*✿═══════════════✿* *വസന്തം വരവറിയിച്ചിരിക്കുന്നു പ്രതീക്ഷയാണ് ഓരോ ദിനവും...*
*✿═══════════════✿*
*നിദ്രയിലേക്ക് വീഴാനുള്ള എന്റെ ദത്തപാടുകളെ തള്ളിമാറ്റി കൊണ്ടാണ് എന്റെ ഹൃദയം എന്നോട് എപ്പോഴും ചോദിച്ചു കൊണ്ടിരിക്കുന്നത്.*
*നിന്റെ ഈ കാട്ടിക്കൂട്ടലുകൾക്കൊടുവിൽ നിനക്ക് നിന്റെ ഇഷ്ടഭൂമിയെന്ന് നാഴികക്ക് നാല്പതു വട്ടം പറയുന്ന മദീന കാണണ്ടേ? എന്ന് മദ്ഹ് പറയണ്ടേ ? ആ മണ്ണിൽ അലിഞ്ഞു ചെരേണ്ടേ?*
*ഉത്തരം പതിവ് പോലെ തന്നെ "വേണം, അതെ..."എന്നാൽ കർമങ്ങളോ? ഇത്തിരിയില്ലാത്ത നൂൽ കണികപോലെ, ഒത്തിരി പ്രതീക്ഷകളെ വകവെക്കാതെ...*
*ഇഷ്ടങ്ങളെ നേടാൻ വേണ്ടി കഷ്ടങ്ങളെ മറന്ന് നഷ്ടങ്ങൾ ഒരിക്കൽ നേട്ടങ്ങളായപോലെ മദീനയും എന്റെ കണ്ണുകൾക്ക് കുളിരേകും മുത്ത് നബിതങ്ങളോരുടെ ﷺസ്നേഹചോട്ടിൽ മയങ്ങണം...എന്ന വ്യാമോഹവും ദിനങ്ങൾക്ക് മാറ്റ് കൂട്ടിക്കൊണ്ടിരിക്കുന്നു*
*കണ്ണിന്റെ കുളിരും കാവലോരാകണം ﷺഖൽബിന്റെ താളവും തിങ്കളോര് ﷺആവണം.*
*يَا سَيِّدَ السَّادَاتِ جِئْتُكَ قَاصِدًا*
*اَرْجُو حِمَاكَ فَلَا تُخَيِّبْ مَقْصَدِ*
*"നേതാക്കന്മാരുടെ നേതാവായ അങ്ങയെ ﷺഉദ്ദേശിച്ചു കൊണ്ട് ഞാൻ വന്നിരിക്കുകയാണ്. അങ്ങയുടെ ﷺസംരക്ഷണം ഞാൻ ആഗ്രഹിക്കുന്നു. എന്റെ ലക്ഷ്യം നേടുന്നതിൽ അങ്ങന്നെ നിരാശപ്പെടുത്തരുത്..."*
*ഓരോ ദിനരാത്രങ്ങൾ പ്രതീക്ഷയുടെ കിരണങ്ങളെ ഉന്തി തള്ളിക്കൊണ്ട് നോക്കുത്തിയായിരിക്കുകയാണ്. നെയ്തു കൂട്ടുന്ന പകൽ കിനാവുകൾക്ക് സാക്ഷത്കാര സുന്ദരനിമിഷങ്ങളെ വരവേൽക്കാൻ വേണ്ടി...*
*വരാനിരിക്കുന്ന വസന്തത്തെ മാറിനിന്നു വീക്ഷിക്കുന്ന സഫറിനെ പോലെ -സന്തോഷം കൊണ്ട് ആർമാതിക്കുന്ന മറ്റെന്താണ് ഭൂവിലുള്ളത്. മർഹബാ... മർഹബൻ അഹ്‌ലം വ സഹ്‌ലാ...*
*ആ ബാല്യവും യൗവനവും പിതൃത്വവും... എല്ലാം ലോകമാതൃകയായിരുന്നുവല്ലോ,ﷺ...ﷺ...ﷺ*
*സർവ്വ അനുഗ്രഹങ്ങളും നേടിത്തന്ന റഹ്മത്തുൽ ലിൽ ആലമീൻ നബി ﷺലോകാനുഗ്രഹിയാണ്...പ്രതീക്ഷ ആ വിളിയാളം ഒരിക്കൽ കാതുകൾക്ക് ഇമ്പമേകും എന്നുള്ളത് തന്നെയാണ് ആശ*
*പ്രപഞ്ചത്തിലെ ഓരോ സൗന്ദര്യ കണങ്ങളും ഇതളുകൾ പൊഴിക്കുന്നത് മദീനയിൽ ഹാരം ചാർത്താനാണ്... ലോക നേതാവിനെ ﷺസ്നേഹിച്ചമണ്ണിലേക്ക് സുഗന്ധം വീശാനാണ്. വസന്തം വരവറിയിച്ചു നിൽക്കുമ്പോൾ അധരം സ്വലവാത്തിൽ തത്തി കളിക്കാൻ വേണ്ടിയാണ്... സ്നേഹം മന്ത്രം കോർക്കാൻ വേണ്ടിയാണ്... സ്നേഹമേ... സൗന്ദര്യമേ... അഭയമായുള്ള സ്വർഗമേ... ആ സൗന്ദര്യ ഭൂമികയുടെ വിരിമാറിൽ അഭയം തരണേ... ആ സ്നേഹ മണ്ണിൽ അലിഞ്ഞു ചേരാനുള്ള ഭാഗ്യം നൽകണേ... കാത്തിരിപ്പാണ് ഓരോ ദിനവും. ആ മണ്ണോന്ന് അമർത്തി ചുംബിക്കാൻ കഴിയുമെന്ന വിശ്വാസം ഖൽബിനെ നയിക്കുകയാണ്. ജീവിതം സുന്ദരമാക്കുകയാണ്.റഹ്മനായ തമ്പുരാനെ പാപിയായ ഈ പാവത്തിന്റെ വിലാപം കേൾക്കണേ പരിഹാരം നൽകണേ...*
*ആവതാക്ക് الله ﷻ*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments