*നിശയിലെന് അശകിലെങ്കുമഴകിന് ﷺഉള്ളം തീർത്ത മോഹ കഥകൾ നിലാവിനോട് ചൊന്നൊരു നേരം അത്ഭുതം തെളിഞ്ഞ അവരുടെ മിഴിയിൽ വിരിഞ്ഞ അഴകിന്റെ ആഴം പതിഞ്ഞത് എൻ ഉള്ളിന്റെ ആഴിയിൽ ആയിരുന്നു*
വാക്കുകൾ തീർത്ത ഭംഗി ഖൽബിൽ ഇല്ലെല്ലോ..? എന്ന അവരുടെ കണ്ണിലെ മറു ചോദ്യം എനിക്ക് മനസിലായത് കൊണ്ട് ഞാൻ വീണ്ടും അല്പ നേരം നിശബ്ദത പൂണ്ടിരുന്നു
*എന്തോ -അനുസരണ ഇല്ലാത്ത എന്റെ മിഴികൾക്ക് പ്രളയം ബാധിച്ചത് പോലെ അവ ഉറവ പൊട്ടി ഒലിക്കുന്നുണ്ടായിരുന്നു.*
കാത്തിരിപ്പിന്റെ സുഖം ഖൽബറിഞ്ഞു വരുമ്പോഴേക്കും
അതിലൊരു കരി നിഴൽ വീഴാതിരിക്കാൻ ഞാൻ ഏറെ ശ്രദ്ധിച്ചിരുന്നു.
ഉറക്കം ഒരു വഞ്ചകന്റെ വേഷം ദരിക്കുമ്പോൾ
അതിനെ തട്ടി മാറ്റി കൊണ്ട് ഞാൻ എന്റെ ഖൽബിനെ ഉണർത്തും
*വിരൽ തുമ്പിൽ മദ്ഹിന് അലകൾ തീർത്തു ആനന്ദം പൂണ്ടുലയും. കാതിൽ മദ്ഹിന് ഇശലുകൾ കൊണ്ട് നിർവൃതിയണയും*
ﷺ
ഇഷ്ടം ഒരു വാക്കിൽ ഒതുങ്ങരുത്
ഇശ്ഖ് ഒരു നോക്കിൽ അവസാനിക്കരുത്
ഇരു കരം നീട്ടി ഇറയോന്റെ സ്നേഹം ഖൽബിൽ പടർത്തണം ﷺ
*കരവിരുതുകൾ ഖൽബിൽ വികൃതി കൂട്ടണം. കരകാണാ ഇശ്‌ഖിന് ഉറവ ഖൽബിൽ ബഹർ പോലെ കരകവിഞൊഴുകണം ﷺ*
സത്യമായ പ്രണയം ഖൽബിലുറച്ചാൽ നിത്യമായ കിനാവുകൾ ഉള്ളം നിറക്കും
തങ്ക തിരു തിങ്കൾ രാജ ﷺ
തിങ്കൾ ഒളി അഴകിന് ഹോജ ﷺ
*ലോകൈക നാഥന്റെ ഉത്തമ വിചാരം. ലോകാനുഗ്രഹിﷺയെന്ന ഇഷ്ട നേതാവ്... ﷺ*
ഇല്ലാത്തൊരിഷ്ടത്തിന്റെ പേരിൽ തൂലിക ചലിപ്പിക്കും ഞാനെന്തൊരു വിഡ്ഢി
അർഹത മറന്ന കോലം കെട്ടി
*ആ കരം ഒന്ന് തരണേ തണിയെ ﷺതിരു കരം പുണർന്നാൽ വിജയം പൊന്നെ ﷺ*
രാപകൽ കാണാതൊരു പ്രണയം നേടണം
രാവിന്റെ മറവിൽ കണ്ണിൽ കിനാവും നിറയണം
പകലിന്റെ ഓർമകൾ എന്നിൽ സ്വലാത്തിൽ കഴിയണം
*അധരം മൊഴിയും ബുർദയുടെ മധുരം നുണയണം. ഉമർ ഖാളി ബൈത്തിൽ എന്റെ മനം പിടയണം*
ഇശ്ഖ് അറിയാത്ത വേദന എന്നിൽ നിറയണം അങ്ങനെ ഇഷ്ട നാടിനെ തേടി യാത്ര തുടരണം
ഇശ്‌ഖിന് അഹ്‌ൽ കാരെ കണ്ട് ഇഷ്ടം നുണയണം
ഖൽബുറച്ചു കണ്ണിൽ ലോക പ്രഭ തെളിയണം ﷺ
*കൊഴിഞ്ഞു പോയ നാളിലെ നഷ്ടം എന്റെ ഹൃദയം പിളർത്തണം. ആ വേദന പേറി എന്നിൽ റൂഹും അടരണം*
ഇഷ്ട തീരത്ത് ഒടുങ്ങി ഒടുവിൽ ഇശ്ഖ് നുണയണം
ഇഷ്ടം ഓതി ബഖീഇന് മണ്ണും സ്വന്തമാക്കണം
ലോകൈക നാഥാ ഞാൻ എന്തൊരു വ്യാമോഹി
ലോകാനുഗ്രഹി ﷺഎന്ന സ്നേഹം ഉള്ളു കവർന്ന അത്യാഗ്രഹി
*ദിവ്യാനുഗ്രഹ വേരുകൾ തേടി അലഞ്ഞൊരു പാപി എവിടെയും എത്താന് കഴിയാത്ത യാചകി*
കാരുണ്യവാനായ നാഥാ നിന്റെ കാരുണ്യം ഒന്ന് കൊണ്ട് എന്റെ ഖൽബിൽ വിരിഞ്ഞ അത്യാഗ്രഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്കു
*اللهﷻ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments