*കണ്ണുനീരുതിരുന്ന ഖൽബിന്റെ കോലായിൽ സ്വലാത്തിന്റെ മണി നാദം മുഴക്കി ഒരു വെളിച്ചം സൃഷ്ടിച്ചു മദീന വിളിയാളത്തിനു വേണ്ടി കാത്തിരിക്കണം*
ഇഷ്ടമാലെ തീർത്ത വരികൾ കൊണ്ട് മാറ്റൊലി തീർത്ത മദ്ഹിന് ഗീതികൾ മഹിത മലർവാടിയിലൊരു മഴയായ് വർഷിക്കണം
*നഷ്ട ഭഗ്ന സ്വപ്നങ്ങളെ ഇല്ലായ്മ ചെയ്ത ഇഷ്ട നാടിനെ പ്രണയിച്ചു ആനന്ദം കണ്ടെത്തണം... ﷺ*
ആർദ്രമായി എന്നുള്ളിൽ കുടിയേറിയ കനവുകൾ
സത്യമായി പുലരണം
ദുനിയാവിന്റെ പല പലചരക്കു സ്വപ്നങ്ങൾ ദുനിയാവിന്റെ തന്നെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിഞ്ഞു യാഥാർഥ്യം തിരിച്ചറിഞ്ഞൊരു മുഹിബ്ബ് ആവണം
*അങ്ങനെ കൂരിരുൾ വലയം ചെയ്ത എൻ ഖൽബിലൊരു ഇശ്‌ഖിന് പ്രഭ വിടരണം... ﷺഇഷ്ടം എൻ നഷ്ടങ്ങളെ ഇല്ലായ്മ ചെയ്ത് ബഖീഇന് പൊന്ന് തേടി യാത്ര തുടരണം*
അത്യാഗ്രഹമെന്നുള്ളിൽ അലയടിക്കും മോഹമെങ്കിലും
ഇഷ്ടം എൻ നേത്രങ്ങൾ തുടിക്കും ആ കാഴ്ചകൾക്ക് വേണ്ടി
*അധരം മൊഴിയും സ്വലാത്തിന് മന്ത്രങ്ങളും ഖൽബിൽ അലിയും ഇശ്‌ഖിന് തോരണങ്ങളും എന്നുള്ളു പാടും ഇന്നിന്റെ തേനിശലുകളാണ്*
ഖൽബെരിഞ്ഞു തീരും മുന്പേ മദീന ചേരണം കരളു പകുത്ത് ഇശ്ഖും തീർക്കണം ﷺ
اللهﷻ
അതിരു കടന്ന വ്യാമോഹിയുടെ അത്യാഗ്രഹത്തിൽ നിന്നുമൊരൽപം മാത്രമാണിത്
*നിന്റെ കാരുണ്യത്തെ തുടർന്നല്ലാതെ ഒരു രക്ഷയില്ല നിന്റെ ഔദാര്യമല്ലാതെ ഒരു വിജയവുമില്ല*
ഉത്തമ നേതാവിനെ തന്ന കാരുണ്യമേ...
എന്റെ കര കവിഞൊഴുകി പോയൊരു അത്യാഗ്രഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്കു
*اللهﷻ*
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments