Skip to main content

*കഥയിലെ യാഥാർഥ്യം പാർട്ട്‌ :44* 😰💓
*================*


          ഇശാഹ് ബാങ്ക് കൊടുക്കുമ്പോൾ ആണ് ഇക്ക വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചു ഇറങ്ങിയത്  ഇപ്പോ നേരം കുറെ ആയില്ലേ   ...

ഞാൻ ഒന്ന് വിളിച്ചു നോക്കി എന്തായാലും പാവം ആണ് ഒന്നും ഓർമയില്ല  ഉമ്മാന്റെ പാവ കുട്ടിയായി ഓരോന്ന് പ്രവർത്തിക്കുന്നു എന്ന് മാത്രം  

കുറെ വിളിച്ചു റിങ് ആയി പക്ഷെ   ഇക്ക എടുത്തില്ല   

എന്തൊരു ലോകം  ആണ് ലെ

സ്വന്തം മോന്റെ ജീവിതം കൊണ്ട് കളിക്കാൻ  ശൈത്താൻ ന്റെ സേവിച ലോകത്തിലെ ആദ്യത്തെ ഉമ്മ  അല്ല പെറ്റുമ്മ    ഉമ്മാക്ക് എന്റെ ഇക്കാനെ ഒന്ന് തൊട്ടാൽ മതി  പിന്നെ ഉമ്മ വിചാരിച്ച പോലെ ആണ്  അങ്ങനെ ആണ് വീട്ടിൽ എല്ലാവരെയും  ഉമ്മാന്റെ വരുതിയിൽ ആക്കിയത്   പാവം ബാപ്പ ഈ ഉമ്മനെയും മോളെയും പേടിച്ചാണ് വീട്ടിൽ ജീവിക്കുന്നത് ഇങ്ങനെ ഒക്കെ ചെയ്യുന്നവർ കൊല്ലില്ല എന്ന് എന്താണ് ഉറപ്പ് 

ഇക്കാക്ക് മോനെ പോലും ശരിക്ക്  ഓർമ വരില്ല  എന്റെ മോനെ എന്ന ചിന്ത വന്നു അതൊന്ന് പ്രകടിപ്പിച്ചാൽ  ഈ ഉമ്മ ഒന്ന് തോടും അപ്പോൾ പാവം അത് അങ്ങു മറക്കും   

എല്ലം ഓർമ ഉണ്ടായിരുന്നു വെങ്കിൽ ഇന്ന് എല്ലാ സത്യവും  ഇക്ക തന്നെ കണ്ടെത്തുമായിരുന്നു 

*നീ ചെയ്ത ദാനവും നീ ചെയ്ത ദ്രോഹവും നീ ചെയ്ത നന്മയും നീ ചെയ്ത തിന്മയും ഒരിക്കൽ നീ ചെയ്തതിലും ഭംഗിയായി നിന്നിലേക്ക് വരും അന്ന് നീ അറിയും  അല്ലാഹു ആരാണ് എന്ന് അവൻ എന്താണ് എന്ന്  നീ കേവലം അവന്റെ ഒരു അടിമ മാത്രം ആയിരുന്നു വെന്ന്...* 

ദിവസങ്ങൾ പെട്ടന്ന് കടന്നു പോയി   ദിനങ്ങൾ മാറി മാറി  ഞാൻ ഇക്കാന്റെ രണ്ട് ഫോണിലും വിളിച്ചു പക്ഷെ എടുത്തില്ല      നാട്ടുകാരും വീട്ടുകാരും എല്ലാവരും പറഞ്ഞു ഇനിയും വഞ്ചിക്കപെട്ടുകൂടാ  ഇനി അയാൾ വേണ്ട നമുക്ക് നിങ്ങളെ വേണ്ടാത്തവരെ നിങ്ങൾക്ക് എന്തിനാ   കേസ് കൊടുക്കണം  ഇത്രേം പെട്ടന്ന്  പെണ്ണിന്റെ ജീവിതത്തിന് എന്ത് വില ഉണ്ട് എന്നത് അറിയിച്ചു കൊടുക്കണം 

ഒരുപാട് ആലോചിച്ചു  ശരിയാണ്  എല്ലാ പെണ്ണുങ്ങളെ പോലെ ഞാനും ആയി കൂടെ  ഒരു തെറ്റിനെതീരെ എങ്കിലും പോരാടണം പെണ്ണാണ് ജീവിതം ആണെന്ന് പറഞ്ഞു  ഒതുങ്ങുന്നതാണ് ഇന്ന് എല്ലാ പെണ്ണിനും പറ്റുന്ന തെറ്റ് കാരണം  ശത്രുക്കൾ അത് മുതൽ എടുക്കുന്നു   ചരിത്രം വീണ്ടും ആവർത്തിക്കുന്നു  ഇനി ഒരു പെണ്ണിനും സ്വർണത്തിന്റെ പേരിൽ അല്ലെങ്കിൽ സാമ്പത്തികം കുറഞ്ഞു പോയതിന്റെ പേരിൽ ജീവിതം പൊട്ടി ചിതറരുത്   അതെ എനിക്ക് വേണ്ടി ഇനി മറ്റൊരു പെണ്ണിന് വേണ്ടി  ഞാൻ   എന്റെ ജീവിതത്തിൽ എന്ത് സംഭവിച്ചു എന്നത് നാല് ആളുകളെ ഇടയിൽ കോടതിയിൽ തെളിയിക്കും അതിനു ഇനി എന്ത് പ്രശ്നം വന്നാലും ഞാൻ നേരിടും കാരണം സത്യം ഉള്ള ഇടത്ത് എന്നും അല്ലാഹുവും അവന്റെ റസൂലും ഉണ്ടാവും ﷺ

നാട്ടിലെ  ചില പ്രമാണി മാരും ഉപ്പയും കുടുംബക്കാരും ചേർന്ന് വകീലിനെ പോയി കണ്ടു കാര്യങ്ങൾ വിശദമായി പറഞ്ഞു ഇനി ഒരു ഒത്തു തീർപ്പിന് ആര് ശ്രേമിച്ചാലും വേണ്ടാ എന്ന് പറയാൻ സമ്മതവും കൊടുത്തു       അങ്ങനെ അവർ മടങ്ങി 

പിന്നെ എന്റെ ഊഴം ആയിരുന്നു  കോടതി  വീണ്ടും ആ പാടി എനിക്ക് ചവിട്ടേണ്ടി വന്നു  വല്ലാത്ത സങ്കടം  

എന്റെ ഈ ഇത്ര കാലം അനുഭവിച്ച കണ്ണീരിനു  അല്ലാഹു പകരം ചോദിക്കും ഉറപ്പാണ്  കാരണം എന്റെ ദിന രാത്രങ്ങൾ അവനല്ലേ ഏറെയും കണ്ടെത്   അല്ലാഹുവിന്റെ അടിയൻ മാർ എന്ത് ചെയ്താലും അതിനു ഒരു അവസാനം ഉണ്ടാവും എന്നാൽ അല്ലാഹു അവർക്ക് തിരിച്ചു ഓരോ  വേദന നൽകിയാൽ അവനെ മറികടക്കാൻ ഒരു മാരണ കാരനും കഴിയില്ല  കാരണം അത് നൽകിയത് ഈ ലോകത്തിന് അതിപന് ആവുന്നു 

നിറ കണ്ണുകളോടെ  എല്ലാ പേപ്പറുകളും ഞാൻ ഒപ്പിട്ട് കൊടുത്ത്  ജഡ്ജിക്ക് മുമ്പിൽ മുഖം കാണിച്ചു  തിരിച്ചു പൊന്നു     വല്ലാത്ത ഒരു വിധി അല്ലെ 

ദുനിയാവ് അങ്ങനെ യാ  പക്ഷെ   പേടിക്കണ്ട കേട്ടോ അല്ലാഹു  ശമക്ക് പ്രതി ഫലം തരും  സത്യത്തിനു വിജയവും ശത്രുക്കൾക്ക് പരാജയവും നൽകും 

ഉമ്മാക്ക് ഇത് ഏതായാലും ആട്ടി കൊഴുത്താ....

കോടതിയിൽ ഒരു ദിവസം മുഴുവൻ അങ്ങ് പോയി  പതിനൊന്നു മണിക്ക് കയറിയത രണ്ടര മണിയായി ഇറങ്ങുമ്പോൾ  പാവം എന്റെ മോനെ ഉമ്മാന്റെ അടുത്ത് കരയുക ആവും  ഇത്ര ടൈം 

ഞാൻ എന്റെ ബ്രോ നെ കൂടിയ ഇവിടെ വന്നത്  മോനെ കൊണ്ട് വന്നാൽ ആവില്ല

എന്നാലും ഒരുപാട് ആളെ കണ്ടു  ജീവിതം നഷ്ടപെട്ട പെണ്ണുങ്ങളും  കള്ളന്മാരും  കൊലയാളികൾ വരെ  ചെറുത് വലുത് മായ എല്ലാം  

വിചാരണയും എല്ലാം  

ഏതായാലും ഒന്ന് ഉറപ്പിച്ചു ഇവിടെ ഏതായാലും എനിക്ക് കയറേണ്ടി വന്നു   എന്നെ അവർ കയറ്റി   ഞാൻ ഒരു പെണ്ണ് ആണ്  എനിക്ക് ഉണ്ടായ നഷ്ടങ്ങൾ അവർ തരുന്ന നഷ്ട പരിഹാര തുകയിൽ നികത്താൻ ഒക്കുമോ  ഞാൻ ഇന്ന് ഒരു ഉമ്മ കൂടി ആണ് അവനെ കൂടി നോക്കണം 

അത് കൊണ്ട്   എല്ലാം എന്റെ ഇക്കാക് ഞാൻ തെളിയിച്ചു കൊടുക്കും  എന്നിട്ട്  മനസിലായിട്ടു   നോക്കാം  എന്ത് ചെയ്യണം എന്ന്  അപ്പോഴും എന്നെ വേണ്ട എങ്കിൽ പോട്ടെ ഇക്ക ഇക്കാന്റെ വഴിക്ക് പക്ഷെ    ജീവിതം ഇങ്ങനെ ആയി a എന്ത് കൊണ്ട് എന്ന് ഞാൻ  വ്യക്തമായി തെളിയിക്കും     എന്റെ ഇക്കാനെയും ആ ഉമ്മ തന്നെ ആണോ പ്രസവിച്ചത് അല്ലെ ബാപ്പക്ക് മുൻപ്  കല്യാണം കഴിഞ്ഞു അതിൽ ഉള്ള മോനെ ആണോ 

എന്തോ ഉമ്മാന്റെ ഈ ക്രൂരത കാണുബോൾ  ചിന്തിച്ചു പോവുന്നു  ഇതും ഒരു ഉമ്മ ആണല്ലോ 

ഉമ്മാന്റെ കാലിന് അടിയിൽ ആണ് സ്വർഗം എന്ന് പഠിപ്പിച്ച മതം ആമിന ബീവിയും ഫാത്തിമ ബീവിയും (റ :) മാതൃക കാണിച്ച  ലോകം  എന്നിട്ടും സ്വാർത്ഥതക്ക് വേണ്ടി സ്വന്തം മോന്റെ ജീവിതം  തച്ചു ഉടക്കുന്നു  ഒരു പൈതൽ ഉണ്ടെന്ന് എന്നത് പോലും  ഓർക്കാതെ 

പിന്നെ  ഏതൊരു ഭാര്യ ക്കും സഹിക്കാൻ പറ്റാത്തത് ആണ് തന്റെ ഭർത്താവ്  മറ്റൊരു  അവിഹിതം ഉണ്ടെന്ന് അറിയുന്നത്   ഇത്രയും എന്നെ ചതിച്ചിട്ട് ഇനിയും ഞാൻ അയാളെ വിശ്വസിക്കനോ എന്റെ കൂടെ നിന്ന് മറ്റൊരു വളുടെ ശബ്ദം കേട്ട് ആസ്വതിക്കുന്ന ഇയാൾക്ക് ഒക്കെ എന്ത് ഉസ്താദ് ആണ്   നല്ല വരായ ഞങ്ങളുടെ ഉസ്താദ് മാർക്ക് അഭമാനത്തിന് വേണ്ടി പിറന്ന കുലം ചേ....

          തുടരും

✍🏻 *സയ്യിദത്ത് മിഹ്‌റായാസീൻ*
*mihraskoduvally123.blogspot.com*
*=================*

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...