ഇശ്‌ഖിന്റെ പേമാരിയിൽ ഞാൻ ഉറങ്ങുമ്പോൾ
കഥ അറിയാ കണ്ണീരാലെ ഞാൻ തേങ്ങുബോൾ
അകമറിയാ പാപ കറയിൽ
ഞാൻ വിങ്ങുബോൾ
മനതാരിൽ ആശയുമായി ഞാൻ
മദീന തേടുന്നു
കനവിൽ എൻ ഹബീബ് ആശ്രയമേകുന്നു
നിനവാല് എൻ മദീന ആശ്രയമേകുന്നു
**
കനവുകൾ എന്നും മദീന പാടുന്നു
മധുഹോതി മദീന എന്നിൽ പുളകിത മാവുന്നു
നിനവുകൾ എന്നും മദീനയിൽ തന്നെ
എങ്കിലും കാണാൻ മിഴികൾ വെമ്പൽ കൊള്ളുന്നു
അറിയുന്നില്ലേ ഹബീബെ എന്നിലെ നോവ്
ഇശ്‌ഖിൽ മനം നീറിയ എന്റെ കണ്ണീർ
പാപിക്കും ഉണ്ട് നബിയെ മദീന മോഹം
മനതാരിൽ ഇശ്ഖ് എഴുതിയ മദീന മോഹം
ദാഹം പൂണ്ടു ഹൃദയം മദീന പാടുന്നു
ഹബീബിന്റെ ചാരെ അണയാൻ വെമ്പൽ പൂണ്ടു
സ്നേഹി ഹൃദയം എന്നും ഹബീബിൻ ചാരെ
സ്നേഹതാൽ ഹൃദയം എന്നും മദീനയിൽ തന്നെ
അണയും നബിയെ ഞാനും
ആശ തീർത്തിടാൻ
മനതാരിൽ നെയ്തൊരു ഇശ്‌ഖിന്
ആശ തീർത്തിടാൻ
നബിയെ എന്റെ നബിയെ
യാ റസൂലല്ലാഹ്
നിധിയായ മുത്തിനെ മുത്തി മണക്കാൻ മോഹം
പാദങ്ങൾ ഏറ്റ പുണ്യ ഭൂമി കാണാൻ
പറവകൾ പാറി പറന്ന ലോകം കാണാൻ
ഹബീബെ അന്ത്യ നിദ്ര തഴുകും മുന്പേ
എന്റെ മനതാരിലെ ആശ നിറവേറ്റനെ
മദീന എന്നിൽ കുളിരെകിയപോലെ
ഹബീബിനെ കണ്ടു മിഴികൾ നിറഞ്ഞിടനെ
മദീന എന്നും എനിക്ക് അഭയമാണ്
മനതാരിൽ ഇശ്‌ഖിന് നിറകുടവുമാണ്
ഹബീബ് എന്നും എന്നിലെ കാണാ നോവണ്
കണ്ടാൽ ആശ തീരാത്ത നബിയുമാണ്
അണയും ഞാനും ഒരിക്കൽ മുത്തിന് ചാരെ
സ്വപ്നങ്ങൾ നിറം പകർന്ന സ്വർഗം കാണാൻ
ദുആ വസിയ്യത്തോടെ
✍️*മിഹ്റായാസീൻ
Comments
അല്ലാഹു തഅല നിറവേറ്റി തരട്ടെ