*✿═══════════════✿*
*ജ്ഞാനത്തിന്റെ അടിത്തറ ഇലാഹി ഭയമാകുന്നു.*
*✿═══════════════✿*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
*അല്ലാഹു പറഞ്ഞു :" എന്നെ മാത്രമേ നിങ്ങൾ ഭയപ്പെടാവു. നിങ്ങൾ സത്യവിശ്വാസിയാണെങ്കിൽ എന്നെ ഭയപ്പെടുവിൻ ".*
ബലഹീനമെങ്കിലും ഭയമില്ലാത്ത ഈമാൻ അചിന്തനീയമാകുന്നു.
അല്ലാഹുവിനെക്കുറിച്ചുള്ള അറിവ് കുറയും തോറും ഭയവും ചുരുങ്ങും.
*സർവ്വ സ്തുതിയും അവൻ മാത്രം*
ഇബ്നു ഉമർ (റ) വിൽ നിന്ന് നിവേദനം: നബി ﷺ യുദ്ധമോ ഹജേജാ ഉംറയോ കഴിഞ്ഞു മടങ്ങുമ്പോൾ ഭൂമിയിൽ ഉയർച്ചയുള്ള സ്ഥലത്ത് എത്തുമ്പോൾ 3 തവണ അല്ലാഹു അക്ബർ എന്ന് പറയുകയും ശേഷം
*لاَ إِلَهَ إِلاَّ اللَّهُ، وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهْوَ عَلَى كُلِّ شَىْءٍ قَدِيرٌ، آيِبُونَ تَائِبُونَ، عَابِدُونَ لِرَبِّنَا، حَامِدُونَ، صَدَقَ اللَّهُ وَعْدَهُ، وَنَصَرَ عَبْدَهُ، وَهَزَمَ الأَحْزَابَ وَحْدَهُ*
(അല്ലാഹു ﷻ അല്ലാതെ മറ്റൊരാരാധ്യനുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. രാജാധിപത്യം അവനാണ്. സര്‍വ്വസ്തുതിയും അവനാണ്. അവന്‍ സര്‍വ്വശക്തനാണ്. മടങ്ങുന്നവരും പശ്ചാത്തപിക്കുന്നവരും ആരാധിക്കുന്നവരും ഞങ്ങളുടെ നാഥനെ സ്തുതിക്കുന്നവരുമാണ് ഞങ്ങള്‍. തന്റെ വാഗ്ദത്തം അവന്‍ പാലിച്ചു. തന്റെ ദാസനെ അവന്‍ സഹായിച്ചു. ശത്രുസേനകളെ അവന്‍ ഒറ്റക്ക് പരാജയപ്പെടുത്തി)
എന്ന് പറയുകയും ചെയ്യുമായിരുന്നു.
(ബുഖാരി: 6385)
*മുത്ത് നബി ﷺപറഞ്ഞു :അല്ലാഹു പറയുന്നു, എന്റെ പ്രതാവവും മഹത്വവുമാണ് സത്യം, രണ്ട് പേടിയും രണ്ട് നിർഭയത്വവും എന്റെ ദാസനിൽ സമ്മേളിക്കുകയില്ല. ഇഹത്തിൽ അവൻ എന്നെ കുറിച്ച് നിർഭയനായാൽ പരത്തിൽ ഞാനവനെ പേടിച്ചിരിക്കും. ഇഹത്തിൽ ഭയന്നാലോ പരത്തിൽ ഞാനവന് നിർഭയത്വം നൽകും.*
ദുനിയാവിലെ ജീവിതം സുഖ സൗകര്യങ്ങളിൽ മതി മറക്കാനുള്ളതല്ല, മറിച്ചു സർവ്വ അനുഗ്രഹങ്ങളും ഔദാര്യമായ് തന്ന ഇലാഹിനെ ഓർമ്മിക്കാൻ വേണ്ടിയാണ്.
*നബി ﷺപറഞ്ഞു :അല്ലാഹുവിനെ പേടിച്ചു ഞെട്ടിത്തരിച്ച ആളുടെ പാപങ്ങൾ ഉണങ്ങിയ മരച്ചില്ലയിൽ നിന്ന് ഇലകൾ കൊഴിയും പ്രകാരം കൊഴിയുന്നതാണ്. ഹസൻ (റ)പറഞ്ഞു :ചെയ്ത പാപം വിസ്മരിക്കാതെ എപ്പോഴും അതിനെ ക്കുറിച്ചു പേടിച്ചാൽ ആ ഭയത്തോടെ അവൻ സ്വർഗത്തിൽ പ്രവേശിക്കും.*
അല്ലാഹു പറഞ്ഞു :"പശ്ചാതാപം സ്വീകരിക്കാൻ അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത് അറിവുകേട് നിമിത്തം തിന്മ ചെയ്യുകയും എന്നിട്ട് താമസിയാതെ പശ്ചാതപിക്കുകയും ചെയ്യുന്നവർക്ക് മാത്രമാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാതാപം അല്ലാഹു സ്വീകരിക്കുന്നതാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു. പശ്ചാതാപം എന്നത് തെറ്റുകൾ ചെയ്ത് കൊണ്ടിരിക്കുകയും എന്നിട്ട് മരണം ആസന്നമാകുമ്പോൾ ഞാനിതാ പശ്ചാതപിച്ചിരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നവർക്കുള്ളതല്ല.
സത്യനിഷേധികളായി മരണമടയുന്നവർക്കുമുള്ളതല്ല. അങ്ങനെയുള്ളവർക്ക് വേദനയേറിയ ശിക്ഷയാണ് നാം ഒരുക്കി വെച്ചിട്ടുള്ളത്. "(നിസാഹ്).
*ദുനിയാവ് ആരെയും വഞ്ചിട്ടില്ല നമ്മുടെ അറിവില്ലായ്മയാണ് നമ്മെ മോശക്കാരാക്കുന്നത് ഏതൊരു പ്രവർത്തിക്കും അതിന്റെ ഹറാമും ഹലാലും അറിഞ്ഞു പ്രവർത്തിക്കുക.*
സഹ്ൽ (റ)പറയുന്നു :"സ്വർഗത്തിൽ പ്രവേശിച്ചതായ് ഞാൻ സ്വപ്നം കണ്ടു. സ്വർഗത്തിൽ വെച്ച് മുന്നൂറു പ്രവാചകന്മാരെ ഞാൻ കണ്ടു. അവരോട് ഭൗതിക ലോകത്തിൽ വെച്ച് നിങ്ങൾ ഏറ്റവും ഭയപ്പെട്ടിരുന്ന കാര്യം എന്തായിരുന്നു എന്ന് ചോദിച്ചപ്പോൾ പറഞ്ഞത്, ഈമാൻ നഷ്ടപ്പെട്ടു മരിക്കുമോ എന്നതായിരുന്നു എന്ന് അവർ പറഞ്ഞു.
*അല്ലാഹുവിന്റെ വിധി വിലക്കുകൾക്ക് അനുസരിച്ചു ജീവിച്ചു പോന്ന അവർ ഇങ്ങനെ ഭയപ്പെട്ടിരുന്നു. എല്ലാം ഓട്ട പാത്രം പോലെ ചിന്തിക്കാതെ ചെയ്ത് സ്വയം നഷ്ടപ്പെടുത്തുന്ന നാം എത്ര ഭയ പ്പെടണം. ചിന്തിക്കേണ്ടിയിരിക്കുന്നു നമ്മുടെ ജീവിതം ഒരുപാട്*
" നബിയെ ﷺ:താങ്കളുടെ അടുത്ത കുടുംബങ്ങൾക്ക് താക്കീത് നൽകുക " എന്ന സൂക്തം അവതരിപ്പിച്ചപ്പോൾ നബി ﷺഅരുളി :ഖുറൈശികളെ, അല്ലാഹുവിൽ നിന്ന് നിങ്ങളുടെ ശരീരങ്ങളെ നിങ്ങൾ സ്വയം കാത്തു കൊള്ളുക. നിങ്ങളെ രക്ഷിക്കാൻ എനിക്കു സാധ്യമല്ല. അബ്‌ദുൽ മനാഫിന്റെ മക്കളെ, അല്ലാഹുവിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ എനിക്കാവുകയില്ല. അല്ലാഹുവിന്റെ റസൂലിന്റെ പിതൃവ്യൻ അബ്ബാസ് താങ്കളെ അല്ലാഹുവിൽ നിന്ന് കാക്കാൻ എനിക്കുകഴിയുകയില്ല. പിതൃ സഹോദരി സ്വഫിയ, അല്ലാഹുവിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ എന്നെ കൊണ്ടു സാധ്യമല്ല മുഹമ്മദിന്റെ പുത്രി ഫാത്തിമാ, എന്റെ സ്വത്തിൽ നിന്ന് വേണ്ടത് ചോദിച്ചോളു, പക്ഷെ, അല്ലാഹുവിങ്കൽ നിന്നെ രക്ഷിക്കാൻ എനിക്കു സാധ്യമല്ല. (ബുഖാരി, മുസ്‌ലിം)
*ഓരോ കാര്യങ്ങളും നമുക്ക് ഓർമപ്പെടുത്തലുകളായി കാണിച്ചു തന്നിട്ടും അതിനെ തട്ടി തിരിച്ചു നടുക്കുന്ന നാളെ പോവേണ്ട ഖബറിനെ ഒന്ന് ഇടക്ക് ഓർക്കുന്നത് നന്നായിരിക്കും. കാരണം നാം ചെയ്ത ധാനവും നാം ചെയ്ത ധർമവും നാം ചെയ്ത നന്മയും നാം ചെയ്ത തിന്മയും നാം ചെയ്തതിലും ഭംഗിയായ് നമ്മിൽ തിരിച്ചു വരുന്ന നാൾ നമ്മെ രക്ഷിക്കാൻ ആരുമുണ്ടാവില്ല എന്ന തിരിച്ചറിയാൻ വേണ്ടി*.
الله ﷻ
നല്ല മരണത്തെ നിന്നോട് ഞങ്ങൾ ചോദിക്കുകയും ചീത്ത മരണത്തിൽ നിന്ന് കാവൽ തേടുകയും ചെയ്യുന്നു. ഈമാനോടു കൂടി അല്ലാഹുവിന്റെ ഹബീബായവരെ ﷺകണ്ക്കുളിർക്കെ കണ്ടു ലാഹിലാഹ ഇല്ലല്ലാഹ് എന്ന കലിമത്തു തൗഹീദ് ഉച്ചരിച്ചു റഹ്മത്തിന്റെ മലായിക്ക് ഏകി സ്വർഗത്തിന്റെ ഫോട്ടോ കണ്ടു മരിക്കുന്നവരിൽ ഞങ്ങളെ എത്തിക്കണം അല്ലാഹ്....
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments