*കഥന കഥകൾ രചിക്കുന്ന മധുര വാക്യങ്ങൾ ഓരോന്നും മദീനയണയാത്ത നൊമ്പരങ്ങളല്ലയോ?*
പ്രണയിക്കുന്നു വെന്ന അല്പ വാക്കുകൾ കൊണ്ട് നിർവൃതിയണയുന്ന കരളിന്റെ ദാഹം യഥാർത്ഥമാണോ...?
*അറിയില്ല*
ഖൽബിന്റെ കോലായിൽ പ്രതീക്ഷയുടെ റാന്തൽ വിളക്കുമേന്തി ഒത്തിരി വെട്ടത്തിൽ ഇത്തിരി കനവുകൾ നെയ്യുന്ന ഞാൻ ഇന്നും പരാജയത്തിന്റെ പടുകുഴിൽ തന്നെ
*മദീന ഒരു വിളിപാടകലെ മാസ്മരിക വലയം തീർക്കുമ്പോൾ അതിലേക്കൊന്ന് എത്തി നോക്കാനാവാതെ ആഴിയുടെ ആഴമിൽ വീണ്ടും നിലം പതിച്ചു പോവുന്നു തിരു ദൂതരെ ﷺഞാൻ*
മരണവും ഒരു മധുര കഥ രചിക്കണം
അതിനായ് ഒത്തിരി സ്നേഹ സൗഹൃദങ്ങൾ എന്നിൽ ചേരണം
എന്നുടെ അഭാവത്തിൽ എനിക്കായ് നാഥന് മുന്നിൽ ഉയരുന്ന കൈകൾ വേണം
അതിനും നിന്റെ ഔദാര്യം വേണം
*അമലോ, അറിവോ, ഇല്ലാത്ത ശൂന്യതയിൽ വാഴുന്ന എനിക്ക് നിന്റെ കാരുണ്യം കൊണ്ട് ഖൽബിൽ ഇശ്‌ഖിന് നാമ്പുകൾ മുളപ്പിക്കണേ-*
ഇഷ്ടം നിറച്ച ജീവിത നൗക നാളെ ബഖീഇൽ ഒരിടം കണ്ടെത്തുന്നവരിൽ എന്നെയും ചേർക്കണേ-
*മുത്തിലും മുത്തായ മുത്തൊളി താജരെ ﷺകനിവിന്റെ തീരത്തൊന്ന് കനവുകൾക്ക് നിറം പകരാൻ വന്നിടേണേ*
പകരമില്ലാത്ത നേതാവ് ﷺപകൽ തോൽക്കും ചന്ദ്ര നിലാവ് ﷺ
പരിഹാരമായി സർവ്വം മാർഗദർശനമായി കരം പിടിച്ച ജേതാവ് ﷺ
*മദീനയിൽ എവിടെയെങ്കിലും മുളച്ചു പൊന്തിയ പുൽ നാമ്പുകൾ ആയിരുന്നു വെങ്കിൽ മുത്ത് ത്വഹാ തങ്ങളോട് ﷺഇഷ്ടം കൂടിയ അഹ്ലു കാരുടെ കാൽ പദങ്ങൾ എന്നിലൂടെ കടന്നു പോവുമായിരുന്നു.*
സൂക്ഷമത യേറിയ അവരുടെ കാൽചുവടു വെപ്പിലും എനിക്കൊരു ഇശ്‌ഖിന് അനുഭൂതി ഉണരുമായിരുന്നിരിക്കാം
*പ്രിയം വെച്ച ദേശത്തോട് ഒരു പ്രണയം ഖൽബിൽ വിപ്ലവം തീർത്തപ്പോൾ ലോകത്തിന്റെ നേതാവിനനോട് ﷺഒരു ഇഷ്ടം പ്രഭ പരത്തണം*
രാവും പകലും കാണരുത്
ദുനിയാവിനോട് തന്നെ കാഴ്ച നഷ്ടപെടണം
ഭ്രാന്തമായൊരു പ്രണയത്തിൽ സ്വയം മറന്നൊരു പ്രണയ രോഗിയായി ബഖീഇനോട് കഥ പറയണം
*വ്യാമോഹം എന്താ ലെ, അതിമോഹമെന്നുള്ളിൽ കവിത രചിക്കുമ്പോൾ ശൂന്യമായ ഒരു അടിമയുടെ കിതാബിന്റെ ഇതളുകൾ എന്നെ നോക്കി പുച്ഛിച്ചു തള്ളുന്നു*
ഇടറിയ വാക്കുകൾ പോലും ഇന്ന് നിസ്സാഹായ മാണ് നിധിയെ ﷺതിരു കരം തന്നൊന്ന് കനിയണേ
മദദ് നിലക്കാത്ത മഹിമയേറിയ മണ്ണിൽ എനിക്ക് അഭയം തരണേ
*ഔദാര്യം കനിഞ്ഞൊന്നു കാക്കണേ പെരിയോനെ*
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments