🌼
*ഏറ്റം ഉദവിയാൽ പടത്തൊരു അരുമ മലര്... ഉന്നതിയിൽ പ്രകാശം നിറയും അഴകിന് ചേല്... ﷺ*
മക്ക പുലരിയിൽ ഉദയം കൊണ്ട്
മഹിമ ഏറെ പറയാനുണ്ട്
വായിച്ചാലും മതിവരില്ല
എഴുതി തീർക്കാൻ കഴിയുകയുമില്ല
തങ്കം തോൽക്കും അരുമ സിറാജ ﷺപാരിൽ അനുഗ്രഹ മായ രാജ ﷺ
*മദീന പുരിയിൽ വിശ്രമം മഹിത ഭൂമിയിൽ മൊഞ്ചുo കണ്ട്... ത്വാഹ സ്നേഹ രാജ റാഹ ഖൽബിൽ എന്നും തിരു പുകളുകൾ... ﷺ*
കനിവിന്റെ നോട്ടം തന്നാൽ കനിവാലെ കനവും തന്നാൽ ﷺ... ബദലില്ല പാരിൽ മദദ് ചൊരിഞ്ഞെന്നാൽ
നിലക്കാത്ത മദദിന് കരം മദീനയിലെ കാറ്റിന് അലകൾക്കുമറിയാം
*എങ്കിലും ആയുസിതളുകളിൽ വന്നു പോയ വലിയ നഷ്ടം എന്നും എന്നെ വേദനിപ്പിക്കാറുണ്ട്, മദീന കാണാതെ ഞാൻ നിശ്ചലമായി പോയാലോ -? തിരു ﷺപ്രണയം എന്നിൽ ഇല്ലാതെ പോയാലോ-?*
പിന്നെ എന്തിനു വേണ്ടി ഞാൻ ജീവിച്ചു -?
ആർക്ക് വേണ്ടി ഞാൻ ജീവിച്ചു -?
നാളിതുവരെ ദുനിയാവിന്റെ കബഡതയിൽ മുഴുകി ഞാൻ എന്തിന് ആർമാദിച്ചു -?
*ഉത്തരങ്ങളില്ലാത്ത ഒരായിരം ചോദ്യങ്ങൾ എന്നുള്ളിൽ അലയടിക്കുന്നുണ്ട്, അതെന് ഖൽബിനെ വല്ലാതെ വൃണ പെടുത്തുന്നുമുണ്ട്.*
ആരുടെയോ വാക്കുകളിൽ വന്ന ഇഷ്ടം എൻ ഖൽബിനെ അത്ഭുത പെടുത്തിയപ്പോൾ എന്നുള്ളിൽ വന്ന *വ്യാമോഹം*
ഉറക്കം കെടുത്തിയ ആ തിരു ﷺപ്രണയം എൻ ഖൽബിനെ വരിഞ്ഞു മുറുക്കിയപ്പോൾ
*അറിയാതെ അർഹത ഇല്ലാതെ ഞാനും എഴുത്തു തുടങ്ങി അടങ്ങി നിൽക്കാൻ ആവാതെ എന്റെ വിരലുകൾ ചലിക്കാൻ തുടങ്ങി*
രാവും പകലും മാറി മാറി വന്നു പക്ഷെ... !
ഇന്നും എന്നിൽ മദീന വിളിയാളം വന്നില്ല
*മുത്ത് തങ്ങളോരു ﷺഇല്ലാത്ത മദീന കണ്ണുനീരെന്ന് ഓതി ഓടി മറഞ്ഞ ബിലാൽ (റ)ഇടക്ക് ഇടക്ക് എന്റെ കണ്ണുകൾ ഈറനണിയിക്കാറുണ്ട്*
ആ സ്നേഹം ഓർത്ത് ഞാൻ പൊട്ടി കറയാറുണ്ട്
എന്നിൽ ഇല്ലാത്ത സ്നേഹത്തെ ഞാൻ എന്നും വേദനിപ്പിക്കാറുണ്ട്
പ്രകടിപ്പിക്കാൻ അറിയാത്ത വാക്കുകൾക്ക് നിറം പൂശാൻ അവ കാണിക്കുന്ന മിടുക്കിനെ നിരുൽസാഹ പെടുത്താറുമുണ്ട്
*പക്ഷെ... !*
*എന്നിട്ടും എൻ ഖൽബിന്റെ രോഗം മദീനയാണെന്ന് അറിഞ്ഞിട്ടും അതിനെ പരിപാലിക്കാൻ കഴിയാത്ത ഞാൻ എത്ര ഹത ഭാഗ്യ ഞാൻ എത്ര പരാജയം*
ഹാ ഞാനെന്തൊരു തോൽവിയാണ്
ഹോ -എന്റെ കടമകളെ നിങ്ങൾ എന്നെ വല്ലാതെ നിരാശ പെടുത്തുന്നു എന്റെ മോഹങ്ങളിൽ നിന്നും എന്നെ തട്ടി മാറ്റുന്നു...
*ഞാനൊരു മുഴു ഭ്രാന്തിയായിരുന്നു വെങ്കിൽ ദിശയറിയാതെ, സൊ -ബോധം നഷ്ട പെട്ട ഞാൻ മദീന അണഞ്ഞു വെങ്കിൽ /*
കേവലം ഒരു ഭ്രാന്തിയെന്ന പരിഗണന എനിക്ക് മദീനക്കാർ തന്നാൽ
രാവും പകലും മറന്നു തിരു ﷺപ്രണയത്തിൽ ഞാൻ അലിഞാൽ
*ആവോളം ആ തെരുവോരങ്ങൾ കണ്ടു ശിരസ് തളർന്നു ബഖീഇൽ കുഴഞ്ഞു വീണാൽ ഒരിക്കലും ഉണരാതെ അവിടെ കിടന്നാൽ*
പിന്നെന്തു വേണം ഈ പാപിക്ക്
മരണവും മധുരമല്ലെ
മധുരസ മറിഞ്ഞ ഹൃദയവും വിജയമല്ലെ
*اللهﷻ*
ഈ പാപിയുടെ വ്യാമോഹം
*اللهﷻ*
ഈ പാപിയുടെ ഓരോ ദിനങ്ങളിലെയും പ്രതീക്ഷ
കാക്കണേ -അർഹത മറന്നു പോയൊരു മോഹത്തെ ചേർക്കണം തിരു ﷺസവിദം
*അമലോ അറിവോ അദബോ ഇല്ലാത്ത ഈ വ്യാമോഹിയുടെ അത്യാഗ്രഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ മോഹ ഭാണ്ഡം ബഖീഇന്റെ ഓരത്ത് ഇറക്കി വെക്കാൻ ആവത് ആക്കു*
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments