*മുത്തുട്ടിന്റെ മാനുക്ക പാർട്ട് :5*
*======================*
ഉപ്പാനെ അന്വേഷിച്ചു ഇക്ക പോയെ വഴിയെ ഞാനും ഉമ്മയും നോക്കി നിന്നു
വല്ലാത്തൊരു വെപ്രാളമായിരുന്നു എന്ത് ചെയ്യണം എവിടേക്ക് പോവണം ആരെ വിളിക്കണം എന്ന് അറിയാതെ ഞങ്ങൾ പരവശമായി നിന്നു...
"മോളെ ... അതാ നോക്ക് അത് ഉപ്പച്ചിയല്ലേ...
ഉമ്മാന്റെ വാക്കുകൾ വന്ന വഴിയിലേക്ക് ഞാൻ പ്രതീക്ഷയോടെ നോക്കി അതെ ന്റെ ഉപ്പച്ചി തന്നെ...
" ആ ഉമ്മ ഞാൻ ഇപ്പോൾ വരാട്ടോ
ഉപ്പച്ചിന്റെ അടുത്തേക്ക് ഓടി പോയി വാരി പുണർന്നു ആ സംരക്ഷണത്തിന്റെ നെഞ്ചിൽ കിടന്ന് ഒന്ന് തേങ്ങി... ഇപ്പോൾ നല്ല ആശ്വാസം
" എന്താ മോളെ മോളെ ആരെങ്കിലും വഴക്ക് പറഞ്ഞോ ഇപ്പോൾ കരയാൻ
" ഇല്ല ഉപ്പച്ചി എവിടെ ആയിരുന്നു ഞങ്ങൾ ആകെ പേടിച്ചു പോവാൻ ഒരുങ്ങി നിന്നപ്പോൾ ഉപ്പാനെ കണ്ടില്ല രാവിലെ ഒരുങ്ങി ഈ നേരം ഇരുട്ടും വരെ ഉപ്പാനെ നോക്കി നിന്ന്
പിന്നെ എന്റെ വാക്കുകൾ തേങ്ങലായി
" ഹാ... അതോ അങ്ങാടിയിൽ ഞമ്മളെ അയൽവാസിയായ യാസിർ മോനെ ഒരു കാറിടിച്ചു പാവം മദ്രസ വിട്ട് വീട്ടിൽ പോകുന്ന വഴിയിൽ ആയിരുന്നു
ഞാൻ ആ മോനെ ഹോസ്പിറ്റലിൽ എത്തിക്കാൻ കൂടിയ ആളെ കൂട്ടത്തിൽ കൂടി അതാ നേരം ഇത്രേ ആയത് ആ സാഹചര്യത്തിൽ ഫോൺ വിളിക്കാനും മറന്നു...
"ഉം, ഞങ്ങൾ ആകെ പേടിച്ചു പോയി
" ഉം സാരമില്ല മോളെ , ആർക്ക് ആരാ ഉപകാരപെടാ എന്ന് പറയാൻ പറ്റുമോ അള്ളാഹു സുബുഹാന ഉവ്വ താആല ചിലർക്ക് ചില നേരം ഓരോ കാര്യം നിശ്ചയിച്ചിട്ടുണ്ട് അതൊക്കെ നമ്മുടെ കളാഹിൽ ഉള്ളതാണ്
എന്ത് തന്നെ സംഭവിച്ചു എന്നാലും വിഷമിക്കണ്ട കാരണം അള്ളാഹു വലിയവൻ ആണ് ഒരു നന്മ കാണാതെ ഒന്നും അവൻ ചെയ്യില്ല ഒരു രാവിൻ ഒരു പകൽ ഉണ്ടാവുന്നത് പോലെ *തവക്കൽ ത്തു അലള്ളാഹ്...*
ഉമ്മച്ചിയോട് കാര്യം പറഞ്ഞു ഞങ്ങൾ പോകാൻ ഇറങ്ങി അപ്പോയെക്കും മാനുക്ക യും വന്നു
നേരം ഇരുട്ടിയെങ്കിലും പോവാതിരിക്കാൻ പറ്റില്ല വരും എന്ന വിവരം അവരെ അറിയിച്ചത് കൊണ്ട് രാവിലെ മുതൽ അവരെ വിളിയും ഉണ്ട്
സന്തോഷത്തോടെ ഞങ്ങൾ യാത്ര തിരിച്ചു
കാറിൽ കയറി ഞാൻ സുഖമായി ഉറങ്ങി ഉണർന്നപോയേക്കും ഞങ്ങൾ വീട്ടിൽ എത്തിയിരുന്നു സന്തോഷം മാത്രം തന്നിട്ടുള്ള എന്റെ ഉപ്പാന്റെ വീട്
തുടരും....
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
*mihraskoduvally123.blogspot.com*
*=============================*
*----------------------------------------------------------*
Comments