*മദ്ഹിന് ധ്വനികൾ കാതിൽ ഇമ്പം ചേർക്കുമ്പോൾ ഇശ്‌ഖിന് വരികൾ വിരലിൽ ഈണം മൂളുമ്പോൾ ഹൃദയം പാടും മോഹങ്ങളെല്ലാം മദീനയിൽ മാത്രം എൻ പ്രിയ ഹബീബവരിൽ ﷺമാത്രം...* 💚💜
ആശിഖിന് ആശ കേന്ദ്രo ആരവം നിറഞ്ഞ ഖൽബിന് തുടിപ്പ് *മദീന* മൊഞ്ചിൽ അഞ്ചും തീർത്തൊരു നാമം പ്രണയ വിലാപം
*പ്രാണനെക്കാൾ പ്രിയ മാണെനിക്കെന്റെ പ്രിയ മായൊരു നേതാവിനെ ﷺ...* ❤💜
അസ്ത്രം കൊണ്ട് തറച്ച പോലെ ഖൽബിൽ തറക്കണം മുത്തിനോട് ﷺപ്രണയം കൊത്തി വെക്കണം മാദിഹിന് ലോകമായ മദ്ഹോഴുകും മദീന മാനവർ ഖൽബിലെറ്റിയ മുത്തിന് ﷺമദീന
*മദ്ഹിന് മധു പാനീയവുമായ് വിരുന്നൊരുക്കി കാത്തിരിപ്പു ഞാൻ ഇവിടെ അറിവില്ല അറിയില്ല അദബും തീരെ ഇല്ല എങ്കിലും ഖൽബിൽ പ്പൂത്ത മോഹ പൂക്കൾ മദീനയിൽ ഹാരം ചാർത്താന് മോഹമാൽ കാത്തു ഞാനും കനവുകൾ നെയ്തു ഞാനും...* 💕💞
വരണേ എൻ കനവിലും നിനവിലും ആശയാൽ കോർത്ത വരികൾ നിറം പകരാൻ എങ്കിലും വ്യാമോഹം തീർത്ത ഖൽബിന് വ്യഥകൾ ഓരോന്നും അറിയണം ആഗ്രഹം ഭ്രാന്തമാക്കിയ ഖൽബിനെ കാണണം മോഹമാൽ എനിക്കും ആ പ്രണയം കൂട്ടണം ഹൃദയം ചേർക്കണം
*ഹാബീബുള്ളാഹി ﷺതിങ്കളോരേ പാദം പതിഞ്ഞ മണ്ണിൽ മുത്ത മിട്ടു കിടക്കണം ആ പുണ്യ മണ്ണിൽ ഹൃദയം ചേർത്ത മദ്ഹുകൾ കോർക്കണം ആശകൾ തീർക്കണം...* 💚💜
എന്റെ ഖൽബിൽ തീർത്ത കൊട്ടാരം ഒന്ന് മലർക്കെ തുറക്കണം അതിനായ് മദീന ചേരണം തിരു ﷺസവിതം അണയണം മദ്ഹാൽ തീർത്ത എൻ പ്രിയ ﷺമോടുള്ള മോഹ കൊട്ടാരം കാണിക്ക വെച്ച് ആ ബഖീഇൽ കിടക്കണം അവിടെ മദ്ഹിന് വരികൾ കോർത്തിണക്കി സ്വർഗം തീർക്കണം
*യാ അള്ളാഹ്...അതിക്രമിച്ചിരിക്കുന്നു അല്ലെ എന്റെ വാക്കുകൾ മോഹം അത്യാഗ്രഹമായി പടർന്നു പന്തലിച്ചു പോയി ഒരു ചങ്ങലക്കും ആ മോഹം ബന്ധനo നിശ്ചലമാക്കാൻ കഴിയില്ല അർഹത ഏതു മില്ലാത്ത ഈ പാപിക്ക് ഔദാര്യം അത്യാഗ്രഹങ്ങൾക്ക് ശമനം തന്നു എന്റെ ആഖിറം സലാമത് ആക്ക് അള്ളാഹ്...* 🤲🏻🤲🏻😰😰
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ishqe-madeena*
*mihraskoduvally123.blogspot.com*
*==============================*
*==============================*
Comments