിൽ വര വർണനകളിൽ മുളക്കുന്ന കേവലം ഒരു അക്ഷര പിറവിയല്ല." ദിവ്യാനുരാഗം" മറിച്ചു ' അത് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും പൊട്ടി പുറപെടണം
*സല കാല ബോധമന്യേ തിരു ﷺസ്നേഹം എന്ന മാസ്മരിക വലയത്തിൽ അകപെട്ടു പോവണം*
അങ്ങനെ ഖൽബിൽ യഥാർത്ഥ പ്രണയം മൊട്ടിടണം
ഖൽബിനെ ബാധിച്ച രോഗം പ്രവാചകാനുരാഗമാവേണം ﷺ
*അതിന് ശമനം ലഭിക്കാൻ ബഖീഇൽ ഒരു നുള്ള് മണ്ണിനായ് ലോകൈക നാഥനോട് തേടണം*
ഖൽബ് പൊട്ടി ഒരു ചോദ്യം വന്നാൽ ഏക ഇലാഹദ് തട്ടുകയില്ല
കരളുറച്ചു തീരുമാനമായാൽ മണ്ണവിടെ സജ്ജമാവും
ബഖീഇൽ സ്വപ്നം കോർക്കാം ഹബീബവരിൽ ﷺഇഷ്ടം തീർക്കാം
*ഏക ഇലാഹീ നിന്റെ കാരുണ്യം ഔദാര്യമായ് ചൊരിഞ്ഞു രക്ഷ നൽകണേ -പാപിയുടെ കരം പിടിചെന്നെ കാക്കണേ*
ആവത് അക്കു
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments