കടലിന്റെ ആർത്തിരുമ്പുതന്ന തിരമാലകൾ ഒന്നെന്നെ തഴുകിയിരുന്നെങ്കിൽ അലയടിച്ചുയർന്ന കടലോര തിരമാലകൾ എന്റെ ദുഃഖങ്ങളെ മായ്ച്ചു കളഞ്ഞിരുന്നെങ്കിൽ എത്രെ ധന്യ മായേനെ അല്ലെ
ന്റെ മാളൂട്ടിയും അവരുടെ കൂടെ കളികേം ചിരിക്കുകയുമാണ് അവൾക്കെന്തറിയാം കുഞ്ഞല്ലേ, ഉമ്മയോട് എല്ലാം ചോദിക്കണം എന്ന് തോന്നും പക്ഷെ അതുകൊണ്ട് ഉമ്മാന്റെ പ്രശ്നം തീരുലാലോ , മനസിലെ ചോദ്യങ്ങളെല്ലാം ഞാൻ തന്നെ അടക്കിപ്പിടിച്ച കാഴ്ചയാക്കി വിഴുങ്ങി അതാണ് ഇപ്പോ നല്ലത് എന്ന് തോന്നി
ആഘോഷ തിമിർപ്പുകൾ കഴിഞ്ഞു എല്ലാവരും നനഞ്ഞ കാലുകളും മണൽ പൊടിയുമായി കാറിൽ കയറി ഇരുന്നു, വെളിച്ചത്തെ ഇരുട്ട് പടർന്ന നേരം വണ്ടി ചീറി പാഞ്ഞു വീട്ടിലെത്തി, ഇക്കാക് വലിയ മാറ്റമൊന്നും കാണുന്നില്ല, ഞാൻ പിന്നെ ഒന്നിനും നിന്നില്ല ഇക്കാ മിണ്ടിയാൽ സന്തോഷം ആവും മറിച്ചാണെൽ സഹിക്കാനാവില്ല അങ്ങനെ നിൽക്കട്ടെ വീട്ടിൽ എത്തിട്ടു ചോദിക്കാം എന്താ ഇങ്ങനൊക്കെ ആവാൻ കാരണം എന്ന്, ഒരു ചോറ് തിന്നാൻ അവരുടെ കൂടെ ഇരുന്നില്ല കരുതി ഇങ്ങനെ നിൽക്കാൻ ഇത് ജീവിതമല്ലേ ഫുട്ബാൾ ഗ്രൗണ്ട് ഒന്നും അല്ലാലോ
ഞാൻ വേഗം കിടന്നു, ഇക്കാ അപ്പോയെക്കും ഉറങ്ങിയിരുന്നു, ഉറങ്ങാത്തതു കൊണ്ടു രാത്രിക്ക് ഇച്ചിരി നീളം അധികമായിരുന്നു എങ്കിലും നേരം സുബ്ഹി കൊടുത്തു, നിസ്കരിച്ചു ഞങ്ങൾ അവിടെ നിന്നും യാത്ര തിരിച്ചു,
അതൊരു നിശബ്ധമായ ഒരു യാത്ര ആയിരുന്നു, ആരും സംസാരിച്ചില്ല, ഏകദേശം 10: AM ആയപോയേക്കും ഞങ്ങൾ വീട്ടിലെത്തി, എനിക്കെന്തോ വല്ലാത്തൊരു ക്ഷീണം ഇത് വരെ ഒന്നും അനുഭവപ്പെടാത്ത ഒന്നു ഞാൻ മേലൊന്നു കഴുകി കിടന്നു, ഇക്കയും അടുത്ത് കിടന്നു ഒന്നും മിണ്ടിയില്ല, പിന്നെ ഞാൻ എഴുനേറ്റ് നടന്നു അടുക്കളയിൽ പോയി മീൻ മുറിച്ചു വല്ലാത്തൊരു മീൻ തോലുപൊളിക്കാൻ ആവുന്നില്ല വലിയ മീനും
" നിനക്ക് ഇന്ന് തന്നെ പോണോ, മുൻശിഫാ
ഇക്കാന്റെ ചോദ്യo കേട്ടു ഞാൻ തിരിഞ്ഞു നോക്കി
" ഉം, മാളൂട്ടിക്ക് നാളെ സ്കൂൾ ഉണ്ട് പോകണം
" എന്ന വേഗം ഭക്ഷണം കഴിച്ചു ഒരുങ്ങിക്കോ
" ഉം
പോവാൻ മനസൊന്നും ഇല്ല, പക്ഷെ ഇക്കാന്റെ ഈ അകൽച്ച എനിക്ക് സഹിക്കാൻ പറ്റുന്നില്ല ഒരു രണ്ടീസം അവിടെ ന്റെ വീട്ടിൽ പോയി നിന്നു വന്നാൽ കൊറച്ചൊക്കെ സങ്കടം മാറുമായിരിക്കും, അപോയേക്ക ഇക്കാക്കും അല്ലാഹ് നല്ല ഖൈർ ആയ വഴി തുറന്നു കൊടുക്കട്ടെ 🤲 ആമീൻ യാ അല്ലാഹ്
പണിയൊക്കെ കഴിച്ചു ഭക്ഷണവും കഴിച്ചു ഞങ്ങൾ ഇറങ്ങി, ഞാൻ ഒരുപാട് കരഞ്ഞു ഇക്കാ എന്നെ കൂട്ടഓഎടുത്തികൊണ്ടേ ഇരുന്നു " നിനക്ക് ഒന്നു നന്നായി കൂടെ എന്തിനാ ഉമ്മാനെ ബേജാറാകുന്നത്, നീ എന്റെ സമാധാനം കളയാണല്ലോ ദിവസം കഴിയും തോറും
ഞാൻ ഒന്നും മിണ്ടിയില്ല, ഉമ്മ കാര്യമായി എന്തോ പറഞ്ഞു ധരിപ്പിച്ചിട്ടുണ്ട് എന്നത് വെക്തമായി , ഞാൻ കരുതിയത് അവിടെ ഉണ്ടായിരുന്ന ചോറ് പ്രശനം ആണെന്ന പക്ഷെ അതല്ല ഇത് ഉമ്മാന്റെ പുതിയ എന്തോ പദ്ധതി ആണ്
" എന്തിനാ മുൻശിഫാ കരയുന്നത്, കരച്ചിൽ നിർത്തി നീ ഒന്ന് നന്നാവൂ
നിനക്ക് എല്ലാരോടും മിണ്ടിക്കൂടെ, എല്ലാവരെ പരാധി നീ മിണ്ടുന്നില്ല എന്നാണ്
നീ വരുന്നവരോട് മോശമായി പെരുമാറുന്നു എന്നൊക്കെ
ഞാൻ എന്താ പറയാ കലങ്ങിയ മിഴികളെ ഇക്കാനെ ഒന്ന് നോക്കി
ശേഷം ചിരിച്ചു
പിന്നെ ഇക്കാ ഒന്നും മിണ്ടിയില്ല, വീട്ടിൽ എത്തി, എന്നെ അവിടെ നിർത്തി ഇക്കാ പോയി
ഉമ്മാന്റെ ഉപ്പാന്റെ മുന്നിൽ സന്തോഷം നടിച്ചു കുറെ സംസാരിച്ചു പിന്നെ യാത്ര ക്ഷീണം പറഞ്ഞു റൂമിൽ പോയി വാതിലിൽ അടച്ചു, വൈകുന്നേരം വരെ കരഞ്ഞു കിടന്നു, വല്ലാത്ത ഒരു പരീക്ഷണം ആയിപോയി അല്ലാഹ് ഇത്
കിടന്ന സ്ഥലത്ത് നിന്നും എഴുനേൽക്കാൻ വല്ലാത്ത പ്രയാസം ക്ഷീണം തല കറക്കം അല്ലാഹ് നടക്കുമ്പോൾ വീഴുന്നു , എങ്ങെനെയൊ തപ്പി തടഞ്ഞു തായേ വന്നു സോഫമേൽ കിടന്നു,
" ന്താ മോളെ കുറെ നേരം ആയല്ലോ കിടത്തം, മുകളിൽ നിന്നും വന്നു ഇപ്പോ പിന്നെ കിടക്കണോ
" ഒന്നുല്ല ഉമ്മാ എനിക്ക് വല്ലാത്ത ക്ഷീണം തല ചുറ്റുന്ന പോലെ, യാത്ര ക്ഷീണം ഇത്രേം വരോ
" മോളെ പോയി ഭക്ഷണം കഴിക്കു അപ്പോ കുറെ മാറും
" അതിന് എനിക്ക് എണീക്കാൻ ആവുന്നില്ല ഉമ്മാ
" എന്താപ്പോ ഇങ്ങനെ, ഞാൻ ഇങ്ങോട്ട് കൊണ്ടുവരാം എന്നാൽ
എഴുനേൽക്കാൻ ആവാത്തത് കൊണ്ടു ഞാൻ അവിടെ തന്നെ കിടന്നു, ഉമ്മ ചോറ് വാരി തന്നു, കുറച്ചു കഴിച്ചു ഞാൻ കിടന്നു ,
" എന്താണ് എന്ന് അറിയാതെ ഇപ്പോ dr, എടുത്തു പോകണ്ട മോളെ, നാളെ കൂടി കഴിയട്ടെ എന്നിട്ട് മോനെ വിളിക്കാം
" ഉം
എങ്ങനെ എന്നറിയില്ല കിടന്ന കിടപ്പിൽ ആ ദിവസം ഞാൻ അങ്ങു കഴിച്ചു കൂട്ടി
ഞാനറിയാതെ ഉമ്മ ഇക്കയെ വിളിച്ചു പറഞ്ഞോണ്ട് ഇക്കാ സുബ്ഹിക്ക് തന്നെ എത്തി, ഇക്കാന്റെ മുഖം നോക്കാൻ ഒരു ചമ്മൽ ഞാൻ തല താഴ്ത്തി നിന്നു, സന്തോഷത്തോടെ ഉപ്പയാകാൻ പോവുന്നു എന്ന പ്രതീതിയിൽ ഓടിവന്നത് ആണെകിലും എന്നോട് കാര്യമായ ഒന്നും പറയുന്നില്ല ഒരുപക്ഷെ എനിക്കുള്ളത് പോലെ ചമ്മൽ ആയിരിക്കാം, എങ്കിലും സന്തോഷത്തോടെ ഉള്ള വാക്കുകൾ കേൾക്കാൻ ഞാൻ ഒരുപാട് കൊതിച്ചിരുന്നു 😒🙂
ഇക്ക സുബ്ഹി നിസ്കരിച്ചു കുറച്ചു കിടന്നു, പിന്നെ എഴുനേറ്റ് ചായ കുടിച്ചു അവരോടൊക്കെ യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി
ഉമ്മയാകാൻ പോകുന്ന സന്തോഷം മനസിനെ ആഹ്ലാദ പരിദ ആക്കിയെങ്കിലും ഇക്കാന്റെ മൗനം എന്നെ വല്ലാതെ വേദനിപ്പിച്ചു, വീട്ടിൽ എത്തുന്ന വരെ ഇക്കാ ഒന്നും സംസാരിച്ചില്ല എന്താ പറയാന്നു അറിയാത്തത് കൊണ്ടു ഞാനും മിണ്ടിയില്ല
വീട്ടിൽ എത്തി ബെല്ലടിച്ചപ്പോൾ, ഉമ്മ വന്നു വാതിലിൽ തുറന്നു
" ഉമ്മ, മുൻശിഫാ ഓര്മ്മയാകാൻ പോവാട്ടോ
ഇക്കാന്റെ ചിരിച്ചോണ്ട് ഉളവാക്കുകൾ ഒരുപാട് നേരത്തെ സങ്കടം ആാാ ഒറ്റ ചിരിയിൽ അലിഞ്ഞു ഇല്ലാതായി
" ആണോ, മുൻശിഫാ
ഉമ്മാന്റെ ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി ഞാൻ മുകളിലേക്ക് നടന്നു
ഉമ്മാക്ക് ആാാ വാക്കുകൾ വിശ്വാസം ആയിട്ടില്ലെന്ന് മുഖ ഭാവത്തിൽ നിന്നും വ്യക്തമാണ്
പർദ്ദ മാറ്റി ഞാൻ തായെക്ക് തന്നെ വന്നു, ഇക്കാ അപോയേക്ക എനിക്ക് സം സം വെള്ളം തന്നു
" ഇത് എപ്പോഴും കുടിക്കണമ് ട്ടോ ഞമ്മളെ കുട്ടിക്ക് നല്ലതാണ്
ഞാനൊന്ന് ചിരിച്ചു അത് വാങ്ങി വെച്ച്
അടുക്കളയിലേക്ക് നടന്നു , അവിടെ പണികൾ നോക്കി,
" ഉമ്മാ, ഞാൻ ഉപ്പയാകാൻ പോവാൻ, ഇനിയും എന്റെ രീതികൾ ഒക്കെ മാറ്റണം
ഉമ്മാനോട് ഇക്കാ പറഞ്ഞവാക്കുകൾ ഇക്കാന്റെ സന്തോഷം എത്രയാണെന്ന് ഞാൻ മനസിലാക്കി , എന്നോട് കാര്യമായ സ്നേഹം ഒന്നും കാണിച്ചില്ലേലും ന്റെ ഇക്കാ പൂർണ സന്തോഷവാനാണ്
ക്ഷീണം വല്ലാതെ കൂടി വന്നു, നടക്കും തോറും കണ്ണുകൾക്ക് വല്ലാത്ത മങ്ങൽ ഇരുട്ട് കയറുന്നു, ഇരിക്കുന്ന ഇരിപ്പിടം പോലും മാറിപ്പോയി കസേരക്ക് പകരം നിലത്തു ഇരുന്നു, താളം തെറ്റുകയാണെന്ന് മനസിലാക്കിയപ്പോൾ ഞാൻ വേഗം പോയി കിടന്നു, തടി ഇല്ലാത്ത കൊണ്ടാവാം വല്ലാത്ത പ്രയാസം വേദനയും ക്ഷീണംവും കണ്ണിന്റെ മങ്ങലും എന്നെ ഏറെ പ്രയാസത്തിലാക്കി , ഇക്കാ ഉള്ളപ്പോൾ ഉമ്മ എനിക്ക് കഞ്ഞിവെച്ചു തന്നു, ഉറുമാമ്പഴം മുറിച്ചു തന്നു എങ്ങനെയോ കുറച്ചു ഞാൻ കഴിച്ചു ബാക്കി അവിടെ തന്നെ വെച്ച്
രാവിലെ തന്നെ ഇക്കാ പോയി, വീട്ടിൽ ഞാനും ഉമ്മയും തനിച്ചു,
കട്ടിലിൽ നിന്നും എഴുനേൽക്കാൻ ആവാതെ ഞാൻ കുറെ പ്രയാസപ്പെട്ടു, ഇക്കാ ഉള്ളപ്പോൾ ഇടക്ക് വന്നു നോക്കുന്ന ഉമ്മയെ ഇക്കാ പോയപ്പോ പിന്നെ കണ്ടില്ല
എനിക്കൊന്നു കുളിക്കണം, എങ്ങനെയാ എഴുനേൽക്കാൻ വയ്യ
പതിയെ ചുമർ പിടിച്ചു പിടിച്ചു ഞാൻ നടന്നു ഡ്രെസ്സും എടുത്തു ബാത്‌റൂമിൽ ഒരു കസേര ഇട്ട് ഇരുന്നു കുളിച്ചു, കുളി കഴിഞ്ഞപ്പോൾ എഴുനേറ്റ് വരാൻ ആയിരുന്നു പ്രയാസം കുറച്ചു നേരം കൂടി അവിടെ വെറുതെ ഇരുന്നു
..... തുടരും....
✍️മിഹ്റായാസീൻ
Mihraskoduvally123.blogspot. com
Comments