❤️❤️
*✿═══════════════✿*
*ഞാനുമെന്റെ ഉപ്പാപ്പയും*
http://mihraskoduvally123.blogspot.com/2022/12/blog-post.html
*✿═══════════════✿*
http://mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ഒരുപാട് ചോദ്യങ്ങൾ മനസിലലതല്ലുന്നുണ്ട്. ഉപ്പാപ്പാക്ക് എന്ത് സംഭവിച്ചു. ഇന്നലെ കൂടെ എന്നെ നോക്കി പുഞ്ചിരിച്ചതാണ്. ഇന്നുപ്പാപ്പാ പെട്ടന്ന് എങ്ങനെ അപ്രത്യക്ഷമായി. ആർക്കും ഒന്നുമറിയില്ല. ഉപ്പാപ്പാന്റെ മക്കളൊക്കെ വിദേശത്താണ് അങ്ങോട്ട് പോയോ. എന്നാലും അതിനെപ്പറ്റി ഒന്ന് സൂചിപ്പിക്കുക പോലും ചെയ്തില്ലല്ലോ? ഉപ്പാപ്പ എല്ലാ കാര്യവും എന്നോട് പറഞ്ഞിരുന്നതാണല്ലോ. ഇനി എന്തെങ്കിലും സംഭവിച്ചു കാണുമോ?
തിരിഞ്ഞും മറഞ്ഞും കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല. നിലാവിന്റെ രാത്രിയാണെങ്കിലും മനം കറുത്തു ഇരുണ്ടിരിക്കുന്നതിനാൽ ആ നിലാവും എന്നിൽ വലിയ പ്രകാശമൊന്നും പരത്തിയില്ല.
എനിക്ക് എല്ലാവരും ഉണ്ട് വീടുണ്ട് വീട്ടുകാരുണ്ട് അവരെൽ പണമുണ്ട് എന്നാൽ ഞാൻ അവിടെ എന്നും ഒറ്റപ്പെട്ടതായിരുന്നു. അതിന് കാരണം എന്റെ ചെറുതിലെ ഉമ്മ മരിച്ചു. പിന്നെ ഉപ്പ കെട്ടി കൊണ്ട് വന്ന ഉമ്മാക്ക് എന്നെ അത്ര പിടിച്ചില്ല.
ചിലപ്പോൾ ഞാൻ കരുതും ഒക്കെ എന്റെ തോന്നലുകളാണെന്ന് പക്ഷെ മറ്റു പല സാഹചര്യങ്ങളും അതൊരു സത്യമാണെന്ന് എനിക്ക് ചൂണ്ടി കാട്ടുകയായിരുന്നു. ഇപ്പോഴും എനിക്കറിയില്ല ആരാണ് ശരി ആരാണ് തെറ്റ് എന്ന്.
ഞാൻ അടിച്ചു വാരിയാൽ വൃത്തിയാവില്ല പാത്രം കഴുകിയാൽ വൃത്തിയാവില്ല തുണിയലാക്കിയാൽ വൃത്തിയാവില്ല ഭക്ഷണം പാകം ചെയ്‌താൽ അതിന്റെ കുറ്റവും കുറവും അറിയാൻ ഈ ജില്ലയിൽ ഇനി ആരും ബാക്കികാണില്ല. പക്ഷെ ! അവൾ (എന്റെ അനിയത്തി ഐമ )ഐമ വെച്ചാൽ അവൾ വൃത്തിയാക്കിയാൽ എല്ലാവർക്കും വാ തോരാതെ പുകഴ്ത്താനറിയാം.
ഉമ്മ രണ്ട് ആണേലും ബാപ്പ ഒന്നല്ലെ ഞങ്ങളിൽ ഒരു ചോരയല്ലേ പിന്നെ ഓൾക്കും എന്നെ വേർതിരിച്ചു കാണാൻ കഴിയുന്നത്.
രാവിലെ സ്കൂളിൽ പോകുന്നതിന് മുൻപ് വെള്ളമില്ലാത്തത് കാരണം അടുത്ത വീട്ടിൽ നിന്ന് വെള്ളം കൊണ്ട് വന്നു വൈകുന്നേരം വരെ ഉള്ളത് ആക്കി വെക്കും വീട് അടിച്ചു തുടച് വൃത്തിയാക്കിയാക്കി അലക്കി കുളിച്ചു ഞാൻ സ്കൂളിൽ പോകും. വന്നാൽ വീണ്ടും രാവിലെ വരെ ഉള്ളം വെള്ളം കൊണ്ട് വരണം. അവളോട് എന്തേലും പറഞ്ഞാൽ ഉമ്മ പറയും നിനക്ക് കഴിയുന്നത് ചെയ്‌താൽ മതി അവളെ നീ പഠിപ്പിക്കേണ്ട എന്ന്? ഒന്ന് പാത്രം കഴുകാൻ പറഞ്ഞാൽ അവൾ പറയും ഞാൻ തിന്നത് ഞാൻ കഴുകും എന്ന്.
അപ്പൊ ഞാൻ ആരാ എനിക്ക് മാത്രം എല്ലാം പറ്റും...
ഞാനും ഒരു പെണ്ണ് അല്ലെ പിരീഡ് സ്ന്റെ സമയത്തൊക്കെ വല്ലാതെ സങ്കടം വരും ഒരു കൈത്താങ്ങിനെയായി വല്ലാതെ കൊതിക്കും.
എവിടെന്ന്?
അങ്ങനെ സ്കൂൾ കഴിഞ്ഞു വരുമ്പോൾ പരിചയപ്പെട്ടതാണ് ആ ഉപ്പാപ്പയെ പ്രായം പത്തറുപത് കാണും എന്നാലും നല്ല മനുഷ്യൻ എപ്പോഴും വീടിന്റെ മുറ്റത് ചെടി നനച്ചും പത്രം വായിച്ചും ഖുർആൻ ഓതിയും തസ്ബീഹ് മാല മറിച്ചും ഇരിക്കും എന്നെക്കാണുമ്പോൾ പുഞ്ചിരിക്കും ചിലപ്പോൾ മിട്ടായി തരും അങ്ങനെ കണ്ട് കണ്ട് ഞാൻ ആ മനുഷ്യന്റെ സ്വന്തം മോളെ പോലെയായി ഞങ്ങൾ രണ്ടാളും പരസ്പരം വിഷമങ്ങൾ പങ്ക് വെക്കും ചിലപ്പോൾ രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും കാണാതെ (പരസ്പരം)കണ്ണുനീർ തുടക്കും.
എന്നാലും ഉപ്പാപ്പ പറയും ഒക്കെ മോളെ തോന്നലാണെന്ന് കരുതിയാൽ മതി. അല്ല തോന്നലാണ് അല്ലാതെ സ്വന്തക്കാർക്ക് ഇങ്ങനെ മക്കളെ വേദനിപ്പിക്കാൻ കഴിയില്ല എന്ന്.
അങ്ങനെ നാടും നാട്ടുകാരുമൊക്കെ പുരോഗതി കൈവരിച്ചു. ഞാനും സന്തോഷത്തിലാണ് കാരണം വീട്ടിൽ കറണ്ട് വന്നു ഇനി മെഴുകുതിരി വെട്ടത്തിൽ എഴുതേണ്ട വായിക്കേണ്ട പണികൾ ചെയ്യേണ്ട. വാശിങ് മെഷിൻ വാങ്ങിയത് കൊണ്ട് തുണി ക്കഴുകേണ്ട...
പക്ഷെ! എനിക്ക് മാത്രം ചില കാര്യങ്ങൾക്ക് മാറ്റം വന്നില്ല. വെള്ളം കൊണ്ടോരൽ മാത്രമെ നിന്നൊള്ളു ബാക്കി പിന്നെ...
സ്കൂൾ കഴിഞ്ഞു വരുമ്പോൾ എല്ലാവരുടെയും തുണി അയലിമേൽ വിരിച്ചിട്ടത് കാണുമ്പോൾ തന്നെ പകുതി സമാധാനമാണ് പക്ഷെ ഒരാഴ്ച പിന്നിട്ടപ്പോഴാണ് എന്റെ തുണികൾ അവിടെ നിറഞ്ഞു കിടക്കുന്നത് ശ്രദ്ധയിൽ പ്പെട്ടത്. ന്റേത് അതിൽ ഇടാൻ പറ്റൂലായിരിക്കും. എന്റേത് മാത്രം ഒരു കവറിലാക്കി വെച്ചിട്ടുണ്ട് അതോണ്ട് തുക്കുമ്പോഴും തുടക്കുമ്പോഴൊന്നും ന്റെ ശ്രദ്ധയിൽ പെട്ടില്ല.
എന്ത് സാരല്ല ലെ ഇതൊക്കെ മുൻപ് ഞാനല്ലെ ചെയ്തെ ഇപ്പൊ എന്റേത് മാത്രമല്ലെ ഉള്ളു അവരുടേത് ഒക്കെ മിഷീൻ കഴുകുമല്ലോ അത്രയും സമാധാനം.
സ്വയം പലതും പറഞ്ഞു ആശ്വസിക്കുമ്പോഴും ഉള്ളിലെവിടെയോ ഒരു കൊളുത്തി വലിയാണ് ചിന്തകൾ ഉള്ളിലെ ചില്ലുകൊട്ടാരങ്ങൾ തകർത്ത് എറിയുകയാണ്.
പിന്നെ ഏക ആശ്വാസം ആ ഉപ്പാപ്പയാണ് അവിടെ പോയി കൊച്ചു കുട്ടിയെ പോലെ പരാതി പറഞ്ഞു കരയും. ഉപ്പാപ്പ പലതും പറഞ്ഞു സമാധാനിപ്പിക്കും പിന്നെ ഞാൻ സ്ഥിരമാക്കിയതോടെ എനിക്ക് വേണ്ടി എന്നും മിട്ടായി കൊണ്ട് വെക്കും കുറെ കരഞ്ഞു സമാധാനമാവുമ്പോൾ ഞാൻ വീട്ടിലേക്ക് തിരിച്ചു വരും. ഇതിപ്പോ കുറെ ആയി തുടരുന്നു.
അങ്ങനെ ഒരിക്കൽ ഉപ്പാപ്പ അവരെ കഥ പറഞ്ഞു. ആറ് ഏഴ് മക്കളടങ്ങുന്ന സന്തോഷ കുടുംബത്തിന്റെ കഥ.
എന്റെ മക്കളായിരുന്നു എന്റെ ലോകം. അവർക്ക് വേണ്ടി പത്ത് നാല്പതു കൊല്ലം എന്റെ ജീവിതം പ്രവാസത്തിന് വഴിയൊരുക്കി വിട്ടതാണ്. അറബിയുടെ വീട് വീട് വൃത്തിയാക്കിയും അടുക്കള പണി ചെയ്തും കാറു കഴുകിയും എന്തിന് ബാത്റൂ വരെ ഞാൻ വൃത്തിയാക്കും. കാരണം മറ്റൊരാളെ അവിടെ വെച്ചാൽ എനിക്ക് മാസം കിട്ടുന്നത് കുറയും അതോണ്ട് ഒക്കെ ഞാൻ തന്നെ ഏറ്റെടുത്തു ചെയ്യും. അത്രയും എന്റെ മക്കൾക്ക് രാജകുമാരനും കുമാരിയുമായി വളരാലോ?
ആ ഒരു ചിന്ത മാത്രമേ എനിക്കുള്ളൂ... വർഷത്തിലോ രണ്ട് വർഷം കൂടുമ്പോഴോ ആകെ വരുന്ന രണ്ട് മാസം ആ മാസം ഞങ്ങൾ അടിച്ചു പൊളിക്കും. മക്കൾക്ക് പോകേണ്ട സ്ഥലത്തൊക്കെ കൊണ്ട് പോകും വേണ്ടതൊക്കെ വാങ്ങി കൊടുക്കും.
അവരെ വിട്ട് തിരിച്ചു പ്രവാസലോകത്തേക്ക് പോകുമ്പോൾ കരൾ പിടയും പക്ഷെ! അവർക്ക് നല്ല ജീവിതം കൊടുക്കേണ്ടതിനാൽ എല്ലാം ഉള്ളിലൊതുക്കും. ഇവിടെ എത്തിയാൽ ഒരാഴ്ച ആരും കാണാതെ റൂമിലിരുന്ന് അവരോടൊപ്പമുണ്ടായിരുന്ന നല്ല ദിനങ്ങൾ ഓർത്തു ചിരിക്കും കരയും. ഇതൊക്കെയല്ലെ പ്രവാസികൾക്ക് കഴിയൂ...
ഇങ്ങനെയാണ് ഒരോ വർഷവും എനിക്ക് കടന്ന് പോകുന്നത്. മൂന്ന് പെൺകുട്ടികളെയും കെട്ടിച്ചയച്ചു പ്രവാസം മതിയാക്കി ഞാൻ വീട്ടിൽ വന്നപ്പോൾ ആദ്യമൊക്കെ മക്കൾ തിരിച്ചു പോകുന്നതിനെ പറ്റി പറഞ്ഞെങ്കിലും പിന്നെ ആ സംസാരം പതിയെ നിലച്ചു. മക്കളൊക്കെ വലുതായി മക്കൾക്ക് മക്കളായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്ക് ഉള്ള മക്കൾ എന്റെയും അവരുടെ ഉമ്മാമയുടെയും കൈകളിൽ തൂങ്ങി കളിക്കും. പിന്നെ ഉള്ള സന്തോഷം അതായിരുന്നു... അങ്ങനെ അങ്ങനെ വീടൊരു സ്വർഗമാണെന്ന് തോന്നിപോകുമായിരുന്നു പലപ്പോഴും.
പെട്ടന്നാണ് എന്റെ ബീവിക്ക് അവരുടെ ഉമ്മാക്ക് വയ്യായിക വന്നു ഹോസ്പിറ്റലിൽ കൊണ്ട് പോയത്. പക്ഷെ ഒന്നും പറയാതെ ഓള് എന്നെ വിട്ട് പോകുമെന്ന് ഞാൻ കരുതീല ഒന്നല്ലേൽ ഓളെ കാട്ടിൽ അഞ്ച് ആറ് വയസ്സ് മൂത്തതല്ലേ ഞാൻ ഞാൻ പോയിറ്റെ ഓള് പോകു അല്ലേൽ ഞങ്ങൾ ഒരുമിച്ചേ പോകു അതായിരുന്നു എപ്പോഴും ഞാൻ പറയൽ പക്ഷെ! ഓള് പറഞ്ഞപോലെ ആയി ഓള് പറയുമായിരുന്നു ഞാനാദ്യം പോക എന്നാൽ എനിക്ക് ങ്ങളെ അവിടെ കാത്തിരിക്കാലോ? ങ്ങള് പോയിട്ട് നിക്കി ഇവിടെ ഒറ്റക്ക് പേടിയാ... അതോണ്ട് അത് മാണ്ട ഞാനാ ആദ്യം പോക... എന്നാലും ആ വാക്ക് ന്റെ പടച്ചോനെ ഞ്ഞി കേട്ടാഞ്ഞല്ലോ. നിക്ക് ഇനി ആരാ...
ഒരുപാട് സ്നേഹം തന്നവളാ എനിക്ക് ഇനിയും ഓളെ സ്നേഹിച്ച് കൊതിതീർന്നിട്ടില്ല. അടങ്ങാത്ത വേദനകൾ ഉള്ളിലെരിയുമ്പോൾ ഞാൻ അവൾക്ക് വേണ്ടിയുള്ള ഖുർആൻ ഓത്തിലും തഹ്‌ലീലിലും ഒതുക്കി കൂട്ടി.അല്ലേലും വെറും കണ്ണീരിലും നല്ലത് ഓൾക്ക് കൊണമുള്ള വല്ലോ ചെയ്യലല്ലേ...
മാസങ്ങൾ കടന്ന് പോയി ആണ്ടു അടുത്ത് വന്നു. ന്നെ കാത്തിരിക്കുന്നോൾ ന്നെ വേഗം വിളിക്കാത്തത്തിൽ ഉള്ളിൽ ബേജാർ തോന്നി. കാരണം ഓള് ഇല്ലാതെ ഒരു രസോല്ല ഇവിടെ. മക്കൾ വരെ ഓളില്ലാത്തോണ്ട് ആയിരിക്കും പതിയെ പതിയെ എന്റടുത്തു വരുന്നത് കുറച്ചു ഇപ്പൊ തീർത്തും ഞാൻ ഒറ്റക്കാ... വല്ലാണ്ട് പേടി തോന്നുന്നു..
" ബാപ്പാ കുറെ പൈസന്റെ ആവശ്യം ണ്ട്. നിക്ക് മാത്രമല്ല. ശുകൂറിനും സാത്താറിനും ശാക്കിറിനും ഉണ്ട്. പെൺകുട്ടികൾക്ക് ഒക്കെ ങ്ങള് കൊട്ത്ത് കെട്ടിച്ചതല്ലെ... ഞങ്ങൾക്ക് ഇപ്പൊ കുറെ ആവശ്യമുണ്ട് സ്വന്തമായി വീട് വെക്കണം മക്കളും വലുതായി വരികയല്ലേ...
" അതിനിപ്പോ ഞാനെന്ത് വേണം മോനെ. ന്റെൽ ഇപ്പൊ തരാൻ ഒന്നുല്ല. സാമ്പാതിച്ചതെല്ലാം ഇവിടെ തന്നെ തീർന്നിട്ടുണ്ട് ഞാൻ ഒന്നും സൂക്ഷിച്ചിട്ടില്ല. എന്റെ മക്കളെന്ന സമ്പത്ത് അല്ലാതെ...
" അതല്ല. ഈ വീട്...
" വീട്. ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്. ന്റെ ബാപ്പ തന്നതല്ല. ഇത് എന്റെ കാലശേഷം എന്ത് വേണേലും ചെയ്യാം. ഇതെന്റെ ഒരുപാട് കാലത്തെ കഷ്ടപ്പാടാണ് എന്റെ ബീവിന്റെ ഓർമകളാണ്...
പക്ഷെ! അവർക്ക് അതൊന്നും കേൾക്കേണ്ട വീട് വിറ്റെ മതിയാകൂ.
മക്കൾ വലുതാകുന്നത് എത്ര പെട്ടന്നാല്ലെ... എന്തൊക്കെ വാശിപിടിച്ചാലും അവർക്ക് നമ്മൾ ഒതുങ്ങേണ്ട സമയം ആയെന്ന് തോന്നിയാൽ ഒതുങ്ങണം അതല്ലെ ഇപ്പോഴത്തെ ഒരു പ്രകൃതി നിയമം.
അങ്ങനെ ഒരുപാട് മോഹങ്ങൾ പൂവണിഞ്ഞ. എന്റെ സന്തോഷവും സങ്കടവും കണ്ട എന്റെ ബീവി എന്നോടൊപ്പം കുറെ നല്ല നിമിഷങ്ങൾ ചിലവഴിച്ച വീട് വിട്ട് ഞാനിറങ്ങി. ആദ്യം മക്കളെന്നെ കൊണ്ട് പോകുമെന്ന് വിചാരിച്ചു. പക്ഷെ!
ഓർക്ക് ന്നെ നോക്കാൻ ആവൂലോലോ. അതോണ്ട് അങ്ങാടിയിൽ തന്നെ ചെറിയൊരു വീട് എടുത്ത് എന്നെ അവിടെ ആക്കി.
ആ കൊച്ചു വീട്ടിൽ ഞാൻ തനിച്ചായി. ഒറ്റക്ക് ആയാ പേടി യാവും എന്ന് പറഞ്ഞു നേരത്തെ പോയവൾ ഇത് വല്ലതും അറിയുന്നുണ്ടോ ആവോ?
ഇപ്പൊ എനിക്കാണ് വല്ലാത്ത പേടി ഓളില്ലാത്തത് കൊണ്ട്. ഓള് ഉണ്ടായിരുന്നേൽ ന്നോട് ന്റെ മക്കൾ ങ്ങനെ ചെയ്യൂലായിരുന്നു. ഓള് അയ്നി സമ്മയ്ക്കൂലായിരുന്നു. പിന്നെപ്പോ മക്കൾ വരും ഇടക്ക് എന്തേലും തന്ന് പോകും. എന്നാലും കൊയ്പല്ല ഓല്ക്ക് സന്തോഷം ആണല്ലോ ഓരോ ജീവിതം സന്തോഷത്തിലായാൽ മതി എനിക്കിപ്പോ ഇത്രാന്ന് ഇല്ലെ.
വീട് തന്നെ അവരുടെ ഔദാര്യമായിരിക്കും. ഈ വയസാം കാലത്ത് ഇത്ര മക്കളുണ്ടായിട്ട് ഈ വയസ്സനെ പണിക്ക് പറഞ്ഞയക്കുന്നു എന്ന് നാട്ടുകാര് പറയുന്നതിന്...
ഉപ്പാപ്പന്റെ കണ്ണുകൾക്ക് വിശ്രമമില്ലാതെ ആദ്യമായി പൊഴുതൊഴിയുന്ന കണ്ണുനീർ തുള്ളികളെ ഞാൻ കണ്ടു. അവർക്ക് ഒരായിരം കഥ പറയാനുണ്ടാവും പാവം. അവരെക്കാൾ ഉപ്പാപ്പന്റെ വേദനകൾ കണ്ടവർ ഉണ്ടാവില്ലല്ലോ?
" എടീ, നീ മരിച്ചു പോയോ. കുറെ നേരമായല്ലോ ഉറങ്ങുന്നു. നിന്റെ മോൻ ബാത്റൂമിൽ നിന്ന് അതാ വിളിച്ചു കാറുന്നു പോയി നോക്കു.
ഉമ്മാന്റെ വിളി കേട്ടാണ് ഞാൻ ഉണർന്നത്. ഉറങ്ങീട്ട് അതികനേരമൊന്നും ആയിട്ടില്ല കേട്ടോ. സുബ്ഹി കഴിഞ്ഞു കുറച്ചു കിടന്നതാ. രാത്രി എന്തോ എനിക്ക് ഉറക്ക് കുറവാണ്. പിന്നെ മൂന്നരക്ക് എഴുനേൽക്കുകയും ചെയ്യും അതോണ്ട് സുബ്ഹി കഴിഞ്ഞു കുറച്ചു കിടക്കും. അതൊരു സമാധാനമാണ് അല്ലേൽ തലന്റെ കനം മാറൂല...
എഴുനേറ്റ് മോനെ കഴുകി കുളിപ്പിച്ച്. അടുക്കളയിലേക്ക് ചെന്നു. പതിവ് പോലെ പാത്രങ്ങൾ കുന്നു കൂടി കിടക്കുന്നുണ്ട് ഉമ്മ ഫോണിൽ കളിക്കുന്നുണ്ട്.
പാത്രംങ്ങളിലേക്ക് കൈയിട്ടു ഓരോന്നെടുത് കഴുകി തുടങ്ങി
. ഇപ്പൊ എന്തൊക്കെ കേട്ടാലും ഞാൻ കൂടുതൽ കേട്ടില്ലെന്ന് നടിക്കും. കാരണം. ഇറങ്ങി പോകാൻ എനിക്ക് ഒരിടമില്ല. ഒറ്റക്കല്ലല്ലോ ഇപ്പൊ ഒരു മോനുമുണ്ട്.
വീട്ടുകാരുടെ നിലയും വിലയും നോക്കിയുള്ള കല്യാണം. ഒരു മാസം നീളാത്ത ജീവിതം. അതാണ് എന്റെ വൈവാഹിക ജീവിതം. സ്ത്രീധനം ഇപ്പൊ ഒരുപാട് പെൺകുട്ടികളുടെ തൂക്ക് കയറല്ലെ. ഓല്ക്ക് കിട്ടിയത് മതിയായില്ല. അതോണ്ട് ഓര് മെല്ലെ പോരേൽ കൊണ്ടാക്കി. കുറെ നാട്ടു പ്രമാണിമാരൊക്കെ വക്കാലത്ത് പറഞ്ഞു നോക്കി. പക്ഷെ ഓർക്ക് എന്നെ വേണ്ട മോനേം. അങ്ങനെ കേസ് ആയി കുറെ കേറി ഇറങ്ങി നടന്നു. എന്തോ എനിക്കൊരു വാശിയായൊരുന്നു. എനിക്ക് ഭർത്താവായി വന്നില്ലെങ്കിലും എന്റെ മോൻ ഒരു ബാപ്പയായി അയാൾ ഉണ്ടാവണമെന്ന്. പക്ഷെ! അയാളുടെ ഉമ്മയും പെങ്ങളും കുത്തി വെച്ച വിഷത്തിൽ ഞാൻ അയാൾക്ക് വെറുമൊരു ശത്രുവായിരുന്നില്ല. ഒരാജൻമ ശത്രുവായിരുന്നു. എന്നെ കാണുന്നതും കേൾക്കുന്നതും അയാൾക്ക് വെറുപ്പായിരുന്നു. എന്നോടുള്ള വെറുപ്പോണ്ട് മോനെ കാണാൻ പോലും അയാൾക്ക് തോന്നിയില്ല. പിന്നെ എല്ലാ കാലത്തും എല്ലാത്തിനും സ്ട്രോങ്ങ് കൂടാൻ സിഹറും മാരണങ്ങളും ഉണ്ടാകുമല്ലോ. പിന്നെ വാക്കുകൾക്കും കണ്ണുനീരിനും എന്ത് വിലയാനുണ്ടാവുക.
അവിടെത്തെ ഉപ്പാക്ക് വല്ലാത്ത സ്നേഹമായിരുന്നു. എന്ത് പറഞ്ഞാലും വാങ്ങി തരും. കുറച്ചവിടെ നിന്നതിൽ ഞാൻ ആകെ കണ്ട സമാധാനത്തിന്റെ നോട്ടം ആ ഉപ്പയിൽ നിന്ന് മാത്രമായിരുന്നു. കാരണം. പൊന്നില്ലാത്തത് കൊണ്ട് ഉമ്മാക്ക് എന്നെ അവിടെന്ന് എങ്ങനേലും പറഞ്ഞയക്കണം. ആദ്യമൊക്കെ സ്നേഹം ഉണ്ടായിരുന്നു വെങ്കിലും പിന്നീട് ഉമ്മന്റേയും പെങ്ങളുണ്ടെയും കഠിന ശ്രമം കൊണ്ട് ഞാനവർക്കും (ഭർത്താവിനും)ശത്രുവായി മാറി) അവരെ പോലെ ആയാളും പിന്നെ ഞാൻ അവിടെന്ന് പോകാൻ വല്ലാതെ ആഗ്രഹിച്ചു. എന്നെ ഒഴിവാക്കാതെ തന്നെ ഒഴിവാക്കി എന്നും പറഞ്ഞു. പല വീടുകളിലും പെണ്ണ് കാണാൻ കയറി ഇറങ്ങി. എന്നെ ഒഴിവാക്കിയതിനുള്ള കാരണം ചോദിച്ചവരോട് തൃപ്തിയുള്ള മറുപടി കൊടുക്കാത്തതിന്റെ പേരിൽ ആരും പെണ്ണ് കൊടുത്തില്ല. പിന്നെ കോടതി വരാന്തകളായിരുന്നു.
അപ്പോഴേക്കും കണ്ണീരിനു കയ്യുമായി എന്റെ മോനെ ഞാൻ പ്രസവിച്ചു. ആരും വന്നില്ല ആരും നോക്കിയില്ല. കാരണം അവർക്ക് വേണ്ടാത്ത മോനെ അവർ എന്തിന് നോക്കണം കാണണം .
നാട്ടുകാരോട് പല നുണകളും അവർ പറഞ്ഞു നടന്നും. ഞങ്ങൾ കാണിച്ചു കൊടുത്തില്ല. വീട്ടിൽ കയറ്റിയില്ല അങ്ങനെ പലതും പക്ഷെ. അയാൾ വരാത്തത് ഞങ്ങക്ക് മാത്രമല്ലെ അറിയൂ...
കുറെ കേസുമായി നടന്നെങ്കിലും പിന്നെ എനിക്ക് ബോധ്യമായി അയാൾ ഒരിക്കലും നല്ലൊരു ബാപ്പയാകില്ല നല്ലൊരു ഭർത്താവും ആവാൻ കഴിയില്ല. പിന്നെ ഞാനെന്തിന് വേണ്ടിയാണ് ഈ വരാന്തകളിൽ എന്റെ കാലം ഇല്ലാതെ ആക്കുന്നത്. അങ്ങനെ ഉമ്മയും പെങ്ങളും കേറി ഇറങ്ങി നടക്കേണ്ടി വരുന്നത് കൊണ്ട് അവർ പലപ്പോഴും വക്കീലിനെ സമീപിച്ചത് കൊണ്ട്. എന്റെ ജീവിതം നശിപ്പിച്ചതിന് അവൻ തന്ന ഭിക്ഷയും വാങ്ങി ആ വക്കീൽ ഓഫിസിന്റെ പടികൾ ഇറങ്ങുമ്പോൾ കണ്ണും ഖൽബം ഒരുപോലെ നിശ്ചലമായിരുന്നു. എല്ലാം ഒരു സ്വപ്നം പോലെ. പക്ഷെ! മനസിനും ശരീരത്തിനും ഏറ്റ മുറിവുകൾ മണ്ണോടു ചേരുമ്പോഴല്ലാതെ മാഞ്ഞു പോകുകയില്ല.
പിന്നെ ഈ ഉപ്പാപ്പ മാത്രമായിരുന്നു. സമാധാനം. കല്യാണം കഴിച്ചിട്ടും വീട്ടിൽ ആയിരുന്ന ഞാൻ ഉപ്പാപ്പ നെ കണ്ടു വീണ്ടും വിഷമങ്ങൾ പറയും. സത്യം പറഞ്ഞാൽ ഞങ്ങൾക്ക് രണ്ട് പേർക്കും പറയാനും കേൾക്കാനും ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു.
ഒരിക്കൽ ഉപ്പാപ്പ ചോദിച്ചു.
" പൈസ കിട്ടീലെ കുറച്ചു സ്ഥലം എവിടേലും വാങ്ങണം. ഉള്ള പൊന്നും പിന്നെ സർക്കാറിലൊക്കെ എഴുതി കൊടുത്താൽ നല്ലൊരു വീട് വെക്കാം. മോളെ കെട്ടിച് വിട്ടാലും മോനൊരു കൂട്ടാവുമല്ലോ അത് നാളേക്ക്.
ഞാനതിന് ഒന്നും മറുപടി പറയുന്നില്ല. കാരണം. അതിനുത്തരം എനിക്കറിയില്ല.
അന്ന് കോടതിയിൽ നിന്ന് വന്നതിന് ശേഷം അതിനെ കുറിച്ച് ഞാൻ കേട്ടിട്ടില്ല അത് എന്ത് ചെയ്തു എന്നും അറിയില്ല. ഏതായാലും എനിക്കും എന്റെ മോനും വേണ്ടി ആ പണം കൊണ്ട് ഒന്നും ചെയ്തിട്ടില്ല.
ഇനിയൊരു കല്യാണം. സത്യം പറഞ്ഞാൽ. എനിക്കിപ്പോ അത് കേൾക്കുന്നതെ പേടിയാ. അത്രയും മനസും ശരീരവും വേദനിച്ചിട്ടുണ്ട്.
വീട്ടിലും നിൽക്കാൻ തോന്നുന്നില്ല. പക്ഷെ! എവിടെ പോകാനാ... മടുത്തു. പടച്ചോൻ തന്ന ആയുസ്സ് നമുക്ക് എടുക്കാൻ കഴിയില്ലല്ലോ. എത്രയൊക്കെ ഫിലോസഫി പറഞ്ഞാലും മനസ് തകരുന്ന നേരത്ത് അതൊന്നും ഓർമ ഉണ്ടാവില്ല. എന്നാലും തഹജ്ജുദ് നിസ്കാരം കഴിഞ്ഞു എന്നും ഞാൻ റബ്ബിനോട് പറയാറുണ്ട്. എന്റെ മോന്റെ സുരക്ഷക്കും. എനിക്ക് ഒരർഹതയുമില്ലാതെ ബക്കീഇൽ ഇരിടത്തിനും. വേറെ ഒന്നും എനിക്ക് വേണ്ട എനിക്ക് പേടിയാ. ഇപ്പൊ വെളിച്ചവും ഇരുട്ടും ഒരുപോലെ.
വേദനകളൊന്നും ചിലപ്പോൾ കണ്ണുനീരിൽ ഒതുങ്ങി നിൽക്കണമെന്നില്ല. ചിലപ്പോ അതൊരു പുഞ്ചിരിയിൽ അവസാനിച്ചെന്നും വരാം. പക്ഷെ മറ്റൊരു അവസ്ഥയിൽ അതിരു വിങ്ങലാണ്. ഏകാന്തതക്ക് മാത്രം പരിഹാരം കാണാൻ കഴിയുന്ന വികാരം.
പക്ഷെ ഒറ്റക്കിരിക്കാനും മറ്റുള്ളോരുടെ അനുവാദത്തിനു വേണ്ടി കെഞ്ചേണ്ടി വരുമ്പോൾ. പല ആവശ്യങ്ങൾക്കും അവരുടെ മുമ്പിൽ കൈ നീട്ടേണ്ടി വരുമ്പോൾ ഉള്ളു വല്ലാതെ പിടയുന്നുണ്ട്. പഴത് പോലെ ഒന്നും ചോദിക്കാനും പറയാനും കഴിയുന്നില്ല. ആദ്യം എന്തൊക്കെ ആണേലും ഉമ്മാ ബാപ്പാ എന്നുള്ള അധികാരത്തിന്റെ പേരിൽ ചോദിക്കാൻ തോന്നിയിരുന്നു. ഇപ്പോ എന്തോ ആ ചോദ്യം വല്ലാത്ത വേദനയാണ് തരുന്നത്.
മോൻ ഒരു മിട്ടായി പോലും വാങ്ങി കൊടുക്കാൻ കഴിയാത്ത ഉമ്മയായതിൽ ഞാൻ ഇന്നേറ്റം ഖേദിക്കുന്നു.
ഡ്രിം ഡ്രിം...
പെട്ടന്നാണ് ഫോൺ ബെല്ലടിച്ചത്. അതെന്റെ ഓർമകളിൽ നിന്നെന്നെ എഴുനേൽപ്പിച്ചു.
" ഹെലോ.
" ഹെലോ.
ഹോ... എന്താ മിട്ടാത്തത്...
" മോളെ..
" ഉപ്പാപ്പ... ഉപ്പാപ്പ എവിടെയാ ഞാൻ എത്ര തവണ വീട്ടിൽ പോയെന്ന് അറിയോ. എനിക്ക് കുറെ പറയാനുണ്ട്. ഉപ്പാപ്പനെ കാണാതെ...
" മോള്, വാ ഞാൻ ഒക്കെ പറയാം.
അത്രമാത്രം പറഞ്
അങ്ങനെ ഉപ്പാപ്പ ആരെലോ ഫോൺ കൊടുത്തു. അവർ തന്ന അഡ്രസ്സിൽ ഞാൻ ചെന്നപ്പോൾ. ഉപ്പാപ്പ വിളിക്കേണ്ടി ഇരുന്നില്ല എന്ന് വരെ തോന്നിപോയി.
ഒരുപാട് ഉപ്പാപ്പനെ പോലുള്ള ആളുകൾ .
ഉപ്പാപ്പനെ കണ്ടതും ഞാൻ ഓടിച്ചെന്നു.
എന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി ഇല്ലാതെ ഉപ്പാപ്പാ പറഞ്ഞു. മോൾക്ക് പറയാനുള്ളതൊക്കെ പറയി. അത് കേൾക്കാനാ ഞാൻ ന്റെ മോളെ ഇങ്ങോട്ട് വിളിച്ചത്.
പിന്നെ. ഇത് കണ്ടൊന്നും ബേജാറാവേണ്ട. ഇവിടെ ഞാൻ ഒറ്റക്കല്ല. ഇവിടെ ഞങ്ങളൊക്കെ അങ്ങോട്ടും ഇങ്ങോട്ടും കഥ പറയും പൊട്ടി ചിരിക്കും. ഇനിക്കും വയ്യാന്നെ ഒറ്റക്ക് ഉപ്പാപ്പാക്കും വയസ്സ് ആവല്ലേ. ന്റെ മോൾക്ക് എപ്പോഴും ഇങ്ങനെ ഓടി വരാൻ ആവോ? ഈ വയസനെ നോക്കാൻ.
" ന്താ. പറയുന്നത്. ന്റെ ഉപ്പാപ്പക്ക് വയസ്സാവേ.
" ഒന്ന് പോടീ.
എന്തോ. ഉപ്പാപ്പന്റെ കളിയും ചിരിയും എന്നെ ഏറെ വേദനിപ്പിക്കുകയാണ് ചെയ്തത്. അല്ല. ഉപ്പാപ്പയും പുറമെ മാത്രമായിരിക്കും ചിരിക്കുന്നത്. ഉള്ളു വല്ലാതെ നീറുന്നുണ്ടാവും.
ഇവിടെ ഉള്ള എല്ലാർക്കും ഉണ്ടാവും. ഓരോ കഥ പറയാൻ. ഒറ്റ പെട്ടുപോയവരുടെ കഥ. അല്ലെങ്കിൽ സ്വന്തക്കാർ തന്നെ ഒറ്റപ്പെടുത്തിയ കഥ.
" മോളെ, മോൾക്ക് പരിചയമുള്ള ആരേലും ഉണ്ടേൽ ഇവിടെ നിൽക്കാൻ ഒരാൾ വേണമായിരുന്നു. നേഴ്സ് മാരുണ്ട് എന്നാലും ചില കാര്യങ്ങളൊക്കെ അവർക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല. ഞാനും വല്ലാതെ കുഴഞ്ഞു പോകുകയാണ്. വയസ്സായ മനുഷ്യന്മാരല്ലേ ചില സമയം അവർക്ക് വല്ലാത്ത വാശിയാ. അതാ മോളെ വിളിച്ച ഉപ്പാപ്പാക്ക് പ്രത്യേകിച്ച്. ഒരു മരുന്നും കഴിക്കില്ല. ഭക്ഷണം എപ്പോഴെങ്കിലെ കഴിക്കൂ...
അവിടെത്തെ നടത്തിക്കാരിയായ ഇത്താത്ത അത് പറഞ്ഞപ്പോൾ
കുറച്ചു സമയം ഞാനൊന്ന് ആലോചിച്ചിരുന്നു. പിന്നെ എനിക്ക് തോന്നി. എനിക്ക് പറ്റിയ ലോകം ഇതാണ്. ഈ ഉപ്പ മാരെയും ഉമ്മമാരെയും സ്നേഹചോട്ടിൽ ഇങ്ങനെ ഉല്ലസിക്കൽ. ഉപ്പാപ്പാകും ചിലപ്പോ ഞാൻ വന്നാൽ ഒരു സമാധാനവും ആവും.
അങ്ങനെ ഞാൻ ഇവിടെത്തെ ആളായി ഇവരിലൊരാളായി. ഇപ്പൊ ഉപ്പാപ്പ നല്ല കുട്ടിയാണ്. മോനെയും ഇങ്ങോട്ട് കൊണ്ട് വന്നു. ഇപ്പോ അവൻ എന്റേത് മാത്രമല്ല. ഇവിടെ ഉള്ള എഴുപതോളം ഉമ്മയുടെയും ഉപ്പയുടേം മോനാണ്. അവരും അവനും സന്തോഷത്തിലാണ്. ഞാനും...
ഇവിടുന്ന് ഞാൻ ഒരുപാട് കഥകൾ കേട്ടു. ചിലതിലൊക്കെ ഞാനുണ്ട് ചിലതിലൊക്കെ ഉപ്പാപ്പയുണ്ട് മറ്റു ചിലതിൽ ഞങ്ങളിൽ അറിയാത്ത ഒരുപാട് പേരുണ്ട്. ഇതൊക്കെയാണ് ജീവിതം. ഇനിയുള്ള കാലം നമ്മൾ ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി.
മക്കളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരും അവരുടേതായ ലോകത്ത് തിരക്കിലാണ്. ഇവിടെ ആവുമ്പോൾ നോക്കാൻ ആളുണ്ട് കിടക്കാൻ കട്ടിലും ഭക്ഷണവും പിന്നെ എന്നെ പോലെ സ്നേഹത്തിന് വേണ്ടി അലയുന്ന മക്കളുമുണ്ട്. ഇപ്പൊ ഞാനും മോനും തനിച്ചല്ല. എനിക്കും അവനും ഒരുപാട് ഉമ്മയും ഉപ്പയുമുണ്ട്. ചിരിക്കാനും കളിക്കാനും...
*✍🏻mihras koduvally*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
Comments