🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
*മഹിളാ രന്തങ്ങൾ*
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
ഭാഗം -2
സ്നേഹം മുഖമുദ്ര യാക്കി അവർ മുന്നോട്ട് നീങ്ങി
അബൂസലമ(റ)-ഉമ്മുസലമ(റ) ദമ്പതികള്‍ സമ്പന്നതയുടെ മടിത്തട്ടിലായിരുന്നു സ്നേഹം കൊണ്ടും മറ്റും ജനിച്ചതും വളര്‍ന്നതും. ഇസ്ലാമിന്‍റെ ആവിര്‍ഭാവ കാലത്തു തന്നെ സത്യ വിശ്വാസം പുല്‍കിയതു കൊണ്ട് മതത്തിന്‍റെ ബദ്ധ വൈരികളുടെ പീഡനങ്ങള്‍ ഇരുവര്‍ക്കും നിരന്തരം സഹിക്കേണ്ടി വന്നു വിശ്വാസം അവരുടെ മനസിന് നന്മ കോരി ഒഴിച്ചെങ്കിലും ശത്രുക്കളിൽ നിന്നും കൊടിയ പീഡനങ്ങൾ അവർക്ക് ഏൽക്കേണ്ടി വന്നു
ഒടുവില്‍ ജനിച്ചു വളര്‍ന്ന സമ്പത് സമൃദ്ധികളെല്ലാം ഉപേക്ഷിച്ച് ഇരുവരും അബ്സീനിയയിലേക്ക് പലായനം ചെയ്തു. അബ്സീനിയയില്‍ നജ്ജാശിയുടെ അഭയത്തില്‍ സ്വസ്ഥവും സമാധാന പൂര്‍ണവുമായ ജീവിതം നയിക്കാന്‍ ഹിജ്റ പോയ മുസ്ലിംകള്‍ക്ക് സാധിച്ചു അൽഹംദുലില്ലാഹ്. എന്നാല്‍ മക്കയില്‍ ഇസ്ലാമിന്‍റെ പ്രചാരണം വ്യാപകമായി നടക്കുന്നുണ്ടെന്നും നിരവധി പ്രമുഖര്‍ ഇസ്ലാം സ്വീകരിച്ചിട്ടുണ്ടെന്നും മുസ്ലിംകള്‍ ജന്മനാട്ടില്‍ സുരക്ഷിതരാണെന്നുമുള്ള വ്യാജ വാര്‍ത്തയറിഞ്ഞ് അവര്‍ കൂടുതല്‍ പ്രതീക്ഷയോടെ മക്കയിലേക്ക് തിരിക്കുകയായിരുന്നു വീണ്ടും സന്തോഷത്തോടെ യുള്ള യാത്ര
മുത്ത്നബി(സ്വ)യോടൊപ്പമുള്ള സ്നേഹമസൃണമായ ജീവിതം ആഗ്രഹിച്ച് അബ്സീനിയയില്‍ നിന്നെത്തിയ നിഷ്കളങ്കരായ മുസ്ലിംകളെ എതിരേറ്റത് വഞ്ചകരായ ഖുറൈശികളായിരുന്നു ക്രൂര മുഖം നിവർത്തി അവർ ഇവരെ കാത്തിരിക്കുകയായിരുന്നു. പലായനം ചെയ്ത മുസ്ലിംകളുടെ സ്വൈര്യമായ ജീവിതത്തിനറുതി വരുത്താന്‍ ഖുറൈശികളൊരുക്കിയ കെണിയായിരുന്നു പ്രസ്തുത വ്യാജ വാര്‍ത്തയെന്ന് പിന്നീടാണ് മുസ്ലിംകള്‍ക്ക് മനസ്സിലായത്. ശത്രുക്കള്‍ പീഡന മുറക്ക് ആക്കം കൂട്ടിക്കൊണ്ടിരുന്നു. മര്‍ദനങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ മുസ്ലിംകള്‍ക്ക് വീണ്ടുമൊരു പലായനത്തിന് ഒരുങ്ങേണ്ടി വന്നു. ആ പുറപ്പാടാവട്ടെ ഉമ്മു സലമ(റ)ക്ക് വന്‍ ദുരന്തമാണ് സമ്മാനിച്ചത്. ഒരിക്കലും മറക്കാനാവാത്ത വേദനകള്‍ ഉമ്മു സലമ(റ)യുടെ മനസ്സില്‍ ആ യാത്ര കോറിയിട്ടു.
പ്രതീക്ഷകൾ കണ്ണുനീരാക്കി മഹതി വേദനിച്ചിരുന്നു....
തുടരും....
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments