*സ്വലാത്താണാധാരം ഇശ്ഖാണ് പ്രധാനം*
കണ്ണിൽ ഇരുലോകപ്രഭാമയം നിറഞ്ഞാൽ ﷺഖൽബിൽ ഇരുട്ടുമായും
ദിനദൈർഗ്യങ്ങളറിയാതെ ആനന്ദ പരവശമാവും
*അനുരാഗ ശീലുകൾ അധരം മൊഴിയണം, ആതിര ശോഭയെന് ﷺഖൽബിനെ തലോടണം*
മങ്ങാത്ത സ്വപ്നമെൻ ലോകത്ത് ചേർക്കണം
തുന്ന് പൊട്ടാത്ത നൂലും നൂൽക്കണം
നിറങ്ങളിൽ മൊഞ്ചുള്ള നിറമതിൽ ചേർക്കണം
ഇശ്ഖ് എഴുതാൻ മതിയായ അക്ഷരം പിറക്കണം
*വെള്ളി മയങ്ങിയ വെണ്ണിലാവ് തിങ്കൾ അത്ഭുതമൂറിയ പൊൻ നിലാവ്...ﷺ*
ചിറക് മുളച്ചു പറന്നുയരണം
ചിറകൊടിഞ്ഞു തളർന്നു വീഴണം
മദീന മണ്ണിൽ അഭയം നേടണം
*ഖൽബിന്റെ മുറിവുകളുണക്കണം അതിനായ് ഇഷ്ടം ഹൃത്തിൽ മുളക്കുണം. മദ്ഹിന്റെ സലിലം തെളിക്കണം ഇശ്‌ഖിന്റെ അടിവേരുറക്കണം*
ഇഷ്ടമായി ഖൽബിൽ കൂട്ടണം
ഇശ്ഖ് ഓതി ബഖീഇൽ ഒടുങ്ങണം
ഫഖീറെന് നെഞ്ചിന്റെ പിടച്ചിൽ അവിടെന്നുമറിയണം ﷺ
*ഇശ്‌ഖിന്റെ കാര്യം എന്നിൽ അത്ഭുതം തീർക്കണം. ഇഷ്ടം എൻ കഷ്ടങ്ങളെ കരിച്ചു കളഞ്ഞത് പോൽ, ഇശ്‌ഖിന് ഉറവ എൻ ഖൽബിൽ പൊട്ടി ഒലിക്കണം*
ആ മോഹം തേനാറിൽ നീന്തി രസിക്കണം
അതിൽ ഒരു അരുവി മദീനത്തേക്ക് വഴി വെട്ടി ഒരു സ്വപ്ന തോണി തുഴഞ്ഞു യാഥാർഥ്യം ആ മണ്ണിനെ തലോടി മയങ്ങണം
*ആശ്രയ മരുളിയ ആശ്രിതർ ഹബീബോരുടെ... ﷺചാരെ ഈ ഇഷ്ട ഭാണ്ഡം ചുമന്നൊരു നാൾ പോവണം. ആശയം ഖൽബിൽ മുളച്ച സ്നേഹം അഭയം തന്നു മദീന കാക്കണം*
തുന്നിയ മോഹം തന്നെ എന്നുള്ളിൽ താഴ് വേരു തീർത്തൊരു തന്നിലെ കാഴ്ചകൾ കണ്ടൊരു എന്നിലെ ഖൽബിന്റെ കണ്ണുനീർ വറ്റാതെ എന്നും എന്നെ തലോടുന്നു
*മോഹമെൻ ഉള്ളറയിൽ ആഴ്ന്നൊരു ഗർത്തം സൃഷ്ടിച്ചു കളഞ്ഞതും ഗർത്ത മടക്കാൻ ഒരു നുള്ള് മണ്ണ് പോലും തിരഞ്ഞു നടന്നു ഞാൻ എത്തിയതോ? കഷ്ടം കൂരിരുൾ വലയം ചെയ്ത ഘോര വനങ്ങളുടെ ഉള്ളിൽ ഇന്നും എൻ ഇഷ്ടങ്ങളെ മൂടി കളയുന്ന എന്തോ എന്നെ പിന്തുടർന്നു കൊണ്ടിരിക്കുന്നു*
മദീന മണ്ണ് ഇന്നും എനിക്ക് അന്യ മാവുന്നു.
അടുക്കാൻ ആഗ്രഹിക്കുന്തോറും ഇശ്ഖ് അറിയാതെ ഇഷ്ട മോതുന്ന ഈ പടു വിഡ്ഢി വീണ്ടും തോൽക്കുന്നു
*കടമകളുടെ താക്കോൽ കൂട്ടങ്ങൾ വീണ്ടും എന്നെ തളർത്തി കളയുന്നു*
നിന്റെ കാരുണ്യ മല്ലാതെ ഒരു രക്ഷ ഇല്ല നാഥാ
നീന്റെ ഔദാര്യ മല്ലാതെ
ഒരു തുണയുമില്ല
നിന്റെ അകമഴിഞ്ഞ ഔദാര്യം ഒന്ന് കൊണ്ട് എന്റെ ഖൽബിലെ മോഹങ്ങൾക്ക് ശമനം നൽകണം
*ഖൽബിലെ ഗർത്തമടച്ചു, ഇരുട്ടും മാഴ്ച്ചു കളയണം*
ആവതു ആക്കു
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments