Skip to main content

ഇസ്കന്തർ ദുൽകർനൈൻ... 🌼

*✿═══════════════✿*
       *ഇസ്കന്തർ ദുൽകർനൈൻ ചരിത്രത്തിലൂടെ...*
*✿═══════════════✿*

*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs

         മുത്ത് നബി ﷺഅറിയാത്ത ചോദ്യങ്ങളെറിഞ്ഞു പരീക്ഷിക്കാൻ അവിശ്വാസികൾ ഒരുങ്ങിയപ്പോൾ അതിലൊരു ചോദ്യമായിരുന്നു അറബികൾക്കിടയിൽ പരിചയമല്ലാതിരുന്ന ദുൽകർനൈൻ ആരായിരുന്നു എന്നും. അയാളുടെ സ്ഥിതി എന്തായിരുന്നു വെന്നുമുള്ള ചോദ്യം...

അബൂജഹലും കൂട്ടങ്ങളും ഈ ചോദ്യത്തിൽ മുത്ത് നബിയൊന്ന് ﷺഅടിപതറുമെന്ന് കരുതിക്കാണും. അതിനാണല്ലോ അവിശ്വാസികളുടെ ഗ്രന്ഥങ്ങളിൽ നിന്ന് ഏറ്റവും കടുപ്പമേറിയ ചോദ്യങ്ങൾ എത്തിക്കാൻ വേണ്ടി മദീനയിൽ പോയി ജൂതന്മാരെ കണ്ടത്.തൗറാത്തിൽ നിന്നും സബൂർ മുതലായവയിൽ നിന്നും മറുപടി എളുപ്പമല്ലാത്ത ചോദ്യങ്ങൾ നബി ﷺ തങ്ങൾക്ക് വേണ്ടി കണ്ടെത്താൻ ഒരുങ്ങിയത്.

അല്ലാഹു അതിനു വ്യക്തമായ മറുപടി നൽകി.
ആ ചോദ്യവും മറുപടിയും സൂറത്തുൽ കഹ്‌ഫിൽ വന്നിട്ടുള്ളത് ജലാലൈനിയുടെ വ്യാഖ്യാനത്തിൽ പറഞ്ഞത് പ്രകാരം ഇവിടെ പറയാം.

" അവർ (ജൂതന്മാർ ) ദുൽകർനൈനിയെപ്പറ്റി നിങ്ങളോട് ചോദ്യം ചെയ്യുന്നുവല്ലോ?. എന്നാൽ അദ്ദേഹത്തെ പറ്റി വിവരം കൊടുക്കാമെന്നു നിങ്ങൾ പറഞ്ഞുകൊള്ളണം. അദ്ദേഹത്തിന് നാം ഭൂതകാലത്തെ സ്വാദീനപ്പെടുത്തിക്കൊടുത്തിരുന്നു. എല്ലാ കാര്യത്തിനും അദ്ദേഹത്തിന് നാം ഓരോ മാർഗം കാണിച്ചിരുന്നു. ആ മാർഗത്തെ അദ്ദേഹം പിന്തുടരുന്നു. അങ്ങനെ അദ്ദേഹം സൂര്യസ്ഥമനസ്ഥലത്ത്  എത്തിയപ്പോൾ സൂര്യൻ ഒരു കറുത്തിരുണ്ട സമുദ്രത്തിൽ പതിക്കുന്നത് അദ്ദേഹം കണ്ടു. അതിനരികെ ഒരു ജനതയെയും അദ്ദേഹം കണ്ടെത്തി. 

*"ദുൽഖർനൈനേ!*

ഒന്നുകിൽ നിങ്ങൾ അവരെ ശിക്ഷിക്കണം. അല്ലെങ്കിൽ  അവർക്ക് ഗുണം നൽകണം " എന്ന് നാം കല്പിച്ചു. ദുർമാർഗ്ഗവലമ്പിച്ചവരെ ശിക്ഷിക്കുമെന്നും പിന്നെ അവർ അവരുടെ നാഥങ്കലേക്ക് മടക്കപ്പെടുമെന്നും അപ്പോൾ അവൻ അവർക്ക് കഠിനമായ ശിക്ഷ നൽകുമെന്നും എന്നാൽ സത്യത്തിൽ വിശ്വസിക്കുകയും സൽക്കർമ്മനുവദിക്കുകയും ചെയ്തവർക്ക് ഏറ്റവും നല്ല പ്രതിഫലം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പ്രസ്ഥാവിച്ച നമ്മുടെ എളുപ്പമായ ആജ്ഞയെപറ്റിയാണ് നാം  അദ്ദേഹത്തിനോട് കല്പിച്ചത്. പിന്നെ അദ്ദേഹം ഒരു മാർഗത്തേക്കൂടി പിന്തുടരുന്നു. അങ്ങനെ അദ്ദേഹം സൂര്യടയസ്ഥലത്ത് എത്തിയപ്പോൾ നാം അതിന്റെ താഴെ (സൂര്യന്റെ താഴ്ഭാഗത്തു ) മറയുണ്ടാക്കി കൊടുത്തിട്ടില്ലായിരുന്നു.

 ഒരു ജനതയുടെ മീതെ സൂര്യൻ ഉദയം ചെയ്യുന്നത് അദ്ദേഹം കണ്ടു. അദ്ദേഹത്തിന്റെ കാര്യത്തിൽ എല്ലാ സംഗതികളും നാം നന്നായ് അറിഞ്ഞിട്ടുണ്ട്. പിന്നെയും ഒരു മാർഗത്തെ അദ്ദേഹം പിന്തുടരുന്നു. അങ്ങനെ രണ്ട് പർവതങ്ങൾക്ക് ഇടയിൽ അദ്ദേഹം ചെന്നെത്തി. അവയുടെ താഴ്‌വാരങ്ങളിൽ ഭാഷ അറിഞ്ഞുകൂടാത്ത ഒരു ജനതയെ അദ്ദേഹം കണ്ടു.

        "ഹേ, ദുൽകർനൈൻ! യഅ'ജൂജും മഅ'ജൂജും ഈ സ്ഥലത്ത് പ്രവേശിച്ച് ആക്രമണം നടത്തി വരുന്നു. അങ്ങ് ഞങ്ങളുടെയും അവരുടെയുമിടക്ക് ഒരു മതിൽ കെട്ടിത്തരാമെന്ന നിശ്ചയത്തിന്മേൽ ഞങ്ങൾ അങ്ങേക്ക് ഒരു രാജഭാഗം നൽകട്ടെയോ? എന്നവർ ചോദിച്ചു.

അദ്ദേഹം മറുപടി പറഞ്ഞു " എന്റെ നാഥൻ എനിക്ക് നൽകിയിട്ടുള്ള ധനമാണ് കൂടുതൽ നല്ലത്. നിങ്ങൾ കഴിവനുസരിച്ചു നിങ്ങളുടെ അധ്വാനശക്തി കൊണ്ട് എന്നെ സഹായിക്കണം. എങ്കിൽ നിങ്ങൾക്കും അവർക്കുമിടയിൽ ഞാനൊരു മറയുണ്ടാക്കാം.
നിങ്ങൾ എന്റെ അടുക്കൽ ഇരിമ്പിന് ഇഷ്ടികകൾ കൊണ്ട് വരണം. "
     അവർ അവരുടെ ധൗത്യം നിർവഹിച്ചു.

അങ്ങനെ ഭിത്തി രണ്ട് മലകളുടെ ഇടയിൽ വേണ്ടുവോളം ഉയർന്നപ്പോൾ അദ്ദേഹം (തീ കത്തിച്ചു ഊതാൻ കല്പ്പിച്ചു.അങ്ങനെ ആ ഭിത്തി അഗ്നിയായപ്പോൾ അതിന്മേൽ തേക്കാനായി അതിനെക്കൂടുതൽ ഉറപ്പുള്ളതാക്കാനായി വിടവുകളെല്ലാം അടക്കാൻ വേണ്ടി ചെമ്പുരുക്കിയത് എത്തിച്ചുകൊടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.

അതിൽ പിന്നെ ആ മതിൽ
കയറിമറിയാനോ അത് പൊട്ടിച്ചു കളയാനോ അവർക്ക് (യഅ'ജൂജു മഅ' ജൂജുകൾക്ക്) സാധിച്ചിരുന്നില്ല.
ദുൽഖർനെയ്നി എന്ന വാക്കിന്ന് രണ്ട് കൊമ്പുള്ളവൻ എന്നാണ് അർത്ഥം. ഖാഫ് മുതൽ ഖാഫ് വരെ അഥവാ കിഴക്കിന്ന് പടിഞ്ഞാറു വരെ സഞ്ചരിച്ചത് കൊണ്ടാണ് ഇസ്ഖന്തർ ദുൽഖർ നെയ്നി എന്ന് പേരുണ്ടായതെന്ന് പണ്ഡിതന്മാർ പറയുന്നു.
ഭൂമിയുടെ ഉദയാസ്ഥമനഭാഗങ്ങളായ രണ്ടു വശങ്ങളെ അഥവാ പൂർവ്വാദ്ധഗോളത്തെയും പശ്ചിമാദ്ധഗോളത്തെയും അടക്കിഭരിച്ചതു കൊണ്ടാണ് ഈ പേരുണ്ടായതെന്ന അഭിപ്രായാക്കാരുമുണ്ട്. ഈജിപ്തിലെ അലക്സാൻഡ്രിയയിൽ (ഇസ്കന്തരിയ്യ) ജനിച്ചതിനാൽ ഇസ്കന്തർ
എന്നും പേരുണ്ടായി.
ഇസ്കന്തർ ദുൽഖർനൈനിയുടെ ഒരു വമ്പിച്ച നേട്ടമാണ് ചൈനയിലെ ഭിത്തിയെന്നത് ചരിത്രസമ്മതമായ ഒരു വസ്തുതയാണ്. നിരക്ഷരകക്ഷികളായിരുന്ന അറബികൾക്ക് അത് അറിഞ്ഞുകൂടായിരുന്നു. ആ ഭിത്തിയുടെ ചരിത്രത്തെ ജൂതന്മാരുടെ ചോദ്യത്തിന്നു മറുപടിയായി എത്രയും സംഗ്രഹിച്ചുകൊണ്ടു പരിശുദ്ധ ഖുർആൻ വിവരിച്ച രൂപമാണ് മീതെ പ്രസ്ഥാവിച്ചിരിക്കുന്നത്. ദുൽഖർനൈൻ തന്റെ പൂർ വ്വപ്രദേശ സഞ്ചാരത്തിൽ ആ സ്ഥലത്ത് ചെന്നപ്പോൾ യഅ' ജൂജ് മഅ' ജൂജുകളുടെ ആക്രമണത്തിൽനിന്ന് തങ്ങൾക്ക് ശാശ്വതമായരക്ഷ ലഭിക്കേണ്ടതിന്ന് ഒരു ഭിത്തി നിമ്മിച്ചുകൊടുക്കാ ൻ നാട്ടുകാർ അപേക്ഷിച്ചുവെന്നും നാട്ടു കാരുടെ സഹകരണത്തോടുകൂടി ഭിത്തികെട്ടി എന്നുമാണ് ഖുർആനിൽ പറയുന്നത്. ഇതിന്റെ വിശദരൂപം പലവിധ അതിശയോക്തികളോടുകൂടി ഇസ്രായീൽ ജനതകളിൽ മുമ്പുതന്നെ പ്രചരിച്ചിരുന്നുവെന്നുവെങ്കിലും അറബികൾക്കതിനെപ്പറ്റി അറിയാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് അതിനെ പ്പറ്റി ചോദ്യമൂന്നയിച്ചു കൊണ്ട് നബിﷺ തിരുമേനിയെ പരാജയപ്പെടുത്താനാണ് ജൂന്മാരുൾപ്പെടെയുണ്ടായിരുന്ന അവിശ്വാസികൾ ശ്രമിച്ചത്. അപ്പോൾ ചരിത്രാന്വേഷണം കൂടാതെ തനി ദിവ്യസന്ദേശദ്വാരാതന്നെl തിരുമേനിക്കു മറുപടി പറയാൻ സാധിച്ചു. ജൂതന്മാരും അവരെ ഉത്സാഹിപ്പിച്ചിരുന്ന മക്കയിലെ ശത്രുക്കളും അവരുടെ ഉദ്ദേശം നിറവേറാതെ ഇഛാഭംഗപ്പെടുകയാണ് ഉണ്ടായത്. ലോക വിജയിയായതോടുകൂടി  ഇസ്കന്തർ ദുൽഖർനൈനിയുടെ പേർ 
പരിശുദ്ധ ഖുർആനിൽ പോലും പറയപ്പെടുവാനും നബിമാരുടെ ചരിത്ര ഗ്രന്ധങ്ങളിലും കഥകളിലും അദ്ദേഹത്തിന്റെ ചരിത്രത്തിന്നു പ്രാധാന്യം ലഭിക്കുവാനും ഇതെല്ലാം ഹേതുവായി. ദുൽഖർനയ്നി ബിത്തിനിർമാണത്തിൽ നിന്നും വിരമിച്ചതിൽ പിന്നെ വീണ്ടും കിഴക്കോട്ട് യാത്ര തുടർന്നു ദീർഘകാലം ജീവിച്ചിരിക്കാൻ വല്ല മാർഗവും ഉണ്ടോ എന്ന് പണ്ഡിതന്മാരോട് അദ്ദേഹം ചോദിച്ചപ്പോൾ ഒരു പണ്ഡിതൻ ഇങ്ങനെ പ്രസ്ഥാവിച്ചുവത്രെ

*"ഞാൻ ആദം നബിയുടെ ഉപദേശങ്ങൾ ഉൾപ്പെട്ട ഒരു ഗ്രന്ഥം  വായിച്ചിരുന്നു. അല്ലാഹു ഖാഫ് മലയുടെ അടിവാരത്തിൽ ഒരു ജലാശയം സൃഷ്ടിച്ചിട്ടുള്ളതായി ആ ആ ഗ്രന്ഥത്തിൽ പ്രസ്താവിച്ചിട്ടുണ്ട്.  ആ ജലം പാലിനെക്കാൾ വെളുത്തതും ഹിമത്തേക്കാൾ തണുത്തതും കസ്തൂരിയേക്കാൾ സുഗന്ധമേറിയതുമാകുന്നു."*
 ദുൽഖർനയ്നി ആ സ്ഥലം തിരഞ്ഞുകണ്ടെത്താൻ തന്റെ കൂടെ യാത്ര ചെയ്യേണ്ടതിനു ചില പണ്ഡിതന്മാരെ ക്ഷണിച്ചു. തങ്ങൾ സ്വദേശത്തുണ്ടായിരിക്കുകയാണ് വേണ്ടതെന്നും അല്ലാത്തപക്ഷം നാശനഷ്ടങ്ങൾ നേരിടുമെന്നും പറഞ്ഞു പണ്ഡിതന്മാർ അദ്ദേഹത്തിന്റെ അപേക്ഷയെ നിരസിക്കുകയാണ് ചെയ്തത്. എങ്കിലും ഏതാനും ആളുകളെങ്കിലും തന്റെ കൂടെ യാത്രചെയ്യേണ്ടതാണെന്നും. അദ്ദേഹം നിർബന്ധിച്ചതനുസരിച് ചില പണ്ഡിതന്മാർ അദ്ദേഹത്തിനെ അനുഗമിച്ചു. ആ പ്രയാണസംഘത്തിൽ ഏതാനും പട്ടാളക്കാരുമുണ്ടായിരുന്നു. അവരുടെ നായകനായി ഖിസർനബിയാണ് നിയമിക്കപ്പെട്ടിരുന്നത്. പന്ത്രണ്ട് വർഷങ്ങളോളം യാത്രചെയ്യേണ്ടിവരുമെന്നും അതുവരെ കിരീടം സൂക്ഷിച്ചുകൊള്ളണമെന്നും പറഞ്ഞു കൊണ്ട് തന്റെ കിരീടത്തെ ഭക്തനായ ഒരാളെ അദ്ദേഹം ഭാരമേല്പിച്ചു.
പ്രയാണ സംഘം ഖാഫ് പർവ്വതം തരണം ചെയ്തിരുന്നപ്പോൾ അവർക്ക് വഴിതെറ്റിപ്പോയി ഒരു വർഷത്തോളം വഴിയറിയാതെ അവർ അങ്ങുമിങ്ങും ചുറ്റിത്തിരിഞ്ഞു. അവസാനം കയ്യിലുണ്ടായിരുന്ന രത്നത്തിന്റെ പ്രകാശം കൊണ്ട് ഖിസർനബിക്ക് ശരിയായ വഴി കണ്ടെത്താ ൻ സാധിച്ചു. അദ്ദേഹം പ്രസ്തുത ജലാശയം കണ്ടെത്തി അതിലിറങ്ങി സ്നാനം ചെയ്യുകയും അല്പം കടിക്കുകയും ചെയ്തതിന്നു ശേഷമാണ് ദുൽഖർനൈനിയെയും കൂട്ടുകാരേയും സമീപിച്ചത്. അദ്ദേഹം വർത്തമാനങ്ങളെല്ലാം  അവരോട് പ്രസ്ഥാവിച്ചു. അദ്ദേഹത്തിന്ന് ആ വെള്ളം കൂടിക്കാൻ കഴിയുകയില്ലെന്നും അദ്ദേഹത്തിന്റെ ആ യാത്ര വ്യത്യസ്ഥമാണെന്നും ഖിസർനബി പറഞ്ഞു വത്രേ. ഖിസർനബി ആ നിത്യസഞ്ജീവിനി ജലം പാനം ചെയ്ത കഥയുടെ ഒരു രത്നച്ചുരുക്കമാണ് ഇവിടെ പ്രസ്താവിച്ചത്. അടിസ്ഥാനരഹിതമാണെന്ന് പണ്ഡിതന്മാർ അഭിപ്രായപെട്ടിട്ടുള്ളതു കൊണ്ട് ആ കഥയുടെ വിസ്ത്രത ഭാഗങ്ങളെല്ലാം ഉപേക്ഷിച്ചിരിക്കുകയാണ്.
ദുൽഖർനൈനി ശ്രുതിപ്പെട്ട ലോക സഞ്ചാരി ആയിരുന്നുവെ ന്നും കിഴക്കും പടിഞ്ഞാറും
ഉള്ള മിക്ക രാജ്യങ്ങളിലും അദ്ദേഹം സഞ്ചരിച്ചിട്ടുണ്ടായിരുന്നുവെന്നും നമുക്ക് മനസ്സി ലാക്കാം.
ദുൽകർനൈൻ രാജാവ് അഞ്ഞൂറ് വർഷത്തോളം ലോകസഞ്ചാരത്തിൽ ചിലവഹിച്ചു എന്നതാണ് ചരിത്രം പറയപ്പെടുന്നത്.
അതിൽ പിന്നെ അദ്ദേഹം ബാബിലോണിലേക്ക് മടങ്ങി. അവിടെ എത്താറായപ്പോൾ ഒരു ഗുഹാന്തർഭാഗത്ത് നിന്നു   " രാജാവേ,! ഇവിടെ പ്രവേശിച്ചു കൊള്ളണം. " എന്നൊരു വിളി അദ്ദേഹം കേട്ടു.

ഗുഹയിൽ കടന്നു നോക്കി. അപ്പോൾ ഒരെഴുത്തു പലക കണ്ടു. അതിന്മേൽ ഇങ്ങനെ എഴുതപ്പെട്ടിരുന്നു. *" അല്ലയോ രാജാക്കന്മാരെ,!നിങ്ങൾ ശരിയാവണ്ണം ചിന്തിക്കണം. ആയിരം വർഷം ജീവിച്ചിരുന്ന ഒരു രാജാവാണ് ഞാൻ. ആയിരം രാജാക്കന്മാരെ ഞാൻ തടവിലാക്കിയിട്ടുണ്ടായിരുന്നു. ആയിരം പുതിയ രാജ്യങ്ങൾ ഞാൻ നിർമിച്ചിട്ടുണ്ടായിരുന്നു. ആയിരം കന്യകകളെ ഞാൻ വിവാഹം ചെയ്തിട്ടുണ്ടായിരുന്നു. ഒടുവിൽ എല്ലാം ഞാൻ ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോൾ മണ്ണിനടിയിൽ ഞാൻ മൂടപ്പെട്ടിരിക്കുകയാണ്. "*
ദുൽകർനൈൻ ആ ലിഖിതം സാവധാനപൂർവം വായിച്ചു സംഗ്രഹിച്ചതിന് ശേഷം. ആ ഗുഹാന്തർഭാഗത്തേക്ക് തന്നെ നടന്നു ചെന്നു. അപ്പോൾ സ്വർണ്ണനിർമിതമായ കട്ടിലിന്മേൽ ഒരാൾ മൂടിപ്പുതച്ചു കിടക്കുന്നതായി അദ്ദേഹത്തിന് തോന്നി. കട്ടിലിനരികിൽ രണ്ട് പാത്രങ്ങൾ വെച്ചിട്ടുണ്ടായിരുന്നു. അവ രണ്ടിലും നിറയെ സ്വർണവും ഉണ്ടായിരുന്നു. ഒന്ന് തുറന്നും മറ്റൊന്നും അടച്ചുമായിരുന്നു ഉണ്ടായിരുന്നത്. തുറന്നിരുന്ന പാത്രത്തിൽ " ഞങ്ങളെ ബന്ധിപ്പിച്ചു കളഞ്ഞു എന്നും അടച്ച പാത്രത്തിൽ ഞങ്ങളെ അഴിച്ചു വിട്ട് കളഞ്ഞു " എന്നും എഴുതപ്പെട്ടിരുന്ന ഓരോ എഴുത്തുകൾ ഉണ്ടായിരുന്നു. ദുൽകർനൈൻ അവ രണ്ടും എടുത്ത് വായിച്ചു. കണ്ണുനീർ പൊഴിച്ചു കൊണ്ടദ്ദേഹം ഗുഹയിൽ നിന്നും പുറത്ത് കടന്നു.

ഇങ്ങനെ വ്യസനാകുലനായിട്ടാണ് രാജഥാനിയിൽ പിന്നീടദ്ദേഹം പ്രവേശിച്ചത്.
ഉടനതന്നെ തന്റെ ആയിരകണക്കിനുണ്ടായിരുന്ന അടിമകളെയെല്ലാം അദ്ദേഹം സ്വാതന്ത്രരാക്കി. ഭണ്ഡരത്തിലുണ്ടായിരുന്ന ധനമെല്ലാം ദാനം ചെയ്തു. ഐഹിക ചിന്തകളെ മറികടന്നദ്ദേഹം പിന്നെ പരലോക ചിന്തയിൽ മുഴുകി യഥാർത്ഥ മധുരമുള്ള ഇലാഹി lokam കണ്ടെത്തി.
    രാജാവിന്റെ അസാധാരണനടപടികൾ കണ്ടപ്പോൾ ജനങ്ങൾ അദ്ദേഹത്തിനോട് ചോദിച്ചു. " മഹാരാജാവേ...! അങ്ങ് കേവലമൊരു സന്യാസിയായത് പോലെ തോന്നുന്നു. ഇതിനു കാരണമെന്താണ്?.

*" സിംഹസനവുമായുള്ള ബന്ധം ഞാൻ ഉപേക്ഷിച്ചിരിക്കുന്നു. "*
 എന്നദ്ദേഹം മറുപടി കൊടുത്തു. അതിൽ പിന്നെ മഹാനവറുകൾ എല്ലാ സമയങ്ങളിലും പരലോകചിന്തയിലും ആരാധാനായിലുമായി കഴിച്ചുകൂട്ടി.
പിൽകാലത്ത് അലക്സാണ്ടർ ഗ്രൈറ്റ് എന്ന പേരിൽ ചരിത്ര പ്രസിദ്ധനായ ഒരാൾ ജീവിച്ചിരുന്നതായും അദ്ദേഹം ഖുർആനിലും ഗ്രന്ഥങ്ങളിലും പറയപ്പെട്ടിട്ടുള്ള ഇസ്‌കന്തർ ദുൽകർനൈനിയും ആണെന്നതിൽ ചില അഭിപ്രായാവ്യത്യാസങ്ങളുണ്ട്. (ചരിത്രങ്ങളിൽ ഏറെ കുറെ സാമ്യതകൾ തോന്നിയത് കൊണ്ടാവാം മറിച്ചും. )
അല്ലാഹു വ റസൂലുഹു അഹ്‌ലം

ഖുർആനിൽ പറയപ്പെട്ട ചരിത്ര പുരുഷന്റെ ജീവിത കാലത്തെ പറ്റിയും അഭിപ്രായാവ്യത്യാസമുണ്ട്. അദ്ദേഹം ഇബ്രാഹിം നബിക്ക് മുമ്പ്ജീവിച്ചിരുന്നതായിട്ടാണ് ചിലർ പറയുന്നത്. മൂസാ നബിയുടെ ശേഷമാണ് എന്ന് പറയുന്ന അഭിപ്രായക്കാരും ഉണ്ട്. ഈസാനബിക്ക് ശേഷം എന്നും ഒരു കക്ഷി അഭിപ്രായപെട്ടിരിക്കുന്നു. ദുൽഖർനൈനിയുടെ കാലം മൂസനബിക്ക് ശേഷമായിരുന്നുവെന്നും അതല്ല, ഈസാനബിക്ക് ശേഷമായിരുന്നുവെന്നും വന്നിട്ടുള്ള രണ്ടുതരം നിവേദനങ്ങളെ പരസ്പ്പരം സംയോജിപ്പിച്ചുകൊണ്ട് ആ പേരിൽ രണ്ട് ആളുകൾ ജീവിച്ചിരുന്നുവെന്നും ഒരാൾ മൂസാനബിക്ക് ശേഷവും മറ്റെയാൾ ഈസാനബിക്ക് ശേഷവും ജീവിച്ചിരുന്നവരാണെന്നും മൂസനബിയുടെ അടുത്ത കാലക്കാരനായിരുന്ന ആൾ കൂടുതൽ മാഹാനായിരുന്നുവെന്നും പറയുന്ന ചില പണ്ഡിതന്മാരുണ്ട്.
       പരിശുദ്ധ ഖുർആനിൽ ദുൽഖർനൈനിയുടെ കഥ മാത്രമൊന്നു സംഗ്രഹിച്ചു പറഞ്ഞതല്ലാതെ കാലം നിർണ്ണയിച്ചിട്ടില്ല. എങ്കിലും ഈസ്കന്തർ യൂനാനി (ഗ്രീക്കുകാരനായ അലക്സാണ്ടർ ) ആദം നബി ഭൂമിയിൽ വന്നതിന്റെ 5260->• ആണ്ടിൽ ജനിച്ചുവെന്നും 5589->• കൊല്ലത്തിൽ ചരമം പ്രാപിച്ചുവെന്നും അറബി ചരിത്രഗ്രന്ഥങ്ങളിൽ പറയപ്പെട്ടിട്ടുണ്ട്. അദ്ദേഹം ജനിച്ച കൊല്ലത്തിൽ ഗ്രീക്ക് കലാകാരനായ പ്ലാട്ടോ മരിച്ചുവെന്നും അവർ പറയുന്നു.
എന്ത് തന്നെയായായാലും ജീവിതത്തിൽ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട ചരിത്രമുഖങ്ങളിൽ ഒന്നാണ് ദുൽകർനൈനിയുടേത്. സുഖാസ്വദത്തിൽ പാരാത്രിക ലോകത്തെ പാടെ മറന്നു സഞ്ചരിക്കുന്ന നാം ദുൽകർനൈനിയുടെ ഓരോ സഞ്ചാരപദങ്ങളും ജീവിത രീതിയും അറിഞ്ഞിരിക്കണം. ചരിത്രത്തിൽനിന്നൊരൽപ്പം മാത്രമാണിത് ഇത്രെയും കാലം ജീവിച്ച മഹാനവറുകളുടെ ജീവിതം അക്ഷരങ്ങളിൽ ഒതുക്കുക എന്നത് അസാധ്യം തന്നെയാണ്.
പലപ്പോഴായി വായിച്ചപ്പോൾ എഴുതണം എന്ന് തോന്നി ദുആയിൽ ഉൾപ്പെടുത്തണം എന്നോർമിപ്പിച്ചു കൊണ്ട്...
   
# ഖസസുൽ അമ്പിയാ 

*✍️Mihras koduvally*
*الصلاة والسلام عليك  يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔*   *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
▪▪▪▪▪▪▪▪▪▪▪
     *ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾

Comments

Popular posts from this blog

അല്ലാഹു നൽകിയ അനുഹഗ്രഹങ്ങൾ 🌼

*✿═══════════════✿*          *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എണ്ണിയാൽ തീരാത്ത അത്രയുമാണ്...*   🥀 <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script> *✿═══════════════✿* *mihraskoduvally123.blogspot.com*        *അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ എത്ര വിശാലമാണ്* ▪▪▪▪▪▪▪▪▪▪▪                   അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിരവതിയാണ് , ഈ ഭൂമിയെ മനുഷ്യർക്ക് ജീവിക്കാൻ പാകപെടുത്തി തന്ന് ജീവന മാർഗങ്ങൾ എല്ലാം ഒരുക്കി തന്ന് സചേതനവും അചേതനവുമായവ എല്ലാം നമുക്ക് വേണ്ടി സൃഷ്ടിച്ചു  വേണ്ടതിനെ വേണ്ടുന്ന രീതിയിൽ ഉബയോഗപെടുത്താൻ ഉള്ള ബുദ്ധിയും വിവേകവും നൽകി, മനുഷ്യനെ അവന്റെ സൃഷ്ടികളിൽ ഉത്തമനുമാക്കി . വെള്ളം വായു ഫലങ്ങൾ  മൃഗങ്ങൾ പക്ഷികൾ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിച്ചു    *അള്ളാഹു പറയുന്നു :* *"وان تعدّوانعمة الله لا تحصو ها إن الله الغفور رحيم﴾٨١﴿* *"അള്ളാഹുവിന്റെ അനുഗ്രഹത്തെ നിങ്ങൾ...

അസ്മാഹുൽ ഹുസ്ന അർത്ഥവും ആശയവും പരിഹാരവും. 🌼🍁

[28/12, 6:10 pm] Sayyidath Mihraskoduvally: *يَا الله يا هوﷻ*   🔥                *വല്ലവനും എന്ന് എല്ലാ ദിവസവും 1000 തവണ പതിവാക്കിയാൽ അവന് പരിപൂർണ്ണ ദൃഡവിശ്വാസം ലഭിക്കുന്നതാണ്. ഇമാം സുഹ്‌റവർദി തങ്ങൾ പറഞ്ഞു : ആരെങ്കിലും വെള്ളിയാഴ്ച നിസ്കാരത്തിന് മുമ്പ് പൂർണ്ണ ശുദ്ധിയിലും വൃത്തിയിലും ഒഴിഞ്ഞിരുന്ന് 200 ഇത്  തവണ ചൊല്ലിയാൽ അവന്റെ ഉദ്ദേശ്യങ്ങൾ എളുപ്പമാവുന്നതും രോഗിയാണെങ്കിൽ രോഗംസുഖപ്പെടുന്നതുമാണ്.* [30/12, 7:35 pm] Sayyidath Mihraskoduvally: *يَا الرحمان  ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം പരമ കാരുണികനെ  എന്നാണ്.*            *പതിവായി ഈ നാമം ചൊല്ലി പ്രാർത്ഥിക്കുന്നവന് ജീവിതത്തിന്റെ എല്ലാ മേഖലകളിലു൦ الله വിന്റെ അളവറ്റ പാത്രത്തിന് കാരണമാകു൦.* [31/12, 8:29 pm] Sayyidath Mihraskoduvally: *يَا الرحيم ﷻ*   👉          *അസ്മാഉൽ ഹുസ്‌നയിൽ പെട്ട ഈ നാമത്തിന്റെ അർത്ഥം കരുണാനിധി എന്നാണ്.*        ...

അവൾ ആരാണെന്ന് ചോദിച്ചാൽ...? 🌼

*✿═══════════════✿*    *അവളാരാണെന്ന് ചോദിച്ചാൽ...?*           *പാർട്ട് :1* *✿═══════════════✿*               " ശരിക്കും അവൾ നിന്റെ ആരാ?   " ഹേയ്,,,  അവന് ചോദിച്ച ചോദ്യത്തിന് ഒരു പുഞ്ചിരി നൽകി പതിയെ ഞാൻ എഴുനേറ്റ് നടന്നു.  ഹാ ആദ്യം ഞാനാരാണെന്ന് പറയണ്ടേ, അല്ലെങ്കിൽ അവൻ ചോദിച്ച പോലെ കഥകേൾക്കുമ്പോൾ ഇടക്ക് നിങ്ങൾക്ക് ചോദിച്ചോണ്ടിരിക്കും. ! അവൻ എന്റെ ആത്മാർത്ഥ സുഹൃത്തായി മാറിയ മൻസൂർ അഹമ്മദ് ദുബായിൽ ഞങ്ങൾ ഒരു കമ്പനിയിൽ ജോലി, പിന്നെ അവൾ...?  അതിപ്പോ എങ്ങനെ പറയാന്ന് അറിയില്ല. ഞാൻ പറയാം നിങ്ങൾക്ക് എന്ത് മനസിലാവും എന്ന് നോക്കാം  ലെ  *ചുമ്മാ ഒരു രസം* എങ്കിലും എവിടുന്ന് തുടങ്ങും   .....     ! ഉപ്പാന്റെയും ഉമ്മാന്റെയും വാശിക്ക് മുമ്പിൽ ഒരിക്കൽ പോയി കണ്ട് പിന്നെ എന്റെ തലേൽ ആയ മൊതല്    അന്നൊക്കെ അവളോട് വല്ലാത്ത ദേഷ്യം ആയിരുന്നു, അവളെ സംസാരം, പ്രവർത്തി. എല്ലാം എനിക്ക് കുറച്ചു  അധികമായി തോന്നി.  കല്യാണം കഴിഞ്ഞു  കൂട്ടുകാരെയെല്ലാം  പറഞ്ഞയച്ചു റ...