*കഥയിലെ യാഥാർഥ്യം പാർട്ട്* :32
*=====================*
"ത്താത്തെ
" ഹാ... എന്താ മാളു
"നിങ്ങളെ ഉമ്മ വിളിക്കുന്നുണ്ട് , ആരോ നിങ്ങളെ കാണാൻ വന്നിട്ടുണ്ട്
" ഹ
ആരാപ്പോ എന്നെ കാണാൻ ഏതായാലും മടിയിൽ ഇരുന്ന മോനെ എടുത്തു തോളിൽ ഇട്ട് ഞാൻ അടുക്കളയിലെക്ക് നടന്നു
" ഹാ ... മോളെ സുബു ത്താ നിങ്ങളെ കാണാൻ വന്നതാണ്
" ഹാ... കൊറേ ആയല്ലോ ഇത്ത കണ്ടിട്ട് സുഖം അല്ലെ
സുബു താനെ നോക്കി ഞാൻ കുശലാന്വേഷണം നടത്തി
വേഗം ഇത്തക്ക് ചായ കൊടുത്തു
" മോളെ ഞാൻ നിങ്ങളെ ഭർത്താവിന്റെ വീട്ടിൽ പോയിരുന്നു
സുബു ത്താ എന്നിൽ നിന്നും മറുപടി പ്രതീക്ഷിചിരിക്കണം അത് പറഞ്ഞു കുറച്ചു നേരം എന്നെ നോക്കി നിന്നു
എനിക്ക് എന്ത് ചോദിക്കണം എന്നോ പറയണം എന്നോ തോന്നിയില്ല ഭർത്താവ് എന്ന് കേൾക്കുമ്പോയെ ഇക്കാന്റെ മുഖം പെട്ടന്ന് കണ്ണുകൾ കലങ്ങിപോയി
സുബുത്താ വീണ്ടും തുടർന്ന്
" അവിടെത്തെ നിങ്ങളെ ഉമ്മ കൊറേ സംസാരിച്ചു , മോളെ കൊറേ വിളിച്ചു നിങ്ങൾ അവിടേക്ക് പോവുന്നില്ല എന്നൊക്കെ പറഞ്ഞു
" അങ്ങനെ പറഞ്ഞോ ത്താ ...
അത്ഭുതത്തോടെ ഞാൻ ചോദിച്ചു
" ഉം, എന്റെ മോനെ വിചാരിച്ചേങ്കിലും അവൾക്കൊന്ന് വന്നൂടെ അവൻ പറയുന്നു ഈ ദുനിയാവിൽ അവൾ അല്ലാതെ എനിക്കൊരു പെണ്ണില്ല ... എന്നൊക്കെ പറഞ്ഞു കൊറേ വിഷമം പറഞ്ഞു
" അത് പുതിയ നാടകം ആണ് ഇത്ത
കഴിഞ്ഞ ആഴ്ച വരെ അവരുടെ കുടുബത്തിൽ പെട്ട ഒരാൾ എന്നോട് പറഞ്ഞതാ അവർ ഒഴിവാക്കി എന്നും പറഞ്ഞാ നടക്കുന്നത് എന്ന്
" ഉം ഞാൻ എല്ലാം കേട്ടു ഇങ്ങു പോന്നു മോളെ അവരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലാ പടച്ചോൻ കാണുന്നുണ്ട് എല്ലാത്തിനും അവൻ വഴി കാണും നിങ്ങൾ ബേജാറാക്കണ്ട
"എത്ര മസ്ലഹത്ത് നടന്നു പോലീസ് കൗൺസിലിംഗ് വരെ കഴിഞ്ഞു അന്നും ഇന്നും അവർക്ക് വേണ്ട എന്ത് കൊണ്ട് ഇല്ല ഇങ്ങനെ ആയി എവിടുന്ന് ആയി എന്ന് ചിന്തിക്കുന്നില്ല
"സാരല്ല, ഒക്കെ ശരിയാവും
"ഉം, കേസ് ഉണ്ട് ഏതായാലും അവർ ഡേറ്റ് തന്നിട്ടുണ്ട് , മോൻ മനസിലാക്കി കൊടുക്കണം ഉമ്മനെയും ഇതിൽ കളിച്ച എല്ലാവരെയും നിങ്ങൾ ദുആ ചെയ്യു...
" ഇന്ഷാ അല്ലാഹ്
സലാം പറഞ്ഞു അവർ യാത്ര പറഞ്ഞിറങ്ങി
ഹാ വല്ലാത്ത കഥന്നെ ജീവിതം ഇപ്പോ ആരോ എഴുതുന്നത് സ്റ്റോറി പോലെ ഇണ്ട് ആസ് എ ഡെവിൾ സ്റ്റോറി 😂😂😁💔
"മോളെ...
" ഹ എന്തായി ഉമ്മ
" sp സർ വിളിച്ചിരുന്നു
" ആവു സമാധാനം ആയി ഒരാഴ്ച ആയിട്ടും സർ വിളിക്കാതിരുന്നിട്ട് വല്ലാതെ ബേജാറായി പോയി
" ഉം അവർക്കും ഉണ്ടാവില്ലേ മോളെ തിരക്കുകൾ
" ഉം, അവരെ ഇന്ന് വിളിച്ചിട്ട് ഉണ്ടാവും ലെ
" ഉം , രണ്ട് കൂട്ടരെയും ഒരുമിച്ച് ആയിരിക്കും വിളിക്കാ
" ഉം
ഉമ്മ മാളൂനേം കൂട്ടി മോനേം എടുത്ത് ഉപ്പാന്റെ അടുത്തേക്ക് പോയി
ഹാ ... എന്തോ മനസ് വല്ലാതെ തളർന്നു പോയിരുന്നു അള്ളാഹുവിന്റെ ഹബീബ് തണലേകി അൽഹംദുലില്ലാഹ്
ഇപ്പോ ഒരു ധൈര്യം ഉണ്ട് സത്യം തെളിയിച്ചു ജീവിതം തിരിച്ചു പിടിക്കാനുള്ള ധൈര്യം...
എന്റെ അടുത്തേക്ക് വരാൻ ആവില്ല എന്ന് പറഞ്ഞ ആളെ ഞാൻ അല്ലാതെ വേറെ ഒരു പെണ്ണില്ലാ എന്ന് പറയാ അള്ളാഹു 😁😁😁😂
ബല്ലാത്ത കോമഡി തന്നെ ഉമ്മാന്റെ ഒരു നാടകം
ഏതായാലും...
തുടരും....
✍️ മിഹ്റായാസീൻ
Mihraskoduvally123.blogspot
*=========================*
Comments