*നീ അള്ളാഹു നിനക്ക് തന്ന അനുഗ്രഹങ്ങളെ പറ്റി ചിന്തിച്ചു നോക്കിയിട്ടുണ്ടോ...?*
ഉണ്ടാവില്ല അല്ലാതെ 🙂നീ എന്നല്ല ഞാനും അങ്ങനെ തന്നെ യാണ്
ഒന്ന് ആലോചിച്ചു നോക്കി നീ ഒരു സംസാര ശേഷി ഇല്ലാത്തവൻ അയാൽ ഉണ്ടാവുന്ന അവസ്ഥ പോട്ടെ നീ കാലുകൾക്ക് ശേഷി ഇല്ലാതെ നടക്കാൻ മറ്റൊരാളെ ആശ്രയികുന്നവന് ആയിരുന്നേൽ...?
നിന്റെ എന്തെല്ലാം കാര്യങ്ങൾക്ക് അത് ഒരു പ്രയാസം നില്കുമായിരുന്നു
അൽഹംദുലില്ലാഹ്
ഇന്ന് കാലുകൾ നീ ഉദ്ദേശിക്കുന്ന സ്ഥലത്ത് നിന്നെ എത്തിക്കുന്നു.
നിന്റെ കണ്ണുകൾ നിന്നെ നിറമാർന്ന ലോകം കാണിക്കുന്നു സംസാരം നിന്റെ വാക്കുകൾക്ക് ഭംഗി നൽകുന്നു
അൽഹംദുലില്ലാഹ്
എന്നിട്ടും നാം എന്താണ് ചെയ്തു കൂട്ടുന്നത്
അഞ്ച് നേരമുള്ള നിസ്കാരം റമളാനിലെ നോമ്പ് ആരേലും കൈ നീട്ടിയാൽ കൊടുക്കുന്ന രണ്ട് രൂപ ഇതാണോ...?
നമ്മൾ അല്ലാഹുവിനോട് കാണിക്കുന്ന ശുക്ർ
ഒന്ന് ആലോചിച്ചു നോക്ക് അവൻ തന്ന വലിയ അനുഗ്രഹങ്ങൾക്ക് ഇതിൽ ഒന്നു പോലും മതിയാവില്ല
നമ്മൾ ഇന്ന് അനുഭവിക്കുന്ന സുഖം
അവന്റെ ഔധാര്യം മാത്രമാണ്
നമ്മളെ ശക്തി പെടുത്തുന്നതും ദുർബല പെടുത്തുന്നവനും അവൻ മാത്രമാണ്
നീ ഒരു തെറ്റ് ചെയ്യുമ്പോൾ അല്ലെങ്കിൽ നിന്റെ സ്വാർത്ഥതക്ക് വേണ്ടി മറ്റൊരാളെ ബുദ്ധിമുട്ടിക്കുബോൾ നീ ചിന്തിച്ചിട്ടുണ്ടോ
നിന്റെ റബ്ബ് ഇതൊക്കെ കാണുന്നുണ്ട് എന്ന്
നീ മറ്റൊരാൾക്ക് നൽകിയ പ്രയാസം അള്ളാഹു ഉദ്ദേശിചാൽ തീരാവുന്നതെ ഉള്ളു
പക്ഷെ അതിന്റെ പേരിൽ അള്ളാഹു നിനക്കൊരു പ്രയാസം തന്നാൽ അതിനെ തട്ടികളയാൻ ഇന്ന് നീ ദുനിയാവിൽ മോഹിച്ചു പോകുന്ന ഒരു കപടൻ മാർക്കും നിന്നെ കഴിയില്ല
അള്ളാഹു നന്മയും തിന്മയും കാണുന്നവനും അതിന് ഖൈർ ആയ സമയം വരുമ്പോൾ അതിനെ ഖൈറിൽ എത്തിക്കുന്നവനും ആണ്
നീ എന്താണ് വിചാരിക്കുന്നത്
നീ പണക്കാരൻ ആയത് കൊണ്ടു അള്ളാഹു നിന്റെ ദു ചെയ്തികൾക്ക് കൂട്ടുനിൽക്കുകയാണെന്ന് ആണോ
🙂 നിന്റെ ബുദ്ധി അഭാരം തന്നെ
നിന്റെ പോക്ക് എവിടേം വരെ എത്തും എന്ന് അള്ളാഹു നോക്കും
ഒരു മീനിനെ പിടിക്കുമ്പോൾ നാം ഇര ഇട്ടുകൊടുക്കുമ്പോലെ എത്രത്തോളം ഇര ഉള്ളിൽ പെടും എന്ന് അവൻ നോക്കും അവസാനം നാം മീനിനെ പിടിക്കുംപോലെ ഇര അങ്ങ് വലിച്ചു കളയും
അപ്പോൾ ആർക്കാണ് നഷ്ടം നിനക്ക് നിനക്ക് മാത്രം നിന്റെ വ്യാമോഹം നിന്റെ ദുനിയാവും അഖിറവും നഷ്ടപ്പെടും
നിന്റെ ഈമാൻ
നന്മകലെ തിന്മ കാർന്നു തിന്നും എന്ന് നീ കേട്ടിട്ടില്ലേ??
അതുപോലെ
നീ വഞ്ചിച്ചവരെ അള്ളാഹു സംരക്ഷിക്കും പക്ഷെ അല്ലാഹുവിൽ നിന്ന് നിന്നെ ആര് സംരക്ഷിക്കും
അവൻ സത്യവും മിഥ്യയും അറിയുന്നവൻ ആണ്
നിന്റെ വഞ്ചന നിനക്ക് നിന്റെ ഭർത്താവിന്റെയും മക്കളുടെയും മുമ്പിൽ മറച്ചു വെക്കാം പക്ഷെ അല്ലാഹ്
അവൻ നിന്നെ പടചവന് ആണ് ഈ ലോകത്തിന് അതിപൻ
സത്യ വിശ്വാസം ചമയുന്ന അലഗാരമേ... നിന്റെ ദിനം എത്തി കഴിഞ്ഞു സത്യം ലോകം അറിയും അല്ലാഹുവിന്റെ ദിനം എത്തി കഴിഞ്ഞാൽ
നിന്റെ യഥാർത്ഥ മുഖം നിന്നെ വിശ്വാസിച്ചു സ്നേഹിച്ചു കൂടെ നിന്നിട്ടും നീ വഞ്ചിചവർ അറിയും
മോശം നീ എവിടെയാണ് ഓടി ഒളിക്കുക
എല്ലാം അറിയുമ്പോൾ നിന്റെ സ്ഥാനം എവിടെയാണ്
ഓർക്കുക സദാ...
കാരണം ഞാനും നീയും അല്ലാഹുവിന്റെ അടിമകൾ ആണ്
നമ്മെ ചോദ്യo ചെയ്യാൻ അർഹത പെട്ടവൻ നമ്മുടെ നന്മ തിന്മകൾ അറിയുന്നവനും അവൻ മാത്രമാണ്
*അള്ളാഹു സുബുഹാൻ ഉവ്വ തആല നമ്മളെ കാക്കട്ടെ*
അല്ലാഹുവിന്റെ പരീക്ഷണങ്ങളിൽ നമുക്ക് വിജയം ഉണ്ടാവട്ടെ
*നമ്മെ എല്ലാവരെയും ഇബ്‌ലീസിന്റെ കരങ്ങളെ തൊട്ട് അല്ലാഹു കാക്കട്ടെ...*
*ഈ ഉള്ളോളെയും നിങ്ങളുടെ ദുആയിൽ ഉൾപെടുത്താൻ മറക്കരുതേ*
*ദുആ വസിയ്യത്തോടെ*
*സയ്യിദത്ത് മിഹ്റായാസീൻ*
Mihraskoduvally123.blogspot.com
Comments