*ഇഷ്ടം മണ്ണിൽ പൂത്തൊരു നേരം ഇശ്‌ഖിലായ് ജീവിത നൗക കടന്നൊരു ചേലിൽ വിണ്ണിൽ ഉയരും സന്തോഷ പൂക്കൾ മഴയായ് പാരിൽ വർഷിക്കും മൊഞ്ചിൽ*
പുണ്യമണ്ണിൽ മരതക കാന്തിയോ
മഹിമയേറും മധുര മധു സൂനമോ
സത്യം മദീന സത്താണ്
ഇഷ്ടം ഖൽബിൽ മുളച്ചാൽ റങ്കാണ്
*അമ്പവന് അമ്പിളി ചേലിൽ പടച്ചതോ*
*ഖൽബിൽ അമ്പരപ്പ് മാറാത്ത മൊഞ്ചതോ -വാക്കുകൾ ദാരിദ്ര്യ മൂകമായതോ -എന്തോ ഈ ചേൽ കാട്ടും വല്ലാത്ത അത്ഭുതമോ*
തങ്ങൾ ﷺഉദിച്ച തിങ്കളിന് അഴകതോ-തിങ്കൾ ചേൽ തങ്ങളെ ഉദയമോ ﷺഎന്തിതു ഇഷ്ടം വേർതിരിച്ചറിയാനാവാത്ത ലോകമോ
കഷ്ടം എൻ ഖൽബിൽ നുണയാത്ത മധുരമോ
*ഇഷ്ടമൊരു നാൾ വാരി പെറുക്കി പാരിജാത ചോട്ടിൽ കൂട്ടി ചേർക്കണം. നാളിതുവരെ കണ്ട സ്വപ്നം ബഖീഇന് മണ്ണെന്ന സത്യം പറയണം*
പാരവാര പരപ്പുകൾ കടന്നങ്ങു ചെല്ലണം പാപി ഞാൻ നെയ്ത കനവുകൾ കാട്ടണം
കാണിക്ക വെക്കാൻ കഴിയില്ല കൈകൾ ശൂന്യമെന്ന് കാട്ടണം വേദന എൻ ഹൃദയം കീറി മുറിക്കണം
*നാളിത്ര ജീവിച്ചു ശൂന്യമായ് മടങ്ങുമ്പോൾ ആശ്വാസം എൻ ഹൃദയം അറിഞ്ഞ സ്വലാത്തിന് അളവ് കുറഞ്ഞു പോയ സഞ്ചി മാത്രം കരുതണം*
മദീനയെന്ന സ്വപ്ന മഞ്ചലിലേറുമ്പോൾ അർഹത മറന്ന പാപിയും വിതുമ്പുമ്പോൾ ആശ്വാസം എൻ ഉപ്പാപ്പ ﷺനൽകണം ഔദാര്യം സ്വപ്ന സ്വർഗമിൽ ഉറക്കണം
*കെഞ്ചുന്ന ഖൽബിന്റെ വേദന ശമിക്കണം. മൊഞ്ചുള്ള ലോകമത് കണ്ടതിലാവണം*
അഞ്ചിത മൊഞ്ചിന്റെ ലോകമേ -തേടണം
ഇഞ്ചിഞ്ചായി ഞാൻ നീറും വേദനയറിയണം
ഇഷ്ടം എൻ ഖൽബിനെ മുറിച്ചത് കാണണം
ഇശ്ഖ് ഓതാൻ അറിയാത്ത നൊമ്പരം കേൾക്കണം
*തങ്ങളെ ﷺകൂട്ടണം മോഹമാ എന്നുടെ തിങ്കളെﷺകാണണം വ്യാമോഹം വേദനയാ അറിയണേ താജരെﷺലോകം ഞാൻ ഒതുക്കി പോയി മദീന മണ്ണിൽ ചേർക്കണം ഔദാര്യ കനിവിനാൽ*
അർഹത മറന്ന വ്യാമോഹങ്ങളുടെ പട്ടിക നിവർന്നു കിടക്കുന്നു കൈകൾ ശൂന്യമെന്ന സത്യവും തിരിച്ചറിയാൻ സാധിച്ചു എങ്കിലും ആശിച്ചു പോയ ഖൽബ് അതൊന്നും കേൾക്കാതെ വീണ്ടും വീണ്ടും മോഹം കൊട്ടാരം പണിയുന്നു
*എന്റെ സംസാരം കേൾക്കാത്ത മട്ടിൽ അവർ ആ യാത്ര വീണ്ടും തുടരുന്നു. നിസഹായത നിഴലിച്ച എൻ വേദനകൾക്ക് ശമനം നൽകി എന്റെ ആഖിറം സലാമത് ആക്കു*
اللهﷻ
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
*✍🏻ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments