*കഥയിലെ യാഥാർഥ്യം പാർട്ട്* : 33
*=======================*
ഉമ്മാന്റെ നാടകം നല്ല നാടകീയമായി തന്നെ തുടരുന്നുണ്ട്. വല്ലാത്ത തറ്റെടി തന്നെ സ്വന്തം മോന്റെ ശാഭം പോലും വാങ്ങുന്ന ഒരു ഉമ്മ ദുനിയാവിൽ ഇത് ആദ്യം ആയിരിക്കുo സ്വന്തം ഭർത്താവിനെ കൂടെ നിന്നും ചതിക്കുന്ന സ്ത്രീ ഇത് വല്ലാത്ത വ്യാമോഹങ്ങളുടെ ദുനിയാവ് തന്നെ
യാ അല്ലാഹ് ദുനിയാവിന്റെ വ്യാമോഹങ്ങളിൽ നിന്നും ഇബ്‌ലീസിന്റെ കരങ്ങളിൽ നിന്നും ഞങ്ങളെ നീ കാത്തു ആഖിറം സലാമത് ആക്കി തരണേ...
ആമീൻ യാ റബ്ബൽ ആലമീൻ...
" ഉമ്മാ...
" എന്തെ മോളെ
" വകീൽ വിളിച്ചിരുന്നു , പോലീസിനെ അവര് സ്വതീനിച്ചത് കൊണ്ട് നേരിട്ട് ആ കേസും കൂടി കോടതിയിൽ കൊടുക്കാം പോലീസ് പരാതി സൈൻ ചെയ്ത് വാങ്ങിയ റസീറ്റ് അവിടെ എത്തിക്കണം എന്ന്
" ഉം
" ഞാനൊന്ന് അവിടെ വരെ പോയിട്ട് വരാം
ഉമ്മയെ കാര്യം പറഞ്ഞു മനസിലാക്കി ഞാനും എന്റെ ബ്രോ യും അവിടേക്കു തിരിച്ചു
അല്ലാഹന്റെ ഹബീബ് തന്ന കരുത്തു ഹൃദയം പിടിച്ചു നിർത്തുബോൾ ഇപ്പോൾ അനാവശ്യ മായ മിഴിനീർ പുറം തള്ളുന്നില്ല...
ആഹ് അതൊരു ആശ്വാസം തന്നെ.... *സത്യം മുറുകെ പിടിക്കുന്നവർക്ക് സത്യ നായകൻ സത്യമായും കാവലേക്കും...*
വക്കീലിനോട് കാര്യങ്ങൾ സംസാരിച്ചു അങ്ങനെ പുതിയ ഒരു ന്യൂസും കിട്ടി
കേൾക്കണ്ടേ നിങ്ങൾക്കും 😁😁😂
ന്റെ ഇക്കാന്റെ ചങ്ങായിയും ജേഷ്ഠനും ഞമ്മളെ വക്കീലിന്റെ അരികെ പോയി പറയാനിലോ
( ഓഴോവാക്കാം നഷ്ട പരിഹാരം കൊടുക്കാം എന്ന് )
വക്കീൽ വിഡോ... ഞമ്മൾ ഖൽബുള്ള വകീലിനെയാ പിടിച്ചത് പണത്തിന്റെ പള പള പ്പിൽ കണ്ണു മഞ്ഞളിക്കുന്ന കൂസനെ അല്ല 😁😁
വകീൽ അയ്നി മറുപടിയും കൊടുത്തു
( നല്ലോണം ആണേൽ നന്നായി ജീവിക്കാം അല്ലേൽ ചെയ്ത തെറ്റിന് ശിക്ഷ വാങ്ങികൊടുക്കുക അതാണ് ശരി അതാണ് അവർ ആവശ്യ പെട്ടതും )
എങ്ങനെ ഇണ്ട് ....
വീണ്ടും കാണാം എന്ന് പറഞ്ഞു ഈ തമാശ പറഞ്ഞു ചിരിച് ഞമ്മൾ വീട്ടിലെത്തി
അപ്പോ ഉമ്മാന്റെ വക വേറെ
" മോളെ , വല്യ ആളൊക്കെ ഉപ്പാനെ വിളിക്കുന്നുണ്ട് ഉപ്പ എടുത്തിട്ടില്ല
" ഹാ ... ഇനിയും വിളിക്കും എടുക്കണ്ട
" ഇനി നിയമം പാവപ്പെട്ടവന് അല്ലാഹന്റെ ദുനിയാവിൽ ജീവിക്കുന്നത് കേവലം നാട്ടുകാരൻ / കാരിക്ക് കാണിച്ച കൊടുക്കാം
എന്റെ വിഷയത്തിൽ ഇനി ആരും ഇടപെടണ്ട അതു നിയമത്തിന്റെ വഴിക്ക് നടക്കട്ടെ
അവസാന ശ്രേമവും അവര് തന്നെ പരാജയ പെടുത്തി
ഇനിയൊരു പരീക്ഷണ മില്ല സത്യം പടച്ചോൻ കാക്കും
മിഥ്യ അവൻ പൊളിക്കും ഖൈർ ആയ സമയം വരുബോൾ അവനാണ് സർവ്വ ശക്തൻ ദുനിയാവ് അല്ലാഹുവിന്റെ ആണ് സാത്താന്റെ അല്ല അതാണ് വ്യാമോഹികൾ മറക്കുന്നത്
പാവം ലെ ന്റെ ഇക്ക ഉമ്മ ഉള്ളിൽ നിന്നും മോനെ ചൂടാക്കാൻ മോൻ ഒന്നും അറിയാതെ അതിനൊത്തു തുള്ള ബാപ്പ നിസ്സഹായത കാട്ടി നടക്ക ജീവിതം ഒരു കഥ തന്നെ...ബിഗ് ഡെവിൾ സ്റ്റോറി...
ഇനി ഇത് നമുക്ക് നിയമത്തിന്റെ വഴിക്ക് നോക്കാം കാരണം ഞാൻ നിശബ്ദത പാലിച്ചു നിന്നതിന്റെ പേരിൽ ഇനി ഒരു പെണ്ണ് ജനിക്കരുത്
മരുമോളെ സ്വന്തം മോളേക്കാൾ സ്നേഹത്തിൽ നോക്കുന്ന ഉമ്മമാർ ഉള്ള ലോകത്ത് കബഡ്യം നടിച്ചു ആഖിറം നഷ്ടപെടുത്തുന്ന ഉമ്മ ഉണ്ടാവരുത്...
*തുടരും*
✍️ *സയ്യിദത്ത് മിഹ്റായാസീൻ*
*mihraskoduvally123.blogspot.com*
*==============================*
*-------=============-------------*
Comments