🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
*മഹിളാ രക്നങ്ങൾ...*
ഭാഗം 1
കുടുംബ ജീവിതത്തിന് ഒരു ഉത്തമ മാതൃകയാണ് മഹതി ഉമ്മു സലമ (റ) സ്നേഹം കൊണ്ടും സംരക്ഷണം കൊണ്ടും താങ്ങായവർ
കുടുംബ ജീവിത വിജയം കൊണ്ട് ഭൂമിയില്‍ സ്വര്‍ഗം തീര്‍ത്തു കാണിച്ച മഹതി മഹിളാ രക്നമാണ്, ചരിതങ്ങള്‍ക്ക് ഇക്കാലത്ത് വലിയ പ്രാധാന്യമുണ്ട്. ബന്ധങ്ങള്‍ ബന്ധനങ്ങളും ദാമ്പത്യം നിത്യശാപവുമായി മാറുന്ന ആധുനിക കാലഘട്ടത്തിൽ വിശേഷിച്ചും. സദാചാര ബോധവും മതനിഷ്ഠയും കൈമുതലാക്കിയ പൂര്‍വ്വികര്‍, കുടുംബ സൗധത്തെ ഭംഗിയായി ആവിഷ്ക്കരിച്ച വിധം പുതു ലോകത്തിന് മുഴുവന്‍ മാതൃകയാണ്. അത്തരം മാതൃകാ ദമ്പതികളില്‍പ്പെട്ട രണ്ടു പേരാണ് അബൂസലമ(റ) വും ഉമ്മുസലമ(റ)വും.
അബൂസലമ(റ) ഉമ്മുസലമ(റ)യുടെ പിതൃവ്യന്‍റെ പുത്രനാണ്. ഇസ്ലാമിക പ്രബോധന രംഗത്ത് നിരവധി പരീക്ഷണങ്ങള്‍ നേരിടേണ്ടിവന്ന സ്വഹാബീ പ്രമുഖരില്‍ പ്രധാനിയുമാണ് ഇദ്ദേഹം. യഥാര്‍ഥ നാമം അബ്ദുല്ലാഹി ബ്നു അബ്ദില്‍ അസദ് ശത്രുക്കളുടെ നിരന്തര പീഡനം ഏറ്റു അസഹനീയമായപ്പോഴും മതം മറച്ചു വെക്കാതെ പ്രബോധന രംഗത്ത് സജീവമായ പ്രവർത്തനങ്ങൾ സ്വഹാബികളുടെ കൂട്ടത്തിലായിരുന്നു അബൂസലമ(റ). ഇസ്ലാമാശ്ലേഷിച്ച ആദ്യ പത്തു പേരിലൊരാളുമാണ് മഹാനവര്‍കള്‍ (സ്വുവറുന്‍ മിന്‍ ഹയാതി സ്സ്വഹാബ).
ഉമ്മുസലമ(റ)വിന്‍റെ യഥാര്‍ത്ഥ നാമം ഹിന്ദ് ബിന്‍ത് അബീ ഉമയ്യ എന്നാണ്. ആതിക ബിന്‍ത് ആമിറാണ് മാതാവ്. പേരു കേട്ട നേതാവും വലിയ ഔദാര്യവാനുമായിരുന്നു പിതാവ് നല്ല സ്വഭാവത്തിന് ഉടമയും ഖാലിദ് ബ്നു വലീദ് (റ)വിന്‍റെ പിതൃവ്യ പുത്രിയും ആമിര്‍ ബിന്‍ അബീ ഉമയ്യ, അബ്ദുല്ലാഹി ബിന്‍ അബീ ഉമയ്യ എന്നിവരുടെ സഹോദരിയുമായിരുന്നു. പ്രസിദ്ധ സ്വഹാബീവര്യനായ അമ്മാര്‍ ബിന്‍ യാസിറിന്‍റെ മുലകുടി ബന്ധത്തിലുള്ള സഹോദരി കൂടിയാണ് ഉമ്മു സലമ(റ).
ചരിത്ര സ്മരണകൾ സ്നേഹം നിറഞ്ഞതാണ്
തുടരും...
✍️ *ISHQE-MADEENA*
*mihraskoduvally123.blogspot.com*
▪▪▪▪▪▪▪▪▪▪▪
◾◾◾◾◾◾◾◾◾◾◾
Comments