*_❤കഥയിലെ യാഥാർഥ്യം❤_*
ഭാഗം :21
" ഹലോ..
അസ്സലാമു അലൈക്കും
വഅലൈക്കുംസലാം..
" എന്തായി മുൻശിഫാ സുഖല്ലേ??
" അല്ഹമ്ദുലില്ലാഹ്,
നിങ്ങൾക്കോ??
" സുഖം,
നിനക്ക് എന്നെ മനസ്സിലായോ??
" ആ.. കതിയമ്മായി അല്ലെ..
" അതെ.. നിനക്കൊന്നു അങ്ങോട്ടേക്ക് പൊയ്ക്കൂടേ?? ചടങ്ങ് കഴിക്കാലോ ., ഏഴ് മാസം കഴിഞ്ഞില്ലേ..
" ഉം..
ഉപ്പ അവരെ വിളിച്ചു പറഞ്ഞപ്പോൾ അവരുടെ താല്പര്യമില്ലെന്ന് അറിയിച്ചു അതോണ്ട് ,
ഇനി ഒക്കെ" പ്രസവം" കഴിയട്ടെ അമ്മായി..
" ഉം..
എന്നാലും നിനക്കൊന്ന് പോവാമായിരുന്നു !
" ഉം ഹദിയ ചില ചോദ്യങ്ങകുള്ള മറുപടി മൂളിയതെ ഉള്ളു.
പിന്നെ
അമ്മായി അവിടെ ആരൊക്കെ ഉണ്ട് എല്ലാർക്കും സുഖം തന്നെ അല്ലെ??
" എല്ലാരും ഉണ്ട്, അൽഹംദുലില്ലാഹ് സുഖം തന്നെ
" എല്ലാരോടും എന്റെ സലാം പറയണെ..
"അസ്സലാമു അലൈക്കും"
" വാ അലൈക്കും സലാം,
എന്നാൽ പിന്നെ വിളിക്കാം കേട്ടോ
" അൽഹംദുലില്ലാഹ് അമ്മായി..
ചടങ്ങിന്റെ കാര്യങ്ങൾ ആളുകൾ ചോദിക്കാൻ തുടങ്ങികാണും അപ്പോൾ മാനം നേടാൻ ഉമ്മാന്റെ ഓരോ പുതിയ വഴിയാവും അമ്മായിനെ കൊണ്ടു എന്നെ വിളിപ്പിക്കൽ,..
പക്ഷെ..
എനിക്കറിയാലോ ഉമ്മാന്റേം വല്ലിതാത്തന്റെയും ഏറ്റവും വലിയ സഹായിയും ഞങ്ങളെ ജീവിതം ഇങ്ങനെ വിജയകരമായി മുന്നോട്ട് നീങ്ങാൻ ഉള്ള ഉമ്മാന്റെ വലം കയ്യും ഈ "കതിയമ്മായി" ആണെന്ന്,...
അവരെ വിചാരം ഇപ്പോഴും അവരെ ഉള്ളു കളികളൊന്നും എനിക്ക് മനസിലാവണില്ല എന്നാകും ,
പക്ഷെ പടച്ചോനല്ലെ വലിയവൻ ഞമ്മളെ എന്തായാലും കൈ വിടൂല്ല. "നമ്മുടെ ഓരോ തകർച്ചയും നമുക്ക് മുൻകൂട്ടി മനസിലാക്കാൻ പല അടയാളങ്ങളും ഇട്ടു തരും അള്ളാഹുവിനെ സ്നേഹിച്ചാൽ അവൻ തിരിച്ചും സ്നേഹിക്കും
ഈ തകർച്ചയിലും എന്നെ കൈപിടിച്ചുയർത്തിയത് ന്റെ വിശ്വാസമാണ് എന്റെ അള്ളാഹു സുബുഹാന ഉവ്വതഹല നമ്മളെ കൈവിടില്ല എന്ന വിശ്വാസം"
എനിക്കുണ്ട്.
എന്ത് തന്നെ ആയാലും ന്റെ ഇക്ക ന്റെ എല്ലാമാണ്.
എന്റെ കൊച്ചു കള്ളൻ,
ന്താ കട്ടത് എന്നാവും ലെ നിങ്ങൾ ആലോചിക്കുന്നത്.. അതെ ഞമ്മളെ ഹൃദയം കുറച്ചു നിമിഷങ്ങൾ കൊണ്ടു കട്ടടുത്ത രാജകുമാരൻ ന്റെ മാത്രം രാജകുമാരൻ..
" മോളെ
ഹാ..
ഉപ്പ വന്നു വിളിക്കുന്നുണ്ട് , ..
" എന്താ ഉപ്പ
" അവിടെന്ന് നിങ്ങളെ ചെറിയ അളിയൻ വിളിച്ചിരുന്നു,..
" അത് എന്തിനാ ഉപ്പാ..
" അത്.. മോളോട് ഒന്നു, "മോനെ" വിളിച്ചു സംസാരിക്കാൻ പറഞ്ഞു..
" ഞാൻ വിളിക്കാഞ്ഞിട്ടല്ലല്ലോ??
ഇക്കാക്ക കാൾ എടുക്കാഞ്ഞിട്ടല്ലെ,
" അത് സാരാകണ്ട, ഒന്നൂടി ഒന്നു വിളിചോക്കി ന്റെ മോൾ,
അത് ഇനി ഒരു കാരണം ആവണ്ട..
" വിളിക്കാം ഉപ്പാ,
ന്റെ ഫോണിൽ പൈസ ഇല്ല, നിങ്ങൾത് ഒന്നു തരോ..
" ഇതാ . മോളെ.. വിളിച്ചോളി
ഞാൻ ഉപ്പാന്റെ ഫോണിൽ ഇക്കാക് വിളിച്ചു , പക്ഷെ ആദ്യമൊക്കെ റിങ് ചെയ്തു എടുത്തില്ല.
ഉപ്പാ പിന്നേം അളിയനെ വിളിച്ചു കാര്യം പറഞ്ഞു,
(അളിയൻ പിന്നെ ഇക്കാനെ വിളിചോക്കി കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട് എന്ന് പറഞ്ഞു ).
ഞങ്ങൾ വീണ്ടും ഒരുപാട് വിളിച്ചു നോക്കി അപ്പോഴേക്കും ഇക്ക "ഫോണ് സ്വിച്ച് ഓഫ് ചെയ്തിരുന്നു".
ഉപ്പ പിന്നെ ഒന്നും മിണ്ടാതെ ന്റെ അടുത്ത് നിന്നും പോയി,
എനിക്കപ്പോൾ ചിരിക്കണോ അതോ കരയണോ എന്നൊന്നും അറിയുന്നില്ല..
കാരണം നാല് ആളെ ഇടയിൽ പറയാൻ പറ്റിയ കാരണം ഒന്നും ഞാൻ ആലോചിച്ചിട്ട് കാണുന്നില്ല
പക്ഷെ ഇക്ക ഞാൻ എന്നാ ഒരു ലെസ്സൺ മറക്കാനാണ് ശ്രമിക്കുന്നത്..
ഇക്കാന്റെ മനസ്സിൽ അത്രത്തോളം എന്നോട് വെറുപ്പ് വന്നിട്ടുണ്ട്,
എന്താ ചെയ്യാലെ പടച്ചോൻ എന്തേലും ഒന്നു കണ്ടിട്ടുണ്ടാവും . തവക്കൽത്തു അലല്ലാഹ്
ഇരുന്ന സ്ഥലത്ത് നിന്നൊക്കെ എഴുനേൽക്കാൻ വല്ലാത്ത പ്രയാസം,
ഇക്ക അന്ന് കണ്ടപ്പോൾ ഉള്ളത് പോലെ അല്ല..
" ഞാൻ അന്ന് നാലു മാസം ഉള്ളപ്പോൾ ഇങ്ങോട്ട് വന്നതല്ലെ. അന്നെനിക്ക് വയർ തീരെ ഇല്ലായിരുന്നു ഗർഭിണി ആണെന്ന് പറഞ്ഞറിയിക്കണം അന്നലെ മനസിലാകൂ ,
പക്ഷെ ഇന്നിപ്പോൾ നല്ലോണം വയറുണ്ട് എഴുനേൽക്കാനൊക്കെ വല്യ പാടാണ്,
നടക്കാനൊന്നും വയ്യ,
ഏതായാലും ഞാൻ മെല്ലെ എഴുനേറ്റ് പുറത്തേക്ക് നടന്നു,
നടക്കാൻ വേണ്ടി ഉമ്മ എന്നെയും കാത്തു നിൽക്കുകയാണ് .
എനിക്കാണേൽ വയ്യ,
"കഴിഞ്ഞ പ്രാവശ്യത്തെ വിസിറ്റിൽ ഡോക്ടർ പറഞ്ഞു നല്ലോണം നടക്കാനും ഭാരമില്ലാത്ത പണികളൊക്കെ ചെയ്യാനും".
എനിക്കാണേൽ ഒരിത്തിരി നടക്കുമ്പോയേക്ക് അടി വയറും കാലും വേദനിക്കും എന്നാലും ഉമ്മ കൂടെ ഉള്ളത് കൊണ്ടു മെല്ലെ വീടിന് ചുറ്റും നടക്കും.
" ഹേയ്,
ന്റെ മടിയത്തി ഇത്താത്ത നടക്കുന്നുണ്ടല്ലോ എന്ത് പറ്റി
ഹാ മോളുന്റെ ചോദ്യം കേട്ടപ്പോൾ ഞാൻ അവളെ നോക്കി ചിരിച്ചു ഒന്നും മിണ്ടിയില്ല ,
മിണ്ടാൻ ആവുന്നില്ല വല്ലാത്ത ക്ഷീണവും കാലുവേദനയും
" ഉമ്മ മതി ഉമ്മ ഇനി നാളെ എനിക്ക് വയ്യ ഞാനൊന്ന് പോയി കിടക്കട്ടെ വല്ലാത്ത അസ്വസ്ഥത ശ്വാസം മുട്ടുന്നത് പോലെ ഒക്കെ തോനുന്നു.
" ആവുന്നില്ലേൽ, കുറച്ചു പോയി കിടന്നൊളി കുറെ ഒറങ്ങണ്ട കേട്ടോ
" ഇല്ല, കൊറച്ചു ആശ്വാസം ആയിട്ട് വരാം
" ഉം
ഞാൻ റൂമിൽ പോയി കിടന്നു, ഉമ്മയും അനിയത്തിമാരും വല്ലിമ്മയും ഒക്കെ അപ്പോഴും പുറത്ത് നിന്നു ഓരോ കഥകൾ പറയുകയാണ്,
കേൾക്കാൻ കൊതിയുള്ള കഥകൾ ആണേലും ന്റെ ക്ഷീണവും കുഴച്ചലും എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു.
എന്താണെന്ന് അറിയില്ല ഒറ്റക്കാവുമ്പോൾ ഇക്കാന്റെ ഓർമ്മകൾ വന്നെന്നെ തലോടും വല്ലാത്തൊരു ആശ്വാസമാണ്.
എനിക്കത് , ഇക്കാന്റെ കളിയും ചിരിയും മധുരമുള്ള വാക്കുകളും എന്റെ കാതുകളിൽ തരംഗം സൃഷ്ട്ടിക്കും, അപ്പോൾ പിന്നെ എന്റെ ലോകമാണ് ഇക്കയും ഞാനും ഉള്ള മൊഞ്ചുള്ള ലോകം, ഹാ.. എത്ര പെട്ടന്നാ അതൊക്കെ ഒരു സ്വപ്നമായി മാറിയത്,
ഇക്ക എപ്പോഴും പറയുമായിരുന്നു,
" നീ നല്ലോണം സംസാരിക്കണം ട്ടോ നിന്റെ സംസാരം എനിക്കിഷ്ടമാണ് എന്ന്
പക്ഷെ അന്നെനിക്ക് സംസാരിക്കാൻ അറിയില്ലായിരുന്നു, എന്നെനിക്ക് സംസാരിക്കാൻ അറിയാം പക്ഷെ ന്റെ വാക്കുകൾ കേൾക്കാൻ മറുപുറം കാതോർക്കുന്ന ഇക്ക ഇന്നില്ലന്ന വിഷമം മാത്രം..
ഇപ്പോഴും എനിക്ക് ഓരോരോ ഓർമയാണ് ഇക്ക എനിക്ക് കണ്ണെഴുതി തന്നത് എന്നിട്ട് ഒരു കള്ള സംസാരവും.
" ഞാനാ എഴുതി തന്നെത് എന്ന് ആരോടും പറയല്ലേ, നാണക്കേടാ.
♥️
വല്ലാത്തൊരു ചിരിയായിരുന്നുന്റെ ഇക്കാക് ആാാ നിമിഷം മറ്റൊരു ലോകവും ന്റെ കായ്ച്ചിയിൽ മയങ്ങിക്കിടന്ന ചിരി ☺️
" ഇത്താത്താ
ഹാ മാളൂട്ടി എന്തിനോ വിളിച്ചു കൂവുന്നുണ്ട് എന്തിനാണ് ആവോ ഇനിയും എന്നെ നടത്തികുലായിരിക്കും ല്ലെ??
" ന്താ മാളോ
" നിങ്ങളെ കാണാൻ ആരൊക്കയോ വന്നിട്ടുണ്ട്,
വേഗം വരി
" ആ.. ഇപ്പോ വരാട്ടോ,
അവളതും പറഞ്ഞു ഓടി പോയി, ഞാൻ മെല്ലെ എഴുനേറ്റ് നടന്നു
" മുൻഷിയെ മോൾക് സുഖല്ലേ, എന്നോ ആയി വിചാരിക്കുന്നു വരാൻ ഇപ്പോഴാണ് അവസരം കിട്ടിയത്
" അൽഹംദുലില്ലാഹ്, സുഖമാണ് സീനത്താ, വരി നിങ്ങൾ മാത്രെ ഉള്ളുവോ മുത്തും പൊന്നും ഒന്നും വന്നില്ലേ
" ണ്ട് മോളെ, അവരൊക്കെ പുറത്ത് ഉണ്ട് ഇപ്പോൾ വരും
"ആ.. വരി ഇരിക്ക്
ഞാൻ സീനത്താനെയും കൂട്ടിൽ റൂമിലേക്ക് നടന്നു,
സീനത്താ ന്റെ ഉമ്മാന്റെ അമ്മായി ആണുട്ടോ മുത്തും പൊന്നും അവരെ മക്കളും, ഞാനെന്നു വെച്ചാൽ കഴിഞ്ഞു അവർക്ക്,
" മുൻശിഫാ നിങ്ങളെ അളിയൻ വിളിച്ചില്ലേ മുഖതൊരു വല്ലാത്ത ക്ഷീണം കാണുന്നു
അള്ളാഹു പോന്നുന്റെ ചോദ്യം , ഇവരൊക്കെ വല്ലതും അറിഞ്ഞു കാണുമോ , ഏതായാലും ഞാൻ ഒന്നും എവിടെയും തൊടാത്ത മറുപടി കൊടുത്തു
" ഓ, ഇക്ക വിളിച്ചിരുന്നു, ഡേറ്റ് ഒക്കെ അടുത്തതല്ലേ അതോണ്ടായിരിക്കും എനിക്ക് വല്ലാത്ത ക്ഷീണമാണ്
" ആണോ സീനത്തിന്റെ വാവച്ചിയെ എന്നാ ഡേറ്റ്
സീനത്താന്റെ മറുചോദ്യം ,
" അടുത്ത ആഴ്ചയാണ്, നിങ്ങൾ ദുആർക്കി ,
നിക്ക് നല്ല പേടിയാണ്
" അത് ന്തിനാ കുട്ടിയെ പേടിക്കുന്നത്,
പടച്ചോൻ സ്വാലിഹായ മക്കളെ തരട്ടെ ആമീൻ
" ആമീൻ
" വരി എല്ലാവരും ചായ എടുത്തു വെച്ചിട്ടുണ്ട്, കുടിക്കാം അല്ലേൽ ഞമ്മളെ കഥ പറഞ്ഞു കഴിയുമ്പോയേക്ക് അത് തണുത്താറും
ഉമ്മ ചായക്കായി വിരുന്നു കാരെ ക്ഷണിച്ചു, അവർക്കൊപ്പം ഞാനും ഡൈനിങ് ടേബിളിലേക്ക് നടന്നു
ഹോ..
സന്തോഷം പുറമെ കാണിക്കാനും വല്ലാത്തൊരു കഴിവ് തന്നെ വേണം, ഇതിപ്പോ എന്റെ അവസ്ഥകൂടി ഇതായത് കൊണ്ടു അവർ വിശ്വസിച്ചു.
കുശലം പറഞ്ഞുകൊണ്ട് അവർ ചായകുടിച്ചു, എല്ലാം കേട്ടു ഞാനും ഇരുന്നു
" മുൻഷിയെ നിങ്ങൾ ചായകുടിക്കുന്നില്ലേ, വരി കുടിക്കി
" ഇല്ല, സീനതാ , ഞാൻ ഇപ്പോ കുടിക്കാൻ നിന്നാൽ നിങ്ങളുടെതു കുടി മുട്ടും,
" അതെന്താ മോളെ
" ഞാൻ ഛര്ദിക്കും
" ഏഹ്, അത് ചിലർക്കൊക്കെ അങ്ങനെയാണ് മോളെ,
മൂന്നാല് മാസം ആവുമ്പോ അതൊക്കെ നിൽക്കുന്നവരും ഉണ്ട്
ഞനൊരു ചെറു പുഞ്ചിരിയിൽ മറുപടി ഒതുക്കി ,
അവർ ഓരോരോ കഥകൾ പറഞ്ഞു ചിരിച്ചോണ്ടും ചിരിപ്പിച്ചോണ്ടും ഇരുന്നു,
ഞാനും അവരിൽ തൃപ്തി കാണിച്ചിരുന്നു.
ന്റെ മനസ് അവർക്ക് അറിയില്ലലോ അവരുടെ ഒക്കെ കണ്ണിൽ ഞാൻ സന്തോഷവതിയാണ്, ആ സന്തോഷം ഞാനായി കെടുത്തിയില്ല,
ന്റെ പ്രസവം കഴിയുമ്പോയേക്ക് അല്ലാഹ് എല്ലാം റാഹത്താക്കണേ ആമീൻ
പ്രസവിച്ചു എന്ന് കേട്ടാൽ ന്റെ ഇക്ക വരുമായിരിക്കും ഞങ്ങളെ പൊന്നോമലേയെ കാണാൻ എങ്കിലു
" ഞങ്ങൾ ഇറങ്ങി ട്ടോ മുൻഷിയെ ,
നേരം കുറെ ആയില്ലേ, ഇനി നിങ്ങളെയും കുട്ടിനെ കാണാൻ വരാം, ഇൻ ഷാ അല്ലാഹ്
" നിങ്ങൾ പോവല്ലി, നമുക്ക് സംസാരിച്ചിരിക്കാം, നാളെ പോവാം ഒരു രസല്ലേ എത്രയായി ഇപ്പോ ഇങ്ങനെ ഒക്കെ...
" ഇല്ല, മോളെ പോയിട്ട് വരാം,
അവർ യാത്ര പറഞ്ഞിറങ്ങി, ഹാ എന്ത് രാസമാണെന്ന് അറിയോ ഫാമിലിയിൽ ഒരു ഫങ്ക്ഷന് ഒക്കെ ഉണ്ടായാൽ, ഇത്താത്തസും അനിയത്തികുട്ടികളും ..
ഇനി എന്നാ അതൊക്കെ
ഓരോ ദിവസം കഴിയുംതോറും എനിക്കു ക്ഷീണം കൂടി കൂടി വന്നുകൊണ്ടിരിക്കുന്നു ,
ഉമ്മ ഉണ്ടാക്കിയ ചൂട് ദോശയും കഴിച്ചു ഇശാ നിസ്കരിച്ചു ഞാൻ കിടന്നു..
കിടന്നെകിലും മനോവിഷമം നിദ്രയെ തടയുന്നു എന്നാൽ ഇക്ക എന്നാ കുളിർ കാറ്റ് വന്നെന്നെ തലോടും ഒറ്റക്കിരുന്നാൽ പിന്നെ അതെന്റെ ലോകമാണ് ഞാനും ഇക്കയും മാത്രമുള്ള ലോകം നിറമുള്ള കിനാക്കൾ, ഇക്കാന്റെ ആ.. ചിരി പിന്നെ കണ്ണെഴുതി തരുമ്പോൾ പറഞ്ഞ ആ.. വാക്കുകൾ,
" ഞാനാ കണ്ണെഴുതിയത് എന്ന് നീ ആരോടും പറയരുത് ട്ടോ നാണക്കേടാ എന്നു പറഞ്ഞുള്ള കള്ളചിരിയും ..
എനിക്കു ഓർക്കാൻ ഈ ജന്മം മുഴുവൻ അതുമതി ന്റെ ഇക്കാന്റെ സ്നേഹമുള്ള നിമിഷങ്ങൾ , ഞങ്ങളുടേത് മാത്രമായിരുന്ന സന്തോഷം
" നീ നല്ലോണം സംസാരിക്കണമ് ട്ടോ സംസാരിക്കുന്ന നിന്നെ ആണ്എഎനിക്കിഷ്ടം ഇക്ക എപ്പോളും പറയുന്ന ആ വാക്കുകൾ ഇപ്പോളും എന്റെ ചെവിയിലുണ്ട്.
ഇക്കാന്റെ ഓർമ്മകൾ എന്നെ തഴുകി തലോടി ഉറക്കി..
തുടരും..
✍️ മിഹ്റായാസീൻ
Mihraskoduvally123.blogspot. com
Comments