Skip to main content

Posts

Showing posts from July, 2021

സ്നേഹം സത്യമായ മുദ്ര... 🌼

*✿═══════════════✿*        *സ്നേഹ വലയം* *✿═══════════════✿*     *സ്നേഹവലയത്തിൽ പിണഞ്ഞു കിടക്കുന്നു എന്നതാണ് നമ്മുടെ ഏറ്റവും വലിയ ഭാഗ്യം. അത്കൊണ്ടാണല്ലോ ഓരോ വേദനയിലും ശമനമായി കാവലവർ ത്വാഹാ നബി തങ്ങളോര് ﷺവന്നെത്തുന്നത്. ഇല്ലായിരുന്നു വെങ്കിൽ എന്താവുമായിരുന്നു. അവിടുന്ന് ﷺനമ്മോട് കാണിക്കുന്ന സ്നേഹം തന്നെയാണ് ഓരോ വീഴ്ചകളിൽ നിന്നും നമ്മെ കൈപിടിച്ചുയർത്തുന്നത്. അൽഹംദുലില്ലാഹ്* *ഉണ്മയാലേ തേടിയ നേരം, ഉന്നതിയിൽ വാഴ്ത്തിയ സൂനം. ഉള്ളുള്ളോർക്ക് ഉദവി നൽകിയ ഉത്തമ നേതാവ്...ﷺകാലം കാത്ത ജേതാവ് ﷺ* *ചന്ദ്ര പ്രഭയും നാണിച്ചു വെന്നേ, സൂര്യതേജസ്‌ ന് മൊഞ്ചു കണ്ടേ... "ﷺ"* *ആമിന ബീവിയുടെ അരുമ മലരാ... അബ്ദുള്ളയോരുടെ സ്നേഹ പ്രഭയാ... അഹദവൻ നൽകിയ അനുഗ്രഹ പൂവാം തിരു നബി ﷺആരിലും ജീവാ...* *അത്ഭുതം ലോകമിൽ പരത്തിയ അറിവിന്‌ ജ്വാല സ്വാഹാബോരിൽ നിറച്ച അജബുള്ള രാജ ﷺ, അഴകിന്റെ താജ...* *അടിമകളുടെ മോചനം പ്രവാചക ദൗത്യത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു. എല്ലാ മനുഷ്യരും അല്ലാഹുവിന്റെ മാത്രം അടിമകളാണെന്നതാണ് ഇസ്‌ലാമിന്റെ വീക്ഷണം.* *അതിനാൽ പുരാതനകാലത്ത് അറേബ്യയുൾപ്പെടെയുള്ള നാടുകളിൽ നടമാടിയിരുന്ന അടിമത്ത ...

അറിയേണ്ട യാഥാർഥ്യം... 🌼

*✿═══════════════✿*  *യാഥാർഥ്യങ്ങളിലേക്ക് കണ്ണ് തുറക്കുക.* *✿═══════════════✿*      *അധരം മൊഴിയുന്ന അർത്ഥവത്തായ മന്ത്രം കൊണ്ട് ഹൃത്തിലൊരു തേനരുവി പണിയണം...* *ഉള്ളം നീറിയ ഉള്ളിന്റെ നോവുകളെല്ലാം, ഉള്ളറിഞ്ഞു ലോക നേതാവിന്റെ ﷺചാരെ ഉണ്മയാലെ തേടണം...* *ഉലകിൽ പരന്ന സ്നേഹ മന്ത്രം ഹൃദയാന്തരങ്ങൾ കീഴടക്കി ഭരിക്കണം...* *താജ റസൂൽ ﷺതാരം റസൂൽ...* *എന്ന് പാടി പറഞ്ഞെ'ഴുതി  നടക്കണം* *എഴുത്തും വാക്കും വരയും അതിൽ തന്നെ ഒതുങ്ങി പോവുന്നത് മാത്രമാണ് ഖേദം...* *കാലം കാത്തു വെച്ചതും ചരിത്രം എഴുതി വെച്ചതും സത്യം... സത്യം... സത്യം.* *എന്നിട്ടും ആ സ്നേഹ പ്രപഞ്ചം ത്വാഹ റസൂൽ ﷺഖൽബിൽ നിറയുന്നില്ല എന്ന വേദന മാത്രമാണ് ഇന്ന്. ആ മൊഞ്ചിലും മൊഞ്ച് വിടർന്ന തിങ്കൾ പ്രഭ ഹൃദയാന്തരങ്ങളിൽ ഒരു മിന്നൽ പിളർപ്പ് എത്തിക്കാൻ ഇനി എത്ര ജന്മം കുടി കൊണ്ടാലും മതിയെന്ന് തോന്നുന്നില്ല.* *അത്രമേൽ പടരാൻ മാത്രം തിരു ﷺസുന്നത്തുകൾ ജീവിതം നുണയാഞ്ഞിട്ടാവും. എന്നും കൈകൾ ശൂന്യമായി പോയത്. വാക്കിൽ മാത്രമെല്ലാം ഒതുങ്ങി നിന്നത്.* *മഹാകവി അല്ലാമാ ഇഖ്ബാൽ പ്രപഞ്ച സൃഷ്ടിപ്പിനു നിമിത്തം മുഹമ്മദ്‌ ﷺയാണെന്ന ആശയത്തെ സൂചിപ്പിക്കുന്ന "ലൗലാക് ...

ദിവ്യ പ്രണയം നുകരൂ... 🌼

*✿═══════════════✿*  *"കേട്ട രാഗങ്ങൾ ഹൃദ്യം കേൾക്കാത്തവ അതിലേറെ ഹൃദ്യം "* *✿═══════════════✿* <script data-ad-client="ca-pub-2296391667335607" async src="https://pagead2.googlesyndication.com/pagead/js/adsbygoogle.js"></script>          *ചോരകിനിയാത്തൊരു മാനസിക മുറിവ്, അഭിനേതാവിന്റെ ആയുധം മാത്രമാണ്.*    *മധുരം നുണയാത്ത അനുരാഗിനി പേരുകേട്ട വിഡ്ഢിയും.* *മഹോന്നമായ വെളിച്ചത്തിലേക്ക് കോറിയിട്ട ഖൽബിന്റെ വേദനകളെ അറിയാൻ ശ്രമിക്കണം. ദേഹേചകളിൽ മുഴുകി കണ്ടില്ലെന്ന് നടിക്കുന്ന ശിരസിന്റെ ഉണ്മയെ ﷺഅകറ്റി നിർത്തിയാൽ കരകാണാത്ത വഞ്ചി കാരനെ പോലെ നാടുകടലിൽ ഒറ്റപ്പെട്ടു പോവും തീർച്ച.* *വിശേഷിപ്പിക്കാൻ വാക്കുകളില്ലാത്ത വിസ്മയ ലോകത്തെ ﷺഎങ്ങനെയാണ് നാം കണ്ടെത്തുക, കേട്ടറിയുക, വരച്ചൊതുക്കുക, എഴുതി തീർക്കുക. "അസാധ്യം".* *അഴക് ത്രസിച്ച ആത്മാവിന്റെ ആഴിയിൽ ഊർന്നിറങ്ങിയവർ തന്നെയാണ് അനുരാഗികൾ "കാലം അവരെ ഇമാം ബുസൂരി തങ്ങളായും രസാഖാൻ ബാരെൽവി തങ്ങളായും തുടങ്ങിയവരിൽ കൂടി നമുക്ക് കാണിച്ചു തന്നു മാർഗദർശനങ്ങളായി.*    *എല്ലാ രുചികളെയും മുറിച്ചു കളയുന്ന ആത്മാവിന്റെ ഭ...

ഉത്തമനേതാവ് ഉന്നത ജേതാവ്... 🌼

*✿═══════════════✿*         *സൂര്യതേജസ്‌...* *✿═══════════════✿*            *മഴ നമുക്കൊരാനന്ദമാണ് ആശ്വാസമാണ് ഹൃദയം പോലും തണുക്കാൻ ചില സമയം മഴ അനുഗ്രഹവുമാണ്.* ഇബ്നു ഉമർ (റ)നിവേദനത്തിൽ കാണാം :തിരുമേനി ﷺഒരിക്കൽ മഴക്ക് വേണ്ടി മിമ്പറിന്മേൽ നിന്നുകൊണ്ട് പ്രാർത്ഥിക്കുകയുണ്ടായിരുന്നു. അപ്പോൾ ഞാനവിടുത്തെﷺ മുഖത്തേക്ക് നോക്കികൊണ്ടിരുന്നു. അപ്പോൾ ഒരു കവിതാശകലമാണ് എനിക്കോർമ്മ വന്നത്. നബി ﷺമിമ്പറിൽ നിന്ന് ഇറങ്ങുന്നതിനു മുന്പേ മഴ തിമിർത്തു പെയ്തു. എല്ലാ തോടുകളിലൂടെയും വെള്ളമൊഴുകി. എനിക്കോർമ്മ വന്ന കവിത അബൂഥാലിബിന്റേത് ആയിരുന്നു. അതിങ്ങനെയാണ്.       *"ശുഭ്രനിറമാർന്ന മഹാനവിടുന്ന്* *തൻമുഖം മുൻനിർത്തി തേടാം -* *മേഘങ്ങളോട് മഴ നമുക്ക്, അനാഥകൾക്ക് അഭയമാണവിടുന്ന്, വിധവകൾക്കോ രക്ഷാകേന്ദ്രവും"(ബുഖാരി)* സ്നേഹത്തിന്റെ ഉൾക്കാഴ്ച്ച സ്നേഹനിധിയിലുണ്ട് ﷺ സഹനത്തിന് നേർകാഴ്ച ഉത്തമ നേതാവിലുണ്ട് ﷺ ഉൽകിടിലം കൊള്ളിച്ച ചരിത്ര നാൾ വഴികളുണ്ട് മഴയായ് പെയ്തിറങ്ങിയ രോഗ ശമനങ്ങളുണ്ട് പ്രാർത്ഥനാ ഉത്തരങ്ങളുണ്ട്. *സ്നേഹത്തിന് മഴ പെയ്യുന്നുണ്ടവിടം, തോരാതെ തിമിർത്താടും അത്...