*✿═══════════════✿*
*ഇശ്‌ഖിന് തേനാർ ഒഴുകി ഒലിക്കണം...*
*✿═══════════════✿*
*സുഗന്ധം*
ഖൽബിൽ വിരിഞ്ഞ പനിനീർ പൂവിന്റെ സുഗന്ധം
*ഓരോ കനവുകളും മതിമറന്നാസ്വദിക്കുന്ന പരിമളം.*
നാടും നകരവും രോമാഞ്ച പുളകിതമായി തീർത്ത കാഴ്ചകൾ
*കല്ലും മണ്ണും മാമലകളും ആസ്വദിച്ചു പോയ ദിവ്യാനുരാഗ താളം*
പറവ ക്കൂട്ടങ്ങളും കാറ്റിന് ഓളങ്ങളും മഴയും ആ പ്രണയ ലഹരിയിൽ എത്രയോ തവണ ആർമാദിച്ചിരിക്കുന്നു.
*ഇതെന്തൊരു പ്രണയം, ഇതെന്തൊരു വിരഹം, ഇതെന്തൊരു വേദന...*
ദിവ്യാനുരാഗികൾ കടന്നു പോയ വഴികൾ.
അവരാസ്വദിച്ച കാഴ്ചകൾ.
എത്ര സുന്ദരം
*ഓരോ അനുരാഗ ഗീതികളും ഇന്ന് ഉള്ളം പിടക്കുന്ന നോവുകളാണ്, ഒരാഴുസ് മുഴുവൻ നാം തേടി നടന്നാലും കണ്ടത്താനാവാത്ത ചിപ്പിക്കുള്ളിലെ മുത്തുകൾ അവർ നേടിയെടുത്തു, അതിൽ ജീവിതം ഹോമിച്ചു. ദിനങ്ങൾ ആസ്വദിച്ചു.*
അവർ അഷ്റഫുൽ ഹൽക്കിന്റെ ﷺഖൽബിൽ കൂടിയവരാ, ദിനരാത്രങ്ങളറിയാതെ സമയം ചിലവയിച്ചവരാ...
*പൊന്നു മുസ്ത്വഫാ തങ്ങളോരുടെ ﷺതണലും ലഭിച്ചവരാ... അവരാൽ മദദേകി രക്ഷയും കിട്ടുന്നതാ...*
*അതിലൊരു മാർദ്ദവ പുഷ്പം അജ്മീറിലാ ഷെയ്ഖ് ഹാജ മുഹീനുദീന് വെളിച്ചമാ,*
മടവൂരിലുണ്ടോരു മഹനീയ കരം
നീട്ടി വിളിച്ചാൽ ഉത്തരമായൊരു സ്വരം
സി എം വലിയുല്ലാഹ് അനുരാഗ തീരം
*കുണ്ടൂരിൽ മനം നിറയുന്നവരുണ്ട്,അവിടുത്തെ ബൈത്തിൽ ആത്മ സംതൃപ്തിയുമെറെ...*
ഉമർ ഖാളി തങ്ങളാ അനുരാഗ തീരം, ആ ജീവിതം എന്നും ഉടയാത്ത ശീലും.
മനം നിറയുന്ന ബൈത്തിൽ കണ്ണുകൾ നിറയും
ഖൽബ് തേങ്ങി ഭ്രാന്തമായ് അലയും.
*തേടുന്നു റബ്ബനാ അവരിൽ ഞങ്ങൾ രക്ഷാ, നൽകണം ഉടയോനെ അവരാൽ സുരക്ഷ.*
മുത്തിന്റെ ﷺമുത്തിലും മുത്തായ സ്നേഹിതർ
മത്ത് പിടിച്ചു അനുരാഗം തേടിയ കൈകൾ
പൊന്നു മുസ്ത്വഫാ തങ്ങളാണ് ﷺഅഭയം അതിൽ മാത്രമാണ് വിജയം.
*രാജാധി രാജനായ ഉടയ തമ്പുരാനെ കരുണ നൽകി കനിയണം കോനെ, അവിടുത്തെ ﷺതണലിൽ ഞങ്ങളെ ചേർക്കണം തന്നെ റാഹ നൽകി മരണവും ആസ്വദനമാക്കി തരണം നാഥാ...*
ആവതാക്ക് الله ﷻ
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments