*കരവിരുതുകളാൽ കരകവിഞ്ഞൊഴുകിയൊരു ഇശ്‌ഖിന് കൊട്ടാരം ഖൽബിൽ പണിയണം*
സ്വലാത്തിനാൽ കുഞ്ഞു നക്ഷത്ര പ്രകാശ വലയം അതിനെ ആകർഷണീയമാക്കണം
*അടിത്തറ പാകിയ കല്ലുകൾക്ക് ഉറപ്പിനായ് ബുർദയുടെ ഈരടികൾ തീർക്കണം. ഹൃദയം പൊട്ടി വന്ന ഉമർ ഖാസി(റ) തങ്ങളുടെ ബൈത്തൊരു അലങ്കാരമാക്കണം*
പ്രണയതീരം ഖൽബിൽ പൊട്ടി ഒലിക്കണം മദീന കണ്ണിനെ കുളിരണിയിപ്പിക്കണം
ഇഷ്ടം ഇശ്ഖ് ഓതാൻ ഇഷ്ട വഴികൾ തേടി പിടിക്കണം
*ദിവ്യാനുരാഗത്തിന്റെ വിത്ത് പാകി ഹൃദയാന്തരങ്ങളിൽ ഒരാരാമം തീർക്കണം. തിരു ദൂതര് ﷺഅത് കണ്ട് സന്തോഷിക്കണം*
മോഹങ്ങൾ അലതല്ലും ഖൽബിന് ദാഹം തീർക്കണം
ബഖീഇന് മരതക വർണത്തെ പ്രണയിച്ചു അവിടെ ഒരിടം നേടണം
*ഈ കാലുകൾക്കു ആ പാദം സഞ്ചരിക്കാനുള്ള അർഹത ഇല്ല. അതോർത്തു തേങ്ങിയൊരു ഖൽബിന് മൂകമാണ്, നെഞ്ചിൽ ഇഴഞ്ഞു എങ്കിലും ആ പുണ്യ മണ്ണിൽ ഒന്ന് ചേരണം. ഇഷ്ടം പറഞ്ഞു എങ്ങനെ എങ്കിലും അവിടെ പറ്റികൂടണം*
മോഹങ്ങൾ എന്റെ തലതാഴ്ത്തി കളയുന്നുണ്ട് നാഥാ
അർഹത ഇല്ലായ്മ കൊണ്ട് ഖൽബും തേങ്ങുന്നുണ്ട് എന്നിരുന്നാലും ആശ മറന്നൊരു ലോകം പണിയാൻ വയ്യ, ആശ്രയമായ തങ്ങൾ കനിയും നേരാ
*അഭയം തന്നൊരു കിനാവുകൾ ഉള്ളിൽ നിറയുമ്പോൾ, ആശകൾക്ക് ആക്കം കൂട്ടാൻ ഖൽബും വിതുമ്പുന്നു*
اللهﷻ
നിന്റെ നന്ദി കൊട്ടൊരു അടിമയുടെ വ്യാമോഹം
കടിഞ്ഞാൺ പിടിക്കാൻ കഴിയാത്തൊരു അത്യാഗ്രഹം എന്നിരുന്നാലും നിന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം എന്റെ മോഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്കു
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments