*ലയന സുന്ദര കാഴ്ചകൾക്ക് വേണ്ടി ഖൽബും കൊതിക്കുന്നുണ്ട്, ഭോജന പ്രിയരുടെ വയർ പോലെ വിശപ്പ് കാരണം എന്റെ ഖൽബ് വാവിട്ട് കരയുന്നുണ്ട്. ഇഷ്ടം ഇശ്‌ഖിന് മധുര പാനീയം സേവിക്കാൻ കഴിയാതെ പോവുന്നതിൽ മനം നൊന്ത് കരയാറുണ്ട്*
ഇശ്‌ഖിന് ഉറവ തേടിയുള്ളോരീ യാത്രയിൽ ഞാൻ ഇന്നും ഫഖിർ തന്നെ യാണ്
മദ്ഹ് എഴുതിയും പറഞ്ഞും പാടിയും രാവുകൾ ഞാൻ പകലുകൾ ആക്കി നോക്കാറുണ്ട്
ഇഷ്ടം എൻ കനവുകൾക്ക് അത് ഭംഗി നൽകാറുമുണ്ട്
*ഇഷ്ട പ്രിയരുടെ ﷺലോകം ഇത്ര മൊഞ്ചുള്ളതാണെങ്കിൽ ഇഷ്ടരെ ﷺകാണാൻ എന്തൊരു മൊഞ്ചായിരിക്കും.*
*അർഹത ഇല്ലായ്മ എന്റെ കാലുകൾക്ക് വിലങ്ങു വെച്ചപ്പോൾ നിസഹായത നോക്കി നിൽക്കാൻ മാത്രമേ -പറ്റിയുള്ളൂ*
പ്രേമ ഭാജനത്തിന്റെ ദേശം കാണാൻ മാത്രം കണ്ണിന് അർഹത ഇല്ല
കൈകൾ ചലിക്കുമ്പോൾ ഖൽബിൽ ഒരു ആന്തൽ ആണ്. മദ്ഹ് എഴുതാൻ മാത്രം എന്ത് അർഹതയാണെന്ന വേവലാതി എന്നെ വല്ലാതെ കുഴപ്പത്തിലാക്കുകയാണ്
*ലജ്ജയില്ലാത്ത എന്റെ ഖൽബ് വീണ്ടും വീണ്ടും കൊതിക്കുകയാണ്. എങ്ങനെ കൊതിക്കാതിരിക്കും, കൂരിരുൾ മൂടിയ ഖൽബിൽ പ്രഭയായ് ഉദിച്ചതല്ലെ -ഈ ദുനിയാവിവിന്റെ മോഹങ്ങളെ ഞാൻ ദുനിയാവിന്റെ തന്നെ ചവറ്റു കൊട്ടയിൽ വലിച്ചെറിഞ്ഞു എന്റെ കണ്ണുകൾ അന്തത ബാധിച്ചപ്പോൾ എനിക്ക് കാഴ്ചയായ് വന്ന തങ്ങൾ ﷺഅല്ലെ*
പിന്നെ എങ്ങനെ എന്റെ ഖൽബ് അടങ്ങും
എന്ത് പറഞ്ഞു ഞാൻ അടക്കും
കടിഞ്ഞാൺ പിടിക്കാൻ കഴിയാത്ത മദീന മോഹം കൊണ്ട് എന്റെ ഹൃത്തിൽ വന്ന മുറിവ് വൃണo മൂത്ത് പഴുത്തു മരുന്നില്ലാത്ത വന് രോഗം പോലെ എന്നെ വേദനിപ്പിച്ചു കളയുന്നത് കണ്ടതല്ലെ സാ സയ്യിദീ... ﷺ
*اللهﷻ*
*വിന്റെ ഹബീബവരോടുള്ള ﷺ പ്രണയം ഖൽബിൽ മൂത്ത് പെട്ടന്ന് തിരിച്ചു വാരം എന്ന് ഉമ്മാക്ക് വാക്കും കൊടുത്ത് മദീനയിലേക്ക് യാത്ര തിരിച്ച ഉവൈസ് (റ)ഖൽബിൽ എന്തോരം സ്വപ്നങ്ങൾ നുരച്ചു പൊന്തിയിട്ടുണ്ടാവും
ഒടുവിൽ മുത്തിനെ ﷺകാണാതെ മടങ്ങേണ്ടി വന്നപ്പോൾ ആ പാവം എത്ര വേദനിച്ചു കാണും റൂഹ് തടിയിൽ നിന്നും ഊരുന്നതിൽ പരം വേദന തന്റെ പ്രേമ ഭാജനത്തെ ഒരു നോക്ക് കാണാതെ മടങ്ങിയതിൽ ആയിരിക്കില്ലേ
*اللهﷻ*
*വിന്റെ ഹബീബവർ ﷺഇല്ലാത്ത മദീനയിൽ നിൽക്കാൻ കഴിയില്ലെന്ന് പറഞ്ഞു വേദന കടിച്ചമർത്തി മദീനയിൽ നിന്ന് ഓടി മറഞ്ഞ ബിലാലോര് (റ)എത്ര വേദന തിന്നിട്ടുണ്ടാവും*
പിന്നെ പ്രണയമാണെന്ന് വാക്കുകൾക്ക് ചായം പൂശി മിനുക്കുന്ന ഞാൻ ഒക്കെ എന്താണ്
കാത്തിരിപ്പിന് സുഖം തന്ന രാവും മൂക മാവുമ്പോൾ എന്നിൽ പിന്നെ എന്താണ് അവശേഷിക്കുക. ഇല്ലാത്തൊരു പ്രണയം പറഞ്ഞു ഖൽബിനെ വഞ്ചിക്കുന്നതിൽ ഭേദം മരണമല്ലെ. പ്രതീക്ഷ കൊടുത്തു ദിനം കഴിച്ചു കൂട്ടുന്ന ഖൽബിന്റെ വേദന ഈ ലജ്ജ ഇല്ലാത്ത വാക്കുകൾക്ക് അറിയില്ലല്ലോ
*ഹബീബവരാണെന്റെ ﷺലോകം അതിൽ മാത്രമാണിന്നന്റെ ദാഹം. മദീനയാണ് എനിക്ക് അഭയം അവിടെ മാത്രമാണിന്നെന്റെ ആശ്രയം*
വരികളിൽ ഇനിയൊരു ബുർദ വിരിയില്ല കാരണം എനിക്ക് ഇശ്‌ഖിന് ഉറവ പോലും കാണാൻ കഴിഞ്ഞിട്ടില്ല
മദ്ഹുകളിൽ കാവ്യം വിരിയില്ല കാരണം ഞാൻ ഉമർ ഖാസി (റ)കണ്ടിട്ട് പോലും ഇല്ല
*اللهﷻ*
നിന്റെ കാരുണ്യം നിന്റെ അടിമകളോടു നീ ചെയ്ത കാരുണ്യം റഹ്മത്തുൽ ലിൽ ആലമീൻ നബി ﷺലോകാനുഗ്രഹം
*സ്നേഹം സത്യമായൊരു നേരം സ്നേഹം മൂർച്ചയാവുന്നൊരു നേരം ഖൽബ് ഏറ്റം പിടയുന്നൊരു നേരം എന്റെ ഈ വ്യാമോഹങ്ങൾക്ക് ഔദാര്യം ശമനം തന്നു എന്റെ ആഖിറം സലാമത്ത് ആക്കു*
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments