*കഥയിലെ യാഥാർഥ്യം പാർട്ട്*:29😪💚
*****************************
*യാ അല്ലാഹ്... ഇതൊരു വല്ലാത്ത പരീക്ഷണം ആയി പോയി ഇതും ഒരു ജീവിതമാണല്ലോ???*
ഇങ്ങനെ ഉമ്മമാർ ഉണ്ടാവുമോ.?? മക്കളെ ജീവിതം നന്നാവണം എന്ന് ആഗ്രഹിക്കുന്നത്തിനു പകരം തന്റെ സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾ മകന്റെ ജീവിതത്തിൽ അടിച്ചേൽപ്പിക്കാന് ശ്രമിക്കുന്ന ദുനിയാവിനു വേണ്ടി മാത്രം ജീവിക്കുന്ന ഉമ്മ *യാ അല്ലാഹ് ഞാനും ഒരു ഉമ്മ യാണ് എന്റെ ഉമ്മയും പക്ഷെ...? നിന്റെ രക്ഷയും ശിക്ഷയും ഭയാനകമാണ് ഓരോ ദിനവും കഴിയുമ്പോൾ വല്ലാത്ത പേടിയാണ് പുറത്തു പോയി വരുമ്പോൾ ഇന്ന് അറിയാതെ കണ്ടുപോയ അന്യ കണ്ണുകൾ കാരണം നാളെ നീ ഞങ്ങളെ ശിക്ഷിക്കുമോ എന്ന് പക്ഷെ നീ കാരുണ്യ വനാനാണ് എന്നെ ഇത്ര വലിയ പ്രയാസത്തിലും പിടിച്ചു നിർത്തിയില്ലേ... അൽഹംദുലില്ലാഹ്
*എങ്കിലും ഇബ്‌ലീസ് ന്റെ കരങ്ങളെ തൊട്ട് ഞങ്ങൾക്ക് നീ രക്ഷ തരണേ...*🤲🤲🤲🤲
📞📞 ഫോൺ റിങ് ചെയുന്ന ശബ്‌ദം എന്റെ ശ്രദ തിരിച്ചു
"ഹലോ
ശബ്‌ദം കേട്ടപ്പോൾ തന്നെ ഞാൻ വേഗം ഉപ്പാക് ഫോൺ കൊണ്ട് കൊടുത്തു
ഉപ്പ സംസാരിച്ചു കാര്യങ്ങൾ പറഞ്ഞു
അങ്ങനെ ഞങ്ങൾ രണ്ടു വീട്ടുകാരും ഇരുന്നു സംസാരിച്ചു
ഞാൻ ന്റെ ഇക്ക വാങ്ങി തന്ന ജ്യൂസ് കുടിക്കാൻ മടി കാണിച്ചു അത് കൊണ്ട് ഇക്കാക് എന്നെ വെറുത്തു പോയി എന്ന് 😁😂😂😂😂🤣 എന്താലെ ഒരു കാരണം ജ്യൂസ് കൊണ്ട് പെണ്ണ് വേണ്ടാന്ന് വെച്ചാൽ ഇവരൊക്കെ ദുനിയാവിൽ എത്ര പെണ്ണ് കെട്ടേണ്ടി വരും ആവോ? അള്ളാഹു വ റസൂലുഹു അഅലം
പാവം ഇക്ക ഒരു ഉമ്മ യാണല്ലോ മായ കളികൾ കൊണ്ട് ഒരു മോനെ ഈ കോലത്തിൽ ആക്കി വെച്ചത് പറയുന്ന കാരണങ്ങൾക്ക് പോലും വ്യക്തത ഇല്ല
ഹാ പടച്ചോനെ ഒരിക്കൽ സത്യം പുറത്ത് വരുമ്പോൾ എന്റെ ഇക്കാക്ക് ഇതൊക്കെ സഹിക്കാനുള്ള മനക്കട്ടി കൊടുക്കണേ.. നാഥാ... 🤲🤲🤲
അങ്ങനെ ഇക്കാക് ഒഴിവുള്ളപോൾ വീട്ടിൽ വരാം എന്നും ചിലവിനു തരാം എന്നും മനസ്സിൽ ഉള്ള അകൽച്ച മാറും വരെ ഇതാണ് നല്ലതെന്നു അവർ തീരുമാനം എടുത്തു അൽഹംദുലില്ലാഹ്
എല്ലാവരോടും പൊരുത്ത പേടിക്കാൻ ഇതിനു നേദൃതം നൽകിയ അവരുടെ ആ സുഹൃത്തു പറഞ്ഞു
എന്റെ ഇക്കനോട് ഞാൻ എന്തുണ്ടെലും പൊരുത്തപെട്ടാളി എന്ന് പറഞ്ഞു ബാക്കി എനിക്ക് എന്തോ കണ്ണും ഖൽബും നിറഞ്ഞത് കൊണ്ട് വാക്കുകൾ വന്നില്ല
പിന്നെ ഞാൻ ഉമ്മാക്ക് നേരെ നടന്നു
ഇനി അങ്ങോട്ടും ഇങ്ങോട്ടും ഒരു പ്രശ്നവും ഉണ്ടാവരുത് എന്ന് പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു
ഞാൻ അതല്ലേ പറയേണ്ടതു നിങ്ങൾ പറയു???
എന്റെ ജീവിതം ഈ രൂപത്തിൽ ആക്കിയിട്ട് ഞാൻ എന്തിന് ആ ഉമ്മയോടും പെങ്ങളോടും പൊരുത്തം ചോദിക്കണം അള്ളാഹു വും റസൂലും പൊരുത്ത പെട്ട എല്ലാം ഞാൻ അവർക്ക് പൊരുത്ത പെട്ടു
😪😪😪😪🤲🤲🤲🤲
യാത്ര പറഞ്ഞു ഞങ്ങൾ വീട്ടിലേക്ക് നടന്നു
വീണ്ടും നാളുകൾ കഴിഞ്ഞു അവസ്ഥകൾ ഒക്കെ പഴയത് പോലെ തന്നെ ഞാൻ വിളിച്ചിട്ട് എന്റെ ഇക്ക എടുക്കുന്നില്ല തിരിച്ചു വിളിക്കുന്നു മില്ല
ഉപ്പ ആാാ സംസാരം ഉണ്ടാക്കിയ ആളെ വിളിച്ചു പറഞ്ഞപ്പോൾ വരും തിരക്കിലായതു കൊണ്ടാണ് എന്ന് മറുപടി കിട്ടി വീണ്ടും ഒരു വീക്ക് ഞങ്ങൾ കാത്തു
പെട്ടന്ന് ഒരു ദിവസം ന്റെ ഇക്ക വന്നു കൂടെ വലിയ അളിയനും ഉണ്ട് . ഇത്ര കാലം ഇങ്ങനെ നിന്ന മടി കൊണ്ട് ആവും അയാളെ കൂട്ടിയത്
ഏതായാലും നന്നായി സംസാരിച്ചു
" നീ ഒന്നും തിന്നാറില്ലേ?? കൊർച് പഴം കഞ്ഞി ഒക്കെ കുടിക്ക്
"ഉം ഇന്ഷാ അല്ലാഹ്
" മോൻ ഒരു വയസ് കഴിഞ്ഞില്ലേ... അവനും കൊടുക്ക് 🙂🙂 തടിക്കും അവനെ കണ്ടിട്ട് ഒരു വയസ് ആയി എന്ന് തോന്നുന്നില്ല
അങ്ങനെ സംസാരം തുടർന്ന് ഏകദേശം 2 ഹൗർ ഇക്ക ഞങ്ങളെ വീട്ടിൽ നിന്നു മനസിന് വല്ലാത്ത സന്തോഷം എന്തോ പറയാൻ വാക്കുകളില്ല
മോനെ ഇക്ക ഒരുപാട് കളിപിച്ചു
അതെല്ലാം കണ്ടു ഞങ്ങൾ അങ്ങറ്റം സന്തോഷിച്ചു
ഇക്ക യാത്ര പറഞ്ഞു ഇറങ്ങി
തുടരും...
✍️ *മിഹ്റായാസീൻ*
Mihraskoduvally123.blogspot.com
Comments