" ഹെലോ, ന്താ ഇക്ക നിങ്ങൾ ഒന്നും മിണ്ടാത്തത് , ഞാൻ എന്ത് തെറ്റാ ചെയ്തത്
" നീ എന്തിനാ വിളിച്ചത് അത് പറ
" ഞാൻ വെറുതെ നിങ്ങളെ സൗണ്ട് കേൾക്കാൻ പൂതിയായപ്പോ വിളിച്ചതാ നിങ്ങൾ എന്താ മിണ്ടാത്തത്
ഹെലോ, ഹെലോ, ഹെലോ
ചുമ്മാ കട്ട് ചെയ്തു, എന്തിനാ റബ്ബേ ഇങ്ങനെ പരീക്ഷിക്കുന്നത് എനിക്ക് വയ്യ സഹിക്കാൻ
ഞാൻ വീണ്ടും കുറെ വിളിച്ചു ഇക്ക എടുത്തില്ല
ഇക്കാന്റെ കൂടെ ഉള്ള സന്തോഷങ്ങൾ എത്ര മധുരമായിരുന്നെന്നോ അതെല്ലാം ഓർക്കുമ്പോൾ വല്ലാത്ത നീറ്റലാണ് ഹൃദയം പൊട്ടി പിളരുന്നത് പോലെ
ഞാൻ വീണ്ടും വിളിച്ചു
📱📱📱
"
ഹെലോ, നീ എന്തിനാ എപ്പോഴും ഇങ്ങനെ വിളിച്ചു കൊണ്ടിരിക്കുന്നത്
" നിങ്ങൾ എന്താ ഇങ്ങനെയൊക്കെ പറയുന്നത്, നമ്മളെ കുഞ്ഞിനെ എങ്കിലും ഒന്നോർത്തോടെ നിങ്ങൾക്
" അത് പ്രസവം കഴിഞ്ഞിട്ടല്ലേ അപ്പോ നോക്കാം
" എന്തിനാ നിങ്ങൾ ചൂടാവുന്നത്, ഞാൻ എന്ത് തെറ്റാ ഇതിന് മാത്രം ചെയ്തത് നിങ്ങൾ എന്തിനാ
" മതി നിർത്തിക്കോ, കരഞ്ഞിട്ടൊന്നും കാര്യമില്ല, ബാക്കി ഒക്കെ പ്രസവം കഴിഞ്ഞിട്ട് പറയാം
ഹെലോ, ഹെലോ
ഇക്ക പിന്നെ കട്ടാക്കി, മതി പിന്നെ വിളിക്കാം, റബ്ബേ എനിക്കൊന്നും മനസിലാവുന്നില്ലലോ, ഇങ്ങനെ ഒക്കെ ആവാൻ മാത്രം ഞങ്ങൾ തമ്മിൽ ഒരു പ്രേശ്നവും ഉണ്ടായിട്ടില്ലലോ ഇക്ക എന്നെ ഒന്നു ശബ്‌ദമുയർത്തി സംസാരിക്കേണ്ട അവസരം പോലും ഇല്ല പിന്നെ എന്തിനാ ഞങ്ങൾ അകന്നത് ന്തിനാ ന്റെ ഇക്ക എന്നെ വെറുത്തതു ആ ഖൽബിലെ എന്റെ സ്ഥാനം എങ്ങനെയാ ഇല്ലാതായത് ഒന്നെനിക്കറിയാം ഇതിനെല്ലാം ഉത്തരം തരാൻ കഴിയുന്ന ഏക ആള് ഇക്കാന്റെ ഉമ്മ യും വല്ലിത്തയും മാത്രമാണ്
ഒന്നുമറിയാത്ത പെണ്ണിന്റെ കണ്ണീരിന്റെ ശാഭം ഇത് കടലിൽ ഒഴുക്കിയത് അവർക്ക് തീരും, ആ കറ ഏത് കടലിൽ കഴുകിയാൽ പോവും, എല്ലാം പടച്ചവൻ കാണുന്നുണ്ട് ഒരുനാൾ ഉത്തരം പറയേണ്ടി തന്നെ വരും
ന്റെയും ഞങ്ങളെ ചോരപൈതലിന്റെയും കണ്ണുനീർ അവർ ജീവിതം കൊണ്ടു തന്നെ പടച്ചവൻ കാണിച്ചുകൊടുക്കട്ടെ ചെയ്ത പാപത്തിന്റെ പ്രതിഫലം, ഇനി എത്ര നല്ല കാലം വന്നാലും നഷ്ടപെട്ടത് നഷ്ടത്തിന്റെ കണക്കിലെ പോവും.
" മോളെ
ഉമ്മാന്റെ ശബ്ദം കേട്ടു ഞാൻ പെട്ടന്ന് കണ്ണുനീർ തുടച്ചു
" ന്താ മ്മാ
" ഇന്നും ഇരുന്നു കരായാലെ
" ഇല്ല, കണ്ണിൽ പോടി പോയതാ
" ഉം, എത്ര പറഞ്ഞാലും കേൾക്കുലാ , ന്റെ മോളെ കരഞ്ഞു കുട്ടിക്ക് ഒന്നും വരുത്തി വെക്കരുത്,
" ഉം
" സത്യം മനസിലാകുന്നത് വരെയേ മോൻ മിണ്ടാതിരിക്കുന്നെ, ഒക്കെ ശരിയാവും അപോയേക്ക കരഞ്ഞു കരഞ്ഞു ആാാ പൈതലിനെ...
" പരയല്ലി ഉമ്മ നിക്കി അതെ ഉള്ളു വേറെ ഒരു പ്രദീക്ഷയുമില്ല, ഇക്കാക് ഒന്നും മനസിലാവില്ല, കാരണം ഉമ്മ അത്രക്കും നല്ല അഭിനയം ആണ് വീട്ടിൽ പിന്നെ ഏത് മോനാ ഇങ്ങനെ ഒക്കെ ചിന്തിക്കാൻ ഏത് ഉമ്മ യാ ഇങ്ങനെ ഒക്കെ പാപം ചെയ്യാ
" അതൊന്നും ഇപ്പോ ന്റെ മോൾ ചിന്തിച്ചു എടങ്ങേര് ആവണ്ട എല്ലാ അഭിനയവും പടച്ചോൻ കാണുന്നുണ്ടല്ലോ, പിന്നെ എന്താ
" ന്നാലും ഉമ്മ ഇക്കാക് അങ്ങനത്തെ ഒരു ചിന്തയുമില്ല, ഉണ്ടായിരുന്നത് മനസിലാക്കി ഉമ്മ അതിനും തട ഇട്ടു
" സാരമില്ല മോളെ ഒക്കെ ശരിയാവും നീ അതെന്നെ പറഞ്ഞോടിരിക്കല്ല
" ഉം
ഉമ്മ എന്നെ സമാധാനിപ്പിച്ചു പോയി, എനിക്ക് എങ്ങനെയാ സമാധാനം വരാ, ന്റെ ഇക്ക ഇങ്ങനെ കളിക്കുമ്പോൾ , എത്ര സമാധാനിപ്പിച്ചിട്ടും മനസ് അത് കേൾക്കുന്നില്ല, വാക്കുകളേക്കാൾ ഹൃദയതിന്റെ പിറു പിറുക്കൽ സ്ഥാനം പിടിച്ചു കഴിഞ്ഞു യഥാർത്ഥjങ്ങള് അനുഭവിച്ച പടങ്ങൾ സൂക്ഷിച്ച ഹൃദയം എങ്ങനെ സമതനിക്കാനാണ്
" ഇത്താത്ത
ന്റെ അനിയത്തികുട്ടിന്റെ വിളികേട്ട ഞാൻ ആ ചിന്തയുടെ ഭാവമങ്ങു മാറ്റിയത്
" ന്താ മാളൂ
" ഇങ്ങൾ എന്നാ പ്രസവിക്കാ , നിക്കി കുഞ്ഞി വാവനെ കാണാൻ കൊതി ആവുന്നു
" ഞാനോ ഇനി ഒരു മാസം കഴിഞ്ഞാൽ ഞമ്മള വാവ വരും
" ഉം, ഇത്താത്ത ഞാനൊരു കാര്യം ചോയ്ക്കട്ടെ
" ന്താ മുത്തേ നിങ്ങൾ ചോയ്ച്ചോളി
" നിങ്ങൾ വരേ ഇങ്ങനെ ആണല്ലോ അപ്പോ ഞമ്മളെ പോലെയല്ലേ വാവ, ഇതിൽ എവിടാ വാവന്റെ തലാ ഇത് ഫുൾ വട്ടത്തിൽ ആണല്ലോ
" ന്റെ മോളൊരു ചോദ്യം ,
" പറഞ്ഞരി ഇത്താത്ത , വാവന്റെ തല എവിടെയാ, ഇങ്ങൾ പറഞ്ഞില്ലേ ഞാൻ അളിയനെ വിളിച്ചു ചോയ്ക്കും ട്ടോ
" ഉം, അളിയൻ ഇപ്പോ എടുക്കും വിളിച്ചാൽ, ന്റെ മാളു വാവ വരുമ്പോ കാണാം ട്ടോ അതൊക്കെ പടച്ചോന്റെ സപ്രയ്‌സ് ആണ് ,
" അപ്പോ, ഇങ്ങൾ പറഞ്ഞരൂല ളെ
" ഇല്ല, ന്റെ മോൾ പോയി കളിച്ചോളി
" ആയ്കോട്ടെ മാളു മിണ്ടൂല ട്ടോ വാവനോടും ഇതാത്ത നോടും
😒😍 " ഹാ
ഓള് പാവം കിണുങ്ങി കിണുങ്ങി ഉമ്മാനോട് പരാതി പറയാൻ പോയി, ആളൊരു പാവ എന്നെ വലിയ കാര്യമാണ് അവൾക്ക്, എനിക്കും അവളൊരു കുഞ്ഞനുജത്തിയാണ് കളിക്കാനും കളിപ്പിക്കാനും അതിന്റെ കുറുബു അവൾക്കുണ്ട് താനും
കല്യാണത്തിന് മുൻപ് എന്ത് രാസമായിരുന്നെന്നോ കളിയും ചിരിയും, കല്യാണത്തോട് കുടി എല്ലാം അവസാനിച്ചു കുടുംബം തന്നെ കണ്ണീരിലായി, ഞങ്ങളെ കുടുംബത്തിലെ ആദ്യത്തെ കല്യാണം ആണ് ന്റേത് അതോണ്ട് ഉഷാറാക്കി എല്ലാർക്കും നല്ല സന്തോഷമായിരുന്നു എനിക്കും എന്റെ പ്രാർത്ഥന പോലെ ഒരു ഇക്കയെ കിട്ടിയ സന്തോഷവും, പക്ഷെ അനുഭവങ്ങൾ പല പ്രധീക്ഷകളും തകർത്തു കളഞ്ഞു, ജീവിതം ഉണ്ടേർസ്റ്റാൻഡും മുഹ്‌സിൻ സർ പറയാറുള്ളത് പോലെ അട്ജെസ്റ്മെന്റും ഇല്ലാതെ ആയി, എന്നെ പോലെ മുഹ്സിൻ സാറെ പ്രീമാരിറ്റൽ കോഴ്സ് ഒക്കെ ന്റെ ഇക്കയും ചെയ്തിട്ടുണ്ട് പക്ഷെ പഠിച്ചതൊന്നും ഇക്കാക് ഓർമയില്ല എന്ന് മാത്രം, എന്തോ ജീവിതം ഇങ്ങനെ ആയത് കൊണ്ടാവാം മുഹ്സിൻ സാറുടെ ക്ലാസുകളൊക്കെ ഇപ്പോ നല്ലോണം ഓർമ വരുന്നുണ്ട്, പക്ഷെ കൂടോത്രവും മന്ത്രവാദവും കൈവിഷവും കൈകടത്തലുകൾ നടത്തുന്നത് കൊണ്ടു പുതിയ കാലഘട്ടം സത്യളെ ഹൈഡ് ചെയ്തു വെക്കുന്നു അതിലുമുബരി സത്യങ്ങളിലേക്കുള്ള വഴിയും ഇരുൾ പിടിച്ചാൽ ശത്രുക്കൾ സന്തോഷിച്ചു അവരുടെ നീക്കങ്ങൾ കണ്ടു നോക്കി നിൽക്കുന്ന പടച്ചവന്റെ ഊഴം വരുന്നത് വരെ
" ഇത്താത്ത ങ്ങളെ ഫോൺ ബെല്ലടിക്കുന്നു
" ഹാ മാളൂട്ടി, എടുത്തു നോക്ക് ആരാണ് എന്ന്
📱📱📱 മാളൂട്ടി ഫോണിൽ എടുത്തു സംസാരിച്ചു
" ഹെലോ
പിന്നെ ഒന്നും ഞാൻ കേട്ടില്ല
" ഇത്താത്ത നിങ്ങൾക്ക് ആണ്,
" എനിക്കോ
" ഉം, ങ്ങളെ ഫോണിൽ അല്ലെ, ഏതോ അമ്മായി ആണ്
" ഉം
📱
ഞാൻ അവളോട് ഫോൺ വാങ്ങി
" ഹെലോ
.... തുടരും
✍️ മിഹ്റായാസീൻ
Mihraskoduvally123.blogspot.com
Comments