*✿═══════════════✿*
*സൂര്യ തേജസ് ...*
*✿═══════════
വെളിച്ചം പരന്നു ഇരുട്ടും മാഞ്ഞു, ഹൃദയമിടുപ്പിന്റെ പളപ്പളപ്പും കാതോർത്തു.
*മദീന മദീന മദീന* പുണ്യഗേഹം.
മധുരം നിറഞ്ഞ മഹിത ഭൂവിൽ മനസ്സ് നിറഞ്ഞു പാറി പറക്കാൻ മോഹം. ഉൾകോണിലെവിടെയോ അറ്റമില്ലാ ദാഹം.
*പനിനീർ പൂക്കൾ പുഞ്ചിരിക്കുന്നു. കാറ്റിൻ സുഗന്ധം നേര് പറയുന്നു. കളകളാരവം കിളികൾ തൻ കളകൂജന ശബ്ദം. പ്രകൃതി തൻ താരാട്ടിൽ സുഖനിദ്ര.*
കണ്ണുകളടയുമ്പോൾ മദീന ഗേഹം. മലർക്കേ തുറന്നിട്ട മസ്ജിദു നബവി.
ആഹാ....
സ്വയം മറന്നുള്ള യാത്ര തന്നെയാ...
ചിന്തകൾക്കതീതമായ സ്വപ്നം തന്നെയാ...
*മദീന* മോഹം തളിർത്ത പുണ്യം തന്നെയാ -മനസും മന്ത്രിക്കും നേര് തന്നെയാ...
കൈകൾ ചലിച്ച കരവിരുതുകൾ കാതുകളിൽ പിറുപിറുത്ത ശ്രവണ മാധുര്യം. *അധരം മൊഴിഞ്ഞുള്ള സ്വലവാത്തിന് ശീലുകൾ. ഹൃദയം പിടഞ്ഞുള്ള മദീന കനവുകൾ*
എല്ലാം പകലുകൾക്കാനന്ദം രാവുകൾക്ക് പരമാനന്ദം ചിന്തകൾക്കെപ്പോഴും അതിരില്ലാത്തൊരാമോദം.
ഹൃദയം പട്ടം പോലെ പറക്കുന്നു. പറന്നു പറന്നു മദീനയിലാണ്.
ഉള്ളു തുറന്നു ചിരിക്കും നാളുകൾ കനവിലാണ് കണ്ണുകൾ നനയുന്ന നേരുകൾ ഉൾപ്പിടച്ചിലുമാണ്.
*ത്വാഹാ നിധി ﷺ, താജ നിധി ﷺ, അഴകിന് നിലാവ്, അറിവിന്റെ പ്രകാശം ആറ്റൽ നബി ﷺഎന്നും അരുമ സിറാജ്...*
ആരും കൊതിക്കുന്ന നേതാവ് ﷺ
അവിടുന്ന് മൊഴിഞ്ഞുള്ള ഓരോ വാക്കുകളും ഇന്ന് ലോകം ശ്രവിക്കുന്ന ധ്വനികളാണ്.
കാലങ്ങൾ അതിനെ മാഴ്ച് കളഞ്ഞിട്ടില്ല. കാതങ്ങൾ അതിന്റെ ദൂരം കൂട്ടിയിട്ടുമില്ല. ആ കാതലെന്നും നെഞ്ചിലാണ് ﷺ, നോവിൽ വെളിച്ചമാണ്. വിളിച്ചോ എപ്പോഴും പരിഹാരമാണ്.
*"ശങ്കവേണ്ട തെല്ലും വെളിച്ചം പകരും. വിളിച്ചോ മുടങ്ങാതെ അവിടുന്ന് ഉത്തരം നൽകും. നിരാശകൾക്ക് വഴിവേണ്ട. ആശവെച്ചോ,മദീനത് പൂക്കുന്ന മരവും ഹൃത്തിൽ നട്ടോ.സ്വലാത്തിനാൽ നിത്യം നീ അതിന് വളമേകിക്കോ, സലാം ചൊല്ലി നിത്യം നീയും ആ ബന്ധം നിലനിർത്തിക്കോ. "*
തളർച്ച നിന്നെ പിന്തുടരുന്ന നാൾ നിനക്ക് തെളിച്ചമേകും. തുടർച്ചയായ് വീഴുമ്പോൾ താങ്ങുമായ് വരും.
*അല്ലാഹുവിന്റെ ദൂതരവിടുന്ന് ﷺപകലന്തിയില്ലാതെ താങ്ങായി വരുന്നവരാ, തണലായോരാ...*
അസ്‌തമിക്കാത്ത സൂര്യതേജസായ ഹാത്തിം റസൂൽ ﷺഅവിടുന്ന് ജനങ്ങളെ അഭിമുഖീകരിച്ചും അവരെ ശ്രദ്ധിച്ചുകൊണ്ടേയിരിക്കുന്നു. എന്തുകൊണ്ടെന്നാൽ പ്രവാചകന്മാർക്കിടയിൽ മുഹമ്മദീയ യഥാർഥ്യത്തിന്റെ ബാഹ്യരൂപത്തിന് പാത്രീഭൂതനാകാനും പ്രഭവത്തിൽ നിന്ന് പ്രത്യക്ഷം വേറിട്ടു പ്രകടമാക്കാതെയും അവ ഒരിക്കലും വിഭജിക്കപ്പെടാതെയും അതുമായിതാദാത്മ്യം പ്രാപിക്കാനുള്ള ഏറ്റവും വലിയ യോഗ്യത അവിടുത്തെക്കാണുള്ളത് ﷺഅതാണ് തായേ കൊടുത്ത വരികളുടെ താല്പര്യം (കവിതയുടെ)
*"ആദ്യകാല സൂര്യന്മാർ മറഞ്ഞിട്ടും നമ്മുടെ സൂര്യൻ ഉന്നതമാം ചക്രവാളത്തിൽ ജ്വലിച്ചു നിൽപ്പൂ, അസ്തമായമില്ലാതെ -"*
വെളിച്ചതിനു മേൽ വെളിച്ചം പരത്തിയ ലോക ഗുരു നബി പൊന്നു മുസ്ത്വഫാ ﷺബറകത്ത് കൊണ്ട് ഇരുലോക വിജയം നൽകി അനുഗ്രഹിക്കണേ നാഥാ...
*എല്ലാത്തിനും നിന്റെ ഔദാര്യം മാത്രമാണ് പ്രതീക്ഷ. നിന്റെ അറ്റമില്ലാത്ത കാരുണ്യം മാത്രമാണ് രക്ഷ. വ്യാമോഹം അതിരുകടന്നു പോയെന്ന് നല്ല നിശ്ചയ ബോധവുമുണ്ട് എങ്കിലും നീ ഞങ്ങളെ കാക്കണേ, നേർവഴിയിലാക്കി രക്ഷ നൽകണേ...*
അവതാക്ക് അല്ലാഹ്
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments
جزاك الله خير في دنيا والآخرة valare upakaramullathan
Duayil ulpeduthuka