Skip to main content

സ്വലാത്തുൽ ഉൻസ്

മരണപ്പെട്ട സത്യവിശ്വാസികൾക്കു ഖബ്റിൽ ആനന്ദവും നേരം പോക്കും ലഭ്യമാകാൻ വേണ്ടിയുള്ള നിസ്കാരമാണ് സ്വലാത്തുൽ ഉൻസ്.
       
     ഉൻസ് എന്ന പദത്തിൻ്റെ ഉദ്ദേശ്യം ആനന്ദം ,  നേരം പോക്ക് സമാധാനം എന്നൊക്കെയാണ്.

      ഒരു മുസ്ലിം മരണപ്പെട്ടു മയ്യിത്തു മറവ് ചെയ്ത ശേഷം അന്നു രാത്രി ഈ പ്രത്യേക നിസ്കാരം നിർവ്വഹിക്കാൻ നബി(സ്വ) നിർദ്ദേശിച്ചതായി ഇമാമുകൾ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്.

      എപ്പോൾ വേണമെങ്കിലും ഈ നിസ്കാരം നിർവ്വഹിക്കാം. എത്ര തവണയും ഏതു ദിവസവും നിസ്കരിക്കാം (നിഹായത്തു സൈൻ: 107)

    നിസ്കാര രൂപം
  
         സ്വലാത്തുൽ ഉൻസ് രണ്ടു റക്അത്താണ്.
നിയ്യത്ത്

*أصلي ركعتين للأنس في القبر لفلان بن فلان لله تعالي*
(ഇന്നയാളുടെ മകൻ  ഇന്നയാൾക്ക് ഖബ്റിൽ ആനന്ദം ലഭിക്കാൻ അല്ലാഹു തആലാക്ക് വേണ്ടി രണ്ടു റക്അത്തു ഞാൻ നിസ്കരിക്കുന്നു) ( ഫുലാനുബ്നു ഫുലാൻ എന്ന സ്ഥാനത്ത് മയ്യിത്തിൻ്റെ പേരും പിതാവിൻ്റെ പേരും കരുതി പറയുക.)

  മയ്യിത്തു സ്ത്രീയാണെന്നിൽ ഇബ്നു എന്ന സ്ഥാനത്ത് بنت എന്നാക്കുക.
     നിയ്യത്തോടെ തക്ബീറത്തുൽ ഇഹ്റാം ചൊല്ലി നിസ്കാരത്തിൽ പ്രവേശിച്ചു പ്രാരംഭ പ്രാർത്ഥനക്കു ശേഷം ഒരു തവണ *ഫാതിഹ: ഓതുക . ശേഷം ഒരു തവണ ആയത്തുൽ കുർസിയ്യ്* ഓതുക. പിന്നെ *അൽ ഹാകുമുത്തകാസുർ* സൂറത്ത് ഒരു തവണയും ശേഷം പത്തു പ്രാവശ്യം *സുറത്തുൽ ഇഖ്ലാസും (قل هو الله أحد)*
ഓതുക.( ചിലരിവായത്തിൽ സൂറത്തുൽ ഇഖ്ലാസ് പതിനൊന്ന് തവണയെന്നു കാണുന്നുണ്ട് )
 പിന്നെ റുകൂഇലേക്ക് കുനിയുക. റുകൂഉം ഇഇതിദാലും രണ്ടു സുജൂദും സുജൂദിൻ്റെ ഇടയിലുള്ള ഇരുത്തവും സാധാരണ പോലെ നിർവ്വഹിച്ച് കഴിഞ്ഞു രണ്ടാം റക്അത്തിലേക്ക് ഉയർന്ന്  ആദ്യത്തെ റക്അത്തിൽ ഓതിയതു മുഴുവനും അതുപോലെ ഓതുക. അങ്ങനെ റുകൂഉം ഇഇതിദാലും രണ്ടു സുജൂദും ഇടയിലെ ഇരുത്തവും അത്തഹിയ്യാത്തും ശേഷമുള്ള സ്വലാത്തും പ്രാർത്ഥനയും സാധാരണ പോലെ നിർവ്വഹിച്ചു സലാം വീട്ടുക.

    നബി(സ്വ) ഹദീസിലൂടെ പഠിപ്പിച്ച നിസ്കാരമാണിതെന്നു ശാഫിഈ മദ്ഹബിലെ പണ്ഡിതരായ *ഇമാം മുഹമ്മദുബ്നു ഉമർ നവവിൽ ജാവി (റ)* *അബ്ദുർറഹ്മാനുബ്നു അബ്ദിസ്സലാം (റ)* എന്നിവർ പ്രസ്താവിച്ചിട്ടുണ്ട്.

     നിസ്കാരശേഷം ഹദീസിൽ വന്ന പ്രത്യേക പ്രാർത്ഥ നിർവ്വഹിക്കുക .അതിങ്ങനെ:
*اللهم إني صليت هذه الصلاة وتعلم ما أريد. أللهم ابعث ثوابها إلى قبر فلان بن فلان*

(അല്ലാഹുവേ ,ഈ നിസ്കാരം ഞാൻ നിർവ്വഹിച്ചു .എൻ്റെ ഉദ്ദേശ്യം നിനക്കറിയാമല്ലോ. ഇതിൻ്റെ പ്രതിഫലം ഇന്ന വ്യക്തിയുടെ മകൻ ഇന്നയാൾക്ക് നീ എത്തിക്കണമേ)
 
മഹാത്മ്യം

    സ്വലാത്തുൽ ഉൻസ് നിസ്കരിച്ചു പ്രസ്തുത പ്രാർത്ഥന നിർവ്വഹിച്ചാൽ അപ്പോൾ തന്നെ അല്ലാഹു  ആ മയ്യിത്തിൻ്റെ ഖഖ്റിലേക്ക് സമ്മാനങ്ങളുമായി ഒട്ടേറെ മലക്കുക പറഞ്ഞയക്കും. അങ്ങനെ അന്ത്യനാൾ വരെ മയ്യിത്ത് ഖബ്റിൽ ആനന്ദത്തോടെ കിടക്കും.( നുസ്ഹത്തുൽ മജാലിസ്: പേജ്: 97 ,നിഹായത്തു സൈൻ: 107)

നിസ്കരിച്ചവൻ്റെ പ്രതിഫലം

നബി(സ്വ) പറയുന്നു.
*لا يخرج من الدنيا حتى يرى مكانه في الجنة*
     സ്വലാത്തുൽ ഉൻസ് നിസ്കാരം നിർവ്വഹിക്കുന്നവർ മരണ സമയം സ്വർഗത്തിലെ തൻ്റെ സ്ഥാനം കണ്ടല്ലാതെ അവൻ മരിക്കുകയില്ല.

      മയ്യിത്തിനും നമുക്കം വലിയ നന്മ ലഭിക്കുന്ന സ്വലാത്തുൽ ഉൻസും ശേഷമുള്ള പ്രാർത്ഥനയും നിർവ്വഹിച്ചു നാം പുണ്യം കരസ്ഥമാക്കാൻ തയ്യാറാവുക.നാഥൻ തുണക്കട്ടെ.
  
*പുത്തൻ വാദികളുടെ വിമർശനവും മറുപടിയും*

    സ്വലാത്തുൽ ഉൻസ് എന്ന നിസ്കാരം 120 വർഷം മുമ്പ് മരണപ്പെട്ട ഇമാം മാത്രം പറഞ്ഞിട്ടുള്ളൂവെന്നാണു ബിദഇകൾ പ്രചരിപ്പിക്കുന്നത്. കല്ലുവെച്ച നുണയാണവർ പ്രചരിപ്പിക്കുന്നത് 
 
    ഹിജ്റ: 894 ൽ (ഒമ്പതാം നൂറ്റാണ്ട് ) വഫാതായ പ്രമുഖ ശാഫിഈ പണ്ഡിതൻ ഇമാം അബ്ദുർ റഹ്മാനുബ്നു അബ്ദിസ്സലാം (റ) തൻ്റെ പ്രസിദ്ധമായ
نرهة المجالس ومنتخب النفائس 
എന്ന ഗ്രന്ഥത്തിൻ്റെ 97-ാം പേജിൽ സ്വലാത്തുൽ ഉൻസ് വിവരിച്ചിട്ടുണ്ട്.
   547 വർഷം മുമ്പ് മരണപ്പെട്ട ഇമാമാണ് ഹദീസിൻ്റെ വെളിച്ചത്തിൽ *സ്വലാത്തുൽ ഉൻസ്* വിവരിച്ചുതന്നത്. 
    നുസ്ഹത്തുൽ മജാലിസിൽ തന്നെ പ്രസ്തുത നിസ്കാരം വിവരിച്ചുകൊണ്ട് രചയിതാവ് പറയുന്നത്  
المختار  ,  مطالع الأنوار

എന്നീ ഗ്രന്ഥങ്ങളിൽ ഇക്കാര്യം പ്രസ്താവിച്ചിട്ടുണ്ടന്നാണ്.

ശാഫിഈ മദ്ഹബിലെ പ്രമുഖ ഇമാമുകളായ ഇമാം ഇബ്നു ഹജർ (റ) ഇമാം റംലി (റ) എന്നിവർ ജനിക്കുന്നതിൻ്റെ വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ട മഹാ ഫഖീഹ് ഇമാം അബ്ദു റഹ് മാൻ (റ) വിവരിച്ച നിസ്കാരമാണ് സ്വലാത്തുൽ ഉൻസ് എന്ന സത്യം ബിദഇകൾ മനസ്സിലാക്കണം.

   ശാഫിഈ മദ്ഹബിലെ ഇമാമുകൾ പറഞ്ഞാൽ അതു സുന്നികൾ സ്വീകരിക്കും. പിന്നെ ഹദീസിൻ്റെ പ്രാമാണികത തേടി പോകുന്ന പണി സുന്നികൾക്കില്ല. ഹദീസ് മാത്രമല്ല പ്രമാണമെന്നും മറ്റു പ്രമാണങ്ങളുമുണ്ടെന്ന സത്യം ഏവരും മനസ്സിലാക്കണം.

Comments

Popular posts from this blog

തിരു സുന്നത്തുകളിലൂടെ... 🌼🍃

*”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ* ജരീരുബ്‌നു അബ്ദുല്ല(റ)വിൽ നിന്ന് നിവേദനം: ഞങ്ങൾ ഒരു പ്രഭാതവേളയിൽ നബിﷺയുടെ അടുത്തുണ്ടായിരുന്നപ്പോൾ കുറച്ചാളുകൾ അവിടുത്തേക്കു വന്നു. അവർക്ക് ധരിക്കാൻ ചെരുപ്പോ, ഉടുക്കാൻ വസ്ത്രങ്ങളോ ഉണ്ടായിരുന്നില്ല. കരിമ്പടങ്ങളുടെ നടുവിൽ ദ്വാരങ്ങളുണ്ടാക്കി അത് ധരിച്ചായിരുന്നു അവരെത്തിയിരുന്നത്. വാളുകൾ അരയിൽ തൂക്കിയിടുകയും ചെയ്തിരുന്നു. ‘മുളർ’ ഗോത്രക്കാരായിരുന്നു അവരിൽ അധികപേരും, അല്ലെങ്കിൽ മുഴുവനും. അവരുടെ ദയനീയാവസ്ഥ കണ്ടപ്പോള്‍ നബിﷺയുടെ മുഖം ചുവന്നു. നബി ﷺ ബിലാൽ(റ)വിനോട് ബാങ്ക് വിളിക്കാൻ കൽപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്ത് വന്ന് നമസ്‌കരിക്കുകയും, അതിന് ശേഷം മിമ്പറിൽ കയറി പ്രഭാഷണം നടത്തുകയും ചെയ്തു. അവിടുന്ന് (ﷺ) ഇങ്ങിനെ പാരായണം ചെയ്യുകയുണ്ടായി.  ”മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമ...

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...