*വിജന വഴികൾ താണ്ടിയാണ് യാത്ര ഖൽബും കൈയ്യും ശൂന്യം, തളർച്ചയിൽ ആശ്വാസമായി കൂടെ കൂട്ടിയ സ്വലാത്ത് മാത്രമാണ് ഇന്ന് അഭയം അതോ തുച്ഛം*
കണ്ണുനീരെന്ന എന്റെ ഇപ്പോഴത്തെ വിരിപ്പിനെ സ്നേഹം കൊണ്ട് മൂടാന് മദീന കിനാവുകൾ കടന്നു വരാറുണ്ട്
*സ്നേഹം സത്യമാണെന്നും അത് ഉത്തമ നേതാവിലാണെന്നും. ഇരുലോകാനുഗ്രഹിയെ ഓർത്ത് കണ്ണുനീര് ഉറ്റി വീണപ്പോൾ മാത്രമാണ് ബോധമുദിച്ചത്.... ﷺ*
ഇഷ്ടവും നഷ്ടവും കഷ്ടംവും ഇന്ന് ഇശ്‌ഖിന്റെ വീചികളിലാണ്
പറയുന്ന വാക്കുകളിലല്ലാതെ ഇഷ്ടം നിഴലിക്കുന്നില്ല എന്ന സത്യം എന്റെ ശിരസിനെ കാർന്നു തിന്നുന്നുണ്ട്
*എന്റെ വിവരമില്ലായിമ കണ്ട് ഖൽബ് എന്നും ആർത്തു നിലവിളിക്കാറുണ്ട്, സ്വലാത്തിനെ വെറും അലങ്കാരമായി കൂടെ കൂട്ടാതെ ഖൽബിനെ ഉണർത്തു എന്ന് അവകൾ എപ്പോഴും എന്നോടു കെഞ്ചാറുണ്ട്*
മദീന യെന്ന മാസ്മരിക വലയത്തിലേക്ക് എന്നെ കൈ പിടിച്ചുയർത്താന് ഖൽബ് പെടാ പാട് പെടുന്നത് ഞാൻ കണ്ടിട്ടുണ്ട് അതൊന്നും വക വെക്കാതെ ഈ ശിരസ് ദുനിയാവിന്റെ പച്ചപ്പിൽ മയങ്ങുന്നത് എനിക്ക് ഒരു അലോസരമായി തോന്നാറുമുണ്ട്
*ഇന്നെനിക്ക് ജീവിക്കാൻ കൊതി തന്നത് മദീന യെന്ന സത്യം എന്നുള്ളിൽ എന്നും ആർമാദിക്കാറുണ്ട് ആ മാത്ര ചിന്തയിൽ ഞാൻ എന്നും കുളിരു കോരാറുണ്ട്*
ഇഷ്ടം എൻ ഹബീബവരെന്ന ﷺസത്യം വെറും മിഥ്യയല്ല
ഇശ്‌ഖിനായ് ഞാൻ കേഴും മൊഞ്ചതിൽ ശൂന്യമല്ലാ...
*കേൾക്കണേ എന്റെ വ്യഥകൾ ഓരോന്നും എന്റെ ത്വാഹാ നിധി ﷺഅറിയണേ ഇന്നിവിടെ ഞാൻ തനിച്ചല്ല മദ്ഹുകൾ എന്നിൽ പുകൾ പാടാറുണ്ടെ...*
ഉമർ ഖാസി (റ)ബൈത്തതിൽ ഏറെ കണ്ണുനീര് നൽകി എന്നാലും
എൻ ചിന്തകൾ ഓരോന്നും ഇശ്ഖ് തേടുന്നുണ്ടേ -
ബുർദ യെന് ഖൽബിന് രോഗത്തിന് ശമനമായിരുന്നു
എന്നിരുന്നാലും
*ഖൽബ് കളവ് പോയി എന്ന സത്യം മദീന കാണാറുണ്ട് , അവ എന്നും മദീന യിൽ എൻ വ്യഥകൾ മുത്തിന് ﷺചാരെ കാണിക്ക വെക്കാറുണ്ട്*
ആവേശമായി എന്നിൽ അലതല്ലും വ്യാമോഹം
സത്യമായ് ഒന്ന് മദീന കാണിക്കണേ നാഥാ
اللهﷻ
മൗത്തണയും മുൻപ് മദീനയണയണം
മണ്ണ് തിന്ന് തീർക്കും മുന്പേ മദീനയിലെ മണ്ണ് പുണരണം
*വ്യാമോഹം അത്രയും ഖൽബിനെ വൃണപെടുത്തി കളഞ്ഞു സയ്യിദീ ﷺപരിഹാരമായി വന്നു എന്നെ കാക്കണം സ്നേഹ വാരിതിﷺ*
ആവത് ആക്കു
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments