Skip to main content

സ്വലാത്തുൽ ഫാത്തിഹ് :5

*സ്വലാത്തുൽ ഫാത്തിഹ് - അല്ലാഹുവിന്റെ രഹസ്യങ്ങളിൽ നിന്നുമുള്ള അമൂല്യ രത്‌നം*
*ഭാഗം : അഞ്ചു*
...........................................

*ഹൃദയ നാഥൻ കൊടുത്തയച്ച സമ്മാനത്തെയാണോ അതോ ഹൃദയ നാഥനെയാണോ സ്‌നേഹിക്കേണ്ടതു?*
----------------------------------------

 *ഉന്നതമായ പ്രതിഫലവും ദറജയും സ്വലാത്തുൽ ഫാത്തിഹ് നു വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുണ്ട്. അല്ലാഹു വാക്ക് പാലിക്കുന്നവനുമാണ്. എന്നാൽ സ്വലാത്തിനെ  സ്നേഹിക്കുന്ന ഒരു ആഷിഖ് ചിന്തിക്കേണ്ട ഒരു വിഷയമുണ്ട്. ഇത്രയും ഉന്നതമായ* *ഒരു സ്വലാത്ത് ഈ ആഖിറു സമാനിൽ ( അവസാന കാലഘട്ടത്തിൽ ) ജീവിക്കുന്ന പാപികളായ നമ്മുക്ക് അല്ലാഹു നൽകി. (  ഈ* *സ്വലാത്തിനെ  കുറിച് നമ്മളെ അറീയിച്ചു,  ഇതിന്റെ മഹത്വം ഉൾകൊള്ളാനുള്ള തൗഫീഖ് നമ്മുടെ ഹൃദയത്തിനു നൽകി*, *ചെറിയ എണ്ണമാണെങ്കിൽ പോലും ഈ സ്വലാത്ത് ദിവസവും പതിവാക്കാനുള്ള* *തൗഫീഖ് ലഭിച്ചു, ഇതിനെ കുറിച് അറിയാത്ത, അറിഞ്ഞാൽ തന്നെ ഉൾകൊള്ളാൻ സാധിക്കാതെ തള്ളി കളഞ്ഞ  എത്രയോ* *പേർ ഇന്നും നമ്മുക്ക് ചുറ്റുമുണ്ട്. )  അല്ലാഹു എന്തിനായിരിക്കും നമ്മുക്ക് ഈ ഭാഗ്യം നൽകിയത്?*  

*ഉത്തരം ലളിതമാണ്. അവന്റെ ഔദാര്യവും സ്നേഹവും തന്നെ. സമ്മാനം* *നൽകപെട്ടവൻ സമ്മാനം നൽകിയവാനിലേക്ക് നോക്കാൻ* *വേണ്ടിയാണത്. ഇവിടെ നമ്മുക്ക് വേണ്ടത് ശുക്റാണ്. സ്വർഗ്ഗവും സ്വർഗ്ഗത്തിലെ* *അനുഗ്രഹങ്ങളും സത്യമാണ്. എന്നാൽ റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലം* *തങ്ങളുടെ ഉമ്മത്തിന്‌ ചെറിയ അമലുകൾ ചെയ്‌താൽ പോലും പർവ്വത സമാനമായ പ്രതിഫലം* *നൽകപ്പെടാനുള്ള  കാരണം അല്ലാഹുവിനു ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളോടുള്ള ഹുബ്ബാണ്.*  
*ഈ ഹുബ്ബിന്മേലാണ് ഈ പ്രപഞ്ചം തന്നെ നിലനിൽകുന്നത്.* *അത്കൊണ്ട് തന്നെ ഒരു വിശ്വാസി എന്ന നിലയിൽ നമ്മുടെ ഏറ്റവും ഉന്നതമായ അമൽ ഹുബ്ബും* *ശുക്റുമാണ്.  തിരു നബി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളെ  സ്നേഹിച്ചു കൊണ്ട് നമ്മുക്ക് ലഭിച്ച എല്ലാ* *അനുഗ്രഹങ്ങൾക്കും കാരണക്കാരൻ അവിടുന്നാണ് എന്ന ബോധത്തോടെ, സ്വാലാത്ത് ചൊല്ലുക*, 
*ആ നബിയുടെ* *ഉമ്മത്തിൽ നമ്മെ ചേർത്ത അല്ലാഹുവിനു നന്ദി ആയി കൊണ്ടും സ്വലാത്ത് ചൊല്ലുക. എല്ലാ നന്മയും ഈ നിയ്യത്തിലാണ്.* 

 *പ്രശ്ന പരിഹാരം, ആഗ്രഹ സാഫല്യം,* *സ്വർഗ്ഗം നേടൽ, നരക മോചനം, ദുനിയാവിൽ ഉപദ്രവങ്ങൾ തടയപ്പെടാനും അനുഗ്രഹങ്ങൾ ഇറങ്ങാനും* *എന്നിങ്ങനെയുള്ള സാധാരണ ജനങ്ങളുടെ നിയ്യത്തിൽ നിന്നും നമ്മൾ ഉയരേണ്ടതുണ്ട് .  ഈ പറഞ്ഞ കാര്യങ്ങളൊക്കെ* *സ്വലാത്ത് ചൊല്ലുന്നത് കൊണ്ടുള്ള ചെറിയ ഫലങ്ങൾ മാത്രമാണ്. ഏറ്റവും ഉന്നതമായ ലക്ഷ്യം അല്ലാഹുവാണ്*, 
*ആ ലക്ഷ്യത്തിൽ സ്വലാത്ത് ചൊല്ലിയാൽ ബാക്കിയുള്ള ഫലങ്ങളൊക്കെ നമ്മൾ ചോദിക്കാതെ തന്നെ കിട്ടും.* 

*എന്റെ അടിമ ദിക്ർ വർധിപ്പിക്കുക വഴി ദുആ ചെയ്യാൻ സമയം ലഭിക്കാതിരുന്നാൽ അവൻ* *ചോദിക്കുന്നതിനേക്കാൾ ഖൈറായത്  അവൻ ചോദിക്കാതെ തന്നെ ഞാൻ കൊടുക്കും എന്ന ഹദീസിന്റെ ആശയമൊക്കെ ഇതിനു തെളിവാണ്*. 

*അത് കൊണ്ട് അല്ലാഹുവിനെ മാത്രം ലക്ഷ്യം വെക്കുക.  സ്വലാത്തുൽ ഫാത്തിഹ് ചൊല്ലുന്നത് കൊണ്ട്* *ഇത്രയും വലിയ പ്രതിഫലം നൽകും എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടങ്കിൽ അതിനർത്ഥം ഈ സ്വലാത്ത്* *പതിവാക്കിയാൽ അത്രത്തോളം അവൻ നമ്മെ സ്നേഹിക്കുകയും  തൃപ്തിപ്പെടുകയും ചെയ്യും  എന്നാണ്.* 

*സയ്യിദ്‌നാ റസൂൽ സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങൾ സയ്യിദ്നാ അഹ്‌മദ്‌ തിജാനി (റ) വിനോട് പറഞ്ഞു*,
 ' *സ്വലാത്തുൽ ഫാത്തിഹിനെക്കാളും നല്ല ഒരു സ്വലാത്ത് കൊണ്ട് ആരും എന്റെ മേലിൽ സ്വലാത്ത് ചൊല്ലീട്ടില്ല '.*

*നമ്മുടെ ശൈഖ്* *മൗലാനാ ഇമാം സ്വലാഹുദ്ധീൻ തിജാനി അൽ ഹസനി (റ) പറഞ്ഞു, " സ്വലാത്തുൽ ഫാതിഹ് ചൊല്ലുമ്പോൾ ഞാൻ അല്ലാഹുവിനു ശുക്ർ* *ചെയ്യുന്നു എന്നോ അല്ലാഹുവിനു ഇബാദത് ചെയ്യുന്നു എന്നോ നിയ്യത്ത് വെക്കലാണ് ഏറ്റവും ഉന്നതം.* 

*ശുക്ർ ചെയ്‌താൽ നാം വർധിപ്പിക്കും എന്ന ഖുർആൻ ആയത്ത്  ഓർക്കുക*. 

*സ്വലാത്തും ഭൗതിക ഫലവും*
...........................................

*അല്ലാഹുവിന്റെ  ആരിഫും വലിയ്യും ഖുതുബുമായ ശൈഖ് ഖത്താനി (റ)വിനോട്  ചോദിക്കപ്പെട്ടു*, 

*' ഒരു വിഭാഗം ആളുകൾ തിരുനബിയുടെ മേലുള്ള സ്വലാത്തിൽ കഠിന പ്രയത്‌നം ചെയ്യുകയും അവർ വലിയ എണ്ണത്തിൽ ധാരാളം സ്വലാത്തുകൾ പതിവാക്കുന്നവരുമാണ്,* *എന്നാൽ അവർക്ക് ദുനിയാവിൽ പ്രശ്നങ്ങളും പ്രയാസങ്ങളും തീരുന്നില്ല, അവർക്ക് വിധിയിൽ തൃപ്തിപ്പെടാൻ,* *സാധികുന്നില്ല,ദാരിദ്ര്യവും പ്രയാസവും അവരെ വേട്ടയാടി കൊണ്ടിരിക്കുന്നു. എന്തുകൊണ്ടാണ് ധാരാളം സ്വലാത്ത് വർധിപ്പിച്ചിട്ടും  അവർക്ക്* *സ്വലാത്തിന്റെ ബറകത്ത് അവരുടെ ജീവിതത്തിൽ കാണാത്തത്? '* 

*ഇതിനു മറുപടിയായി ശൈഖ് ഖത്താനി (റ) പറഞ്ഞു,  " സ്വലാത്ത് വർധിപ്പിച്ചാൽ ഇരു ലോകത്തും സമ്പൽ സമൃദ്ധിയും വിജയവുമുണ്ടാവും എന്നതിൽ  സംശയമില്ല.* *ഇങ്ങനെ ആർക്കെങ്കിലും ഫലം കാണുന്നില്ലെങ്കിൽ ഒന്നുകിൽ അവർ ഫർളായ  നിസ്കാരം ഖളാ* *ആക്കുന്നവരായിരിക്കാം ( ശരീഅത്തിലെ വലിയ ഒരു വീഴ്ചയാണ് നിസ്കാരം നഷ്ടപ്പെടുത്തൽ ) ,  അല്ലെങ്കിൽ അവരുടെ ഉച്ചാരണം* *ശരിയായിരിക്കില്ല,  ഇങ്ങനെയൊക്കെയാണെങ്കിലും അവർ ചൊല്ലുന്ന സ്വലാത്തിന്റെ ബറകത്ത് കൊണ്ട് അവർക്ക് നേരെ വരുന്ന ഒരുപാട് മുസീബത്തുകൾ തട്ടി* *പോകുന്നുണ്ടാവും, അത് അവർ അറിയുന്നില്ല എന്ന് മാത്രം. അവരുടെ ശരീഅത്തിന്റെ പോരായിമകൾ കൊണ്ടാണ്* *സ്വലാത്തിന്റെ യഥാർത്ഥ ബർകത് ദുനിയാവിൽ ബാഹ്യമായി കാണാത്തത്* *എന്നർത്ഥം.  ഇനി ഈ അവസ്ഥയിൽ അവർ സ്വലാത്ത് പാടെ ഉപേക്ഷിച്ചിരുന്നെങ്കിൽ അവർ ഒരു പക്ഷെ നശിച്ചു പോയേനെ*. ' 

*ഇത് നമ്മൾ വളരെയതികം ചിന്തിക്കേണ്ട വിഷയമാണ്. ഈ കാലഘട്ടത്തിൽ സുന്നികളായ നമ്മൾ സ്വലാത്തിനെ സ്നേഹിക്കാനും സ്വലാത്തു ചൊല്ലാനും സ്വലാത്തു* *മജ്ലിസുകളിൽ  പള്ളികളിലു മറ്റും പങ്കെടുക്കാനും മുന്നിലാണ്. നമ്മളിൽ സ്വലാത്തു ചൊല്ലുന്നവർക്ക് തന്നെ പലപ്പോളും പ്രശ്നങ്ങളും* *പ്രയാസങ്ങളും തീർന്ന സമയമുണ്ടാവുന്നുമില്ല.  പലരും ചോദിക്കാറുള്ള ഒരു ചോദ്യമാണ് കടം വീടാൻ ഏത് സ്വലാത്ത് ചൊല്ലണം?  എത്ര ചൊല്ലണം?*  
*എന്നാൽ ദുനിയാവിലെ റിസ്‌ഖിന്റെ ബറകത് ഇറങ്ങുന്ന സമയം സുബഹി നിസ്കാരം കഴിഞ്ഞ് സൂര്യൻ* *ഉദിക്കുന്ന സമയം വരേയാണ് എന്ന ഹദീസ് നമ്മൾ പലപ്പോളും മറന്നു പോകുന്നു*.  

*പറഞ്ഞു വന്നത് സ്വലാത്ത് ധാരാളം വർധിപ്പിച്ചിട്ടും നമ്മുടെ ജീവിതത്തിൽ എല്ലാ വിഷയത്തിലും  ബറകത്ത്* *കാണുന്നില്ലെങ്കിൽ നമ്മുടെ ശരീഅത്ത്* *പുനർപരിശോധിക്കേണ്ടിയിരിക്കുന്നു*.  
*സയ്യിദ്‌നാ അഹ്‌മദ്‌* *തിജാനി (റ) അവിടുത്തെ* *ശിഷ്യരോട്* *അഞ്ചു നേരത്തെ നിസ്കാരം കൃത്യ സമയം ജമാഅത്തായി* *നിസ്കരിക്കാൻ കർശനമായി ഉപദേശിക്കുമായിരുന്നു.*  

*അത് കൊണ്ട് ഞാൻ എന്റെ നഫ്സിനെ തന്നെ ആദ്യം ഉപദേശിക്കുന്നു,  പിന്നെ സ്വലാത്ത് എത്ര ചൊല്ലണം എന്ന് ചോദിക്കുന്ന നിങ്ങളോട് ഓരോരുത്തരോടും പറയുന്നു ' സ്വലാത്തുൽ ഫാത്തിഹ്* *വർധിപ്പിക്കുക,  അതിന്റെ എണ്ണത്തിലല്ല കാര്യം. നമ്മുടെ നിയ്യത്തിലാണ്.*  *അല്ലാഹുവിനു ഹംദു ചെയ്യുക എന്ന നിയ്യത്തിൽ സുബഹി നിസ്കാരം കഴിഞ്ഞ് സൂര്യൻ ഉദിക്കുന്നത് വരേയും രാത്രി സമയത്തും  സ്വലാത്തുൽ* *ഫാതിഹിൽ മുഴുകാൻ അല്ലാഹു നമ്മുക്ക് തൗഫീഖ് നൽകട്ടെ. ആമീൻ*.  

*അഞ്ചു നേരം കൃത്യം ജമാഅത്ത് ആയി നിസ്കരിക്കാനും ശരീഅത്ത് മുറുകെ പിടിക്കാനും അതോടൊപ്പം  സ്വലാത്തുൽ ഫാത്തിഹ് വർധിപ്പിക്കാനും അല്ലാഹു നമ്മുക്ക് തൗഫീഖ് നൽകട്ടെ.  ആമീൻ..*

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...