Skip to main content

Posts

Showing posts from May, 2021

ആ മണ്ണിനോട്‌ കിന്നാരം പറഞ്ഞു കിടക്കണം... 🌼

*✿═══════════════✿*       *ആ മണ്ണിലങ് അലിഞ്ഞു തീരണം* *✿═══════════════✿*            *നിറമിഴിയാൽ തേടുന്നോർക്ക്* *നിറ സ്നേഹം* *പകരുന്നതാ... ﷺ* *നിറവേറും മുത്തിന് മദീനയിൽ നിറവേയും  അഴകാണേ... താരരാജാവ്ﷺ  പൊലിവാണെ...* *മെഹബൂബ് തിങ്കൾ ﷺമദീനത്തെ റങ്ക്. മഹ്ശൂക്ക് തങ്ങൾ മഹിത മണ്ണിലെ ലങ്കും പൊന്ന്... ﷺ* *ഇരുട്ട് പാകിയ ഖൽബിലും വെളിച്ചമായ്, ഇഹപര ലോകത്തെ തണലായ്‌ ഉദിച്ചവരാ... ത്വാഹാ നേതാവ് ﷺകാലം മായ്ക്കാത്ത സത്യ ദൂതരാ...രാജാവ്  ﷺ* *അവിടുത്തെ ﷺപുകളുകൾ മനം മയക്കുന്നതാ, അവിടുത്തെ മദ്ഹിന് അലകൾ മതിവരാത്ത മധുരമുള്ളതാ, മഹിമയേറെ ചൊന്ന മണ്ണിൽ മാധുര്യം നിരക്കുന്നതാ....* *തിരുﷺ മുറ്റത്തണയുന്നോർക്ക് ആശ്വാസമായ്, ഖൽബിൽ കൂട്ടിയവർക്ക് ആശ്രയമായ്,* *ആഗ്രഹമാലെ ഇശലുകൾ കോർക്കണം. ആശ്വാസമായ് ഒരിക്കൽ അവകൾ തെളിച്ചമാവണം. ആ മോഹഗമനം ഉള്ളിൽ ഇശ്‌ഖിന് നാമ്പുകൾ മുളപ്പിക്കണം.ആതിര തോൽക്കും ശോഭയിൽ തിരു നൂറെന് ﷺഉള്ളിൽ പകരണം.* *തീരം കാണാത്ത കടല് പോലെ, അവസാനമില്ലാത്ത തിരമാല പോലെ, സൂര്യസ്തമയം കടലിൽ വീഴും ചുവന്ന പത്തിരി ഒന്ന് തൊടാൻ വെമ്പി നിരാശ പടർന്ന ബാല്യം  പോലെ, ഖൽബ് കവർന്...

കരകവിഞൊഴുകിയ പുഴ.... 🌼

*✿═══════════════✿*    *കരകവിഞൊഴുകിയ പുഴ*       *ഭാഗം ഒന്ന്* *✿═══════════════✿*       നിങ്ങളൊക്കെ ഒരുപാട് കഥകൾ കേട്ടിട്ടുണ്ടാവും. എന്നാൽ അതിൽ നിന്നെല്ലാം വിത്യസ്തമാണ് എന്റെ കഥ.  എഴുത്തിനെയോ വായനയെയോ എനിക്കറിയില്ല. എന്റെ വീടല്ലാതെ മറ്റൊരു ലോകം ഞാനും കണ്ടിട്ടുമില്ല.  ഒരുപാട് പറഞ്ഞു മുഷിപ്പിക്കുന്നില്ല. നിങ്ങൾ തന്നെ കണ്ടറിയുക.  *mihraskoduvally123.blogspot.com* https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs             പട്ടുമ്മേൽ ഹൈദറാജിയുടെയും അലീമ ഉമ്മയുടെയും മൂത്ത മകളാണ് ആയിഷാ എന്ന അയ്സൂട്ടി (ഞാൻ) അന്നാന്നാട്ടിൽ മേൽ കാതും ചിറ്റും ചവിടി ചെയിൻ ഒക്കെ ഉള്ള ഏക സുന്ദരി കോത,  ചിറ്റ് ഇട്ടത് കൊണ്ട് അന്നെന്നെ കാണാൻ കൊറേ അയൽക്കാരും കുടുംബകാരുമെല്ലാം വന്നു. എന്തായ്നൂന്ന് അറിയോ അന്ന്ന്റെ ഒരു പൗസാക്ക്.  ഓഹ് , ന്റെ ഒപ്പരം പട്ച്ച ഖദീസ കുട്ടിയും പാത്തുട്ടിയും ബീ കുഞ്ഞിമ്മയും ഒക്കെ ന്നെ തന്നെ ങ്ങനെ നോക്കി നിക്കും  ഓഹ്, ഞാനപ്പം ബല്ലാത്ത ഒരു ഗമയിലങ്ങനെ ഇരിക്കും. ...

ആതിര തോൽക്കുന്ന ആധുര പ്രതീക്ഷ.... 🌼

*✿═══════════════✿*       *താരക രാജാവിന് ﷺതിരു മുറ്റത്തണയണം* *✿═══════════════✿*            *യാ നബിയോരെ ﷺഅജബിന് തിങ്കളെ ﷺഅഷ്റഫുൽ ഹൽക്ക് ത്വാഹാ യാസീൻ നബിയരെ ﷺ* *ആശയാലെ മദ്ഹ് ന് കൊട്ടാരത്തിൽ മദദ് നേടാനായി മനമൊരുക്കി കാക്കുന്നു, മനം നിറഞ്ഞ മണ്ണിൽ അണച്ചിടുമോ....* *താരകം തോൽക്കുന്ന താരക പ്രഭയായ് ത്വാഹാവിന് തിരു ﷺമുറ്റത്തെത്താന് ആരിലും ആശ, അതിരുകടന്ന പ്രതീക്ഷ...* *ആറ്റൽ നബിയെ ﷺഅഹദിന് കനിയെ ﷺആയിരം വർണശോഭ തോൽക്കും ആമ്പൽ നിധിയെ ﷺ, ഖൽബിന്റെ മൂർച്ച ഇശ്ഖിൽ നിറഞ്ഞൊരു നാൾ വിളിച്ചിടുമോ, മോഹം തീർത്തിടുമോ,* *തീരം കാണാത്ത കടലല പോലെ, ആരും തൊടാതെ സൂര്യ രശ്മി പോലെ, അത്ഭുതം നിറച്ച അഴകിന് സൂനമേ, താരക രാജ ﷺ* *അമ്പവന്റിമ്പ കനിയായ ഹോജ ﷺ, ആതിര തോൽക്കുന്ന ആധുര പ്രതീക്ഷ. അധരം മിനുക്കിയ സ്വലാത്ത് തന്നെ രക്ഷ, ഖൽബിന്റെ മോഹം തീർത്തു ബഖീഇലാണാശ തീർക്കണേ,,, ആശ എന്റെ രാജ ﷺ* *തങ്ക തിങ്കൾ അരുമ സിറാജ ﷺ, ആയിരം വർണം വാനിൽ ഉയർന്നുള്ളജബാ... ﷺ* *ഒത്തിരി പ്രതീക്ഷയാൽ, അത്രയും നിനച്ചിരിപ്പാ, അക്ഷരം കോർത്തിണക്കി ഖൽബും വിതുമ്പലാ,,, കാത്തിടെണേ... രാജ ﷺകേട്ടിടെണേ ത്വാഹാ ﷺ, ഓർത്തിടെണേ ഹോജ ﷺനോക്...

ചിന്തിക്കുക നന്നാവും ആഖിറത്തിൽ ആർക്കും ആരും തുണയുണ്ടാവില്ല.... 🌼

*✿═══════════════✿*      *ഞാനൊരു കാര്യം ചോദിക്കട്ടെ?* *✿═══════════════✿* *mihraskoduvally123.blogspot.com* https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs       *നിങ്ങൾക്ക് ഒന്നും വേറെ ഒരു പണിയും ഇല്ലെ?* ഏറ്റവും കൂടുതൽ ഞങ്ങൾക്കൊക്കെ പ്രോത്സാഹനങ്ങൾ ലഭിച്ചത് ഞങ്ങളുടെ ഉസ്താദ്മാരിൽ നിന്നും പണ്ഡിതന്മാരിൽ നിന്നുമാണ്. പിന്നെ നല്ല കാര്യങ്ങൾ എഴുതുന്നതിനെയും വരയ്ക്കുന്നതിനെയും ഒക്കെ നിരുൽസാഹപ്പെടുത്തുകയും വേണ്ടാത്ത കുപ്രചരണങ്ങൾ നടത്തുകയും, ഒന്നും അറിയാത്ത പാവപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന കുട്ടി പണ്ഡിതന്മാരെ നിങ്ങക്ക് ഒക്കെ ശരിക്ക് എന്തിന്റെ അസുഖമാ... *ഒരു സഖാഫി ബിരുദം കിട്ടുമ്പോഴേക്കും ഹാദിയ ബിരുദം കിട്ടുമ്പോഴേക്കും നിങ്ങൾ ഒക്കെ ap ഉസ്താദ് ആവാൻ നിന്നാൽ ഈ ലോകത്തിന്റെ അവസ്ഥ എന്താകും.* *ഞാനും ഒരു ap സുന്നിയാണ്. പക്ഷേ !* *ഞാനൊരിക്കലും ap ഉസ്താദ് അല്ല ഇനി ആവുകയുമില്ല.* ഒരുപാടായി പലതും കേൾക്കുന്നു കാണുന്നു ഇനിയും പ്രതികരിച്ചില്ലെങ്കിൽ പിന്നെ എപ്പോഴാ  നേരിട്ട് ഷെയ്ഖുനെയെ കണ്ട് സംസാരിക്കാൻ ഒന്നും പെണ്ണുങ്ങൾക്ക് കഴിയില്ലെ...