*മീമൊരു അത്ഭുത കഥ പറയുമ്പോൾ ഖൽബോരു അനുരാഗ കവിത രചിക്കണം*
ഇന്നും ആ യാത്ര തുടരുകയാണ്
എവിടെക്കെന്ന ലക്ഷ്യ ബോധം മനസിനെ ആട്ടി ഉലച്ചു കൊണ്ട് സ്വർഗ്ഗ ഭൂമി തേടി അലയുന്ന കിനാവുകൾ
*ഓരോ കിനാവിന്റെ അറ്റത്തും മദീന മധുരം വിതറാറുണ്ട്. തിരു ﷺപ്രണയം ഖൽബിൽ നിറയാൻ ലോകൈക നാഥാനോട് തേടാറുണ്ട്*
പ്രണയ മറിയാത്തത്തിന്റെ പേരിൽ ഖൽബിന്റെ പ്രഹരമേറ്റ് എൻ മിഴിയിണകൾ ഈറനണയുമ്പോഴും
മധുരം എൻ കൈകൾ തൂലിക തുമ്പുകൾ ചലിപ്പിക്കാറുണ്ട്
*ഇഷ്ടമെൻ ഇശ്‌ഖിന് പ്രിയരോടുള്ള ﷺതേട്ടം കണ്ണിൽ നീരുറവ വറ്റിക്കാറുണ്ട്. ദാഹം എൻ തൊണ്ട വരളുന്ന നേരം സ്വലാത്തിന് സലിലം എൻ ദാഹം ശമിപ്പിക്കാറുമുണ്ട്*
പാപ പങ്കിലമായൊരു ശിരസു മേന്തി പുണ്യ ഭൂമിയെ തേടുന്ന കൈകൾ വിറ കൊള്ളാറുമുണ്ട്
കഷ്ടം എൻ നഷ്ട നാളുകൾ എന്നുള്ളിൽ ഒരു തീ കനൽ എരിയുന്നുണ്ട്
*കൊഴിഞ്ഞു പോയ ഇന്നലകൾ ഓർത്ത ഞാനിന്നു തേങ്ങാറുമുണ്ട്. സത്യം എൻ ഉള്ളു നിറച്ച മുത്ത് തിരു കരം ﷺ തന്ന് കാക്കും എൻ ഖൽബെന്നും പറയാറുണ്ട്*
രക്ഷ പാരിൽ ഒന്നുണ്ട് സത്യം മുത്ത് നബിയുണ്ട് ﷺ
ഇഷ്ടം ഖൽബിൽ പൂത്തു വെന്നാൽ ഇരു ലോക വെളിച്ചമുണ്ട് ﷺ
*മോഹങ്ങൾ ഏറുന്ന മാത്രയിലും കാവലായി അങ്ങ് ﷺവരുമെന്ന പ്രതീക്ഷയാണ് തണിയെ ﷺഇന്നെന്റെ ജീവൻ എന്നുമുള്ള കാവൽ*
രാവും പകലും തേടും കനവുകൾ
തിരു തിങ്കളിന് ﷺകനിവ് തേടി മാത്രം
തിരു ﷺകരം തന്നൊന്ന് കാക്കാണം നിധിയെ ﷺ
ലോകൈക നാഥൻ ഏറെ പൊറുക്കണം അതിനെ അറിവില്ലായ്മ നഷ്ടത്തിലാഴ്ത്തിയ ദിനം ഒന്ന്
اللهﷻ
എഴുതി തള്ളണം
എന്നെ കാക്കാൻ അവിടെന്നും ﷺപറയണേ -ഉപ്പാപ്പ തിങ്കളോരു കാക്കും എന്ന പ്രതീക്ഷയാ കനിയണേ കനിവേ-പാപി ഇവളെ
*കാക്കണേ തമ്പുരാനെ നിന്റെ കാരുണ്യം ഒന്ന് കൊണ്ട് നിന്റെ ഔദാര്യം ഇല്ലെന്നാൽ നിന്റെ നന്ദി കെട്ട അടിയാർകളിൽ പെട്ടു നരകത്തിൽ വീണു വെന്തുരുക്കുന്നവരാകും ഞങ്ങളെ*
ഖൽബിൽ ഇശ്‌ഖിന് മധുരം തരണേ
കനവുകൾ കനിവിന് ﷺസുഖമരുളണെ
ഖൽബ് നിറഞ്ഞു ബഖീഇൽ ഒരുനാൾ അഭയം തരണേ...
*വ്യാമോഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ബഖീഇന് മണ്ണിൽ അടക്കം ചെയ്യാൻ ആവതു ആക്കു*
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments