*കണ്ണുന്നീരുറ്റുന്ന ഖൽബിന്റെ കോലായിൽ പറഞ്ഞാൽ തീരാത്ത മദീനത്തെ പുകളോതി ഇരിക്കണം*
മഹിമയെറെ ചൊന്ന കാറ്റിന് അലകളെ തലോടലേറ്റ് മനമൊന്നു കുളിരണിയണം
*പരിഹാരമായി പരിപാവന മണ്ണിൽ പാടങ്ങൾ ഏറെ തന്ന ഹാത്തിം നബി എൻ റസൂൽ ﷺ*
*ചൊല്ലണം*
പാരവാര പരപ്പുകൾ താണ്ടി പാവന ദീനിന് നിധിയെ ﷺ തേടി യാത്ര പോവണം
മനമെറെ കാത്ത സ്വപ്നം മദീനയറിയണം
*അശ്രു പൊഴിയണം മനമുരുകണം കാണാത്ത മദീന ഖൽബിൽ ഓളം തീർക്കണം*
സംരക്ഷണ കവചം സ്വലാത്ത് ആയിരിക്കെ
ആത്മ സംതൃപ്തി മദീനയിൽ നടമാടുമ്പോൾ
മനമെന്നും മദീനയിലേക്ക് പറക്കാറുണ്ട്
*തിരു ﷺനോട്ടം എന്നിൽ പതിയാന് ഖൽബേറെ കെഞ്ചാറുണ്ട്*
*കണ്ണുനീരും കഥ പറയാറുണ്ട്, ഊർന്നിറങ്ങും മിഴി നീരും കവിളിൽ കവിത രചിക്കുമന്നേരം*
തിരു ﷺനോട്ടം തന്ന് എന്നെ കാക്കണേ സയ്യിദീ ﷺ
*തിരു ﷺകനവുകൾ എന്നിൽ നിറയണേ സ്നേഹ വാരിതി ﷺ, കൂട്ടി വെച്ച കനവുകൾ അന്നേരം സന്തോഷം കൊള്ളും സ്നേഹ കടലെന് നബി ﷺ*
ആശകൾ ഏറെയാണ് ആഗ്രഹം അത്യാഗ്രഹമാണ്
ഉള്ളു നീറും കനവുകൾ ഓരോന്നും മദീനയിൽ തുടങ്ങുന്നു
മദീനയിൽ തന്നെ അവസാനിക്കുന്നു
*ഖൽബിലൊരു മറയുണ്ട് ഇശ്ഖ് അറിയാത്ത ഇരുട്ടുണ്ട്, മറ നീക്കി ഇശ്ഖ് കോരി ഒഴിക്കണേ തിങ്കളെ ﷺഇഷ്ടം നിറച്ചു എന്നിൽ പുതു ലോകം പണിയണെ കാരുണ്യ കടലേ*
അർഹതകൾ മറന്ന് ഖൽബും തേങ്ങലായി
ഏങ്ങലടിച്ച വ്യഥകൾ
ചിതലരിച്ചു മൂകമായി
ചിമ്മാന മടിച്ച മഴ നീർ കണങ്ങൾ
എൻ കണ്ണുന്നീരിന് മറയാവുമ്പോൾ
രക്ഷയായ് കാവലായി കാവലാൾ എത്തുകയായി സ്വലാത്തിൽ മാർഗ ദർശനമരുളുകയായ്
*കനിഞ്ഞു വെന്നാൽ നിധിയെ ﷺകരളായ കനിയെ ﷺതിങ്കൾ തോൽക്കും തങ്ക കനവുകൾ എന്നിൽ നിറഞ്ഞു വെന്നാൽ തങ്ങളെ... ﷺ*
വ്യാമോഹം പടർന്നു പോയി
അതിരുകൾ കര കവിഞ്ഞു ഒഴുകി പോയി
മാനമിരുണ്ട് രാവും ഗാഡ നിദ്രയെ തലോടി എങ്കിലും എന്റെ മിഴികൾ രാവുറങ്ങാതെ ഖൽബിന്റെ വാർത്തമാനത്തെ കാതോർത്ത് രസിക്കുകയാണെ
*മദീന മദീന മദീന ഖൽബിന്റെ മന്ത്രം കാതിന് ഇമ്പം*
മോഹങ്ങൾക്ക് ഔദാര്യം ശമനം നൽകി എന്റെ ആഖിറം സലാമത്ത് ആക്കു
*اللهﷻ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments