കഥയിലെ യാഥാർഥ്യം പാർട്ട് :27
🍀🍀🍀🍀🍀🍀🍀🍀🍀
*കഥയിലെ യാഥാർഥ്യം* *പാർട്ട്* :27😪♥️
*********************************
" ന്റെ താത്താ മതി വീട് എത്തി ഇനി പിന്നെ കരയാം അല്ലെങ്കിൽ നിങ്ങളെ കാണാതെ മോൻ കരയും
ബ്രോ ന്റെ വാക്കുകൾ കേട്ടു കണ്ണു തുടച്ചു വേഗം കാറിൽ നിന്നും ഇറങ്ങി നടന്നു
മോന്റെ കരച്ചിൽ പുറത്ത് കേൾക്കാം ഞാൻ ഒരുപാട് കരഞ്ഞത് കൊണ്ടാവാം അവൻ കരയുന്നത് കേൾക്കുമ്പോൾ ഉള്ളിൽ ഒരു വല്ലാത്ത പിടച്ചിൽ തന്നെ യാണ്
വേഗം അവനെ എടുത്തു ഞാൻ എന്നോട് ചേർത്ത്
" ഹ എന്തായി മോളെ പോയ കാര്യം
ഉമ്മ എന്നെ കണ്ടെതും വിവരങ്ങൾ തിരക്കി
" നാളെ രാവിലെ പോവണം പേപ്പേഴ്സ് ഒക്കെ കൊടുത്തു ഞങ്ങൾ വന്നു
" ഉം
" ഒക്കെ ശരിയാവും ഉമ്മ, എന്റെ നിരപരാധിത്യം തെളിയിച്ചു കൊടുക്കൽ ഇനി എന്റെ ആവശ്യമാണ്
" ഉം പടച്ചോൻ അല്ലെ വലുത് എല്ലാം അവൻ കാണുന്നുണ്ട് നിനക്ക് ഖൈർ ഇങ്ങനെ ആണേൽ അത് നടക്കട്ടെ
" ഉം ഇതിൽ കളിച്ച ഓരോ ആളെയും ഞാൻ പറഞ്ഞു വിളിപ്പിക്കും ഈ കൊടും ക്രൂരതക്ക് അവർക്ക് എന്താണ് പ്രതി ഫലം എന്നുള്ളത് എല്ലാവരും കാണെ ചോദിച്ചു അവരിൽ നിന്നും ഉത്തരം വാങ്ങും എന്റെ ഇക്കാക്കുൻ ഞങ്ങളെ ജീവിതം എന്തുകൊണ്ട് ഇങ്ങനെ ആയി എന്നതിന് തെളിവുകൾ നിരത്തി സത്യം ബോധിപ്പിക്കും
" ഹമ് അല്ലാഹ് ആവതാക്കട്ടെ
അമീൻ യ അല്ലാഹ് 🤲🤲🤲
" ആമീൻ യാ അല്ലാഹ് 🤲🤲🤲
വാക്കുകൾക്ക് വിരാമം കുറിച്ചു ഞാൻ മോനെയും കൊണ്ടു റൂമിൽ പോയി കിടന്നു
പാവം കരഞ്ഞു കരഞ്ഞു ഉറങ്ങി പോയി
അവനില്ലാതെ ഞാൻ എവിടെയും പോവാറില്ല ആദ്യമായി എന്നെ ഒരുപാട് നേരം കാണാതിരുന്ന കുഞ്ഞു മനസിന്റെ നൊമ്പരമായിരിക്കും അവൻ കരഞ്ഞു തീർത്തത് എന്നെ കണ്ട മാത്ര ആശ്വാസം പകർന്നവൻ നിദ്ര പുൽകി
നേരം വല്ലാതെ ഇരുട്ടിയിട്ടുണ്ട് എങ്കിലും ഉറക്കം കിടത്തുന്ന രാത്രികൾ എനിക്കെന്നും പകലായി വാഴുകയല്ലേ 😪😪
ഓർമകളും പല കിനാവുകളും ഓർത്തു കിടന്ന് സമയം അലാറം വിളിച്ചു അറിയിച്ചു തഹജ്ജുദ്
ഇനിയും കിടന്നാൽ സുബ്ഹി കൊടുക്കും പക്ഷെ ഉറക്കമില്ലാത്തത് കൊണ്ടാവാം തല വല്ലാതെ വേദനിക്കുന്നു
എങ്കിലും ഞാൻ എഴുനേറ്റു എന്റെ പ്രയാസങ്ങൾ നിസ്കരിച്ചു ഖുർആൻ ഓതി അല്ലാഹു വിൽ സമർപ്പിച്ചു
ഒരു വനായ റബ്ബ് സത്യം തെളിയിച്ചു തരട്ടെ അവനല്ലാതെ നേരായ മാർഗം സ്വീകരിക്കുന്നവന് വേറെ ഇല്ല
സർവ്വ ശക്തനായ അല്ലാഹു നമുക്ക് ഖൈർ അല്ലാതെ ഒന്നും എത്തിചിട്ടില്ല ഇതും ഖൈർ തന്നെ ആയിരിക്കും
ഈ വഴിയിലൂടെ ഞാൻ സത്യം തെളിയിക്കുകയല്ലാതെ വേറെ മാർഗങ്ങള് എനിക്ക് മുമ്പിൽ തെളിയുന്നില്ല
ജീവിതം ഒരു കളിപാട്ട മായി തട്ടി കളിക്കുന്നവർ അത് നിർത്തുകയുമില്ല
സത്യങ്ങള് അവരായി കണ്ടെത്താൻ ശ്രേമിക്കുകയുമില്ല
ഹ പറഞ്ഞു നീട്ടിറ്റ് എന്ത് അല്ലാഹു വിനെ പേടിയില്ലെന്നത് അവർ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയല്ലേ
ഏതായാലും ഞാൻ വേഗം പോവൻ വേണ്ട ഒരുക്കങ്ങള് ചെയ്തു അല്ലെങ്കിൽ ഇന്നും ലേറ്റ് ആവും
" മോളെ മോൻ വിളിക്കുന്നു വേഗം പൊയ്ക്കോളൂ
" ഹ ഉമ്മ പോവാണ് നിങ്ങൾ ദുആര്ക്കി പോയി വരാം അസ്സലാമു അലൈകും
" ഉം അല്ലാഹ് ഖൈറിൽ ആക്കട്ടെ ആമീൻ യ അല്ലാഹ് വഅലൈകും സലാം
ഈറനനയാൻ വെമ്പൽ കൊള്ളുന്ന മിഴി നീരിനെ അടക്കി നിർത്തി ഞാൻ ഇറങ്ങി നടന്നു
ഹാ പാവപ്പെട്ടവന്റെ കൊട്ടാരം എത്തി
ഹോ ഞാൻ ഇത്ര അടുത്ത് നിന്ന് ആദ്യമായി കാണുന്ന കോടതി
" നമ്മളെ പോലെ പാവപെട്ടവർക്കു വേണ്ടി പടച്ച ഒരു നിയമ കൂടം
സത്യതിന്റെ കൂടെ നിൽക്കാനും മിഥ്യക്ക് തെളിവുകൾ കണ്ടെത്തി നമ്മെ രക്ഷിക്കുന്ന പാവങ്ങളുടെ നിയമകുടം
" ഹ ഫിലോസഫി അടിച്ചോ ഇപ്പോഴും വേഗം നടക്കാൻ നോക്ക്
അവൻ ഒരു ചെറു പുഞ്ചിരി നൽകി ഞാനും അവന്റെ കൂടെ നടന്നു ആ കൊട്ടാരത്തിൽ പ്രവേശിച്ചു.
തുടരും....
✍️ *മിഹ്റായാസീൻ*
Mihraskoduvally123.blogspot.com
Comments