*കരഞ്ഞു കലങ്ങിയ കണ്ണുകളുമായി തകർന്ന ഹൃദയവും കൊണ്ട് മദീനത് ചേരും ആശിഖിന് കണ്ണിൽ നിന്ന് ഉതിരും കണ്ണുനീർ തുള്ളികൾ ആയിരുന്നു വെങ്കിൽ...*
ഇന്നീ കാണുന്ന ഞങ്ങൾ അനുഭവിക്കുന്ന എല്ലാ മുസീബത്തുകളും ഞങ്ങൾ ചോദിച്ചു വാങ്ങിയത് പോലെ ആണ് ഹബീബുള്ളാഹി ﷺതങ്ങളെ...വേദനിക്കരുതേ -അഭയമായുള്ളോരെ താങ്ങാവാൻ അങ്ങല്ലാതെ ആരുമില്ല ഈ ജനതക്ക്ﷺ
*യാ അല്ലാഹ്*
നിന്റെ അടിമകളാണെന്ന് ഞങ്ങൾ മറന്നതായി നടിച്ചു ദുനിയാവിന്റെ ഇന്നുകൾക്ക് വേണ്ടി സ്വന്തം സഹോദരനെ മറന്ന് അവനെതീരെ അക്രമം അഴിച്ചു വിട്ടു, നിന്റെ വിധി വിളക്കുകൾ മുഖവുരക്കെടുക്കാതെ നിന്നെ മറന്നു സ്നേഹ കടലായ ലോകത്തിന്റെ നേതാവായ തിങ്കള്ളോരെ ﷺവേദനിപ്പിച്ചു യാ അല്ലാഹ് പൊറുക്കണേ -അറിവില്ല അദബുകേടായി വല്ലതും ഈ പാപികൾ ചെയ്തു വെന്നാൽ പൊറുക്കണേ -വിവരമില്ലായ്മ മുഖമുദ്ര യായ് കൂടെ കൂടി ഞങ്ങളെ വഞ്ചിച്ചു പോയതാണ്
പക്ഷെ -! എല്ലാ വേദനകളിലും ഞങ്ങൾക്ക് തണലായി താങ്ങായ് പ്രഭയായ് കരുത്തായി ഉപ്പാപ്പ സയ്യിദോരു ﷺഉണ്ടായിരുന്നു അതാണ് ഞങ്ങളുടെ നേട്ടം ദുനിയാവിന്റെ ചതികളിൽ പറ്റിയ കോട്ടത്തിനും മാറ്റ് കുറച്ചത് ഉപ്പാപ്പ ﷺതാജരുടെ സ്നേഹ പകർച്ച മാത്രമാണ്
ഒരിക്കൽ പ്രയാസങ്ങളുടെ കടിഞ്ഞാൺ പൊട്ടിച്ചു ഞാൻ മദീനയിലേക്ക് പറക്കും, ആ സ്വാതന്ത്ര്യം അനുഭവിച്ചു ആ മരുമണ്ണിൽ പാറി രസിക്കും അജ് വ പൂക്കും സുഗന്ധ വികാരത്തോട് സ്നേഹം ചൊല്ലും
അജ്‌വക്കായി കാത്തിരുന്ന നിമിഷങ്ങൾ ആരവത്തിൽ ഉയർത്തും , ആ മരതടിയെ മുത്തം ചാർത്തണം, കാരണം എന്റെ ഹബീബ്ﷺതിങ്കള്ളോരോട് ചോദിച്ചു സ്വർഗം വാങ്ങിയ പുണ്യമാണ് അജ്‌വ "
സ്നേഹിക്കാൻ ഓമനിക്കാൻ ഒന്ന് തലോടാൻ ഞാൻ കൊതിച്ച അജ്‌വ തടികൾ ക്കിടയിൽ ഒന്ന് പാറി പറക്കണം
ആവോളം കണ്ണിൽ മദീന കാണണം കണ്ണിന് മതി വരാതെ കണ്ട് രസിക്കണം,
മുത്ത് ഹബീബുല്ലാഹി ﷺതങ്ങള്ളോര് ഇല്ലാത്ത മദീന കണ്ണുനീരെന്ന് ഓതി മറഞ്ഞ ബിലാൽ തങ്ങളെ പാദം, പതിഞ്ഞ മണ്ണും വാരി പുണരണം, ആ മണ്ണ് തരിയുടെ കാരുണ്യം എന്നെ തലോടിയാലോ, ആ സ്നേഹം എനിക്ക് ബഖീഇൽ ഒരുങ്ങിയാലോ,
യാ അല്ലാഹ്, അസഹ്യമായ ഒരു വേദന തന്നെ ഇത്, മോഹങ്ങളുടെ ഭാന്ധ കെട്ടും പേറി മദീനയുടെ തെരുവോരങ്ങൾ കണ്ട് നിർവൃതിയണയണം
ഒടുവിൽ മുത്തിന് ചാരെ ﷺമോഹങ്ങൾ ഓതി മുഹബത്താൽ ബഖീഇൽ ചേരണം
*യാ അല്ലാഹ് അറിയാം, എന്റെ മോഹങ്ങൾ അതിരു കടന്നു പോയെന്ന് പക്ഷെ ഖൽബിന്റെ വേദനകൾ ചൊല്ലാൻ കരാളായ തങ്ങൾ ﷺഅല്ലാതെ ആരുണ്ട്, അർഹത ഇല്ലാത്ത ഈ വ്യാമോഹിയുടെ അത്യാഗ്രഹങ്ങൾക്ക് നിന്റെ കാരുണ്യം ഒന്ന് കൊണ്ട് മാത്രം ഔദാര്യം കനിഞ്ഞു എന്റെ ആഖിറം സലാമത് ആക്ക് അല്ലാഹ്*
😰😥🤲🏻🤲🏻
*الصلاة والسلام علىيك يا رسول خذ بيدي قلت حيلتي ادركني يا حبيب الله صلى الله عليه وسلم*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*وَوَفِّقْ لَنَا اللّٰهُمَّ مِنْكَ بِرَحْمَة۔۔۔ لِکَیْمَا نَزُورَ الْمُصْطَفَی نِعْمَ شَاکِرًا۔۔۔* *امین یارب العالمین*
*ദുആ വസിയ്യത്തോടെ*
✍🏻 *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments