*മതിവരാത്ത ലോകമായ മദീനത്ത് മദ്ഹുകളെഴുതി ആനന്ദിക്കണം, ആ പ്രണയ സുഖത്തിൽ നീരാടണം...*
ഇഷ്ടങ്ങളുടെ ലോകത്ത് നഷ്ടങ്ങളുടെ കൂട്ടുകാരിയാണ് ഇവൾ ഹബീബെ ﷺ, ഇഷ്ടമായ മദീനത് ചേരാൻ ഉള്ളം നോവുന്ന അർഹത ഇല്ലാത്ത വ്യാമോഹി
സ്നേഹം ഒരു മാരകായുധം പോലെ എന്റെ ഹൃദയത്തെ മുറിവേൽപ്പിച്ചു അത് മരുന്ന് വെച്ച് കേട്ടാന് കഴിയാതെ മൂത്ത് പഴുത്തു വൃണമായി കരളിനെ അലോസരപെടുത്തുന്നു
വേദനകളെ മറന്ന് മദീനയെ പ്രണയിച്ചു തുടങ്ങിയപ്പോഴാണ് ഈ വിരഹ വേദന ഒരു മാരകായുദമാണെന്ന് ഞാൻ തിരിച്ചറിയാൻ തുടങ്ങിയത്
എന്റെ പ്രിയമായുള്ള പ്രിയ നേതാവേ -ഉപ്പാപ്പ തിങ്കള്ളോരെ ﷺമദീനത്തെ മാസ്മരികത എന്റെ ഹൃദയം അറിഞ്ഞിരിക്കുന്നു ഒരാളിൽ നിന്നല്ല പലരിൽ നിന്ന് ചരിത്ര സ്മരണകളിൽ നിന്ന് സ്നേഹ കഥകളിൽ നിന്ന് മാതൃക ഉന്നതിയിൽ നിന്ന് അങ്ങനെ അങ്ങനെ ഞാൻ മദീനയെ കാത്ത് കിടക്കാൻ തുടങ്ങിയിട്ടിപ്പോൾ നാളുകൾ മാസങ്ങൾ എന്തിന് വർഷം കടന്ന് പോവുന്നത് വരെ വല്ലാത്ത വേദന തരുന്നു നബിയെ ﷺ, ഇനിയും ഈ ഉള്ളോളെ പരീക്ഷിക്കരുതേ -മണ്ണ് വിളിക്കും മുന്പേ മദീന വിളിക്കണേ -മണ്ണായി തീരും മുന്പേ ഈ മോഹം പൂവണിയണെ
ഈ പ്രണയ ലോകത്തോട് വല്ലാത്ത സ്നേഹമുണ്ട് ബഹുമാനമുണ്ട് എന്നാൽ വിരഹ വേദന അതിലേറെ എന്നെ വേദനിപ്പിക്കുണ്ട്
യാ ഹബീബള്ളാ ﷺഎനിക്കൊരു വിളിയാളം തരണേ -
നേട്ടങ്ങളുടെ കൂട്ടുകാരിയായി എനിക്ക് ബഖീഇൽ ഉറങ്ങണം ആ കിടത്തത്തിൽ അങ്ങനെ ഒരു പ്രണയ വിസ്മയം തീർക്കണം
*യാ അല്ലാഹ് ഈ ലജ്ജ ഇല്ലാത്തവളുടെ വ്യാമോഹം ഈ നാണം കെട്ട പാപിയുടെ അത്യാഗ്രഹം മോഹങ്ങൾ അർഹതക്ക് മേലെ ആണെന്ന ബോധം ഉണ്ടായിട്ടും അതൊന്നും വക വെക്കാതെ വീണ്ടും വീണ്ടും പ്രതീക്ഷകൾ കൊണ്ട് ഇശ്‌ഖിന് തുരുത്തുകൾ കൂട്ടി കെട്ടുന്ന എന്റെ മനോവിഷമം യാ അല്ലാഹ് നിന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം ഈ വ്യാമോഹങ്ങൾക്ക് ഔദാര്യം ശമനം തന്ന് എന്റെ ആഖിറം സലാമത് ആക്ക് അല്ലാഹ്...*
😥😰🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments