Skip to main content

മുത്ത് നബിയുടെ പത്നിമാർ ...

*✿═══════════════✿*
    
*സ്നേഹത്തിന്റെ ഉദാത്ത മാതൃക തിരു ജീവിതം ﷺതന്നെയാണ്...*
            *ഭാഗം ഒന്ന്*

*✿═══════════════✿*
mihraskoduvally123.blogspot.com
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs

ഖദീജ ബീവി 🌺

         പ്രവാചക സ്നേഹം എന്ന് പറയുന്നത് വരികളിൽ ചാലിക്കുന്ന മനോഹാരിതയല്ല. വാക്കുകളിൽ പ്രവഹിക്കുന്ന സുന്ദരഗീതികളോ പ്രഭാഷണങ്ങളോ അല്ല. ചാലിട്ടൊഴുകിയ പ്രളയ പ്രണയ പ്രവാഹവുമല്ല.

      അതൊരു ഔഷദമാണ്. ദിവ്യാനുരാഗ തീർത്ഥം ഖൽബിലുറ്റി വീണാൽ സർവ്വം സുന്ദരമാക്കുന്ന ലോകം.

നിങ്ങളറിഞ്ഞിട്ടില്ലേ, ആത്മാവിനെ വരിഞ്ഞു മുറുക്കിയ രോഗങ്ങളെ ക്കുറിച്ചുള്ള വേദനകളിൽ നിന്ന് ഉത്ഭവിച്ച് പ്രവാചക വ്യക്തിത്വത്തിന്റെ വൈശിഷ്ടത്തിലേക്കും അവിടുത്തെ മഹത്തായ പ്രബോധനത്തിലേക്കും തിന്മയുടെ ദുശക്തികളുമായി അവിടുന്ന് നടത്തിയ സന്ധിയില്ലാ സമരത്തിലേക്കും വിശുദ്ധ ഖുർആനിന്റെ മാസ്മരിക വശ്യതയിലേക്കും ഭാവനയുടെ വജ്രതിളക്കമേന്തിയ ദിവ്യാനുരാഗത്തിന്റെ ഉത്തമഭാഷണമായ ഖസീദത്തുൽ ബുർദയുടെ വരികൾക്കിടയിലെ അർത്ഥതലങ്ങൾ നാം വായിച്ചും കേട്ടും അറിഞ്ഞവരാണ്...
അനശ്വര കാവ്യത്തിലൂടെ പ്രവാചക സ്നേഹം അമൃത പ്രവാഹമായി ഓരോ അണുവിലും വന്നുനിറയുന്നു.

     ഭാഷയുടെയും ദേശത്തിന്റെയും അതിർവരമ്പുകൾ ഈ അനുരാഗ പ്രവാഹത്തിനൊരു തടസ്സവും സൃഷ്ടിക്കുന്നില്ല.
അറിയും തോറും അതിരു കവിഞ്ഞൊഴുകുന്ന മാസ്മരികത നിറഞ്ഞ ലോകമാണിത്.
അത് പോലെ തന്നെയാണ് അവിടുത്തെ ജീവിതവും ﷺ.സ്നേഹത്തിന്റെ നിറകുടവും  അല്ലാഹുവിന്റെ ഹബീബോരുടെ ജീവിതം മനോഹരമാക്കിയ ഇസ്‌ലാമിന് വേണ്ടി സർവ്വം നൽകിയ മഹിളാ രത്‌നം ഖദീജ ബീവി (റ)വിൽ നിന്ന് നമുക്ക് തുടങ്ങാം .
*മുത്ത് നബി തങ്ങളോരുടെ ﷺഭാര്യമാരിലൂടെ ...*

        *സ്നേഹത്തിന്റെ കരുതൽ
*യഥാർത്ഥ സ്നേഹം എന്തെന്ന് അറിയണമെങ്കിൽ കാലങ്ങൾ ഒന്ന് പിറകോട്ട് നോക്കിയാൽ മതി അതാ അവിടെ ആ സുന്ദര തീരത്ത്, സർവ്വം തെജിക്കാൻ സന്നദ്ധയായ ബീവി ഖദീജയുമ്മയുണ്ട് (റ)*
     *മുത്ത് ഹബീബ് ﷺയുടെ ആദ്യ പത്നി സ്നേഹത്തിന്റെയും കരുതലിന്റെയും ഉറവിടം. മുത്ത് ഹബീബിൽ ﷺവിശ്വസിച്ച ആദ്യ വ്യക്തി, തിരു നബിയുടെ ﷺകൂടെ ഏറെ കാലം ജീവിക്കാൻ ഭാഗ്യം ലഭിച്ച പത്നി. മുത്ത് ഹബീബിന് ﷺമക്കളുണ്ടായ സ്നേഹ നിധി ബീവി ഖദീജ ഉമ്മ (റ)*
    *പറഞ്ഞാൽ അവസാനിക്കാത്ത വിശേഷവും വിശേഷണങ്ങളും ഇസ്‌ലാമിന് സമ്മാനിച്ച ധീര വനിത*
*മക്കയിലെ ധനികയായിരുന്ന വനിത മുത്ത് ഹബീബവർക്ക് ﷺമുന്പേ രണ്ട് വിവാഹം കഴിച്ചു രണ്ടാം ഭർത്താവിൽ രണ്ട് കുട്ടികളും ഉണ്ടായിരുന്നു. പിന്നീട് പല പ്രമുഖരും വിവാഹ ആലോചനയുമായ് വന്നെങ്കിലും അതൊന്നും ബീവി സ്വീകരിച്ചില്ല.*
*ഖദീജ ബീവി (റ)അറിയപ്പെടുന്ന കച്ചവടക്കാരിയായിരുന്നു. ആണുങ്ങളെ ജോലിക്കാരാക്കി നിർത്തി അവർ നല്ലൊരു ബിസിനസ്ക്കാരിയായി. കുലീനയായി ജീവിച്ചു വിശുദ്ധ (ത്വാഹിറ )എന്ന പേര് നേടി*
*അക്കാലത്ത്  വിശ്വസ്ത്തൻ വിളികൊണ്ട മുഹമ്മദ്‌ നെ (ﷺ)അവർ സിറിയയിലേക്ക് കച്ചവട മുതലുമായ് അയച്ചു. കൂടെ അവരുടെ പിതൃവ്യൻ മൈസറയുമുണ്ടായിരുന്നു. എപ്പോഴത്തെതിൽ നിന്നും ഈ പ്രാവശ്യം നല്ല ലാഭം കിട്ടി. വഴി യാത്രയിൽ മുത്ത് നബി ﷺക്ക് മേഘം തണലിട്ട് കൊടുക്കുന്ന അത്ഭുത കാഴ്ചക്കും മൈസറ സാക്ഷിയായി.*
*ഇതെല്ലാം കേട്ടും അനുഭവിച്ചും മുത്ത് നബിയോട് ﷺഖദീജ ബീവിക്ക് താല്പര്യം തോന്നി, അവർ തന്റെ കൂട്ടുകാരിയായ നഫീസയോട് കാര്യങ്ങൾ പറഞ്ഞു മുത്ത് നബിയുടെﷺഇoഗിതമറിയാൻ പറഞ്ഞയച്ചു. മുത്ത് ഹബീബ് ﷺഅനുകൂലമായ് പ്രതികരിച്ചപ്പോൾ ബീവിയിൽ പ്രതീക്ഷയുടെ നാമ്പുകൾ മുളച്ചു അബ്ബാസ് ഹംസ, വറഖതുബ്നു നൗഫൽ  എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ മുത്ത് നബിയും ﷺഖദീജ ബീവി (റ)തമ്മിലുള്ള വിവാഹം നടന്നു.*
*സ്നേഹിക്കാനും സംരക്ഷിക്കാനും ആ സമയത്ത് വേണ്ട എല്ലാ കരുതലുകളും ലഭിക്കാൻ അല്ലാഹു നിശ്ചയിച്ചു വെച്ച സ്നേഹ നിധിയായ തുണ*
*അനുസരണയുള്ള സ്നേഹനിധിയായ ഭാര്യയായി ബീവി എത്തി മുത്ത് ഹബീബിനോടൊപ്പം ﷺസ്നേഹത്തിന്റെ പര്യായമായ് അവർക്ക് കുസുമങ്ങൾ വിരിഞ്ഞു വിവാഹം കഴിഞ്ഞു പതിനഞ്ചു വർഷങ്ങൾക്ക് ശേഷം മുത്ത് നബിക്ക് ﷺനാല്പതാം വയസിൽ പ്രവാചകനായ് നിയോഗിക്ക പെട്ടു.*
*ചെറുപ്രായത്തിൽ തന്നെ അൽ അമീൻ എന്ന വിശേഷം ശത്രുക്കൾ പോലും സ്വീകരിച്ചതാണ്, ഉത്തമ ഭർത്താവായി ഉപ്പയായി നേതാവായി അങ്ങനെ അങ്ങനെ ഒട്ടനവധി മഹനീയ പദവികൾ സമ്മേളിച്ച ഉന്നതർ ത്വാഹാ ﷺ*
*فَـإِنَّ فَضْـلَ رَسُـولِ اللهِ لَـيْـسَ لَهُ*
        *حَـدٌّ فَـيُعْرِبَ عَـنْهُ نَاطِـقٌ بِفَـمِ*
*അല്ലാഹുവിന്റെ തിരുദൂതരുടെ ﷺ മഹത്വത്തിന് അതിരില്ല. ഉണ്ടായിരുന്നെങ്കിൽ വായകൊണ്ട് മൊഴിയുന്നവൻ അത് ആവിഷ്കരിക്കുമായിരുന്നു.*
*ആദ്യമായ് ഹിറാ ഗുഹയിൽ ഖുർആനിന്റെ വചനം കേട്ടു അല്പം ഭയത്തോടെ വീട്ടിലെത്തിയപ്പോൾ ബുദ്ധിമതിയും തന്റേടിയുമായിരുന്ന ബീവി  കരുതലോടെ  പറഞ്ഞു "സന്തോഷിക്കു, അങ്ങയെ അല്ലാഹു നിന്ദിക്കുകയില്ല, അങ്ങ് കുടുംബ ബന്ധം ചേർക്കുന്നു, സത്യം പറയുന്നു, വിഷ്വസ്ഥത പുലർത്തുന്നു, പ്രയാസമുള്ളവനെ സഹായിക്കുന്നു, അതിഥികളെ സത്കരിക്കുന്നു ".*
*മുത്ത് ഹബീബ്* *ﷺപൂർണമായും ഉൾകൊണ്ട പത്നിയാണ് ഈ കരുതലിന്റെ വാക്കുകൾ പ്രതിഫലിപ്പിച്ചത്. അത്* *അപ്പോൾ ഏറെ സമാധാനമായി അവിടുത്തേക്ക് അത്, പിന്നീട് പിതൃ സഹോദരൻ, തൗറാത്ത് ഇഞ്ചിൽ പണ്ഡിതനായ വറഖയുടെ അടുത്ത് അവർ കൊണ്ടു പോയി കാര്യങ്ങൾ പറഞ്ഞു ബോധിപ്പിച്ചു അപ്പോൾ മുത്ത് നബിയിൽ* *ﷺഅറബികളിൽ വരാൻ പോകുന്ന പ്രവാചകനെ അവർ ദർശിച്ചു.*
*പിന്നീട് അങ്ങോട്ട് വിത്യസ്തങ്ങളായ പല പല അവസ്ഥകൾ കടന്നു പോയി എല്ലായിടത്തും താങ്ങും തണലുമായി ബീവി ഖദീജ (റ)മുത്ത് നബിക്ക് തുണയായി.*
*തന്റെ സമ്പത്തെല്ലാം ദീനിന് വേണ്ടി ബീവി നൽകി സ്നേഹത്തോടെയും കരുതലോടെയും തങ്ങളോരെ ﷺപരിചരിച്ചു.*
*നുബുവ്വത്തിന്റെ പത്താം കൊല്ലം സർവ്വം ദീനിന് സമർപ്പിച്ചു ദരിദ്രയായി, എന്നാൽ അല്ലാഹുവിന്റെയും മുത്ത് നബിയുടെയും ﷺതൃപ്തിക്ക് അവർ സ്വർഗം പൂകി. പത്നിമാരിൽ മുത്ത് നബിക്ക് ﷺഏറെ ഇഷ്ടം ബീവിയെ ആയിരുന്നു അതിനു കാരണവും നാം മനസിലാക്കിയല്ലോ, അവിടെന്ന് എപ്പോഴും പറയുമായിരുന്നു ﷺ"ഖദീജ വല്ലാത്ത സ്ത്രീയായിരുന്നു. എനിക്കവരിൽ മക്കളുണ്ട് "(ബുഖാരി).*
*ആ സ്നേഹത്തിന്റെ ഓർമ്മക്ക് വേണ്ടി അവരുടെ മരണ ശേഷം ബീവിയുടെ കൂട്ടുകാരികൾക്ക് ആടിനെ അറുത്തു കൊടുത്തു വിടാറുണ്ടായിരുന്നു.*
*ഇതൊക്കയായിരുന്നു സ്നേഹം പരസ്പരം മനസിലാക്കി എല്ലാ അവസ്ഥകളിലും താങ്ങും തണലുമായി സ്നേഹമെന്തെന്ന് ലോകർക്ക് എക്കാലത്തും പഠിക്കാൻ ഓർമ്മകൾ സമ്മാനിച്ച ജീവിതം.*
   *മുത്ത് ഹബീബ് ﷺപറയുന്നു :"സ്ത്രീ അഞ്ചു നേരം നിസ്‌ക്കരിക്കുകയും റമളാനിൽ നോമ്പിനുഷ്ടിക്കുകയും ലൈംഗികാവയവം സൂക്ഷിക്കുകയും ഭർത്താവിനെ അനുസരിക്കുകയും ചെയ്‌താൽ, സ്വർഗത്തിന്റെ വാതിലുകളിൽ ഇഷ്ടമുള്ളതിലൂടെ പ്രവേശിക്കുക എന്ന് അവളോട് പറയപ്പെടും*
*ഭർത്താവിനെ ആദരിക്കുകയും ബഹുമാനിക്കുകയും വേണം മുത്ത് നബി ﷺപറഞ്ഞു:"ഒരു മനുഷ്യനോട് മറ്റൊരാൾക്ക് സാഷ്ടാംഗം എനിക്കു ആജ്ഞാപിക്കാമായിരുന്നു വെങ്കിൽ സ്ത്രീയോട് തന്റെ ഭർത്താവിന് സുജൂദ് ചെയ്യാൻ ഞാൻ കല്പിക്കുമായിരുന്നു. മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ സത്യം. ഭർത്താവിനോടുള്ള കടമകളെല്ലാം പൂർണമായി നിറവേറ്റാതെ സ്ത്രീക്ക് തന്റെ റബ്ബിനോടുള്ള കടമ നിറവേറ്റാൻ കഴിയില്ല. "*

എന്നത് ഈ ജീവിതം നമുക്ക് തുറന്ന് കാട്ടി തരുന്നത് തന്നെയാണ് .

              *തുടരും*
       *✍🏻mihras koduvally*
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
         *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...