﷽
നിങ്ങൾ അനുഭവിച്ചിട്ടുണ്ടോ ആ പ്രണയം അത് വല്ലാത്തൊരു പ്രണയം തന്നെ യാണ് സിരകളിൽ മദീനയുടെ ഓർമകൾ മധുരം നുണയും ഹൃദയം മദീനയിലെ പറവകൾ ആവും കാതുകളിൽ ഇശ്‌ഖിന് ഈരടികൾ മുഹബത്തിന്റെ കഥകൾ വർണിക്കും
അതെ ഞാനും പ്രണയിക്കുന്നു എന്റെ ഉപ്പാപ്പയെ മിഴികൾക്ക് ഇപ്പോൾ വല്ലാത്തൊരു കുളിരാണ് ♥️ പ്രണയം സിരകളിൽ ആവേശമായി പടർന്നു പിടിച്ചത് കൊണ്ടാവാം എല്ലാ ചിന്തയും ചെന്ന് അവസാനിക്കുന്നത് ആാ ഇശ്‌ഖിന് പൂന്തോപിലാണ് 💚
ഒരുപാട് ഇശ്‌ഖിന് കഥകൾ കേട്ടപ്പോൾ മനസ്സിൽ ഓടിവന്ന ഓർമകളെക്കാൾ ഇപ്പോൾ മധുരമാണ് വാക്കുകൾക്ക് ദാരിദൃo അനുഭവിക്കുന്ന എന്റെ മിഴിനീരിന്
കാരണം ആരുടെയോ മദീന കണ്ട ഓർമകൾ കാണാത്ത എന്നിൽ ഉണ്ടാക്കുന്ന നിർവൃതി അനേകായിരം ഗ്രന്ഥങ്ങൾ വായിച്ചതിന്നു തുല്യമാണ് 😪💚
ഞാൻ നടന്നു കണ്ട സ്വപ്ന വഴിയിൽ മദീന നടമാടുബോൾ എന്നെ വിളിക്കാത്ത മദീന എനിക്ക് എത്താൻ കഴിയാത്ത സ്വർഗം മിഴിനീർ സ്ഥാനം പിടിച്ചു മുറുക്കെ എനിക്കെങ്ങനെ സന്തോഷിക്കാനാവും 😪😪
ഹബീബവരു വസിക്കും ഗേഹം കാണാൻ ഈ ഉള്ളോൾ അത്രമാത്രം ആശിച്ചുപോയി
ലോകത്തിന്റെ നേതാവായ കരളിന്റെ കഷ്ണമായ മുത്തോളി ദൂതരു مُحَمَّد ﷺ
എന്റെ വ്യഥകൾ കാണുന്നുണ്ടല്ലോ 😪💚 ഈ പാപിക്കും ഒരവസരം വരും മദീന കാണാൻ ഹബീബിനെ കാണാൻ ആവതാക്കണേ അല്ലാഹ് 🤲
ബിലാൽ (റ) തങ്ങൾ കാണിച്ച ഇശ്ഖ് ലോകം വാഴ്ത്തുബോൾ അഭിമാനം കൊള്ളുന്ന മുസ്ലിം ഇശ്ഖ് നുണയാതിരിക്കാൻ എങ്ങനെയാ കഴിയുക
ബിലാൽ തങ്ങളുടെ (റ) ബാങ്കിന് ഈരടികൾ മദീനയിൽ ഇപ്പോഴും മുഴങ്ങി കേൾക്കുകയല്ലേ 😪💚 ഹാ മദീനയിൽ ഇത്താത്ത എന്റെ കാലുകൾ എനിക്ക് എന്തിനാ ഹബീബ് തങ്ങളെ ﷺ
ഹൃദയം മദീനയുടെ ഓർമകൾ വിടർത്തുബോൾ എന്റെ നടന്നു നടന്നു മദീന പുൽകാത്ത പാദങ്ങളോട് എനിക്ക് പുച്ഛം തന്നെ യാണ് 😪 അല്ലെങ്കിൽ വാക്കുകളിൽ ത്രസിക്കുന്ന മദീന ഹൃദയം അറിയുന്നില്ല എന്നുണ്ടോ 😪😪 നിദ്രക്കു പോലും തടസം നിൽക്കുന്ന ഓർമകൾ ഹൃദയം അല്ലാതെ ആരാണ് തരുക മദീന എനിക്കെന്നും അഭയമാണ് 💚😪😪 അവിടെത്തെ ഓർമകളിൽ ജീവിക്കുന്ന ഒരു പാപിയല്ലേയോ ഹബീബെ ഞാനും ﷺ
മോഹങ്ങൾ അതിമോഹമാവും ആഗ്രഹങ്ങൾ വിങ്ങലുകളായി തെങ്ങും കനിയണം അഹദ് ആയവനെ
തിരു നോട്ടം അരുളണം സമദ് ആയ നാഥാ 🤲 ആമീൻ യാ അല്ലാഹ്
പാപിയായ എനിക്കും കുടുംബത്തിനും നിങ്ങളുടെ ദുആ യിൽ ഇടം പ്രധീക്ഷിക്കുന്നു
മറക്കരുതേ ഞാനും ദുആ ചെയ്യും ഇൻഷാ അല്ലാഹ്
ദുആ വസിയ്യത്തോടെ
✍️സയ്യിദത്ത് മിഹ്റായാസീൻ
Mihraskoduvally123.blogspot.com
*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി. ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...
Comments