" മോളൂസേ,
" ഉം, എന്താ
" നീ ഉറങ്ങിയിട്ടില്ല അല്ലെ
" ഉം
" നിനക്ക് എന്തെങ്കിലും വിഷമം ഉണ്ടോ ഇവിടെ, ഞാൻ എപ്പോഴും വരാത്തത് കൊണ്ടാണോ
" ഹേയ്, ഇല്ല എനിക്ക് എന്താ വിഷമം ഉണ്ടാവാനാ, നിങ്ങൾ എനിക്ക് കാണാൻ തോനുമ്പോയൊക്കെ എന്നരികിൽ ഉണ്ടാവാറുണ്ട്
" ഉം, എന്തോ നിനക്കൊരു വല്ലായ്മ ഉള്ളത് പോലെ തോനുന്നു, മനസിന് ഒരു വിഷമം
" ഹേയ്, എനിക്ക് ന്റെ ഇക്കാനെ കാണാതിരിക്കാൻ വയ്യ, വേറെ ഒന്നും എനിക്കില്ല
ഇക്ക പിന്നെ ഒന്നും മിണ്ടിയില്ല, എനിക്കും മനസിന് ഒരു പിടയൽ എവിടെയോ എന്തോ, ഒന്നും അങ്ങോട്ട് വ്യക്തവും അല്ല
ഇക്കോസിന് എന്നോട് അകൽച്ച വരുന്നത് പോലെ ഒരു തോന്നൽ, മുൻപ് എന്നോട് സംസാരിക്കാൻ വലിയ ഇഷ്ടമായിരുന്നു, ഇപ്പോ അതില്ല എന്തോ കുറെയൊക്കെ തോന്നലായിരിക്കും
നേരം വെളുത്തു എഴുനേറ്റപ്പോഴും മനസ്സിൽ ഇക്കാ മാത്രമായിരുന്നു, എന്തിനാ മനസിങ്ങ്നെ വേവലാതി പെടുന്നത് എന്ന് അറിയുന്നില്ല 😒😪
" മുൻശിഫാ, നീ പോയിട്ട് അവരോട് റെഡി ആവാൻ പറ, ഞാൻ പോയാൽ പിന്നേം വരണ്ടേ ഡ്രസ്സ് എടുക്കാൻ ഇന്ന് തന്നെ പോവാം, ഞാൻ വൈകിട്ടു പോയിക്കോളാം പള്ളിയിലേക്ക്
" ഉം, ഞാൻ പറയാ
ഞാൻ തായേ പോയപ്പോൾ ആരും എഴുന്നേറ്റിട്ടില്ല വിളിക്കാൻ ഒരു മടി, ആ സമയം പത്തിരിയും കറി ഉണ്ടാക്കി അപോയേക്ക ഉമ്മയും ഇത്താത്തയും വന്നു, ഇക്കാ പറഞത് ഞാൻ അവരോടു പറഞ്ഞു, അങ്ങനെ എല്ലാവരും പോവണം ഉള്ള ഒരുക്കത്തിലാണ്, എനിക്ക് വല്ലാത്ത നടുവേദന
" നീ വേഗം ചൂലെടുത്തു അടിച്ചു വൃത്യാക്ക്
ഉമ്മാന്റെ സ്വരം
ഞാൻ വേഗം പോയി, എങ്ങനെയൊക്കയോ അടിച്ചു , അപ്പോയെക്കും ഇക്കാ
" നീ വേഗം പോയി റെഡി ആവു, അവരതൊക്കെ കഴിഞ്ഞു, നിനക്ക് ഒരു തണുപ്പാണ്
😒 ഓ, എന്തറിയാം ളെ ന്റെ ഇക്കൂസിന് പാവം, തായെക്കു ഇറങ്ങിയതിൽ പിന്നെ ഞാനൊന്ന് ഇരുന്നിട്ട് ഇല്ല, നാടുവാണേൽ വെട്ടിപൊളിക്കുന്ന വേദനയും
ഇക്കാന്റെ പുറകിൽ ഞാനും നടന്നു, ഞങ്ങൾ റെഡി ആയി ഇക്കാ എനിക്ക് പർദ്ദയിൽ നല്ല ഊതിന്റെ അത്തർ പൂശി തന്നു, ആ മണം ഹാ വല്ലാത്ത ഒരു മാസ്മരികത തന്നെ,
വല്ലിതാത്ത യും അളിയനും ഞാനും ന്റെ ഇക്കയും, ഷോപ്പിങ് ന് ഇറങ്ങി, ഓ വെയിലിന്റെ ചൂടും ഷോപ്പുകളിലെ തിരക്കും ഭയങ്കരം തന്നെ, ഒരു ബലിപെരുന്നാളിന്റെ പ്രതീതി ഷോപ്പിങ് മാളുകളിൽ വ്യക്തമാണ്
ഇക്കാ ഓരോന്ന് വലിച്ചു ഇടുന്നുണ്ട് പക്ഷെ എല്ലാം ഒരു മങ്ങിയ കളർ പോലെയാണ് എനിക്ക് തോന്നിയത് , മനസിനെ ഏതായാലും എന്തെന്ന് ഇല്ലാത്ത ഒരു വിഷമം ഉമ്മാന്റെ വാക്കുകളിൽ നിന്നും ഇത്താത്തന്റെ നോക്കിലും അവരുടെ ആ യാത്രയും എന്നെ അലട്ടി കൊണ്ടിരുന്നു
ഏതായാലും ഏതോ ഒരു ചുരിദാറും എടുത്ത് ഞങ്ങൾ വീട്ടിലേക്ക് മടങ്ങി
വീട്ടിൽ എത്തിയപ്പോയേക്കും ഇക്കാക് പോവണം, അങ്ങനെ ഞങ്ങൾ food ഒക്കെ കൊടുത്തു ഇക്കാ പോയി, ഞാനും കഴിച്ചു കുറച്ചു കിടന്നു
( ഹാ, മൂത്താപ്പാന്റെ വീട്, അതിന്റർ അടുക്കള മാറ്റി പണിയുന്നു, എന്തൊക്കെ മറ്റു അവ്യക്തമായ കാഴ്ചകളും, ഞാൻ പെട്ടന്ന് ഞെട്ടി ഉണർന്നു, അല്ലാഹ് സോപാനമായിരുന്നോ നീ കാക്കണേ നാഥാ
അടുക്കള പെണ്ണ് ആണ് മാറ്റി പണിയ എന്നൊക്ക വെച്ചാൽ റബ്ബേ... ഖൈറല്ലാതെ എനിക്ക് നീ തരരുതേ, ഞങ്ങളെ ജീവിതം ഖൈറും ബറകത്തും ഉള്ളതാക്കി തരണേ... ആമീൻ യാ റബ്ബല് ആലമീൻ 🤲
ഒരുപാട് സ്വപ്നങ്ങൾ ഒന്നും എനിക്കില്ല, ചെറിയൊരു ജീവിതം, പക്ഷെ അവിടെ സ്നേഹവും സമാധനവും വേണം അത് ഒരിക്കലും സ്വാർത്ഥത ആവില്ലല്ലോ ന്റെ അവകാശമല്ല 😒
ഇക്ക പോയപ്പോ സമയത്തിന് വല്ലാത്ത ദീർഘമാണ് എങ്കിലും എങ്ങനെയോ വെളിച്ചം മങ്ങി ഇരുട്ട് പടർന്നു തുടങ്ങിട്ടുണ്ട് രാത്രിയുടെ യാമങ്ങൾ എങ്ങ്നെയാണ് ന്റെ ഇക്കൂസില്ലാതെ തള്ളിനീക്കുക എന്നറിയില്ല, എങ്കിലും രാത്രി കിടക്കണ്ടേ.അല്ലെങ്കിൽ വേറെ എന്തോ സൂക്കേട് ആണെന്ന് പറഞ്ഞു ആ കോലമാക്കും ഇവരൊക്കെ ഇപ്പോ തന്നെ പഴുത് എന്നിട്ട് തിട്ടപ്പെടുത്തലാണ് ഇവരുടെ ജോലി, ഇവരുടെ അഭിനയം സൂപ്പർ ആയതുകൊണ്ട് ആർക്കും സംശയവും ഇല്ല,
ഇതാ പായ വിരിച്ചു തന്നു അവരുടെ റൂമിൽ "
തായേ കിടന്നോ, അതാ നല്ലത്
" ഉം, ഞാൻ ഒന്നും മിണ്ടിയില്ല കിടന്നു, ഇക്കാ ഇല്ലലോ ഈ സമയവും ദൂരയല്ലെന്ന് ഞാൻ നേരത്തെ മനസിലാക്കി ഇരുന്നു
നേരം പുലരുവോളം ഞാൻ ഉറങ്ങിയില്ല, ഇക്കാനെ ഓർത്തു കരഞ്ഞു കിടന്നു, പുതപ്പ് വല്ലാതെ നനഞ്ഞിരുന്നു അതുകൊണ്ട് റൂമിൽ ആറിയിട്ടു
അപോയേക്ക ഉമ്മ
" വാ ഇവിടെ ഇരിക്ക, നേരം വെളുത്തില്ലേ..
ഞാൻ ഒന്നും മിണ്ടാതെ വഴിയേ, നടന്നു പത്തിരിയും കറി യും ഉണ്ടാക്കി ഉമ്മ അടുപ്പ് ക്ലീൻ ചെയ്തു ചോറും അടുപ്പിലിട്ടു
പെരുന്നാൾ അടുത്ത് വന്നു, ഇനിയും വെറും 2 ദിവസം മാത്രം, ഇനിയും അന്നത്തോട് അവസ്ഥ എന്താണെന്ന് അല്ലാഹ്ക്ക് അറിയാം
" നീ എന്ത് നോക്കിയിരിക്കാ ഇവിടെ, പെരുന്നാളാണ് ഒരുപാട് പണികൾ ഒക്കെ ഉണ്ട്,
" ഉം, ഞാൻ എഴുനേറ്റ്, ഇല്ല റൂമിലും ഫാൻ ക്ലിയർ ചെയ്തു, ചിലന്തിവലകൾ ഒഴിവാക്കി പൊടി തട്ടി അടിച്ചു, വള്ളിത്ത അടിച്ചു തായേ തുടച്ചു, അപോയേക്ക ന്റെ പണി കഴിഞ്ഞതുകൊണ്ടു ബാക്കി ഞാൻ തുടച്ചു, എല്ലാം കഴിഞ്ഞപോയേക്ക വല്ലാതെ ക്ഷീണിച്ചു, കുളിച്ചു നേരെ കിടന്നു എന്തോ ക്ഷീണം കാരണം തടി പൊന്തിയില്ല
തുടരും...
✍️മിഹ്റായാസീൻ
Mihraskoduvally123.blogspot. com
Comments