നമ്മളെല്ലാവരും വിശ്വാസികളാണ് വിശ്വാസങ്ങൾ മുറുകെ പിടിച്ചു എല്ലാം അല്ലാഹുവിൽ തവുക്കുൽ ചെയ്തു ജീവിക്കുന്നവരാണ്
എങ്കിലും നമ്മെളെല്ലാവരും പലപോയും മറക്കുന്ന ഒന്നാണ് അള്ളാഹുവിൽ നന്ദികാണിക്കാൻ അതെ അവൻ നമുക്ക് തന്നിട്ടുള്ള ഓരോ ചെറുതും വലുതുമായ ഓരോ കാര്യങ്ങൾക്കും വേണ്ട വിധത്തിൽ നമ്മൾ ആരും തന്നെ ശുക്ർ ചെയ്യുന്നില്ല
അവൻ നമുക്ക് തന്ന നല്ല കാര്യങ്ങളിൽ നാം ഓരോരുത്തരും തൃപ്തി കാണിക്കും അൽഹംദുലില്ലാഹ് എന്ന ചെറിയ വാക്കിൽ സ്തുതി ഓതും എന്നാൽ നമുക്കൊരു ചെറിയ അല്ലെങ്കിൽ നമ്മെളെ സംബന്ധം വലിയ ഒരു പ്രയാസം വന്നാൽ നാം എല്ലാം മറക്കും നമ്മുടെ ഓരോ ചെറിയ സന്തോഷങ്ങളും
ഉദ: " എന്താണ് റബ്ബേ ... എന്നെ നീ കാണുന്നില്ലേ ?
എന്തിനാണ് എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്
നീ പടച്ചത് അല്ലെ എന്നെയും എന്റെ ശത്രുക്കളെയും ഇത്രയൊക്കെ തിന്മ അവർ ചെയ്തിട്ടും നീ അവർക്ക് കൂട്ടു നില്കുന്നു .
നിന്നിൽ തവക്കുൽ ചെയ്തു ഓരോ ദിനവും കണ്ണീരിൽ കഴിയുന്ന എനിക്ക് പ്രയാസങ്ങൾ മാത്രം തരുന്നു എന്തേ റബ്ബേ എന്റെ പ്രയാസങ്ങൾ മാറ്റാതെ അവരുടെ തിന്മകൾക്ക് കൂട്ട് നില്കുന്നു "
കേട്ടില്ലേ ഇതാണ് ഞാൻ അടക്കം നമ്മളിൽ പലരും പറയുന്ന വാക്കുകൾ അതെ
പക്ഷെ നമ്മെ പടച്ച നമ്മുടെ റബ്ബ് എല്ലാം കാണുന്നു എല്ലാം അറിയുന്നു നമ്മുടെ കലാഹ് ഇതാണ് പക്ഷെ ദുഃഖതിന്നു മറുപുറം നമ്മുടെ സന്തോഷം വരുന്നു അതിന് അള്ളാഹു നിശ്ചയിച്ച സമയം ആവും വരെ നമ്മൾ കാത്തിരുന്നെ മതിയാവു
സതാ അവനോട് ഇരു കൈകൾ ഉയർത്തി പറയുക ഖൈറിനെ എളുപ്പമാക്കാൻ
നമ്മുടെ കലാഹിൽ ഉള്ള സമയം എത്തി കഴിഞ്ഞാൽ എല്ലാം ഖൈർ ആണ് അവൻ ഉദ്ദേശിച്ചത് അവൻ നമുക്ക് തരുക തന്നെ ചെയ്യും സത്യവും മിത്യയും അവനിൽ നിന്നാണ്
നമ്മെയും നമ്മുടെ ശത്രുകളെയും പടച്ചവൻ അവൻ തന്നെയാണ്
അല്ലാഹുവിനെ മറക്കാത്തവർ അവന്റെ പരീക്ഷണങ്ങളിൽ വിജയിക്കും അവൻ എല്ലാവരുടെയും ഈമാനിനെ പരീക്ഷിക്കും അതിൽ വിജയിച്ചാൽ നമ്മുടെ ദുനിയാവും ആഖിറവും അള്ളാഹു ഖൈർ ആക്കിതരും
പരീക്ഷണങ്ങളിൽ വിജയിക്കാൻ സത്യത്തിൽ ഉറച്ചു നിൽക്കുക നന്മയും തിന്മയും തീർച്ചയായും അവനിൽ നിന്നാകുന്നു
ഒരുപക്ഷെ ഇന്നത്തെ നമ്മുടെ പ്രയാസം നാളെത്തെ നമ്മുടെ സുഖമാവും
ആര് നമ്മെ പ്രയാസ പെടുത്തുന്നതും അവൻ കാണുന്നുണ്ട് അതിനുള്ള പ്രതിഫലം നമുക്ക് കിട്ടുക തന്നെ ചെയ്യും ക്ഷമ അതാണ് നമ്മുടെ ഈമാൻ
ആര് നൽകുന്ന പ്രയാസവും അവർക്ക് തിരിച്ചു നൽകാൻ കഴിവുള്ളവൻ അവൻ മാത്രമാണ്
നമുക്ക് അവർക്ക് ഹിദായത്ത് നൽകാൻ അള്ളാഹു സുബുഹാനല്ല ഉവ്വതഹലയോട് ദുആ ചെയ്യാം
കാരണം എല്ലാ വരിലും നാം നന്മ ആഗ്രഹിക്കുക
അള്ളാഹു പറഞ്ഞ പോലെ
: ഭൂമിയിൽ ഉള്ളവരോട് നീ കരുണ കാണിക്കുക ആകാശതിന്നു അതിപൻ നിന്നോട് കരുണ കാണിക്കും ")
അതെ അവന്റെ കലാഹ് നമ്മുടെ ഈമാൻ ഊട്ടി ഉറപ്പിക്കാൻ നമുക്ക് തരുന്ന അവസരങ്ങൾ മാത്രമാണ്
അതിൽ വിജയിച്ചു നമ്മുടെ ഈമാൻ സംരക്ഷിക്കുക
അള്ളാഹു നമ്മുടെ പ്രയാസം തീർക്കും നമുക്ക് ഖൈർ ആയ സമയം എത്തി കഴിഞ്ഞാൽ
ഒരു രാവിൻ മറ്റൊരു പകൽ വെളിച്ച മേകിയ പോലെ
ഇന്നീ ദുനിയാവിൽ പണം എന്ന മോഹം മാത്രമുള്ള ജനതയുടെ പേക്കുതിനു ഇരകളാവുബോൾ , നിരാശരാവരുത് കാരണം അവർ അല്ലാഹുവിനെ മറന്ന് ശൈത്താന്റെ വഴികൾ സ്വന്തമാക്കുബോൾ അല്ലാഹുവിനെ ഭയന്നു കണ്ണുനീർ പൊഴിക്കുന്ന നിന്നെ അള്ളാഹു കാണുന്നുണ്ട് നിനക്ക് അവൻ ഉദ്ദേശിച്ച സമയം നന്മ എത്തുക തന്നെ ചെയ്യും
ദുനിയാവിൽ നീ അനുഭവിച്ച കണ്ണുനീർ തുള്ളികൾ ആഖിറത്തിൽ നിന്റെ ആനന്ത തുള്ളിയാണ് നീ സന്തോഷിച്ചു കൊള്ളുക അള്ളാഹു നിനക്ക് അർഹമായ പ്രതിഫലം തരുക തന്നെ ചെയ്യും
ദുനിയാവ് സാശ്വാതമാണ്
നിനക്കുള്ളതോന്നും നഷ്ടമാവില്ല കാരണം നീ അല്ലാഹുവിനെ ഭയപെട്ടിട്ടു ഉണ്ടെങ്കിൽ അവന്റെ സത്യം സത്യമാണ്
ദുനിയാവിലെ മിത്യകൾ ഓരോന്നും അവൻ കണ്ടറിഞ്ഞു
അതെല്ലാം മിത്യകൾ കൂട്ടുപിടിച്ച അല്ലാഹുവിനെ മറന്ന ഒരു പറ്റം ജനതയുടെ തോൽവി മാത്രമാണ്
നീ അതിൽ പെട്ടു പോയെങ്കിൽ അത് നിനക്ക് നാളെ ഉള്ള വെളിച്ചമാണ്
നിന്റെ വിശ്വാസം അള്ളാഹു കാണും
തവക്കൽത്തു അലല്ലാഹ്
നല്ല ദിനങ്ങൾ നമ്മിൽ എത്തികഴിഞ്ഞു
എന്നെയും കുടുംബത്തെയും നിങ്ങളുടെ ദുആ കളിൽ ഉൾപെടുത്തുക അള്ളാഹു ഉത്തരം തരാൻ മതിയായവനാണ്
ആരുടെ ദുആ ആണ് ഉത്തരം തരുന്ന സമയത്ത് അല്ലാഹുവിൽ എത്തുക എന്നത് അവൻ മാത്രം അറിയാവുന്ന പരമ സത്യമല്ലേ .
ഞാനും എല്ലാവർക്കും ദുആ ചെയ്യും
ഇന്ഷാ അള്ളാഹ്
അള്ളാഹു നമുക്കെല്ലാം ഖൈറിനെ എളുപ്പമാക്കട്ടെ
🤲 ആമീൻ യാ റബൽ ആലമീൻ
വീണ്ടും
ദുആ വസിയ്യത്തോടെ
✍️സയ്യിതത്ത് മിഹ്റായാസീൻ
Mihraskoduvally123.blogspot.com
Comments