*ഓരോ ഹൃദയമിടിപ്പും മദീനയിൽ കേൾക്കണം...ഓരോ കനവുകളിലും മദീന നിറഞ്ഞോഴുകണo...അല്ലയോ മദീന എന്റെ സ്വപ്നമിൽ വായും സ്വർഗ്ഗ ദേശമെ ഇനിയും എന്റെ കനവുകൾ ദൂരേക്ക് മാറ്റി വെക്കരുതേ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*കാതും കണ്ണും ഖൽബും മൂളുന്നത് മദീനത്തെ ഇശലുകളാണ്...ഹൃദയം അതേറ്റു ചൊല്ലുന്നു എന്ന് ഉറച്ച വിശ്വാസം ശിരസ് തളരാതെ ദിനം നീങ്ങുന്നു...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*കണ്ണിന്റെ കാഴ്ചകൾ എല്ലാം മദീനത്തെ ഓർമ്മകൾ നടമാടുബോൾ... കാതുകളിൽ കേൾക്കുന്ന ഇശലുകൾ ഒക്കെയും മദീനത്തെ വരികൾ ആവുമ്പോൾ...ഹൃദയം അതിലങ്ങു ലയിച്ചു പോവുന്നു...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*അല്ലയോ സ്വർഗ്ഗ ഭൂമിയെ...അവസാന നിദ്രയുടെ നേരം ആ ബഖീഇൽ ചുരുളാൻ ഒരിടം തരണേ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*വ്യാമോഹങ്ങൾ കുന്നുകൂടുന്നുവല്ലേ...അത്യാഗ്രഹങ്ങൾ അതിരു കടക്കുന്നുവല്ലേ...അർഹത ഇല്ലായ്മ കൊഞ്ഞനം കുത്തുന്നു വല്ലേ....*
😪😪😪💔
*പറ്റില്ലല്ലോ ആശികാതിരിക്കാൻ എന്റെ ഹബീബ് മോഹിപ്പിച്ചതല്ലെ...ആശിഖീങ്ങളുടെ ഇശ്ഖ് കണ്ടു ഞാനും വ്യാമോഹം വെച്ച് പുലർത്തി പോയില്ലേ...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ഇല്ല എന്റെ ഹബീബ് എന്നെ തട്ടി കളയില്ല...എന്റെ ഹബീബ് എന്നെ പരാജയപെടുത്തില്ല...എന്റെ ഹബീബ് എനിക്ക് സ്വാന്തനം തരാതിരികില്ല...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*എന്റെ ഹബീബ് സ്നേഹമാണ്...എന്റെ ഹബീബ് സത്യമാണ്...എന്റെ ഹബീബ്...എന്റെ ഹബീബ്... എന്റെ ഹബീബ്...റഹ്മത്തുൽ ലിൽ ആലമീൻ ആണ്...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*ലജ്ജ ഇല്ല ഹബീബെ ഇവൾക്ക് കാരണം എന്റെ പ്രതീക്ഷ എന്നെ കൈ വെടിയില്ല എന്റെ താജർ എന്റെ ഹൃദയം കാത്തവര് എന്റെ റൂഹുo കാക്കും...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*വ്യാമോഹം വ്യാമോഹം അത്യാഗ്രഹം ലജ്ജ തോന്നാത്ത എന്റെ പ്രണയം. മണ്ണേ നീ എന്നെ വിളിക്കുന്ന നാൾ വരെ ഞാൻ കൊണ്ട് നടക്കും...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*അർഹത ഇല്ലെന്നാലും ആശികാരിക്കാൻ ഒക്കില്ലല്ലോ... ആശകൾ മോഹങ്ങൾ ഖൈറായ നേരമിൽ പ്രതീക്ഷ തന്ന പ്രതീക്ഷ നായകന്റെ ചാരെ അണയാൻ വിധിയെകള്ളാഹ്...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*വ്യാമോഹം ആണെന്ന് അറിയാം എങ്കിലും ലജ്ജയില്ലാതെ എന്റെ നാഥനോട് ചോദിക്കാലോ എന്നെ അറിയുന്ന എന്നെ പടച്ച നാഥാ...എന്റെ സത്യം എന്റെ സത്യ നായകന്റെ സവിതം അണയാൻ ആവതാക്കള്ളാഹ്...*
*_صلی الله علی محمد صلی الله علیه وسلم_*💚❤
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
😪😪🤲🤲🤲
*ദുആ വസിയ്യത്തോടെ*
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
*mihraskoduvally123.blogspot.com*
*============================*
*-------------------------------------------------*
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments