*✿═══════════════✿*
*മരണം ഒരു വിളിപ്പാടകലെ...*
*✿═══════════════✿*
*സുന്ദരമായൊരു യാത്ര വരാനുണ്ട്.*
ഓരോ കാൽചുവടുകൾ വെക്കുമ്പോഴും നാം ഏറെ ചിന്തിക്കണം. ചെരുപ്പ് വാറോളം അടുത്ത മരണം നമ്മുടെ കൂടെയുണ്ട്.
*നാം ആ ഇരുട്ടറയിലേക്ക് എന്താണ് ഒരുക്കി വെച്ചിട്ടുള്ളത്?*
*ആരാണ് ഇരുളിൽ വെളിച്ചം പകരാനുള്ളത്?*
ആർക്കും തർക്കമില്ലാത്ത സത്യം.
ആർക്കും പകരക്കാരനാവാനോ കൈകൂലിയിൽ ഇല്ലായ്മ ചെയ്ത് കളയാനോ കഴിയാത്ത സത്യം.
ഒരു വിളിപ്പാടകലെ നമ്മെ കാത്ത് നിൽക്കുന്ന മരണമാലാഖ.
*നമ്മുടെ കൂടെ ചിരിച്ചവരും നമ്മെ ചിരിപ്പിച്ചവരും ചിന്തിപ്പിച്ചവരും തുണയായവരും ഇണയായവരും കൂട്ടുവരാത്ത സുന്ദര സുദിനം.*
ആർത്തുല്ലസിച്ചു നടന്ന ദിനങ്ങൾ ഒട്ടേറെ ഹരം പിടിച്ചു നടന്ന രാവുകൾ അതിലേറെ , മേലായ റബ്ബ് ഉണ്ടെന്ന് ഓർക്കാത്ത നാളുകൾ ഒട്ടനവധി ഇരുട്ടറയിലേക്ക് മടങ്ങുമ്പോൾ ഇനിയെന്ത്? എന്ന ചോദ്യം മാത്രം ബാക്കി
*ഇനി യെന്ത്?*
ഞാൻ അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞു നടന്ന കാലം ഒന്നുമല്ലെന്ന് തെളിയുന്ന സമയം.
ലോകൈക നാഥൻ നൽകിയ അനുഗ്രഹങ്ങളിൽ മതിമറന്നപ്പോൾ ഓർത്തില്ല. *സർവ്വ അനുഗ്രഹങ്ങളും ഔദാര്യമായ് തന്ന മേലായ റബ്ബിനെ സ്തുതിക്കണമെന്ന്.*
ആ നാളുകൾ ഒന്ന് തിരികെ വന്നിരുന്നു വെങ്കിൽ രാവും പകലും നാഥനു മുമ്പിൽ കൈകൾ നീട്ടാമായിരുന്നു. എന്തിന് ജീവിതം തന്നെ ആ ഔദാര്യത്തിന് മുമ്പിൽ സമർപ്പിക്കാമായിരുന്നു.
*പക്ഷെ ! ചിന്തകൾക്ക് ഏറെ വൈക്കം വന്നുപ്പോയി. ഒന്നും തിരിച്ചു പിടിക്കാനവാത്ത വിധം നഷ്ടപ്പെട്ടു കഴിഞ്ഞു.*
സ്വന്തവും ബന്ധവും ഇണയും തുണയും വിട്ട് പിരിഞ്ഞു. ബാപ്പയും ഉമ്മയും സഹോദരനും സഹോദരിയും മക്കളും മരുമക്കളും കൈ താങ്ങിനില്ലാത്ത ഇരുൾ മുറിയിൽ അടക്കപ്പെട്ടു കഴിഞ്ഞു.
*മൻ റബ്ബുക്ക? വമാ ദീനുക്ക...?* ചോദ്യങ്ങൾ എങ്ങും ഉയർന്നു കേൾക്കുന്നു. എന്തോ ഉത്തരങ്ങൾക്ക് ക്ഷാമം. ഇരുമ്പ് തണ്ടുകൾ മൂർദാവ് പൊട്ടിക്കുന്നുണ്ട്. ഓരോ അടിയുടെ അഗാധവും ശരീരവും വേർപ്പെട്ടു പോകുന്ന പോലെ,
*ചെയ്ത നന്മയും തിന്മയും കണ്ണിൽ തെളിയുന്നുണ്ട്. ഒന്നിനും ഒരു മാറ്റവും വരുത്താൻ കഴിയാത്ത ഇന്നുകൾ തീ പൊരിപാറുന്നുണ്ട്.*
ഭീകരരൂപികളായ രൂപങ്ങലെ കാണുമ്പോൾ തന്നെ ദഹിക്കുന്നു ദേഹവും. ആളുകളെ തോൽപ്പിച്ചു നേടിയ ശക്തിയും ആരെയോ വേദന കണ്ടുണ്ടാക്കിയ ആസ്വദനവും. കൊന്നും കൊലവിളി കൂട്ടിയും നേടിയ ധൈര്യവും ഒരു നിമിഷം നിശ്ചലമായി പോയിരിക്കുന്നു.
*ഓർക്കുക ഇത്രേയുള്ളൂ നീയും ഞാനും നിങ്ങളും നമ്മളും, നാഥൻ നൽകിയ ആയുസ് നഷ്ടങ്ങളുടെതാക്കരുത് നേട്ടങ്ങളുടെ കോണിപടികൾ മാത്രം അതിൽ തുന്നി ചേർക്കുക. സമയം വിലപ്പെട്ടതാണ്. ഒന്നും ആർക്കും തിരികെ ലഭിക്കില്ല.*
നഷ്ടങ്ങൾ നേട്ടങ്ങളുടെ താക്കോലാണ്, നേട്ടങ്ങൾ നഷ്ടങ്ങളുടെതാക്കി മാറ്റാതിരിക്കുക നേട്ടങ്ങൾ നൽകിയ നാഥനെ സദാ ഓർക്കുക. നാഥൻ തുണക്കട്ടെ...
*സ്നേഹങ്ങളിലൂടെയും വിട്ടുവീഴ്ചകളിലൂടെയും നമുക്കെറെ നേടാനുണ്ട്, തർക്കങ്ങളും പരിഭവങ്ങളും ഊദി വീർപ്പിച്ചു പൊട്ടിച്ചു രസിക്കാതെ പറഞ്ഞു തീർക്കുക. സ്നേഹിക്കാനും സഹകരിക്കാനും സന്തോഷിക്കാനും അവസരങ്ങൾ കണ്ടെത്തുക. അടിമയെ സദാ സ്നേഹിക്കുന്ന ഉടമയെ സ്തുതിക്കുക.*
*നല്ലൊരടിമയായ് തീരുക. റബ്ബ് തൗഫീഖ് ചെയ്യട്ടെ...*
*الصلاة والسلام عليك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments