അവരുടെ യാത്രയും നോക്കി ഞാനിരുന്നു, 1000 രൂപയിലും മൂന്നു കൂട്ടം ഡ്രെസ്സിലും ഒതുക്കിയ ഉപ്പന്റെയും കടമകൾക്കു മുമ്പിൽ നിസഹായത എനിക്ക് നോക്കി നിൽക്കാനല്ലേ പറ്റു.....
" മോളെ,
അമ്മോൻ കാക്കയുടെ വാക്കുകളിലേക്ക് ഞാൻ കാതോർത്തു
" ഉം, ന്താ കാക്ക
" മോളെ അവസ്ഥ മനസിലാവും എങ്കിലും ഒന്ന് ചോദിക്കട്ടെ
" ഉം
" നമുക്ക് നിയമ പരമായി ഒന്നു നോക്കിക്കൂടെ, ഈ അവസ്ഥയിൽ അതാണ് നല്ലത്, ഉബൈദെശിച്ചിട്ടൊന്നും കാര്യം ഇല്ല
" ഈ സമയത്ത് മോനേം കൊണ്ടു ഞാൻ കോടതി യും പോലീസ് സ്റ്റേഷൻ ഒക്കെ പ്രയാസം അല്ലെ, കുറച്ചൂടി നോക്കട്ടെ
"മോൻ വലുതാവുന്നതിന് മുൻപ് തീരുമാനങ്ങൾ വേണം അവന്റെ ഭാവി കൂടെ നോക്കണ്ടേ
" അത് ബേജാറാവണ്ട കാക്ക, എന്റെ ഇക്കാനെ എനിക്ക് നഷ്ടപ്പെടാതിരിക്കാൻ ഏത് കോടതിയും പോലീസ് സ്റ്റേഷനിലും കയറാൻ ഞാൻ തയ്യാറാണ് പക്ഷെ കുറച്ചൂടെ നമ്മൾ ക്ഷമിക്കണം
" ഉം
" അവരും അപോയേക്കും നല്ല" വണം ആലോചിക്കട്ടെ, പിന്നെ ഒരു അവസരം തന്നില്ല എന്ന് നാളെ പറയാൻ ഇട വരാൻ പാടില്ലലോ
" ഉം, ഒക്കെ മോളുടെ ഇഷ്ടം ജീവിതം നികളുടേതാണ്,
" ഉം, ഞാൻ നല്ലോണം ഇതൊക്കെ ആലോചിച്ചതാണ്, എനിക്കൊരു സമയം ഉണ്ട് അത് വരെ ഞാൻ നോക്കും പിന്നെ നിങ്ങളൊക്കെ പറഞ്ഞ നിയമം അത് തന്നെയാണ് ഞാനും വിചാരിച്ചിരിക്കുന്നത്
" ഉം
" മസ്ലഹത്തൊക്കെ നടന്നതല്ലേ, അവർക്ക് വേണ്ട എങ്കിലും എനിക്ക് വേണം ന്റെ ഇക്കയെ, അതിന് എന്റെ നിരപരാധിത്യo തെളിയിച്ചു കൊടുക്കാൻ ഈ നിയമത്തിന്റെ കഴിയുമെന്ന് എനിക്ക് വിശ്വാസം ഉണ്ട്
" ഉം, അത് ശരിയാണ് മോളെ സൈബർ ലോകത്ത് തെളിവുകൾക്ക് ബുദ്ധിമുട്ടില്ല,
" ഞാൻ അതൊക്കെ അന്വേഷിച്ചതാണ് അത് കൊണ്ടാണ് നിയമം ഒരു ഉചിതമായ തീരുമാനം എന്നതിൽ എത്തിയത്
" ഉം
മോന്റെ കരച്ചിൽ കേട്ടപ്പോൾ കാക്ക മോനെ നോക്ക് എന്ന് പറഞ്ഞു നടന്നു നീങ്ങി, ഞാൻ മോന്റെ കരച്ചിൽ മാറ്റാൻ അവന്റെ കൂടെ കിടന്നു, കളിയും ചിരിയും അവന്റെ കുസൃതി കളും എന്റെ മനസിന്റെ ഭാരം കുറക്കുന്നത് കൊണ്ടു കൂടിയാണ് അല്ലാഹുവിന്റെ പരീക്ഷനിങ്ങളിൽ എന്നെ തളർത്താതെ പിടിച്ചു നിർത്തിയത്.
ഞാൻ എന്റെ ഇക്കാക് വേണ്ടി കാത്തിരിക്കുന്നത് വെറുതെ അആവില്ല എന്ന് എനിക്കുറപ്പുണ്ട് കാരണം സത്യങ്ങൾ അവന്റെ അടുക്കൽ കളവാക്കാൻ ഒരു മായ ജാലങ്ങൾക്കും കഴിയില്ലലോ
മാത്രമല്ല ഞാനും ഒരുപറ്റം പെണ്ണ് കുട്ടികളെ പോലെ നിശബ്ദത പാലിച്ചാൽ ഇത് ഇനിയും തുടർക്കഥ ആവും, ഇനി ഒരു പെൺകുട്ടിയും സ്വാർഥരുടെ കണ്ണു നീര് ആവരുത് , ഒരു പെണ്ണിനും ഈ അവസ്ഥ വരാൻ പാടില്ല, ഇതു പെണ്ണിനേയും തളർച്ച ശക്തി പെടുത്തും എന്നത് ലോകം തിരിച്ചറിയേണ്ട ഒരു സത്യം തന്നെ യാണ്
മാസങ്ങൾ പെട്ടന്ന് നടന്നു, അവനിപ്പോൾ ഒരു വയസായി, കുസൃതിയും കുറുമ്പും കൂടി ജീവിതം മാത്രം മാറ്റങ്ങൾ ഇല്ലാതെ നീങ്ങുന്നു പക്ഷെ ഇപ്പോൾ കരുത്തുണ്ട് എനിക്ക് വേണ്ടി എന്നതിലുപരി നാളെയുടെ മറ്റൊരു അവകാശി കണ്ണീരിൽ പെടാതിരിക്കാൻ കുടി,
ഒരു നാളെ സത്യം ന്റെ ഇക്ക തിരിച്ചറിയും അത് എന്റെ റൂഹ് പിരിയുന്ന ദിവസത്തേക്കാൾ മുൻപ് തന്നെ ആയിരിക്കും എല്ലാം മനസിലാക്കി എന്നെ തേടി വരുന്ന ഇക്കാക് വേണ്ടി മരിക്കുവോളം ആാാ പഴയ സ്നേഹം ശക്തി പെടുത്തി കൊണ്ടു ഞാൻ കാത്തിരിക്കും
തുടരും
✍️മിഹ്റായാസീൻ
Mihraskoduvally123.blogspot. com
Comments