*മുത്തുട്ടിന്റെ മാനുക്ക പാർട്ട്* :4
*======================*
ആലോചനകൾ പലവഴികൾക്കും പിന്നിട്ടു യാ അള്ളാഹ്... ഇബ്‌ലീസിന്റെ വഴിയിൽ നിന്നും എനിക്ക് സംരക്ഷണം തരണേ...
ഒരുപാട് നേരം കഴിഞ്ഞിട്ടും എന്റെ റൂമിന്റെ വാതിൽ തുറക്കാഞ്ഞിട്ടു ആവണം ന്റെ പൊന്നിക്കാക്ക (മാനുക്ക ) വീണ്ടും വന്നു വാതിലുകൾ മുട്ടി
അല്ലാഹുവിൽ ഭയന്നാണ് ഞാൻ കരഞ്ഞത് ഏതോ ഒരു പുരുഷനെ കണ്ടിട്ട് അല്ല എന്റെ വഴിയിൽ ഒരു പിഴവ് വന്നാൽ എന്റെ റബ്ബ് എന്നെ...
ഞാൻ ഒരു നന്ദി ഇല്ലാത്തവൾ ആയി പോവുകയില്ലെ... എന്റെ ഹബീബ് എന്റെ ചെയ്തികൾ കണ്ടു വേദനിക്കില്ലെ...
*_صلی الله علی محمد صلی الله علیه وسلم_*💚❤
വീണ്ടും ഇക്ക വാതിൽ തട്ടുന്നത് കണ്ടു ഞാൻ വാതിൽ തുറന്നു
എന്റെ ഇക്കാനെ കെട്ടിപിടിച്ചു കരഞ്ഞു
" എന്താ മോളെ ...
" ഇക്കാ ന്റെ മാനുക്ക
" മതി ന്റെ മോൾ ഒന്നും പറയണ്ട എല്ലാം എനിക്ക് അറിയാം ന്റെ അനിയത്തി കുട്ടിനെ എനിക്ക് വിശ്വാസം ആണ് നീ കരഞ്ഞതും എന്തിനാണെന്ന് എനിക്കറിയാം " അള്ളാഹു വിനെ മറന്ന് എന്റെ മോൾ ഒന്നും ചെയ്യില്ല
എന്നെ ആശ്വസിപ്പിച്ചു മാനുക്ക പോയെ വഴിയെ ഞാനും നോക്കി ഇരുന്നു
ന്റെ ഇക്കാക്ക ന്റെ ജീവനാ എനിക്ക് തെറ്റും ശരിയും പഠിപ്പിക്കുന്ന എന്റെ ഉസ്താദാ ...
" മോളെ...
ന്റെ ഉമ്മച്ചിയാ വിളിക്കുന്നത് പോയി നോക്കാലെ
" ന്താ ഉമ്മച്ചിയെ
" ഞമ്മളെല്ലാവരും നാളെ ഉപ്പച്ചിന്റെ തറവാട്ടിൽ പോവാ സ്കൂൾ ഒക്കെ ഒഴിവല്ലെ... ഞ്ഞി കുറച്ചു ദിവസം കഴിഞ്ഞു വരാം പോവാൻ ഉള്ളതൊക്കെ എടുത്തു വെച്ചോ
" ആയ്കോട്ടെ ....
അള്ളാഹ് ... വല്ലാത്ത സന്തോഷം പെട്ടന്ന് ഡ്രസ്സ് ഒക്കെ എടുത്തു വെച്ച് ഒരുങ്ങി പോവുന്ന നാളെക്കായി കാത്തിരുന്നു
എത്ര പെട്ടന്നാ സ്കൂൾ തുറന്നത് ഇപ്പോൾ ക്രിസ്തു മസും ആയി മൂന്നാല് മാസം കഴിഞ്ഞാൽ വീണ്ടും വെക്കേഷൻ ഇതൊരു സ്റ്റഡി ലീവ് ആണേലും എല്ലാരെക്കാളും മുമ്പിൽ ഒരുങ്ങി ഞാൻ നിന്നു
ഇന്നത്തെ ഉറക്കവും ഉണർവും പെട്ടന്ന് ആയിരുന്നു
പോവാനുള്ള കാറും വന്നു
" ഉമ്മച്ചിയെ... താ കാർ വന്നൂട്ടോ
" ഹാ എന്റതു എല്ലാം കഴിഞ്ഞു
എന്റെ വിളികൾ കേട്ട ഇടത്തേക്ക് ഉമ്മ വന്നു
" ഉപ്പ എവിടെ മോളെ
" ഞാൻ കണ്ടില്ലലോ
ഞാനും ഉമ്മയും വീട്ടിലും പുറത്തും പരുതി
ഫോൺ സ്വിച്ച് ഓഫ്
അല്ലാഹ്... ആകെ ബേജാറ് ആയല്ലോ ന്റെ ഉപ്പച്ചി എവിടെ
മാനുക്ക ഉപ്പാനെ അങ്ങാടിയിൽ അന്വേഷിക്കാൻ പോയി
ന്റെ ഉപ്പച്ചി എവിടെ
... *തുടരും*
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
Mihraskoduvally123.blogspot.com
*=============================*
Comments