*ഹൃദയത്തിന്റെ അകകാംഭു ഒന്ന് തട്ടി ഉടഞ്ഞു വീണിരുന്നെങ്കിൽ അതിൽ നിറഞ്ഞു നിന്ന മദീനയെ കാണാമല്ലോ...കാലുകൾ നടന്നു നീങ്ങി എത്തുന്ന ദൂരം ഇല്ലാതെ മദീന കാണാൻ എന്റെ ഹൃദയം ഒന്ന് തച്ചു ഉടക്കാണം...അതിൽ നിറയെ മദീനയാണ്...*
*ﷺ*
*അന്തമില്ലാത്ത കിനാവുകൾ മറന്ന് ഞാൻ മദീനയുടെ കിനാവുകൾ നെയ്തപോൾ മദീന തന്ന നിർവൃതി അതൊന്ന് വേറെ തന്നെ യാണ്...എന്റെ ഹബീബ് വസിക്കുന്ന മൊഞ്ചുള്ള ദേശം മദീന എന്റെ ഹബീബിന്റെ മൊഞ്ചുള്ള നാദം മുഴങ്ങി കേട്ട മദീന ഞാൻ ഏറ്റം സ്നേഹിക്കുന്ന മദീന അവിടമിൽ എന്റെ ഹബീബ് സന്തോഷിക്കുകയാണ്...ഭ്രാന്ത മായ ഇശ്ഖ് തീർത്തു രാ -പകൽ ആക്കുന്ന മൊഞ്ചുള്ള പ്രണയം കണ്ടു... ﷺ*
*ഭാഷയും ശൈലിയും ജീവിതവും ഹബീബിൽ സമർപ്പിക്കണം ഹൃദയം സദാ സമയം ഹബീബിനെ പ്രതീക്ഷിച്ചു അലഗരിച്ചു വെക്കണം സ്വീകരിച്ചു മനം കുളിരണം... ﷺ*
*മൊഞ്ചിലും മൊഞ്ചുള്ള മൊഞ്ചുള്ള ദൂതരേ വരവ് പ്രതീക്ഷിച്ചു എന്നും കിടക്കണം സ്വലാത്തിന് ഈരടികൾ ഹൃദയം പ്രകപനം കൊള്ളണം ചുണ്ടിൽ സ്വലാത്തിന് മധുരം എപ്പോഴും കിനിയണം... ﷺ*
*കിനാവുകൾക്ക് എന്തൊരു മൊഞ്ചാ ലെ...നിനവുകൾക്ക് എന്തൊരു പ്രതീക്ഷ യാ ലെ...മൊഞ്ചുള്ള തങ്ങൾ വരുന്ന മാത്രകൾക്ക് എന്തൊരു ദൈർgym ആലെ...ഹോ...അടങ്ങാത്ത മോഹങ്ങൾ അവസാനിക്കാത്ത ആശകൾ ആരവം തീർക്കുകയാണ് ഹൃദയം അതിൽ ആർത്തു ഉല്ലസിക്കുന്നു...എന്റെ ഹബീബ് വരും നേര്...ആ നേരിൽ എന്റെ റൂഹ്...ﷺ*
*പ്രണയ വിസ്മയം തീർക്കുന്ന ഇശ്‌ഖിന് മധുരം അറിഞ്ഞ ആശിഖീങ്ങളെ ഈ ഉള്ളോൾക്ക് വേണ്ടി ഒന്ന് ദുആ ചെയ്യണേ ആഗ്രഹം മൂത്ത നേരം ഹൃദയം പിടയുന്നു നോവുകൾ നൊമ്പരം പാടി വിങ്ങൽ അറിയിക്കുന്നു...ആശ മുറിയാതെ വീണ്ടും കാക്കുന്ന നേരം നിങ്ങൾ ആണ് പ്രതീക്ഷ മറക്കാതെ എനിക്കൊരു ഇടം ദുആയിൽ തരണേ...*
*പ്രതീക്ഷകൾ വ്യാമോഹം തീർക്കുബോൾ നിരാശകൾ ഉള്ളം നീറുന്നു എന്റെ ഹബീബ് വരും നേര് വരും വരും...ﷺ*
*വ്യാമോഹം പ്രയാസങ്ങൾ കൊഞ്ഞനം കുത്തിയിട്ടും അടക്കാൻ കഴിയാത്ത അത്യാഗ്രഹം ആവതാക്കല്ലാഹ്...അടിമകളോട് ഏറ്റം കരുണ യുള്ള ആലം പടച്ച വനെ ഔദാര്യം തന്നു എന്റെ അത്യാഗ്രഹം തീർക്കു അല്ലാഹ്...*
*എന്റെ ഹബീബ് എന്റെ ഹബീബ് എന്റെ ഹബീബ് സത്യമാണ് ഹൃദയം കാതോർത്തു മൊഞ്ചുമാണ് ജീവൻ കാത്തുള്ള നേരുമാണ്... ﷺ*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*ദുആ വസിയ്യത്തോടെ*
😪😪😪🤲🤲🤲💔
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
*mihraskoduvally123.blogspot.com*
*======================*
*--------------------------------------=*
Comments